Posted inബിസിനസ്സ്

260 കോടി ഡോളര്‍ കടന്ന് ഇന്ത്യയിലെ ഗെയിമിംഗ് വിപണി

ഇന്ത്യയിലെ ഗെയിമിംഗ് വിപണിയുടെ മൂല്യം കഴിഞ്ഞ സാമ്പത്തികവര്‍ഷം 260 കോടി ഡോളര്‍ (ഏകദേശം 21,320 കോടി രൂപ) കടന്നു. 2021-22 പ്രകാരം 50.70 കോടി ഗെയിമേഴ്സാണ് ഇന്ത്യയിലുള്ളത്. ഇന്ററാക്ടീവ് മീഡിയ വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ട് ലുമിക്കായിയുടെ ‘സ്റ്റേറ്റ് ഒഫ് ഇന്ത്യ ഗെയിമിംഗ് റിപ്പോര്‍ട്ട് 2021-22’ റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2027ഓടെ ഗെയിമിംഗ് വിപണിമൂല്യം 860 കോടി ഡോളര്‍ (70,520 കോടി രൂപ) കടക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യയിലെ 50.70 കോടിയോളം ഗെയിമര്‍മാരില്‍ 12 കോടിപ്പേര്‍ പെയ്ഡ് ഉപഭോക്താക്കളാണ്. ഇവര്‍ […]

Posted inവിനോദം

കമല്‍ ഹാസനെ നായകനാക്കി വീണ്ടും മണി രത്‌നം

35 വര്‍ഷത്തിനു ശേഷം കമല്‍ ഹാസനെ നായകനാക്കി വീണ്ടും സിനിമയൊരുക്കാന്‍ മണി രത്‌നം. 1987 ല്‍ പുറത്തെത്തിയ ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രം നായകന്‍ ആണ് മണി രത്‌നത്തിന്റെ സംവിധാനത്തില്‍ കമല്‍ ഹാസന്‍ ഇതിനു മുന്‍പ് നായകനായെത്തിയ ചിത്രം. കമല്‍ ഹാസന്റെ പിറന്നാള്‍ ദിനത്തിന് തലേദിവസമാണ് സിനിമാപ്രേമികള്‍ക്ക് ആവേശം പകരുന്ന പ്രഖ്യാപനം. മണി രത്‌നം തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വ്വഹിക്കുന്നത്. എ ആര്‍ റഹ്മാന്‍ ആണ് സംഗീത സംവിധായകന്‍. കമല്‍ ഹാസന്റെ കരിയറിലെ 234-ാം ചിത്രമാണ് ഇത്. 2024 […]

Posted inവിനോദം

കമല്‍ഹാസന്റെ ജന്മദിനത്തോടനുബന്ധിച്ച് ‘ഇന്ത്യന്‍ 2’ സ്‌പെഷല്‍ പോസ്റ്റര്‍

കമല്‍ഹാസന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ‘ഇന്ത്യന്‍ 2’വിന്റെ സ്‌പെഷല്‍ പോസ്റ്റര്‍ പുറത്തുവിട്ടു. എസ് ഷങ്കറിന്റെ സംവിധാനത്തില്‍ കമല്‍ഹാസന്‍ നായകനായി 1996ല്‍ പ്രദര്‍ശനത്തിന് എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം ‘ഇന്ത്യന്റെ’ രണ്ടാം ഭാഗമാണ്. ‘ഇന്ത്യന്‍’ എന്ന ചിത്രത്തില്‍ കമല്‍ഹാസന്‍ ഇരട്ടവേഷത്തിലായിരുന്നു അഭിനയിച്ചത്. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ചിത്രത്തിലെ അഭിനയത്തിന് കമല്‍ഹാസന് ലഭിച്ചിരുന്നു. തമിഴ് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും ‘ഇന്ത്യന്’ കമല്‍ഹാസന് ലഭിച്ചിരുന്നു. ഇരുന്നൂറ് കോടി രൂപ ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക. ബോളിവുഡ് താരം വിദ്യുത് […]

Posted inഓട്ടോമോട്ടീവ്

പോര്‍ഷേ 718 സ്റ്റൈല്‍ എഡിഷനുകള്‍ അവതരിപ്പിച്ചു

പ്രമുഖ ജര്‍മ്മന്‍ അത്യാഡംബര വാഹനനിര്‍മ്മാതാക്കളായ പോര്‍ഷേ 718 ബോക്സ്റ്റര്‍, കേമാന്‍ എന്നിവയുടെ സ്റ്റൈല്‍ എഡിഷനുകള്‍ അവതരിപ്പിച്ചു. സ്റ്റാന്‍ഡേര്‍ഡ് മോഡലുകളിലും അതിനൂതന ഫീച്ചറുകളുണ്ടെന്നതാണ് സവിശേഷത. 718 സ്പൈഡര്‍ വീലുകളും 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും ഇതില്‍ പ്രധാനമാണ്. ബ്‌ളാക്ക്, വൈറ്റ് കോണ്‍ട്രാസ്റ്റ് പാക്കേജ് ഓപ്ഷനുകളുണ്ട്. 295 ബി.എച്ച്.പി കരുത്തുള്ളതാണ് എന്‍ജിന്‍. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 5.1 സെക്കന്‍ഡ് മതി. ഓപ്ഷണല്‍ സെവന്‍-സ്പീഡ് പി.ഡി.കെ മോഡലില്‍ ഇതേവേഗം നേടാന്‍ 4.7 സെക്കന്‍ഡ് ധാരാളം. 275 കിലോമീറ്ററാണ് ടോപ്സ്പീഡ്. […]

