Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍ | 20.11

കോഴിക്കോട് താന്‍ പങ്കെടുക്കുന്ന സെമിനാറില്‍നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്മാറിയ സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ശശി തരൂര്‍ എംപി ആവശ്യപ്പെട്ടു. എം.കെ. രാഘവന്‍ എംപിയും ഇതേ ആവശ്യം ഉന്നയിച്ചു. കെപിസിസി അധ്യക്ഷന്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചില്ലെങ്കില്‍ പാര്‍ട്ടി വേദികളില്‍ തനിക്ക് കാര്യങ്ങള്‍ തുറന്നുപറയേണ്ടി വരുമെന്നു രാഘവന്‍ പറഞ്ഞു. കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് ശശി തരൂരിനെ പങ്കെടുപ്പിച്ചുകൊണ്ട് പരിപാടി സംഘടിപ്പിക്കുമെന്നു യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി പറഞ്ഞു. തൃക്കാക്കര കൂട്ടബലാത്സംഗ കേസില്‍ പ്രതിയായ ബേപ്പൂര്‍ കോസ്റ്റല്‍ സിഐ […]

Posted inലേറ്റസ്റ്റ്

ശശി തരൂരിന്റെ പരിപാടിയിൽ നിന്ന് യൂത്ത് കോൺഗ്രസ്സിന്റെ പിന്മാറ്റം അന്വേഷിക്കണം; എം കെ രാഘവൻ എം പി

ശശി തരൂരിന്റെ കോഴിക്കോട് പരിപാടി എല്ലാവരോടും ചർച്ച ചെയ്തായിരുന്നു പ്ലാൻ ചെയ്തതെന്ന് എം കെ രാഘവൻ എം പി .എന്നിട്ടും പരിപാടിയിൽ നിന്ന് യൂത്ത് കോൺഗ്രസ്സ് പിന്മാറിയത് അന്വേഷിക്കണം എന്നുമ്മ അദ്ദേഹം പറഞ്ഞു. ഇല്ലെങ്കിൽ പാർട്ടി വേദികളിൽ തനിക്ക് കാര്യങ്ങൾ തുറന്നുപറയേണ്ടി വരുമെന്നും എം കെ രാഘവൻ പറഞ്ഞു.സംഭവിച്ചത് ഏറെ ഗൗരവകരമായ കാര്യമാണ്. ഇന്ന് തന്നെ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പരാതി നല്‍കും. കെ സുധാകരനും കെ മുരളീധരനും സ്വീകരിച്ച നിലപാടുകൾ സ്വാഗതാർഹമെന്നും എം കെ […]

Posted inലേറ്റസ്റ്റ്

ഭാരത് ജോഡോ യാത്ര’യില്‍ രാഹുൽ ഗാന്ധിക്കൊപ്പം മേധാ പദ്കർ പങ്കെടുത്തതിന്റെ പേരിൽ വിമർശനം.

ഭാരത് ജോഡോ യാത്ര’യില്‍ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ പങ്കെടുത്തതിന്‍റെ പേരില്‍ രാഹുൽ ഗാന്ധിക്ക് ബി ജെ പി യുടെ വിമർശനം. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബി ജെ പി ദേശീയ അദ്യക്ഷൻ ജെ പി നദ്ദ ,ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ എന്നിവർ രാഹുൽ ഗാന്ധിയെ നിശിതമായി വിമർശിച്ചു. പ്രധാനമന്ത്രി മോദി കോണ്‍ഗ്രസ് നേതാവിനെ വിമര്‍ശിച്ചത്. “ഒരു കോൺഗ്രസ് നേതാവ് നർമ്മദാ അണക്കെട്ട് പദ്ധതി മൂന്ന് പതിറ്റാണ്ടായി സ്തംഭിപ്പിച്ച ഒരു സ്ത്രീക്കൊപ്പം പദയാത്ര നടത്തുന്നത് കണ്ടു.” […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | 20.11

◾താഴേത്തട്ടിലുള്ള ജഡ്ജിമാര്‍ ആക്രമിക്കപ്പെടുമെന്ന ഭയം മൂലം പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാന്‍ മടിക്കുന്നതായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. അതുകൊണ്ടാണ് ജാമ്യം തേടി അനേകം പേര്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്. ജാമ്യം അനുവദിച്ചാല്‍ ടാര്‍ഗെറ്റു ചെയ്യപ്പെടുമെന്ന ഭയം ന്യായാധിപന്മാര്‍ക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ◾എല്‍ഡിഎഫിന്റെ രാജ് ഭവന്‍ മാര്‍ച്ചില്‍ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങളുമായി ബിജെപി. സെക്രട്ടേറിയറ്റില്‍ പഞ്ചുചെയ്തശേഷം പുറത്തിറങ്ങിയാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. ചട്ടം ലംഘിച്ച് […]

