Posted inലേറ്റസ്റ്റ്

ആർഎസ്എസ് നേതാവിന്റെ കൊലപാതകം അന്വേഷിക്കുന്ന ഡിവൈഎസ്പിക്ക് വധഭീഷണി

പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതക കേസ് അന്വേഷിക്കുന്നഡിവൈഎസ്‍പിക്ക് വിദേശത്തു നിന്ന് വധഭീഷണി. നര്‍ക്കോട്ടിക്ക് ഡിവൈഎസ്‍പി അനില്‍ കുമാറിനെതിരെയാണ് ഭീഷണി. വിദേശത്ത് നിന്നും കഴിഞ്ഞ ദിവസം രാത്രി ഒൻപതരക്കാണ് ഭീഷണി കോളെത്തിയത്.’ശവപ്പെട്ടി തയ്യാറാക്കി വെച്ചോളു’ എന്നായിരുന്നു ഫോണിലൂടെ എത്തിയ ഭീഷണി.

Posted inവിനോദം

‘സര്‍ദാര്‍’ 100 കോടി ക്ലബില്‍

കാര്‍ത്തി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘സര്‍ദാര്‍’. ആഗോളതലത്തില്‍ കാര്‍ത്തി ചിത്രം ‘സര്‍ദാര്‍’ 100 കോടി ക്ലബില്‍ എത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. പി എസ് മിത്രനാണ് ചിത്രം സംവിധാനം ചെയ്തത്. വന്‍ ഹിറ്റായി മാറിയ ‘സര്‍ദാറി’ന്റെ വിജയാഘോഷ ചടങ്ങില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചും സൂചിപ്പിച്ചിരുന്നു. ജി വി പ്രകാശ് കുമാറാണ് ‘സര്‍ദാറി’ന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പി എസ് മിത്രന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. ‘സര്‍ദാറി’ല്‍ ഒരു സ്‌പൈ ആയിട്ടാണ് കാര്‍ത്തി […]

Posted inഓട്ടോമോട്ടീവ്

ജീപ്പ് ഗ്രാന്‍ഡ് ചെറോക്കിയുടെ പ്രീ ബുക്കിങ് തുടങ്ങി

ആഢംബര എസ്യുവി ശ്രേണിയില്‍ മുന്‍നിരയിലുള്ള ജീപ്പ് ഗ്രാന്‍ഡ് ചെറോക്കിയുടെ പുതിയ പതിപ്പ് ഈ മാസം അവസാനത്തോടെ ഇന്ത്യയില്‍ നിരത്തിലിറങ്ങും. ചെറോക്കിയുടെ പ്രീ ബുക്കിങ് ആരംഭിച്ചു. ഡീലര്‍ഷിപ്പുകള്‍ വഴിയും വെബ്സൈറ്റിലും ബുക്ക് ചെയ്യാം. ഡെലിവറി ഈ മാസം അവസാനത്തോടെ പ്രതീക്ഷിക്കാം. ജീപ്പ് ഇന്ത്യയില്‍ അവതരിപ്പിക്കുന്ന നാലാമത് ബ്രാന്‍ഡാണ് ഗ്രാന്‍ഡ് ചെറോക്കി. കൂട്ടിയിടി മുന്നറിയിപ്പ്, ഡ്രൈവര്‍ മയങ്ങിയാലുള്ള മുന്നറിയിപ്പ് തുടങ്ങി ഒട്ടേറെ സുരക്ഷാ സംവിധാനങ്ങളടങ്ങിയ അഡ്വാന്‍സ്ഡ് ഡ്രൈവിങ് അസിസ്റ്റന്‍സ് സിസ്റ്റം, ആക്ടീവ് നോയിസ് കണ്‍ട്രോള്‍ സിസ്റ്റം, അഞ്ച് സീറ്റുകളിലും സീറ്റ് […]

