Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | 21.11

◾മംഗളൂരു ഓട്ടോറിക്ഷ സ്ഫോടനം ഭീകരാക്രമണമെന്നു പോലീസ്. സ്ഫോടനം നടത്തിയ ഓട്ടോറിക്ഷ യാത്രക്കാരന്‍ ശിവമോഗ സ്വദേശി ഷാരിക് യുഎപിഎ കേസ് പ്രതിയാണ്. ഇയാള്‍ താമസിച്ചിരുന്ന മൈസൂരുവിലെ വാടക വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തി. ഇവിടെനിന്നും കുക്കര്‍ ബോംബും സ്ഫോടക വസ്തുക്കളും കണ്ടെത്തി. മംഗളൂരു പൊലീസിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ഇയാള്‍ ഉപയോഗിച്ച ആധാര്‍ കാര്‍ഡ് വ്യാജമാണെന്നും കണ്ടെത്തി. ◾കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ കലാപം. കോഴിക്കോട്ടെ സെമിനാറില്‍നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്മാറിയ സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ശശി തരൂര്‍ എംപി ആവശ്യപ്പെട്ടു. എം.കെ. […]

Posted inബിസിനസ്സ്

സിസ്‌കോയും ജീവനക്കാരെ പിരിച്ചു വിടുന്നു

ആമസോണിനും ട്വിറ്ററിനും മെറ്റക്കും പിന്നാലെ സിസ്‌കോയും ജീവനക്കാരെ പിരിച്ചു വിടുന്നു. 4000 ജീവനക്കാരെ ഒഴിവാക്കാനാണ് കമ്പനിയുടെ തീരുമാനം. അഞ്ച് ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. ആഗോളതലത്തില്‍ 83,000 ജീവനക്കാരാണ് സിസ്‌കോക്കുള്ളത്. സാമ്പത്തികവര്‍ഷത്തിന്റെ ഒന്നാംപാദത്തില്‍ 13.6 ബില്യണ്‍ ഡോളറായിരുന്നു സിസ്‌കോയുടെ വരുമാനം. അതേസമയം, പിരിച്ചുവിടുന്ന ജീവനക്കാരെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. വരുമാനം ആറ് ശതമാനമാണ് ഉയര്‍ന്നത്. ആമസോണ്‍ 10,000ത്തോളം ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചിരുന്നു. ഫെയ്‌സ്ബുക്കിന്റെ മാതൃസ്ഥാപനമായ ഫേസ്ബുക്കും പിരിച്ചുവിടല്‍ പ്രഖ്യാപിച്ചിരുന്നു. 11,000 ജീവനക്കാരെ ഒഴിവാക്കുമെന്നാണ് മെറ്റ അറിയിച്ചത്.

Posted inബിസിനസ്സ്

ഇന്‍ഷ്വറന്‍സ് ദേഖോയും എല്‍ഐസിയും കൈകോര്‍ക്കുന്നു

ഇന്ത്യയിലെ പ്രമുഖ ഇന്‍ഷ്വര്‍ടെക് സേവനദാതാവായ ഇന്‍ഷ്വറന്‍സ് ദേഖോ, ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി )യുമായി സഹകരിക്കുന്നു. ഇന്ത്യയിലുടനീളം ഉപഭോക്താക്കള്‍ക്ക് ഇന്‍ഷ്വറന്‍സ് ദേഖോയുടെ പ്ലാറ്റ്‌ഫോം വഴി അതിവേഗം എല്‍ഐസിയുടെ സേവനങ്ങള്‍ ലഭ്യമാകും. 45 ഇന്‍ഷ്വ റന്‍സ് സേവനദാതാക്കളില്‍ നിന്നായി 330 ലധികം ഉത്പന്നങ്ങളാണ് ഇന്‍ഷ്വറന്‍സ് ദേഖോയിലുള്ളത്. എല്‍ഐസിയുമായുള്ള സഹകരണം രാജ്യത്തുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് ഇന്‍ഷ്വറന്‍സ് സേവനങ്ങള്‍ പൂര്‍ണതോതില്‍ ലഭ്യമാക്കുന്നതിന് ഇന്‍ഷ്വറന്‍സ് ദേഖോയെ സഹായിക്കും.  