Posted inലേറ്റസ്റ്റ്

എസ്എഫ്ഐക്കാരനോ ഡിവൈഎഫ്ഐക്കാരനോ ആയാൽ കേരളത്തിൽ തൊഴിൽ ഉറപ്പ്; കേന്ദ്ര മന്ത്രി വി മുരളീധരൻ

ജനാധിപത്യത്തിന്‍റെ അടിസ്ഥാന തത്വങ്ങളെപ്പോലും അട്ടിമറിക്കുകയാണ് കേരളത്തിൽ പിണറായി വിജയൻ സർക്കാരെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി മുരളീധരൻ.കണ്ണൂര്‍ സര്‍വകലാശാല മുതല്‍ തിരുവനന്തപുരം നഗരസഭ വരെ എല്ലായിടത്തും സിപിഎം നേതാക്കളുടെ ബന്ധുക്കള്‍ക്കും സിപിഎം പ്രവര്‍ത്തകര്‍ക്കും മാത്രമാണ് നിയമനമെന്നും അദ്ദേഹം പറഞ്ഞു.ഗവര്‍ണര്‍ക്കെതിരെ നിയമോപദേശത്തിന് കോടികൾ ചിലവാക്കുന്ന സർക്കാരിന് കൊച്ചി നഗരത്തിലെ കാന മൂടാന്‍ പണമില്ല. കേരള ഗവര്‍ണര്‍ എടുത്ത എല്ലാ നിലപാടുകളും ഹൈക്കോടതി ശരിവച്ച സ്ഥിതിക്ക് ഇനി സിപിഎമ്മുകാര്‍ ഹൈക്കോടതി വളയുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടതെന്നും വി.മുരളീധരൻ പറഞ്ഞു.സംസ്ഥാന സർക്കാരിൻ്റെ സ്വജനപക്ഷപാതത്തിനും അഴിമതിക്കുമെതിരെ […]

Posted inലേറ്റസ്റ്റ്

ജോലിയിൽ പ്രവേശിച്ച ആരോപണവിധേയനായ സി ഐ സുനുവിനോട് അവധിയിൽ പോകാൻ നിർദ്ദേശം

തൃക്കാക്കര ബലാത്സംഗക്കേസിൽ ആരോപണ വിധേയനായ സിഐ പി ആര്‍ സുനുവിനോട് അവധിയിൽ പോകാൻ നിർദേശം.തൃക്കാക്കര കൂട്ടബലാത്സംഗക്കേസിലെ മൂന്നാം പ്രതിയായ സുനു ഇന്ന് രാവിലെയാണ് ബേപ്പൂർ കോസ്റ്റൽ സ്റ്റേഷനിൽ തിരികെ പ്രവേശിച്ചത്. പീഡനക്കേസിൽ ആരോപണ വിധേയനായ സുനുവിനെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിൽ എടുത്ത്. മതിയായ തെളിവുകളുടെ അഭാവത്തിൽ അറസ്റ്റ് ചെയ്യാതെ വിട്ടയയ്ക്കുകയായിരുന്നു. ഇന്ന് രാവിലെ ജോലിയിൽ പ്രവേശിച്ച സുനുവിനോട് ക്രമസമാധാന ചുമതലയുള്ള എഡിജിപി ആണ് അവധിയിൽ പോകാൻ നിർദേശം നൽകിയത്. 15 പ്രാവശ്യം വകുപ്പ് തല അച്ചടക്ക നടപടി […]

Posted inബിസിനസ്സ്

ബാങ്ക് എംഡി, സിഇഒ പദവി 10 വര്‍ഷമാക്കി

പൊതുമേഖലാ ബാങ്കുകളുടെ മാനേജിംഗ് ഡയറക്ടര്‍, സി.ഇ.ഒ പദവികളുടെ കാലാവധി നിലവിലെ അഞ്ചുവര്‍ഷത്തില്‍ നിന്ന് 10 വര്‍ഷമാക്കി കേന്ദ്രസര്‍ക്കാര്‍. വൈദഗ്ദ്ധ്യമുള്ളവരുടെ സേവനത്തുടര്‍ച്ച ഉറപ്പാക്കാനാണിത്. ഇനിമുതല്‍ പരമാവധി 10 വര്‍ഷമോ വിരമിക്കല്‍ പ്രായപരിധിയായ 60 വയസ് തികയുന്നതുവരെയോ പദവിയില്‍ തുടരാന്‍ ബാങ്ക് മേധാവികള്‍ക്ക് കഴിയും. പുതിയ ഭേദഗതി ബാങ്കുകളുടെ മുഴുവന്‍സമയ ഡയറക്ടര്‍മാര്‍ക്കും ബാധകമാണ്. അതേസമയം മാനേജിംഗ് ഡയറക്ടര്‍, സി.ഇ.ഒ., മുഴുവന്‍സമയ ഡയറക്ടര്‍മാര്‍ എന്നിവരുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെങ്കില്‍ എപ്പോള്‍ വേണമെങ്കിലും അവരെ ഒഴിവാക്കാന്‍ നാഷണലൈസ്ഡ് ബാങ്ക്‌സ് അമെന്‍ഡ്മെന്റ് സ്‌കീം-2022 എന്ന പുതിയഭേദഗതി […]

