Posted inലേറ്റസ്റ്റ്

കെ എസ് ആർ ടി സി യിൽ അഞ്ചാം തിയതിക്കുള്ളിൽ ശമ്പളം; ഈ മാസം ലഭിച്ചില്ല

സിംഗിൾ ഡ്യൂട്ടി അടക്കം കെഎസ്ആർടിസിയിലെ പരിഷ്കാര നടപടികളുമായി സഹകരിച്ചാൽ എല്ലാ മാസവും അഞ്ചാം തീയതി ശമ്പളം എന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ഈ മാസം പാലിച്ചില്ല. കെ എസ് ആർ ടി സി മാനേജ്‌മെന്റുമായി നടത്തിയ ചർച്ചയിൽ പരീക്ഷണാടിസ്ഥാനത്തിലുള്ള പരിഷ്കരണ നടപടികളോട് യൂണിയൻ നേതാക്കൾ സഹകരിച്ചു. തുടർന്ന് കുടിശിക അടക്കം രണ്ടുമാസം അഞ്ചാം തീയതിക്കുള്ളിൽ ശമ്പളം മാനേജ്മെൻറ് നൽകി.എന്നാൽ ഈ മാസം ഏഴാം തീയതി ആയിട്ടും ശമ്പളം തൊഴിലാളികളുടെ അക്കൗണ്ടിൽ എത്തിയിട്ടില്ല.പാറശ്ശാലയിലെ സിംഗിൾ ഡ്യൂട്ടിക്ക് മാസം ഒന്നു കഴിഞ്ഞിട്ടും […]

Posted inലേറ്റസ്റ്റ്

തമിഴ്നാട് ഗവര്‍ണ്ണറെ തിരിച്ചു വിളിക്കണം; രാഷ്ട്രപതിയെ കാണാൻ ഡി എം കെ

തമിഴ്നാട് ഗവര്‍ണറെ തിരിച്ചുവിളിക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിയെ കാണാന്‍ ഡിഎംകെ.  എംപി കനിമൊഴി ഗവര്‍ണര്‍ ആര്‍എന്‍ രവിയെ തിരിച്ചുവിളിക്കണം എന്ന ആപേക്ഷയുമായി രാഷ്ട്രപതിയെ കാണും എന്നാണ് പത്രങ്ങളോട് പറഞ്ഞത് .തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെതിരെ നിരന്തരം ഗവര്‍ണര്‍മാര്‍ സംസാരിക്കുകയാണ്. ജനങ്ങൾ തെരഞ്ഞെടുത്ത ഗവൺമെന്റാണ് ഇത് . അവരെക്കുറിച്ച് അഭിപ്രായം പറയേണ്ട കാര്യമല്ല എന്നുംഎന്നും കനിമൊഴി പറഞ്ഞു. ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ തുടര്‍ച്ചയായി ഭരണഘടനയ്ക്ക് എതിരായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. ഈ പ്രശ്നങ്ങൾ ഉന്നയിച്ചാണ് തങ്ങൾ രാഷ്ട്രപതിയെ കാണാൻ തീരുമാനിച്ചത് . […]

Posted inലേറ്റസ്റ്റ്

സംസ്ഥാനത്ത് ഭരണഘടന തകർച്ചയിലാണെന്ന് ഗവർണ്ണർ

രാജ്ഭവൻ മാർച്ച് വരട്ടെ എന്നും തന്നെ റോഡിൽ ആക്രമിക്കട്ടെ എന്നും ​ഗവർണർ. ഇടതുമുന്നണി ഗവർണ്ണർക്കെതിരേ നടത്താനിരിക്കുന്ന മാർച്ചിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ.സംസ്ഥാനത്ത് ഭരണഘടന തകർച്ചയിലാണെന്നും അദ്ദേഹം ആരോപിച്ചു. കേരളം സർക്കാരിന് കീഴിലുള്ള എല്ലാ ജോലികളും സിപിഎം കേഡറുകൾക്കായി മാറ്റിവച്ചിരിക്കുകയാണെന്ന് ഗവർണ്ണർ പറഞ്ഞു. മേയറുടെ കത്തിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത് താൻ അഡ്മിനിസ്ട്രേഷനിൽ ഇടുപെടുന്നുവെന്നാണ് സർക്കാർ ആരോപിക്കുന്നത് എന്നാൽ അതിനുള്ള ഒരു തെളിവ് കൊണ്ടുവന്നാൽ താൻ രാജിവെക്കാം. താൻ നിയമിച്ചവർക്ക് തന്നെ വിമർശിക്കാൻ അധികാരമില്ല, […]