Posted inപുസ്തകങ്ങൾ

ഖലാസി

മനുഷ്യജീവിതത്തിലെ പലതരത്തിലുള്ള വിഷമാവസ്ഥകള്‍ പ്രമേയമാകുന്ന കഥകള്‍. വിവിധങ്ങളായ ആത്മസംഘര്‍ഷങ്ങള്‍ എഴുത്തുകാരനെ അസ്വസ്ഥനാക്കുന്നു. സാമൂഹിക പ്രശ്നങ്ങളില്‍ വഴിമുട്ടി നില്‍ക്കുമ്പോഴും അവയത്രയും വൈയക്തികമാണെന്നുള്ളൊരു തോന്നല്‍ അയാള്‍ക്കുണ്ട്. ഒരിനം ഏറ്റെടുക്കല്‍ പ്രകൃതം. ഈ മനോഭാവം കഥകളെ മറ്റൊരു തലത്തിലേക്കാനയിക്കുന്നു. വ്യക്തി-സമൂഹസംഘര്‍ഷങ്ങളെ ബലപ്പെടുത്തുന്ന മുഖ്യകണ്ണികള്‍ സ്ഥലവും ശരീരവും രോഗവുമാണ്. അവ എല്ലാ കഥകളിലും ഒളിഞ്ഞും തെളിഞ്ഞും വന്നുപോകുന്നു. ഗൃഹപാഠം, കുഴിമാടം, പൊന്നരിപ്പ്, ആരോഗ്യനികേതനം (പുതിയ പതിപ്പ്), വിലോമ ഗ്രന്ഥശാല, വ്യാധി, ഒറ്റത്തവണ തീര്‍പ്പാക്കപ്പെടുന്നില്ല, ഝലം, ഖലാസി എന്നിങ്ങനെ ഒമ്പത് കഥകള്‍. ‘ഖലാസി’. ഇ […]

Posted inആരോഗ്യം

കാല്‍ മസിലില്‍ വേദനയുണ്ടോ? കൊളസ്‌ട്രോള്‍ പരിശോധന നടത്താം

കൊളസ്‌ട്രോളുള്ള വിവരം അറിയാതെ ഏറെ മുന്നോട്ടുപോകുമ്പോള്‍ രോഗിയില്‍ ചില ലക്ഷണങ്ങള്‍ പ്രകടമാകും. കൊളസ്‌ട്രോള്‍ ശ്രദ്ധിക്കാതെ മുന്നോട്ടു പോകുമ്പോള്‍ അധികമായ കൊഴുപ്പ് രക്തക്കുഴലുകളില്‍ അടിയാന്‍ തുടങ്ങും. ഇത് രക്തക്കുഴലുകളിലൂടെ സുഗമമായി രക്തയോട്ടം നടക്കുന്നത് തടയും. ഇതോടെയാണ് ഇപ്പറയുന്ന ലക്ഷണം കാണപ്പെടുക. അതായത് ശരീരത്തിന്റെ ചില ഭാഗങ്ങളിലേക്ക്- പ്രത്യേകിച്ച് കാലുകളിലേക്കുള്ള രക്തയോട്ടമാണ് ഇങ്ങനെ ഭാഗികമായി പ്രശ്‌നത്തിലാവുക. ഈ അവസ്ഥയെ ‘പെരിഫറല്‍ ആര്‍ട്ടെറി ഡിസീസ്’ (പിഎഡി) എന്നാണ് പറയുന്നത്. രക്തയോട്ടം പ്രശ്‌നത്തിലാകുന്നതോടെ കാലില്‍ അസ്വസ്ഥത, വേദന എന്നിങ്ങനെയുള്ള പ്രയാസങ്ങളുണ്ടാകുന്നു. എന്തെങ്കിലും ജോലി […]

Posted inബിസിനസ്സ്

ഇന്നത്തെ വിനിമയ നിരക്ക്

ഡോളര്‍ – 82.29, പൗണ്ട് – 93.05, യൂറോ – 81.73, സ്വിസ് ഫ്രാങ്ക് – 82.66, ഓസ്ട്രേലിയന്‍ ഡോളര്‍ – 52.79, ബഹറിന്‍ ദിനാര്‍ – 218.28, കുവൈത്ത് ദിനാര്‍ -265.43, ഒമാനി റിയാല്‍ – 213.66, സൗദി റിയാല്‍ – 21.89, യു.എ.ഇ ദിര്‍ഹം – 22.40, ഖത്തര്‍ റിയാല്‍ – 22.59, കനേഡിയന്‍ ഡോളര്‍ – 60.76.    

