ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ ശേഖരം (ഫോറക്സ് റിസര്‍വ്) ഒറ്റയാഴ്ച കൊണ്ട് കൂടിയത് 656.1 കോടി ഡോളര്‍. ഇതോടെ ഒക്ടോബര്‍ 28ന് ഫോറക്സ് റിസര്‍വിന്റെ മൂല്യം 53108.1 കോടി ഡോളറായെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രേഖ വ്യക്തമാക്കുന്നു. തൊട്ടുമുന്‍പത്തെ ആഴ്ച ഇത് 52452 കോടി ഡോളറായിരുന്നു.ഫോറിന് കറന്‍സി അസറ്റ്സ് 577.2 കോടി യുഎസ് ഡോളര്‍ വര്‍ധിച്ച് 47084.7 എന്ന നിലയിലേക്കെത്തിയെന്നും ആര്‍ബിഐ വെളിപ്പെടുത്തുന്നു. കരുതല്‍ സ്വര്‍ണ ശേഖരം( ഗോള്‍ഡ് റിസര്‍വ്) 55.6 കോടി യുഎസ് ഡോളര്‍ വര്‍ധിച്ച് 3776.2 കോടി യുഎസ് ഡോളര്‍ എന്ന നിലയിലെത്തി.
വിദേശ നാണ്യ ശേഖരത്തില്‍ വര്‍ധന
