Posted inലേറ്റസ്റ്റ്

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ ലഘുലേഖകളുമായി എൽ ഡി എഫ് വീടുകളിലെത്തുന്നു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായി വീടുകളിൽ ലഘുലേഖകൾ വിതരണം ചെയ്ത് എൽഡിഎഫ്. ​ഗവർണർക്ക് ഭരണഘടനയെ കുറിച്ച് അടിസ്ഥാന ധാരണ പോലും ഇല്ലെന്നാണ് വിമർശനം.ആർ എസ് എസ് അനുചരൻമാരെ സർവകലാശാലകളിൽ എത്തിക്കാനാണ് ഗവർണറുടെ നീക്കം.ആർ എസ് എസിന്റെ ചട്ടുകമായ ഗവർണറുടെ നടപടികൾ ചെറുത്തു തോൽപ്പിക്കണമെന്നും ലഘുലേഖയിൽ പറയുന്നു. കേരളത്തിലെ ജനങ്ങളെയും സർക്കാരിനെയും ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനാണ് ഗവർണർ ആഗ്രഹിക്കുന്നതെങ്കിൽ അത് നടക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഭരണഘടനയെക്കുറിച്ച് അറിവില്ലാത്തതിനാലാണ് ധനമന്ത്രിയെ പുറത്താക്കാണമെന്ന് […]

Posted inലേറ്റസ്റ്റ്

രാജി വയ്ക്കില്ല, എല്ലാം പാർട്ടി തീരുമാനിക്കും;മേയർ ആര്യ

രാജിയില്ലെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. രാജി ആവശ്യം വെറും തമാശയാണ്. എല്ലാം പാര്‍ട്ടിയാണു തീരുമാനിക്കുന്നത്. കരാര്‍ നിയമനത്തിന് ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്കു നല്‍കിയ കത്തു പുറത്തായതിന്റെ പേരില്‍ രാജിവയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സമരത്തിനിറങ്ങിയിരിക്കേയാണ് രാജിയില്ലെന്ന് വ്യക്തമാക്കിയത്. കത്തിലെ അന്വേഷണം ശരിയായ രീതിയില്‍ നടക്കുമെന്ന് ഉറപ്പുണ്ട്. ഡി ആര്‍ അനിലിന്റെ കത്ത് അദ്ദേഹത്തിന്റേതാണെന്ന് പറഞ്ഞിട്ടുണ്ട്. കാലതാമസം ഉണ്ടാകാതിരിക്കാനായിരിക്കും കത്ത് എഴുതിയത്. ശരി തെറ്റുകള്‍ നോക്കുന്നില്ല. എല്ലാം അന്വേഷിക്കട്ടെയെന്നും അവര്‍ പറഞ്ഞു.പ്രതിപക്ഷ സമരം അവരുടെ സ്വാതന്ത്യം. […]

Posted inലേറ്റസ്റ്റ്

മധുവിന്റേത് കസ്റ്റഡി മരണമല്ലെന്നു മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട്.

അട്ടപ്പാടി മധുവിന്റേത് കസ്റ്റഡി മരണമല്ലെന്നു മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട്. മരിച്ചത് കസ്റ്റഡിയിലാണെങ്കിലും പൊലീസ് മര്‍ദ്ദിച്ചതിന്റെ തെളിവുകളില്ല. പൊലീസ് ജീപ്പില്‍ കയറ്റുമ്പോള്‍ മധു അവശനിലയിലായിരുന്നു. മധു ഛര്‍ദ്ദിച്ചപ്പോള്‍ അഗളി ആശുപത്രിയില്‍ എത്തിച്ചത് മൂന്നു പൊലീസുകാരാണ്. മധുവിനെ മര്‍ദ്ദിച്ചത് ആള്‍ക്കൂട്ടമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നാല് വർഷം മുൻപ് നടന്ന മജിസ്റ്റീരിയൽ അന്വേഷണത്തിന്റെ റിപ്പോർട്ടാണിത്. റിപ്പോർട്ട് ഇതുവരെ സി]കേസ് ഫയലിനൊപ്പം ചേർന്നിട്ടില്ല .ഇതാവശ്യപ്പെട്ടപ്പോഴാണ് പ്രോസിക്യൂഷൻ കോടതിയിൽ റിപ്പോർട്ട് ആവശ്യപ്പെട്ടത്. കേസ് ഫയലുകൾക്കൊപ്പംഅന്വേഷണ റിപ്പോർട്ട് ഇല്ലാത്തത് അപാകതയെന്നും ചൂണ്ടിക്കാണിച്ചിരുന്നു.

