രണ്ടു വൈസ് ചാന്‍സലര്‍മാര്‍ കൂടി ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി. ഡിജിറ്റല്‍ സര്‍വ്വകാലശാല വിസിയും ശ്രീ നാരായണ ഓപ്പണ്‍ സര്‍വകലാശാല വിസിയുമാണ് വിശദീകരണം നല്‍കിയത്.യുജിസി ചട്ടം പാലിക്കാതെയുള്ള നിയമനത്തിന്റെ പേരിൽ സാങ്കേതിക സർവകലാശാല വൈസ് ചാൻസലറെ പുറത്താക്കിയ സുപ്രിം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഒമ്പത് വിസിമാരോട് 2 ഗവർണർ രാജിവെയ്ക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ ഇത് ചോദ്യം ചെയ്ത് വിസിമാർ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഇതുവരെ അഞ്ച് വിസിമാര്‍ ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി. നിയമനത്തില്‍ പിഴവുള്ളതിനാല്‍ […]
ഓപ്പറേഷൻ കമല; തുഷാറിന്റെതെന്ന് കരുതുന്ന ശബ്ദ സന്ദേശം പുറത്ത്
തെലങ്കാനയിലെ ‘കുതിരക്കച്ചവട’ത്തിന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടേതെന്ന് ആരോപിക്കുന്ന ശബ്ദരേഖ പുറത്ത്. എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തണമെന്നും ബി.എല്‍ സന്തോഷുമായി സംസാരിച്ച് കാര്യങ്ങള്‍ ഉറപ്പിക്കാമെന്നും തുഷാര്‍ ഏജന്റുമാരുമായി സംസാരിക്കുന്ന ശബ്ദരേഖയാണു പുറത്തുവിട്ടത്. അമിത് ഷായ്ക്ക് ഒപ്പം ഗുജറാത്തിലുണ്ടെന്നും ഡീൽ ഉറപ്പിക്കാമെന്നും ടി ആർ എസിന്റെ എം എൽ എമാർക്ക് ഏജന്റുമാരുടെ ഫോണിലൂടെ തുഷാർ ഉറപ്പ് നൽകുന്നുണ്ട്. ബിഎല്‍ സന്തോഷുമായി സംസാരിച്ച് കാര്യങ്ങൾ ഉറപ്പിക്കാമെന്നും അതിന് മുമ്പ് നമ്മുക്ക് ഒന്ന് കാണണമെന്നും ഏജന്‍റ് നന്ദകുമാറിനോട് തുഷാർ പറയുന്നതുമാണ് ശബ്ദ സന്ദേശം
പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചത് പിൻവലിച്ച് ധനവകുപ്പ് ഉത്തരവിറക്കി.
പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് പിന്‍വലിച്ച് ധനവകുപ്പ് ഉത്തരവിറക്കി. ഒക്ടോബര്‍ 26 ലെ സംസ്ഥാന മന്ത്രിസഭാ യോഗമാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ അനുമതി നല്‍കിയത്. ഓരോ പൊതുമേഖലാ സ്ഥാപനത്തേയും പ്രത്യേകം പഠിക്കുമെന്നും അതിനു ശേഷമാകും ഉത്തരവ് ഇറക്കുക എന്ന് അധികൃതർ വിശദമാക്കി. 128 പൊതുമേഖലാ സ്ഥാപനങ്ങളിലാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയത്. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചത് പൊതുമേഖലാ സ്ഥാപനങ്ങളുടെ പൊതുചട്ടക്കൂട് തയാറാക്കുന്നതിന്റെ ഭാഗമായി വന്ന തീരുമാനമായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിശദീകരണം […]
ക്വാറി ഉടമകൾക്ക് തിരിച്ചടി ; ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാതെ സുപ്രീം കോടതി