Posted inബിസിനസ്സ്

ലോകം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലേക്ക്: ബെസോസ്

ലോകം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലാകാന്‍ പോവുകയാണെന്ന മുന്നറിയിപ്പുമായി ആമസോന്‍ സ്ഥാപകനും ശതകോടീശ്വരനുമായ ജെഫ് ബെസോസ്. വന്‍തോതില്‍ പണം ചെലവഴിച്ച് സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കണമെന്നാണ് ബെസോസിന്റെ നിര്‍ദേശം. അതിനു പകരം ഉപയോക്താക്കള്‍ പണം കൈയില്‍ തന്നെ സൂക്ഷിക്കണമെന്നും വരും മാസങ്ങളില്‍ അനാവശ്യ പണച്ചെലവ് ഒഴിവാക്കണമെന്നും ബെസോസ് പറഞ്ഞു. മാന്ദ്യം തുടങ്ങുന്ന കാലമായതിനാല്‍ അമേരിക്കയിലെ കുടുംബങ്ങള്‍ കാറും ടെലിവിഷനും ഫ്രിഡ്ജും പോലുള്ളവ വാങ്ങുന്നത് ഒഴിവാക്കണമെന്നും ഇദ്ദേഹം ഉപദേശിച്ചു. സമ്പത്ത് കാലത്ത് സൂക്ഷിച്ചുവെച്ചാല്‍ ആപത്ത് കാലത്ത് ആ പണം ഉപകരിക്കുമെന്നാണ് ബെസോസിന്റെ […]

Posted inവിനോദം

‘ആനപ്പറമ്പിലെ വേള്‍ഡ് കപ്പി’ലെ പാട്ടെത്തി

ആന്റണി വര്‍ഗീസ് നായകനായി എത്തുന്ന പുതിയ ചിത്രം ‘ആനപ്പറമ്പിലെ വേള്‍ഡ് കപ്പി’ലെ പാട്ടെത്തി. ലോകമെമ്പാടും വേള്‍ഡ് കപ്പ് ആവേശത്തിനൊരുങ്ങുന്ന വേളയില്‍ ഫുട്‌ബോള്‍ പശ്ചാത്തലത്തിലാണ് പാട്ടൊരുക്കിയിരിക്കുന്നത്. ജേക്‌സ് ബിജോയ് സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് എംജി ശ്രീകുമാറും ശ്രീഹരിയും ചേര്‍ന്നാണ്. മനു മഞ്ജിത്തിന്റേതാണ് വരികള്‍. നവാഗതനായ നിഖില്‍ പ്രേംരാജ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഒരു ഫാന്റസി സ്‌പോര്‍ട്‌സ് ഡ്രാമയാണ് ‘ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്’ എന്നാണ് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. നവംബര്‍ 25 മുതല്‍ ചിത്രം തിയറ്ററിലെത്തും. ചിത്രത്തില്‍ […]

Posted inവിനോദം

‘ഓ മേരി ലൈല’ യിലെ പുതിയ ഗാനം രാമന്‍ തേടും സീതപ്പെണ്ണേ’

ആന്റണി വര്‍ഗീസിനെ നായകനാക്കി നവാഗതനായ അഭിഷേക് കെ എസ് സംവിധാനം ചെയ്യുന്ന ‘ഓ മേരി ലൈല’ എന്ന ചിത്രത്തിലെ പുതിയ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ‘രാമന്‍ തേടും സീതപ്പെണ്ണേ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. സംഗീതം അങ്കിത് മേനോന്‍. ജാസി ഗിഫ്റ്റിനൊപ്പം അങ്കിത് മേനോനും ശബരീഷ് വര്‍മ്മയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ട്രെന്‍ഡ് സെറ്റില്‍ ഇടംപിടിക്കാന്‍ പോന്ന ഈണവും താളവുമുണ്ട് ഈ ഗാനത്തിന്. ചുവട് വെക്കാന്‍ പ്രേരിപ്പിക്കുന്ന ബീറ്റുകളും. ആക്ഷന്‍ ഹീറോ ഇമേജ് […]