Posted inപുസ്തകങ്ങൾ

മ്യൂച്വല്‍ ഫണ്ടില്‍ എങ്ങനെ നിക്ഷേപിക്കാം

കൃഷിക്കാരനാണെങ്കിലും തൊഴിലാളിയാണങ്കിലും സാങ്കേതികവിദഗ്ദ്ധനാണെങ്കിലും ലളിതമായി സ്വീകരിക്കാവുന്ന മാര്‍ഗ്ഗമാണ് സമ്പാദ്യത്തിന്റെ ചെറിയൊരംശം മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുക എന്നത്. ‘മ്യൂച്വല്‍ ഫണ്ട്: ആയിരങ്ങളെ കോടികളാക്കുന്ന അത്ഭുതവിദ്യ’ എന്ന ഈ പുസ്തകം ലഘുസമ്പാദ്യം ഉപയോഗിച്ച് ജീവിതലക്ഷ്യങ്ങള്‍ കൈവരിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഒരു വഴി കാട്ടിയാണ്. മ്യൂച്വല്‍ ഫണ്ടില്‍ എങ്ങനെ നിക്ഷേപിക്കാം, പരമാവധി നേട്ടമുണ്ടാക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങി ഈ നിക്ഷേപ മാര്‍ഗത്തിന്റെ വിവിധ മേഖലകളെ സ്പര്‍ശിക്കുന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കം. കെ കെ ജയകുമാര്‍. ഡിസി ബുക്‌സ്. വില 189 രൂപ.  

Posted inആരോഗ്യം

ഉച്ചയ്ക്ക് ശേഷം വ്യായാമം ചെയ്ത് ഇന്‍സുലിനെ പ്രതിരോധിക്കാം

രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രണത്തില്‍ നിര്‍ത്താന്‍ ഉച്ചയ്ക്ക് ശേഷമോ വൈകുന്നേരമോ വ്യായാമം ചെയ്യുന്നതാണ് സഹായകമെന്ന് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. നെതര്‍ലന്‍ഡ്സിലെ ലൈഡന്‍ യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച് ഗവേഷണം നടത്തിയത്. രാവിലെ വ്യായാമം ചെയ്യുന്നതിനേക്കാള്‍ ഉച്ചയ്ക്ക് ശേഷമോ വൈകുന്നേരമോ വ്യായാമം ചെയ്യുന്നത് ഇന്‍സുലിന്‍ പ്രതിരോധം ഗണ്യമായി കുറയ്ക്കുമെന്ന് ഡയബറ്റോളജിയയില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. ശരീരത്തിലെ കോശങ്ങള്‍ ഇന്‍സുലിനോട് പ്രതികരിക്കാതിരിക്കുന്ന അവസ്ഥയാണ് ഇന്‍സുലിന്‍ പ്രതിരോധം. ഇത് രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയര്‍ത്തുന്നു. നെതര്‍ലന്‍ഡ്സ് എപ്പിഡെമോളജി […]

Posted inലേറ്റസ്റ്റ്

ഗവർണറുടെ മാധ്യമവിലക്കിൽ പ്രതിഷേധം

ഗവർണറുടെ മാധ്യമവിലക്കിൽ വ്യാപക പ്രതിഷേധം. ഇതംഗീകരിക്കാനാവില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. മാധ്യമങ്ങൾക്ക് സ്വതന്ത്ര്യമായി പ്രവർത്തിക്കാനുള്ള മൗലിക അവകാശമുണ്ട്. വാർത്ത തനിക്ക് എതിരാണ് എന്ന് തോന്നുമ്പോൾ അവരെ വിരട്ടി പുറത്താക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. ഇത് പുച്ഛത്തോടെ തളളികളയണം.പിണറായിയുടെ മറ്റൊരു മുഖമാണ് ഗവർണറുടേത് എന്ന് കാണിക്കുന്നുവെന്നും കെ സുധാകരൻ കൂട്ടിച്ചേര്‍ത്തു. ഗവർണറും സർക്കാരും തമ്മിലുള്ള തർക്കത്തിൽ മാധ്യമങ്ങളെ ബലിയാടാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി പറഞ്ഞു. മാധ്യമ പ്രവർത്തകരെ ഇറക്കിവിടുന്നത് ജനാധിപത്യവിരുദ്ധം ആണെന്ന് പി […]