Posted inവിനോദം

ഒമര്‍ ലുലുവിന്റെ ‘നല്ല സമയം’ ട്രെയിലര്‍

ഒമര്‍ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രം നല്ല സമയത്തിന്റെ ട്രെയിലര്‍ പുറത്ത്. ഇര്‍ഷാദ് നായകനായി എത്തുന്ന ചിത്രത്തില്‍ അഞ്ചു നായികമാരാണ് ഉള്ളത്. ഒരു രാത്രിയിലെ കഥയാണ് ചിത്രം പറയുന്നത്. തൃശൂരുകാരനായ സ്വാമി എന്ന കഥാപാത്രമായാണ് ഇര്‍ഷാദ് ചിത്രത്തില്‍ എത്തുന്നത്. സ്വാമിയേട്ടന്‍ കാട്ടു കോഴിയാണ് എന്നാണ് ട്രെയിലറില്‍ പറയുന്നത്. ഒരു രാത്രിയില്‍ നാലു പെണ്‍കുട്ടികളെ പരിചയപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിലുള്ളത്. എ സര്‍ട്ടിഫിക്കറാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രം നവംബര്‍ 25ന് തിയറ്ററുകളില്‍ എത്തും. അതിനിടെ ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് […]

Posted inശുഭരാത്രി

Shubarathri | 20. 11

റഷ്യന്‍ നാടോടി കഥകളും നമ്മളും : കുട്ടിക്കാലത്ത് നമ്മള്‍ ഏറ്റവും കൂടുതല്‍ വായിച്ചിരുന്ന കഥകള്‍ നമുക്ക് എന്ത് ഉപകാരമാണ് ചെയ്ത് തന്നിരിക്കുന്നതെന്ന് എന്ന് ഓര്‍മിക്കുന്നുണ്ടോ? ഒരു തിരിഞ്ഞുനോട്ടം. Russian Folk Tales and Us: Do you remember how the stories we used to read the most as children did us good? A look back.

Posted inവിനോദം

‘ഹയ’യിലെ പുതിയ ഹിന്ദി ഗാനം ‘ഹോ ഏക് ദോ പല്‍’

24 പുതുമുഖങ്ങളെ അണിനിരത്തി വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന ഹയ എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ഹിന്ദിയിലാണ് ഗാനം. ‘ഹോ ഏക് ദോ പല്‍’ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ലക്ഷ്മി മേനോന്‍ ആണ്. മസാല കോഫി ബാന്‍ഡിലെ വരുണ്‍ സുനില്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വരുണ്‍ സുനിലും ഗ്വെന്‍ ഫെര്‍ണാണ്ടസും ചേര്‍ന്നാണ്. സിക്‌സ് സില്‍വര്‍ സോള്‍സ് സ്റ്റുഡിയോ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. കഥയിലും അവതരണത്തിലും നിരവധി വ്യത്യസ്തതകളോടെ കാമ്പസ്, […]

Posted inഓട്ടോമോട്ടീവ്

ബൈക്ക് മൊത്തം വിറ്റു; വെറും രണ്ട് മിനിറ്റ് 38 സെക്കന്‍ഡ് കൊണ്ട്!

ഓസ്ട്രിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ കെടിഎമ്മിന്റെ 2023 കെടിഎം ആര്‍സി 8സി എന്ന ലിമിറ്റഡ് എഡിഷന്‍ ബൈക്ക് ബുക്കിംഗ് ആരംഭിച്ച് വെറും രണ്ട് മിനിറ്റും 38 സെക്കന്‍ഡും കൊണ്ട് വിറ്റുതീര്‍ന്നു. ട്രാക്ക് മാത്രമുള്ള ഈ മോട്ടോര്‍സൈക്കിള്‍ പരിമിതമായ 200 യൂണിറ്റുകളില്‍ ആണ് നിര്‍മ്മിച്ചത്. മൊത്തം വാങ്ങുന്നവരില്‍ 30 പേര്‍ക്ക് അടുത്ത വസന്തകാലത്ത് സ്പെയിനിലെ വലെന്‍സിയയില്‍ നടക്കുന്ന എക്സ്‌ക്ലൂസീവ് കൈമാറ്റ പരിപാടിയില്‍ തങ്ങളുടെ മോട്ടോര്‍സൈക്കിളുകള്‍ ഡെലിവറി ചെയ്യാനും കമ്പനി തീരുമാനിച്ചു. അതേസമയം, കെടിഎം ഒരു ഓണ്‍ലൈന്‍ വെയിറ്റിംഗ് ലിസ്റ്റ് […]