Posted inടെക്നോളജി

സാംസങ്ങിന് ഉത്സവ സീസണില്‍ റെക്കോര്‍ഡ് വിറ്റുവരവ്

ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 5ജി സ്മാര്‍ട് ഫോണുകളുടെ വില്‍പനയില്‍ 178 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ഈ വര്‍ഷം സാംസങ്ങിന് ഒരു റെക്കോര്‍ഡ് ഉത്സവ സീസണായിരുന്നു. സെപ്റ്റംബര്‍ 1 മുതല്‍ 60 ദിവസത്തിനുള്ളില്‍ 14,400 കോടി രൂപയുടെ മികച്ച വിറ്റുവരവാണ് രേഖപ്പെടുത്തി. സാംസങ് ഫിനാന്‍സ് പ്ലസും കഴിഞ്ഞ സീസണില്‍ മികച്ച വളര്‍ച്ചയാണ് കൈവരിച്ചത്. പ്ലാറ്റ്ഫോം വഴിയുളള ഇടപാട് ഉത്സവ സീസണില്‍ 10 ലക്ഷത്തിലേറെയായി വര്‍ധിച്ചു. പ്രീമിയം സെഗ്മെന്റ് സ്മാര്‍ട് ഫോണുകളുടെ വിറ്റുവരവില്‍ കമ്പനി 99 ശതമാനം […]

Posted inലേറ്റസ്റ്റ്

വിഴിഞ്ഞം ; നിർമാണ കമ്പനിക്ക് സംരക്ഷണം നൽകണമെന്ന ഉത്തരവ് നടപ്പാക്കണമെന്ന് ഹൈക്കോടതി

വിഴിഞ്ഞം തുറമുഖ നിർമാണ പ്രവർത്തനങ്ങൾക്ക് സംരക്ഷണം നൽകണമെന്ന ഉത്തരവ് നടപ്പാക്കിയേ പറ്റൂവെന്ന് ഹൈക്കോടതി. കോടതി ഉത്തരവ് ഉണ്ടായിട്ടും നിർമാണ പ്രവർത്തനങ്ങൾക്ക് സംരക്ഷണം ലഭിക്കുന്നില്ലെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചതോടെയാണ് കോടതി വീണ്ടും നിർദേശം നൽകിയത്. പദ്ധതി പ്രദേശത്തെ സമരപ്പന്തൽ പൊളിച്ചു മാറ്റണമെന്നും ഹൈക്കോടതി നേരത്തെ നിർദേശം നൽകിയിരുന്നു. അതേസമയം ഗർഭിണികളും വൃദ്ധരും സമരപ്പന്തലിൽ ഉണ്ടെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. അതുകൊണ്ട് പന്തൽ പൊളിക്കാൻ കഴിയുന്നില്ല .എന്നാൽ വാഹനങ്ങൾ എത്തിയാൽ തടയില്ലെന്ന് സമര സമിതിയും കോടതിയെ അറിയിച്ചു. നിർമ്മാണ പ്രവത്തങ്ങൾക്കുള്ള […]

Posted inലേറ്റസ്റ്റ്

കത്ത് വിവാദം , തിരുവനന്തപുരം കോർപ്പറേഷനിൽ സംഘർഷം

കത്ത് നിയമന വിവാദത്തിൽ തിരുവനന്തപുരം കോ‍ർപ്പറേഷനിൽ സംഘർഷം. ക്ഷേമകാര്യ സ്റ്റാംന്റിം​ഗ് കമ്മിറ്റി ചെയർമാനെ ബിജെപി കൗൺസിലർമാർ പൂട്ടിയിട്ടു. ഇതിനെ ചോദ്യം ചെയ്ത് സിപിഎം കൗൺസിലർമാരും എത്തിയതോടെ സംഘർഷം ആരംഭിച്ചു . ഇന്ന് രാവിലെ മുതൽ വലിയ സംഘർഷമാണ് കോർപ്പറേഷനിൽ നടക്കുന്നത്. പ്രതിഷേധത്തിനിടെ ​ഗ്രിൽ പൂട്ടിയതോടെ സംഘർഷം കൂടി. ഗ്രിൽ തുറക്കണമെന്ന് ബജെപി കൗൺസിലർമാർ ആവശ്യപ്പെട്ടെങ്കിലും ഇതിന് അധികൃതർ തയ്യാറായില്ല. കൂടാതെ മേയർ എത്തിയപ്പോഴും ബിജെപി കൗൺസിലർമാർ പ്രതിഷേധം ശക്തമാക്കി. ഇതിനിടെയാണ് ഇവിടേക്കെത്തിയ ക്ഷേമകാര്യ സ്റ്റാംന്റിം​ഗ് കമ്മിറ്റി ചെയർമാന്റെ […]