ലക്ഷ്വറി സൂപ്പര്‍ കാറായ മക്ലാറെന്‍ ബ്രാന്‍ഡിന്റെ ആദ്യ ഷോറൂം മുംബൈയില്‍ ഉദ്ഘാടനം ചെയ്തു. ഷോറൂം ഉദ്ഘാടനത്തിനു മുന്‍പ് തന്നെ ബ്രാന്‍ഡിന്റെ കാറുകള്‍ സ്വകാര്യ അംഗീകൃത ഡീലറായ ഇന്‍ഫിനിറ്റി കാഴ്‌സ് ഇന്ത്യന്‍ വിപണിയിലെത്തിച്ചിട്ടുണ്ട്. ബ്രിട്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആഡംബര സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളാണ് മക്ലാറെന്‍. ഷോറൂം ലോഞ്ചിനോടനുബന്ധിച്ച് 765 എല്‍ടി സ്‌പൈഡര്‍ മോഡലും ഇന്ത്യയില്‍ പുറത്തിറക്കി. മക്ലാറെന്‍ നിര്‍മിച്ചതില്‍ വച്ച് ലോകത്തില്‍ ഏറ്റവും വേഗതയേറിയ കണ്‍വര്‍ട്ടബിളാണ് ഈ വാഹനമെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. 765 എച്ച്പി 800 എന്‍എം കരുത്ത് […]
പുത്രസൂത്രം
സ്വയം നൂറ്റ നൂലില്‍ക്കുരുങ്ങി തീര്‍ന്നുപോകുന്ന പട്ടുനൂല്‍പ്പുഴുവിനെപ്പോലെ ജീവശ്വാസമായ വിശ്വാസങ്ങളില്‍ കുടുങ്ങിപ്പോകുന്ന ദുരന്തജീവിതങ്ങളുടെ കഥ. സ്വാതന്ത്ര്യപൂര്‍വ്വകാലഘട്ടത്തിലും സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആദ്യദശകങ്ങളിലും ആദര്‍ശനിഷ്ഠയും നിര്‍ഭയത്വവും മുഖമുദ്രയാക്കിയ സോഷ്യലിസ്റ്റ് തട്ടകത്തിന് കാലക്രമേണ സംഭവിച്ച അപഭ്രംശം രാമചന്ദ്രന്‍ എന്ന ആദ്യകാല സോഷ്യലിസ്റ്റ് നേതാവിന്റെ ജീവിതത്തിലൂടെ ചര്‍ച്ചയ്ക്ക് വിധേയമാകുന്നു. ജനിച്ച മതത്തിന്റെ- ജാതിയുടെ- കുടുംബത്തിന്റെ- സമ്പത്തിന്റെ പേരില്‍ പിന്നിലേക്ക് വലിക്കപ്പെടുന്ന, ഒറ്റനിമിഷംകൊണ്ട് അതുവരെ ചെയ്തുവന്ന അദ്ധ്വാനവും ത്യാഗവുമെല്ലാം അവമതിക്കപ്പെടുകയും റദ്ദു ചെയ്യപ്പെടുകയും ചെയ്യുന്ന എല്ലാ രാഷ്ട്രീയ- രാഷ്ട്രീയേതര സംഘടനകളിലേയും രാമചന്ദ്രന്മാരുടെ കഥകൂടിയാണ് ‘പുത്രസൂത്രം’. ജോണി […]
ഹൃദയാഘാതത്തിന് ഒരു മാസം മുമ്പേ ലക്ഷണങ്ങള്‍ കാണാം
ഹൃദയാഘാതത്തിന് ഒരു മാസം മുമ്പ് തൊട്ട് തന്നെ രോഗിയില്‍ ഇതിന്റെ സൂചനകള്‍ കാണാമെന്നാണ് പുതിയൊരു പഠനം അവകാശപ്പെടുന്നത്. പ്രമുഖ ആരോഗ്യപ്രസിദ്ധീകരണമായ ‘സര്‍ക്കുലേഷന്‍’ലാണ് പഠനം സംബന്ധിച്ച വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. സ്ത്രീകളില്‍ കാണുന്ന ലക്ഷണങ്ങളാണ് കാര്യമായും പഠനം പറയുന്നത്. ഏറ്റവുമധികം പേര്‍ ഹൃദയാഘാതത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ അനുഭവിക്കുന്ന പ്രശ്‌നം അസാധാരണമായ തളര്‍ച്ചയാണെന്ന് പഠനം പറയുന്നു. ഇതുകഴിഞ്ഞാല്‍ പിന്നെ വരുന്ന പ്രശ്‌നം ഉറക്കമില്ലായ്മയോ, ശരിയാംവിധം ഉറങ്ങാന്‍ കഴിയാതിരിക്കുന്ന അവസ്ഥയോ ആണത്രേ. തുടര്‍ന്നാണ് നെഞ്ചുവേദന, നെഞ്ചില്‍ അസ്വസ്ഥത പോലുള്ള പ്രശ്‌നങ്ങള്‍ കാണുന്നതെന്നും […]
സ്‌ക്രീന്‍ ലോക്ക് ഫീച്ചറുമായി വാട്‌സാപ്
വാട്‌സാപ് ഡെസ്‌ക്ടോപ് ബീറ്റാ പതിപ്പില്‍ സ്‌ക്രീന്‍ ലോക്ക് ഫീച്ചര്‍ കൂടി വരുന്നു. ഈ ഫീച്ചര്‍ നിലവില്‍ പരീക്ഷണത്തിലാണെന്നും വൈകാതെ എല്ലാവര്‍ക്കും ലഭ്യമാകുമെന്നുമാണ് കരുതുന്നത്. ആന്‍ഡ്രോയിഡ്, ഐഒഎസ്, വിന്‍ഡോസ്, വെബ്, മാക് എന്നിവയുള്‍പ്പെടെ മിക്കവാറും എല്ലാ പ്ലാറ്റ്ഫോമുകളിലും ജനപ്രിയ മെസേജിങ് ആപ് ലഭ്യമാണ്. ആന്‍ഡ്രോയിഡിലെയും ഐഒഎസിലെയും വാട്‌സാപ് പതിപ്പ് ബില്‍റ്റ്-ഇന്‍ ലോക്ക് ഫീച്ചറുമായാണ് വരുന്നത്. ഇതിലൂടെ വാട്‌സാപ് ഓപ്പണ്‍ ചെയ്യുന്നതിനുള്ള പാസ്വേഡായി വിരലടയാളമോ ഫേസ് ഐഡിയോ സജ്ജീകരിക്കാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും. എന്നാല്‍, വെബ്/ഡെസ്‌ക്ടോപ്പ് പതിപ്പുകളില്‍ ഇത് ലഭ്യമല്ല. നിലവില്‍ […]
ദൈവത്തിന്റെ സ്വന്തം നാട്ടിൽ കുറ്റകൃത്യങ്ങളുടെ വേലിയേറ്റം; രമേശ് ചെന്നിത്തല
സ്ത്രീസുരക്ഷയുടെ പേരിൽ അധികാരത്തിൽ വന്ന സർക്കാർ എല്ലാവർക്കും വലിയ ബാധ്യതയായി മാറിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കേരളത്തിൽ ഇന്നേവരെ കേട്ടുകേൾവിപോലുമില്ലാതിരുന്ന കൂട്ടബലാൽസംഗമെന്ന ക്യൂരകൃത്യവും അരങ്ങേറിയിരിക്കുന്നു. സ്ത്രീസുരക്ഷ എന്ന പേരിലാണ് ഒന്നാം പിണറായി സർക്കാർ അധികാരമേറ്റത്. എന്നാൽ ഇന്ന് സർവ്വമേഖലകളിലും കുറ്റകൃത്യത്തിന്റെ വേലിയേറ്റമാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സാക്ഷര കേരളമെന്നും ദൈവത്തിൻ്റെ സ്വന്തം നാടെന്നും മേനി പറഞ്ഞുനടന്ന നമ്മുടെ നാട് ഭയത്തിൻ്റെയും വെറുപ്പിൻ്റെയും പ്രതികാരത്തിന്റെയും നാടായി മാറിക്കൊണ്ടിരിക്കുന്നു. പിണറായിയും ഇടതുപക്ഷവും എല്ലാ മേഖലകളെയും അരക്ഷിതാവസ്ഥയിൽക്കൊണ്ടെത്തിച്ചു. വിദ്യാഭ്യാസമേഖല […]
തൃക്കാക്കര പീഡന കേസിൽ തെളിവില്ലാതെ വിട്ടയച്ച സി ഐ വീണ്ടും ജോലിയിൽ പ്രവേശിച്ചു.