Posted inലേറ്റസ്റ്റ്

പത്തു വൈസ് ചാന്‍സലര്‍മാരേയും ഗവര്‍ണര്‍ വിളിച്ചുവരുത്തി ഹിയറിംഗ് നടത്തും.

പത്തു വൈസ് ചാന്‍സലര്‍മാരേയും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നേരിട്ടു വിളിച്ചുവരുത്തി ഹിയറിംഗ് നടത്തും. പത്തു വൈസ് ചാന്‍സലര്‍മാരും ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി. ഹിയറിംഗിനു നേരിട്ടു ഹാജരാകില്ലെന്ന് കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്‍ പ്രതികരിച്ചു. അഭിഭാഷകന്‍ ഹാജരാകും. കോടതിയെ അറിയിച്ച കാര്യങ്ങള്‍ തന്നെയാണ് മറുപടിയിലുള്ളത്. ഗവര്‍ണറുടെ നിലപാട് തനിക്കും സര്‍വകലാശാലക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായും വിസി ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു. അതേസമയം ഗവർണർക്കെതിരെ തുറന്ന പോരാട്ടത്തിന്എൽഡിഎഫ് യോഗം തീരുമാനിച്ചിരുന്നു. രാജ്ഭവൻ ധർണ അടക്കമുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും എൽഡിഎഫ് തീരുമാനിച്ചിരുന്നു. ഇതിന് […]

Posted inപ്രഭാത വാര്‍ത്തകള്‍

നവംബര്‍ 8, ചൊവ്വ

◾പത്തു വൈസ് ചാന്‍സലര്‍മാരേയും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നേരിട്ടു വിളിച്ചുവരുത്തി ഹിയറിംഗ് നടത്തും. പത്തു വൈസ് ചാന്‍സലര്‍മാരും ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി. ഹിയറിംഗിനു നേരിട്ടു ഹാജരാകില്ലെന്ന് കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്‍ പ്രതികരിച്ചു. അഭിഭാഷകന്‍ ഹാജരാകും. കോടതിയെ അറിയിച്ച കാര്യങ്ങള്‍ തന്നെയാണ് മറുപടിയിലുള്ളത്. ഗവര്‍ണറുടെ നിലപാട് തനിക്കും സര്‍വകലാശാലക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായും വിസി ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു. ◾പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ 86 ലക്ഷം രൂപയുടെ പൊതുമുതല്‍ നഷ്ടമുണ്ടായെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സ്വകാര്യ വ്യക്തികള്‍ക്ക് 16 ലക്ഷം രൂപയുടെ […]

Posted inലേറ്റസ്റ്റ്

കേരളത്തിൽ വീണ്ടും എൻഐഎ റെയ്ഡ് ഇത്തവണ മലപ്പുറം കേന്ദ്രീകരിച്ച്

കേരളത്തിൽ വീണ്ടും എൻഐഎ റെയ്ഡ് ഇത്തവണ മലപ്പുറം കേന്ദ്രീകരിച്ച് കേരളത്തിൽ വീണ്ടും എൻഐഎ റെയ്ഡ് നടത്തി. ഇത്തവണ മലപ്പുറം ജില്ല കേന്ദ്രീകരിച്ച് മൂന്ന് ഇടങ്ങളിലാണ് റെയ്ഡ്ന ടന്നത്. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ് എന്നാണ് സൂചന. ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ് എന്നും സൂചനയുണ്ട്. ഹവാല ഇടപാടുകൾ അടക്കമുള്ളവയുടെ തെളിവ് ശേഖരണത്തിനായാണ് റെയ്ഡ് നടത്തിയത്. ഡിജിറ്റൽ തെളിവുകൾ കണ്ടെടുത്തെന്ന് എൻഐഎ പറയുന്നു.