Posted inപുസ്തകങ്ങൾ

മൊമ്പകളുടെ സ്വന്തം നാട്

ഉത്തരപൂര്‍വ്വ സംസ്ഥാനമായ അരുണാചല്‍പ്രദേശിലെ ഗിരിവര്‍ഗ്ഗകര്‍ഷകരാണ് മൊമ്പകള്‍. അവര്‍ക്കു വിചിത്രങ്ങളായ ആചാരാനുഷ്ഠാനങ്ങളുണ്ട്. അംബരചുംബികളായ മലനിരകള്‍, താഴ്വരകള്‍. അവിടെ അവര്‍ സന്തോഷത്തോടെ പണിയെടുത്തു കാലയാപനം ചെയ്യുന്നു. ബാലകൃഷ്ണന്റെ ഈ കൃതി വായനക്കാര്‍ക്ക് ഒരു പുതിയ അനുഭവമായിരിക്കും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ‘മൊമ്പകളുടെ സ്വന്തം നാട്’. ബാലകൃഷ്ണന്‍ വെന്നിക്കല്‍. ഗ്രീന്‍ ബുക്‌സ്. വില 142 രൂപ.  

Posted inആരോഗ്യം

ശരീരഭാരം കുറയ്ക്കാനും ഉരുളക്കിഴങ്ങ് മാജിക്!

ഉരുളക്കിഴങ്ങ് അത്ര അപകടകാരിയല്ലെന്ന് പുതിയൊരു പഠനം. മാത്രമല്ല, ആരോഗ്യത്തിന് ഏറെ നല്ലതുമാണത്രേ. അമിതവണ്ണം, പ്രമേഹം തുടങ്ങിയ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കെല്ലാം ഇഷ്ടമാണെങ്കിലും ഉരുളക്കിഴങ്ങിനെ പേടിയാണ്. എന്നാല്‍ പൊതുവേ കരുതപ്പെടുന്നതുപോലെ ഉരുളക്കിഴങ്ങ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ പ്രതികൂലമായി ബാധിക്കില്ലെന്നാണ് പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഇതിനുപുറമേ പഠനത്തില്‍ പങ്കെടുത്ത ആളുകളുടെ ശരീരഭാരം കുറഞ്ഞതായും ഗവേഷകര്‍ പറയുന്നു. എന്നും ഒരേ അളവില്‍ ഭക്ഷണം കഴിക്കാനാണ് ആളുകള്‍ ആഗ്രഹിക്കുന്നതെന്നും കഴിക്കുന്ന ഭക്ഷണത്തിലെ കലോറിയെ കുറിച്ച് ഇവര്‍ ആശങ്കപ്പെടുന്നില്ലെന്നും ഗവേഷകര്‍ പറഞ്ഞു. അതുകൊണ്ട് തുടര്‍ച്ചയായി ഭക്ഷണത്തിന്റെ അളവ് […]

Posted inസ്വീറ്റ് ബോക്‌സ്

Sweet Box | 20.11

മദനോല്‍സവ മതപ്രഭാഷണം | ദിനോസര്‍ തലയോട്ടി ലേലത്തിന് | വച്ചുപിടിപ്പിച്ച മൂക്ക് | വയറിലൊരു പാമ്പ് | സ്വത്തെല്ലാം സമൂഹത്തിന്: ജെഫ് ബെസോസ് Madanolsava sermon | Dinosaur skull for auction | Implanted Nose | A snake in the belly | All wealth to society: Jeff Bezos