Posted inസായാഹ്ന വാര്‍ത്തകള്‍

നവംബര്‍ 7, തിങ്കള്‍

◾കേരളത്തില്‍ ക്രമസമാധാനനില തകര്‍ച്ചയിലാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജ്ഭവന്‍ മാര്‍ച്ച് നടത്തി തന്നെ റോഡില്‍ ആക്രമിക്കുന്നതെല്ലാം കൊള്ളാം. എല്‍ഡിഎഫ് മാര്‍ച്ചിനു 15 വരെ കാത്തിരിക്കേണ്ട. താന്‍ രാജഭവനിലുള്ളപ്പോള്‍തന്നെ നടത്തണം. മേയറുടെ കത്ത് അടക്കമുള്ള വിഷയങ്ങള്‍ സര്‍ക്കാര്‍ വിശദീകരിക്കണം. കേരള സര്‍ക്കാരിനു കീഴിലുള്ള എല്ലാ ജോലികളും സിപിഎം കേഡറുകള്‍ക്കു മാറ്റിവച്ചിരിക്കുകയാണ്. സര്‍ക്കാരിലെ ചിലര്‍ രാജ്ഭവനെ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ്. താന്‍ നിയമിച്ചവര്‍ക്ക് തന്നെ വിമര്‍ശിക്കാന്‍ അധികാരമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ◾മാധ്യമങ്ങളോടു ‘കടക്കൂ പുറത്തെ’ന്നു ഗവര്‍ണറും. ഗവര്‍ണറുടെ ഓഫീസിന്റെ ക്ഷണമനുസരിച്ച് […]

Posted inലേറ്റസ്റ്റ്

​​ഗവർണ്ണർക്കെതിരായ സമരം സർക്കാരിന്റെ അഴിമതിയിൽ നിന്ന് മുഖം മറയ്ക്കാൻ; കെ സുരേന്ദ്രൻ

ഗവർണർക്കെതിരെ സിപിഎം സമരം നടത്തുന്നത് സർക്കാരിന്റെ അഴിമതിയിൽ നിന്ന് ശ്ര​ദ്ധ തിരിക്കാനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഗവർണറുടെ ഇടപെടലുകൾ എല്ലാം ഭരണഘടനാനുസൃതമായ രീതിയിലാണെന്നും സുരേന്ദ്രൻ പറഞ്ഞു. കേരളം കടക്കെണിയിയിലായിരിക്കുന്ന അവസ്ഥയിൽ ഭീമമായ തുക മുടക്കി കോടതി വ്യവഹാരം നടത്തുകയാണ് സർക്കാർ. അഴിമതി മൂടിവയ്ക്കാനാണ് ലക്ഷങ്ങൾ ചെലവിടുന്നത്. ഇതിനെതിരെ വിപുലമായ പ്രചാരണ പരിപാടിയാണ് ബിജെപി ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ മാസം 15 മുതൽ 30 വരെ ബഹുജന സമ്പർക്ക പരിപാടികൾ നടത്തും. വീടുകൾ തോറും കയറിയിറങ്ങിയുള്ള […]

Posted inലേറ്റസ്റ്റ്

മുന്നാക്ക സംവരണം ശരിവെച്ച സുപ്രീംകോടതി വിധി; സമ്മിശ്ര പ്രതികരണം

മുന്നാക്ക സംവരണം ശരിവെച്ച സുപ്രീംകോടതി വിധിയെ അനുകൂലിച്ച് കോണ്‍ഗ്രസ്. ഭരണഘടനാ തത്വങ്ങളുടെ ലംഘനമല്ലെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി പ്രതികരിച്ചു. എൻഎസ്എസും മുന്നാക്ക സംവരണം ശരിവെച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തു. മോദിയുടെ നിലപാടിന്‍റെ വിജയമെന്നാണ് ബിജെപിയുടെ പ്രതികരണം.വിധി പഠിച്ചിട്ട് പ്രതികരിക്കാമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മുന്നോക്കക്കാരിലെ പിന്നോക്കകാർക്ക് സംവരണം കൊടുക്കുന്നതിൽ തെറ്റില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. സുപ്രീം കോടതി സാമ്പത്തിക സംവരണത്തിന് ഏർപ്പെടുത്തിയ വ്യവസ്ഥകൾ അംഗീകരിക്കില്ലെന്നും വരുമാന പരിധിയായ എട്ട് […]

Posted inബിസിനസ്സ്

കുത്തനെ ഉയര്‍ന്ന ശേഷം സ്വര്‍ണവില താഴ്ന്നു

സംസ്ഥാനത്ത് സ്വര്‍ണവില താഴ്ന്നു. കഴിഞ്ഞദിവസം കുത്തനെ ഉയര്‍ന്ന ശേഷമാണ് ഇന്ന് വില താഴ്ന്നത്. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,520 രൂപയായി. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 720 രൂപ വര്‍ധിച്ച് 37,600 രൂപയായി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്ക് സ്വര്‍ണവില എത്തിയിരുന്നു. ഇന്ന് ഗ്രാമിന് പത്തുരൂപയാണ് കുറഞ്ഞത്. 4690 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 37,280 രൂപയായിരുന്നു സ്വര്‍ണവില. നാലിന് 36,880 രൂപയായി കുറഞ്ഞ് ഈ […]