Posted inലേറ്റസ്റ്റ്

ഗെറ്റ് ഔട്ട് ഫ്രം ഹിയർ; ഗവർണ്ണറുടെ മാധ്യമ വിലക്ക് വീണ്ടും

കൊച്ചിയിൽ ഗസ്റ്റ് ഹൗസിൽ രണ്ട് മാധ്യമങ്ങളെ വിലക്കിഗവർണറുടെ വാർത്താസമ്മേളനം. ഗവർണറുടെ ഓഫിസിന്‍റെ അറിയിപ്പ് അനുസരിച്ച് എത്തിയ മീഡിയ വണ്ണിനേയും കൈരളി ചാനലിനേയുമാണ് ഗവർണർ വിലക്കിയത്. ഗെറ്റ് ഔട്ട് ഫ്രം ഹിയർ എന്ന് പറഞ്ഞായിരുന്നു ഗവർണറുടെ മാധ്യമ വിലക്ക്. കേഡർ മാധ്യമങ്ങളെന്ന പറഞ്ഞാണ് അദ്ദേഹം മാധ്യമ വിലക്ക് പ്രഖ്യാപിച്ചത് മീഡിയ വണ്ണും കൈരളി ചാനലും ഉണ്ടോ എന്നും ഉണ്ടെങ്കിൽ താൻ സംസാരിക്കാതെ പോകുമെന്നും ഗവർണർ പറഞ്ഞു. സർവകലാശാല വിഷയത്തിൽ മാധ്യമങ്ങളോടു സംസാരിക്കുമ്പോഴായിരുന്നു ഗവർണറുടെ പ്രതികരണം. ഗവർണറുടെ ഓഫീസിൽ നിന്നുള്ള […]

Posted inലേറ്റസ്റ്റ്

വി സി മാരുടെ കാര്യത്തിൽ ഗവർണ്ണറുടെ തീരുമാനം കാത്ത് സർക്കാർ

പുറത്താക്കാതിരിക്കാന്‍ വിശദീകരണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വൈസ് ചാന്‍സലര്‍മാര്‍ക്ക് അനുവദിച്ച സമയപരിധി ഇന്നു തീരും. ഏഴു വിസിമാര്‍ വിശദീകരണം നല്‍കി. കണ്ണൂര്‍, കാലിക്കറ്റ്, കുസാറ്റ് വിസിമാര്‍ ഇന്നു മറുപടി നല്‍കിയേക്കും. ഹിയറിംഗ് നടത്തിയ ശേഷം തുടര്‍നടപടികളിലേക്ക് കടക്കാനാണ് ഗവര്‍ണറുടെ നീക്കം. അതെ സമയം ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് ഒഴിവാക്കുന്നതിനെക്കുറിച്ച് ആലോചയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. അതിനായി ഭരണഘടനാ പരമായും നിയമ പരമായും ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു.

Posted inലേറ്റസ്റ്റ്

നിയമനത്തട്ടിപ്പു കത്തിനെക്കുറിച്ചന്വേഷിക്കണമെന്ന് മേയര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

തിരുവനന്തപുരം കോര്‍പറേഷനില്‍ നിയമനത്തട്ടിപ്പു കത്തു തയാറാക്കി പ്രചരിപ്പിച്ചവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് മേയര്‍ ആര്യ രാജേന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്‍കി. ക്ളിഫ് ഹൗസില്‍ ഡിജിപിയുടെ സാന്നിധ്യത്തിലാണ് പരാതി നല്‍കിയത്. കത്ത് താന്‍ തയാറാക്കിയിട്ടില്ലെന്നും ഒപ്പുവച്ചിട്ടില്ലെന്നും മേയര്‍. താന്‍ ഇങ്ങനെയൊരു കത്തെഴുതിയിട്ടില്ലെന്നും കത്തിലെ നിജസ്ഥിതി അന്വേഷിക്കാന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും മേയര്‍ വ്യക്കമാക്കിയിരുന്നു.സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി നേതൃത്വത്തിന് വിശദീകരണം നല്‍കിയതിന് ശേഷമാണ് മേയര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയത്. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒരുമണിക്കൂറോളം […]

