ഒരു ലക്ഷം സ്കൂട്ടറുകള് നിര്‍മിച്ച് ഒല. നിര്‍മാണം ആരംഭിച്ച് പത്തുമാസം കൊണ്ട് ഒരു ലക്ഷം യൂണിറ്റ് എന്ന നാഴികകല്ല് പിന്നിട്ടു. ഇതോടെ രാജ്യത്തെ ഏറ്റവും അധികം വില്പനയുള്ള ഇലക്ട്രിക് സ്കൂട്ടറായി മുന്നേറുകയാണ് ഒല. അടുത്ത വര്‍ഷം പത്തു ലക്ഷം യൂണിറ്റും 2024ല്‍ ഒരു കോടി യൂണിറ്റും നിര്‍മിക്കുകയാണ് ലക്ഷ്യമെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ വര്‍ഷമാണ് ഓല ഇലക്ട്രിക് സ്കൂട്ടര്‍ അവതരിപ്പിച്ചത്. എസ് 1, എസ് 1 പ്രോ, എസ് 1 എയര്‍ തുടങ്ങിയ മോഡലുകളാണ് ഓലയ്ക്കുള്ളത്. ഇതില്‍ അടുത്തിടെ പുറത്തിറങ്ങിയ എസ് 1 എയറിന് ഒരു ലക്ഷം രൂപയില്‍ താഴെയാണ് വില. ഒരു പ്രാവശ്യം ചാര്‍ജ് ചെയ്താല്‍ എസ് വണ്‍ എയര്‍ 101 കിലോമീറ്ററും എസ് വണ്‍, എസ് വണ്‍ പ്രോ എന്നീ മോഡലുകള്‍ക്ക് 185 കിലോമീറ്ററുമാണ് റേഞ്ച്.
ഒരു ലക്ഷം സ്കൂട്ടറുകള് നിര്‍മിച്ച് ഒല