തൃക്കാക്കര പീഡന കേസിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ച സി ഐ സുനു കോസ്റ്റൽ സി ഐയായി എടുത്തു. ബേപ്പൂർ കോസ്റ്റൽ സ്റ്റേഷനിൽ തന്നെയാണ് ഇന്ന് രാവിലെ ജോയിൻ ചെയ്തത് . ഒരാഴ്ച്ച മുൻപ് പീഡനക്കേസിൽ സുനുവിനെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. തൃക്കാക്കര കൂട്ട ബലാത്സംഗ കേസിൽ യുവതിയുടെ ആരോപണങ്ങൾ ശരിവക്കുന്ന തെളിവുകൾ കണ്ടാത്താനായില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. പിടിയിലാകാനുള്ള പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്. തുടർച്ചയായ ചോദ്യം ചെയ്യലുകൾക്കൊടുവിലും പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തില്ല. സുനുവടക്കം […]
ശശി തരൂരിന്റെ കോഴിക്കോട് ജില്ലയിലെ പര്യടനം ഡി സി സി യെ അറിയിച്ചില്ല
ശശി തരൂരിന്റെ കോഴിക്കോട് ജില്ലയിലെ പര്യടനതെക്കുറിച്ചു തരൂർ അറിയിച്ചിരുന്നില്ല എന്ന് കോഴിക്കോട് ഡി സി സി പ്രസിഡന്റ് .തരൂരിന്‍റെ പര്യടനം വിഭാഗീയ പ്രവർത്തനമാണന്ന വാർത്തകൾ വന്നു. അതാണ് പരിപാടിയിൽ നിന്നും പിന്മാറാൻ യൂത്ത് കോൺഗ്രസിന് നിർദേശം നൽകിയതെന്ന് ഡിസിസി വ്യക്തമാക്കി.ചില കോൺഗ്രസ് നേതാക്കളും ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചു . തരൂർ ഡിസിസിയെ അറിയിച്ചിരുന്നെങ്കിൽ ഡിസിസി തന്നെ എല്ലാം ചെയ്യുമായിരുന്നുവെന്നും ഡിസിസി പ്രസിഡണ്ട് പ്രവീണ്‍കുമാര്‍ പറഞ്ഞു.എം കെ രാഘവന്‍ എംപിയാണ് ജില്ലാ കമ്മിറ്റിയിൽ വിവരം അറിയിച്ചത്. .കോൺഗ്രസിന്റ സംഘടന […]
തൃശൂർ കേരള വർമ്മ കോളേജിലെ ഗസ്റ്റ് അധ്യാപക നിയമനത്തിൽ വിവാദം
തൃശൂർ കേരള വർമ്മ കോളേജിലെ ഗസ്റ്റ് അധ്യാപക നിയമനവും വിവാദത്തിലേക്ക്.പൊളിറ്റിക്കൽ സയൻസിലെ ഗസ്റ്റ് അധ്യാപക നിയമനത്തിൽ ഒന്നാം റാങ്ക് ലഭിച്ച പെൺകുട്ടി കോളേജിലെ അധ്യാപികയ്ക്കയച്ച വാട്സ്ആപ് ചാറ്റിൽ നിന്നാണ് തനിക്ക് ജോലിയിൽ ചേരാതിരിക്കാൻ വേണ്ടി സമ്മർദ്ദമുണ്ടായി എന്ന് പുറത്തറിയുന്നത്.മുൻ എസ്എഫ്ഐക്കാരനെ നിയമിക്കാൻ ഡിപ്പാർട്ട്മെന്റ് മേധാവി ഇടപെട്ടെന്നുമാണ് ഉയരുന്ന പരാതി. ഇക്കാര്യത്തിൽ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് സബ്ജറ്റ് എക്സ്പർട്ടായ ഡോ. ജ്യൂവൽ ജോൺ ആലപ്പാട്ട് . കഴിഞ്ഞ മെയ് മാസത്തിൽ നടന്ന നിയമനപാനലിൽ ഒന്നാം റാങ്ക് ലഭിച്ചത് ഒരു […]
ശശിതരൂർ മലബാര്‍ പര്യടനം തുടങ്ങി
ശശിതരൂർ മലബാര്‍ പര്യടനത്തിന് തുടക്കം കുറിച്ചത് എം ടി വാസുദേവന്‍നായരെക്കണ്ടുകൊണ്ട് . തികച്ചും വ്യക്തിപരമായ സന്ദർശനമെന്ന് തരൂർ പറഞ്ഞു. ചെറുപ്പം മുതൽ അദ്ദേഹത്തെ അറിയാം.അച്ഛനും അമ്മയുമായും അദ്ദേഹത്തിന് അടുത്ത പരിചയമുണ്ട്. യു എന്നിൽ നിന്ന് തിരികെയെത്തിയതിന് ശേഷം ആദ്യം പങ്കെടുത്തത് അദ്ദേഹം സംഘടിപ്പിച്ച ഒരു ചടങ്ങിലായിരുന്നു. തിരക്ക് മൂലം ഏറെക്കാലമായി അദ്ദേഹത്തെ കാണാൻ കഴിഞ്ഞില്ല. സന്ദർശനത്തിന് ഔദ്യോഗിക പരിവേഷവുമില്ല എന്നും ശശി തരൂർ പറഞ്ഞു. അതേസമയം തരൂർ വിഷയത്തിൽ കെപിസിസി പ്രസിഡന്റ് നയം വ്യതമാക്കിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് […]
മദ്ധ്യാഹ്ന വാര്‍ത്തകള്‍ | 20.11
താഴേത്തട്ടിലുള്ള ജഡ്ജിമാര്‍ ആക്രമിക്കപ്പെടുമെന്ന ഭയം മൂലം പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാന്‍ മടിക്കുന്നതായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. അതുകൊണ്ടാണ് ജാമ്യം തേടി അനേകം പേര്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്. ജാമ്യം അനുവദിച്ചാല്‍ ടാര്‍ഗെറ്റു ചെയ്യപ്പെടുമെന്ന ഭയം ന്യായാധിപന്മാര്‍ക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ അപ്രഖ്യാപിത വിലക്കിനിടെ ശശി തരൂര്‍ എംപിയുടെ മലബാര്‍ പര്യടനത്തിന് ഇന്നു തുടക്കം. രാവിലെ എം.ടി വാസുദേവന്‍ നായരെ […]