Posted inശുഭരാത്രി

Shubarathri – 894

കമല്‍ഹാസന്‍ വെറും താരമല്ല : മലയാളത്തോടുള്ള കമല്‍ഹാസന്റെ ആത്മബന്ധം. മുറിച്ചുമാറ്റാത്ത ഉലകനായകന്‍ നമ്മെ ജീവിതം കൊണ്ട് പഠിപ്പിക്കുന്നത് Kamal Haasan is not just a star: Kamal Haasan’s affinity towards Malayalam. Uncut hero teaches us with life

Posted inബിസിനസ്സ്

599 രൂപയുടെ ആമസോണ്‍ പ്രൈം വീഡിയോ പ്ലാന്‍ എത്തി

സിനിമ കാണുന്നതിനും മറ്റുമുള്ള ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈം വീഡിയോ പുതിയ പ്ലാന്‍ അവതരിപ്പിച്ചു. വര്‍ഷം 599 രൂപ അടയ്ക്കുന്നവര്‍ക്ക് മൊബൈലില്‍ ആമസോണ്‍ പ്രൈം വീഡിയോ കാണുന്നതിനുള്ള പ്ലാനാണ് അവതരിപ്പിച്ചത്. ഒരു ഉപയോക്താവിന് മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന സിംഗിള്‍ യൂസര്‍ പ്ലാനില്‍ പുതിയ സിനിമകള്‍, ആമസോണ്‍ ഒറിജിനലുകല്‍, ലൈവ് ക്രിക്കറ്റ് തുടങ്ങിയവ കാണാന്‍ സാധിക്കും. കഴിഞ്ഞവര്‍ഷമാണ് ടെലികോം പങ്കാളിയായ എയര്‍ടെലുമായി സഹകരിച്ച് മൊബൈല്‍ പ്ലാന്‍ ആമസോണ്‍ പ്രൈം വീഡിയോ അവതരിപ്പിച്ചത്. മൊബൈല്‍ പ്ലാന്‍ അവതരിപ്പിച്ചതിന് ശേഷം ഇന്ത്യയില്‍ […]

Posted inടെക്നോളജി

‘ഹേയ് സിരി’യുടെ കമാന്റില്‍ മാറ്റം വരുത്താനൊരുങ്ങി ആപ്പിള്‍

‘ആപ്പിളിന്റെ വോയ്‌സ് അസിസ്റ്റന്റായ ‘ഹേയ് സിരി’യുടെ കമാന്റില്‍ മാറ്റം വരുത്താനൊരുങ്ങി കമ്പനി. നിലവില്‍, ഐ ഫോണുകളിലോ ആപ്പിള്‍ സ്പീക്കറുകളിലോ വോയ്‌സ് അസിസ്റ്റന്റ് പ്രവര്‍ത്തനക്ഷമമാക്കുന്നതിന് ഉപയോക്താക്കള്‍ സിരിക്ക് മുമ്പ് ‘ഹേയ്’ ചേര്‍ക്കണം. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ ‘ഹേയ്’ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ആപ്പിളെന്ന് മാര്‍ക്ക് ഗുര്‍മാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് ആപ്പിളിന്റെ സ്മാര്‍ട്ട് അസിസ്റ്റന്റിനോട് ‘സിരി’ എന്ന് വിളിച്ച ശേഷം നിങ്ങള്‍ക്ക് ആവശ്യമായ കമന്റ് ചെയ്യാം. അടുത്ത വര്‍ഷമോ, അല്ലെങ്കില്‍ 2024 ആദ്യമോ ഈ മാറ്റം ആപ്പിള്‍ […]

Posted inവിനോദം

അനിഖ സുരേന്ദ്രന്‍ നായികയായ ബുട്ട ബൊമ്മ ടീസര്‍

അനിഖ സുരേന്ദ്രന്‍ പ്രധാനവേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം ബുട്ട ബൊമ്മ ടീസര്‍ എത്തി. അന്ന ബെന്‍, റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായി എത്തിയ കപ്പേളയുടെ തെലുങ്ക് റീമേക്ക് ആണ് ബുട്ട ബൊമ്മ. അനിഖയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയാണിത്. ശ്രീനാഥ് ഭാസി അവതരിപ്പിച്ച വേഷം തെലുങ്കില്‍ ചെയ്യുന്നത് അര്‍ജുന്‍ ദാസ് ആണ്. റോഷന്‍ മാത്യുവിന്റെ കഥാപാത്രം സൂര്യ വിശിഷ്ട പുനരവതരിപ്പിക്കുന്നു. മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത് 2020ല്‍ റിലീസ് ചെയ്ത ചിത്രമാണ് കപ്പേള.