ക്വാറി ഉടമകള്‍ക്കായി നിയമനിര്‍മാണം നടത്തുമെന്ന് കേരളം സുപ്രീം കോടതിയില്‍. പട്ടയഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവരുമെന്നാണു കേരളം സുപ്രീം കോടതിയെ അറിയിച്ചത്. കാര്‍ഷിക ആവശ്യങ്ങള്‍ക്കും വീടിനുമായി നല്‍കുന്ന പട്ടയ ഭൂമികള്‍ മറ്റാവശ്യങ്ങള്‍ക്ക് എങ്ങനെ കൈമാറുമെന്ന് സുപ്രീം കോടതി ചോദിച്ചു. പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ ക്വാറി ഉടമകളാണ് സുപ്രീം കോടതിയെ സമീപിച്ചത്. പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ നിന്നും ജനവാസ കേന്ദ്രങ്ങളില്‍ നിന്നും 200 മീറ്റര്‍ മാറി മാത്രമേ പാറ പൊട്ടിക്കാന്‍ പാടുള്ളൂ […]
നവംബര്‍ 5, ശനി
◾ക്വാറി ഉടമകള്‍ക്കായി നിയമനിര്‍മാണം നടത്തുമെന്ന് കേരളം സുപ്രീം കോടതിയില്‍. പട്ടയഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവരുമെന്നാണു കേരളം സുപ്രീം കോടതിയെ അറിയിച്ചത്. കാര്‍ഷിക ആവശ്യങ്ങള്‍ക്കും വീടിനുമായി നല്‍കുന്ന പട്ടയ ഭൂമികള്‍ മറ്റാവശ്യങ്ങള്‍ക്ക് എങ്ങനെ കൈമാറുമെന്ന് സുപ്രീം കോടതി ചോദിച്ചു. പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ ക്വാറി ഉടമകളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ◾പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് പിന്‍വലിച്ച് ധനവകുപ്പ് ഉത്തരവിറക്കി. ഒക്ടോബര്‍ 26 ലെ സംസ്ഥാന മന്ത്രിസഭാ […]
ക്വാറി ഉടമകള്‍ക്കായി നിയമനിര്‍മാണം നടത്തുമെന്നു കേരളം സുപ്രീം കോടതിയില്‍
ക്വാറി ഉടമകള്‍ക്കായി നിയമനിര്‍മാണം നടത്തുമെന്നു കേരളം സുപ്രീം കോടതിയില്‍. പട്ടയഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവരുമെന്നാണു കേരളം സുപ്രീം കോടതിയെ അറിയിച്ചത്. കാര്‍ഷിക ആവശ്യങ്ങള്‍ക്കും വീടിനുമായി നല്‍കുന്ന പട്ടയ ഭൂമികള്‍ മറ്റാവശ്യങ്ങള്‍ക്ക് എങ്ങനെ കൈമാറുമെന്ന് സുപ്രീം കോടതി ചോദിച്ചു. പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ ക്വാറി ഉടമകളാണ് സുപ്രീം കോടതിയെ സമീപിച്ചത്. കാറില്‍ ചാരി നിന്നതിന് ചവിട്ടേറ്റ ആറു വയസുകാരന്‍ ഗണേഷിനു വാരിയെല്ലിനു ചതവുണ്ട്. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയായ […]
തെലങ്കാനയിലെ ‘കുതിരക്കച്ചവട’ത്തിന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടേതെന്ന് ആരോപിക്കുന്ന ശബ്ദരേഖ പുറത്ത്
തെലങ്കാനയിലെ ‘കുതിരക്കച്ചവട’ത്തിന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടേതെന്ന് ആരോപിക്കുന്ന ശബ്ദരേഖ പുറത്ത്. എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തണമെന്നും ബി.എല്‍ സന്തോഷുമായി സംസാരിച്ച് കാര്യങ്ങള്‍ ഉറപ്പിക്കാമെന്നും തുഷാര്‍ ഏജന്റുമാരുമായി സംസാരിക്കുന്ന ശബ്ദരേഖയാണു പുറത്തുവിട്ടത്. എപിജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയിലെ താത്കാലിക വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെ ഗവര്‍ണര്‍ നിയമിച്ചതു ചട്ടവിരുദ്ധമാണെന്ന് തോമസ് ഐസക് ഫേസ്ബുക്കില്‍. കോടതിയില്‍ ചോദ്യം ചെയ്യുമെന്നും തോമസ് ഐസക്. സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നതിനു മുമ്പ് ഇടതുമുന്നണിയില്‍ ചര്‍ച്ച നടത്തി ധാരണ ഉണ്ടാക്കുന്ന കീഴ് വഴക്കം […]