Posted inലേറ്റസ്റ്റ്

ഗവര്‍ണര്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പുവയ്ക്കാത്ത ഗവര്‍ണര്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ ആലോചിച്ച് തീരുമാനമെടുക്കും. ഏതറ്റംവരേയും പോകുമെന്നും അദ്ദേഹം പറഞ്ഞു. നിയമ നിർമ്മാണം നടത്തി ഗവർണറെ മാറ്റുന്നതിൽ സർക്കാരിന് തീരുമാനമെടുക്കാമെന്നും സെക്രട്ടറി പറഞ്ഞു. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാനായി ഗവർണറെ ഉപയോഗിക്കുകയാണ്. ഈ നീക്കത്ത ഏതു വിധേനയും എതിർക്കും.സർവകലാശാലകളിൽ വർഗീയ ധ്രുവീകരണത്തിനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Posted inപ്രഭാത വാര്‍ത്തകള്‍

നവംബര്‍ 7, തിങ്കള്‍

◾നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പുവയ്ക്കാത്ത ഗവര്‍ണര്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ ആലോചിച്ച് തീരുമാനമെടുക്കും. ഏതറ്റംവരേയും പോകുമെന്നും അദ്ദേഹം പറഞ്ഞു. ◾തിരുവനന്തപുരം കോര്‍പറേഷനില്‍ നിയമനത്തട്ടിപ്പു കത്തു തയാറാക്കി പ്രചരിപ്പിച്ചവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് മേയര്‍ ആര്യ രാജേന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്‍കി. ക്ളിഫ് ഹൗസില്‍ ഡിജിപിയുടെ സാന്നിധ്യത്തിലാണ് പരാതി നല്‍കിയത്. കത്ത് താന്‍ തയാറാക്കിയിട്ടില്ലെന്നും ഒപ്പുവച്ചിട്ടില്ലെന്നും മേയര്‍. ◾കോര്‍പറേഷനില്‍ താത്കാലിക നിയമനത്തിന് […]

Posted inസ്വീറ്റ് ബോക്‌സ്

Sweet Box | 06.11

ആറര കോടിയിലേറെ ചെമ്പന്‍ ഞണ്ടുകള്‍ കാടിറങ്ങുന്നതെന്തിന്? | സോഷ്യല്‍ മീഡിയ മാനിയക്കായ ബില്‍ഡര്‍ക്ക് സംഭവിച്ചതെന്ത്? | 1900 കിലോ ഗ്രാം തൂക്കമുള്ള കൂറ്റന്‍ സുഷി വിഭവം | 88 വിവാഹം കഴിച്ച 61 കാരന്‍ കര്‍ഷകന്‍ | ഐഎസ് വനിതാ നേതാവ് ആലിസണ്‍ ആരായിരുന്നു? Why are more than six and a half crore copper crabs going wild? | What Happened to the Social Media Maniac Builder? | […]

Posted inബിസിനസ്സ്

റിലയന്‍സ് നിക്ഷേപകര്‍ ഒരാഴ്ച കൊണ്ട് നേടിയത് 45,000 കോടി!

  ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള മികച്ച 10 കമ്പനികളില്‍ ഏഴിന്റെയും വിപണി മൂലധനം കഴിഞ്ഞ ഒരാഴ്ച കൊണ്ട് വര്‍ദ്ധിച്ചത് 1,33,707.42 കോടി രൂപ. അതില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരിയുടമകളാണ്. ഓഹരി വിപണിയിലെ മികച്ച 10 കമ്പനികളില്‍ ഏഴും ലാഭത്തിലായിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി, ഐടിസി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ വിപണി മൂല്യം 44,956.5 കോടി രൂപയായാണ് […]