മാധ്യമപ്രവര്‍ത്തകന്‍ ഇസുദാന്‍ ഗാഥവി ആം ആദ്മി പാര്‍ട്ടിയുടെ ഗുജറാത്തിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി
പ്രമുഖ ഗുജറാത്തി മാധ്യമപ്രവര്‍ത്തകന്‍ ഇസുദാന്‍ ഗാഥവിയെ ആം ആദ്മി പാര്‍ട്ടി ഗുജറാത്തിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയാണ് ഇദ്ദേഹം. എംഎല്‍എമാരും അനുയായികളും തടിച്ചുകൂടിയതോടെ ഓഫീസിന്റെ വാതിലടച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ. മുഖ്യമന്ത്രിക്കു നിന്നു തിരിയാന്‍ കഴിയാത്തത്രയും തിരക്കായതോടെയാണ് വാതിലടച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏതാനും മണിക്കൂറുകള്‍ക്കു ശേഷം വാതില്‍ തുറന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പഞ്ചാബില്‍ ശിവസേന നേതാവ് സുധീര്‍ സുരി വെടിയേറ്റു കൊല്ലപ്പെട്ടു. അമ്യത്സറില്‍ ഒരു ക്ഷേത്രത്തിനു മുന്നില്‍ പ്രതിഷേധ ധര്‍ണയില്‍ പങ്കെടുക്കവേയാണ് […]
ദക്ഷിണ കൊറിയക്കു ചുറ്റും റാകിപ്പറന്ന് ഉത്തര കൊറിയന്‍ യുദ്ധവിമാനങ്ങള്‍
ദക്ഷിണ കൊറിയക്കു ചുറ്റും റാകിപ്പറന്ന് ഉത്തര കൊറിയന്‍ യുദ്ധവിമാനങ്ങള്‍. 180 യുദ്ധവിമാനങ്ങളാണ് ദക്ഷിണ കൊറിയയുടെ വ്യോമോതിര്‍ത്തിയിലൂടെ പറന്നത്. സമുദ്രാതിര്‍ത്തിയില്‍ 80 തവണ മിസൈലുകള്‍ ഉള്‍പെടെയുള്ള ആയുധങ്ങള്‍ പ്രയോഗിച്ചു. 240 യുദ്ധവിമാനങ്ങളെ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ടെന്നും ദക്ഷിണ കൊറിയ. അബുദാബിയില്‍ നടക്കുന്ന സ്പേസ് ഡിബേറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വെര്‍ച്വലായി പങ്കെടുക്കും. നരേന്ദ്ര മോദിയും ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗും അഭിസംബോധന ചെയ്യും. ബഹിരാകാശ മേഖലയിലെ വിദഗ്ധരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ഇമ്രാന്‍ ഖാന്റെ കാലില്‍നിന്നു […]
ജി.എസ്.ടി സമാഹരണത്തില്‍ മികവ് തുടര്‍ന്ന് കേരളം
ഒക്ടോബറില്‍ 29 ശതമാനം വളര്‍ച്ചയുമായി ജി.എസ്.ടി സമാഹരണത്തില്‍ മികവ് തുടര്‍ന്ന് കേരളം. 2,485 കോടി രൂപയാണ് കേരളത്തില്‍ സമാഹരിക്കപ്പെട്ടത്. 2021 ഒക്ടോബറില്‍ 1,932 കോടി രൂപയായിരുന്നു. സെപ്തംബറില്‍ 27 ശതമാനം വളര്‍ച്ചയോടെ 2,246 കോടി രൂപയും ജൂലായില്‍ 2,161 കോടി രൂപയും (വളര്‍ച്ച 29 ശതമാനം) ആഗസ്റ്റില്‍ 2,036 കോടി രൂപയും (വളര്‍ച്ച 26 ശതമാനം) കേരളത്തില്‍ നിന്ന് ലഭിച്ചിരുന്നു. 19 ശതമാനം വളര്‍ച്ചയോടെ 23,037 കോടി രൂപ സമാഹരിച്ച് കഴിഞ്ഞമാസവും മഹാരാഷ്ട്ര ഒന്നാംസ്ഥാാനം നിലനിറുത്തി. 33 […]
