Posted inവിനോദം

സംവിധായകന്‍ കേന്ദ്ര കഥാപാത്രമാകുന്ന ‘കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ’

സംവിധായകന്‍ സക്കറിയ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ‘കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ’ എന്നാണ് ചിത്രത്തിന്റെ പേര്. ഷമിം മൊയ്ദീന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ആഷിഫ് കക്കോടിയാണ് ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത്. ‘വൈറസ്, തമാശ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സക്കറിയ അഭിനയിക്കുന്ന ചിത്രമാണിത്. ഹരിത ഷാഫി കോറോത്താണ് കമ്മ്യൂണിസ്റ്റ് പച്ചയുടെ ഛായാഗ്രഹണം. ഷഫീക്കാണ് എഡിറ്റിങ്. നിഷാദ് അഹമ്മദിന്റെ വരികള്‍ക്ക് ശ്രീഹരി കെ നായര്‍ സംഗീതം പകരുന്നത്. […]

Posted inഓട്ടോമോട്ടീവ്

ഏഥര്‍ സ്വന്തമാക്കാം ഐ.ഡി.എഫ്.സിയിലൂടെ

വാഹനവായ്പയ്ക്കായി ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജിയും ഐ.ഡി.എഫ്.സി ബാങ്കും കൈകോര്‍ക്കുന്നു. ഏഥര്‍ 450എക്സ്, 450 പ്ലസ് എന്നിവയുടെ ഓണ്‍റോഡ് വിലയുടെ അഞ്ചുശതമാനം ഡൗണ്‍പേമെന്റ് നല്‍കി വാഹനം സ്വന്തമാക്കാം. ഏഥര്‍ 450 എക്സിന് 3,456 രൂപയും 450 പ്‌ളസിന് 2975 രൂപയുമാണ് ഇ.എം.ഐ. 48 മാസമാണ് വായ്പാ കാലാവധി. പ്രോസസ്സിംഗ് ഫീസില്ലാതെ 45 മിനിട്ടിനകം വാഹനം വാങ്ങാം. പഴയ സ്‌കൂട്ടറുകളോ മോട്ടോര്‍സൈക്കിളുകളോ സീറോഡൗണ്‍ പേമെന്റില്‍ എക്സ്ചേഞ്ചും ചെയ്യാം.

Posted inപുസ്തകങ്ങൾ

മലയാള ഫെമിനിസം

സമാനതകളില്ലാത്തവിധം വൈവിധ്യമാര്‍ന്ന നൈസര്‍ഗിക ചിന്തകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും കേരളത്തിലെ ഫെമിനിസ്റ്റ് രാഷ്ട്രീയ വ്യവഹാരത്തെ മുഖ്യധാരയില്‍ സ്ഥാപിച്ചെടുക്കുന്നതില്‍ പ്രധാനപങ്കു വഹിച്ച എഴുത്തുകാരി സി. എസ്. ചന്ദ്രികയുടെ ഇരുപത്തിനാലു ലേഖനങ്ങളും മൂന്നു അഭിമുഖങ്ങളും അടങ്ങിയ സമാഹാരം. ‘മലയാള ഫെമിനിസം’. സി എസ് ചന്ദ്രിക. ഡിസി ബുക്‌സ്. വില 270 രൂപ.  

Posted inആരോഗ്യം

ഉയരമുള്ളവരെ കാത്തിരിക്കുന്നത് നിരവധി രോഗങ്ങള്‍

ഉയരം കൂടിയ വ്യക്തികള്‍ക്ക് പ്രായമാകുമ്പോഴേക്കും ചിലതരം രോഗങ്ങള്‍ക്കുള്ള സാധ്യത കൂടുമെന്ന് ജനിതക പഠനം. തലച്ചോറിനും നട്ടെല്ലിനും പുറത്തുള്ള നാഡീവ്യൂഹങ്ങള്‍ക്ക് ക്ഷതം വരുന്ന പെരിഫെറല്‍ ന്യൂറോപതി, രക്തചംക്രമണവുമായി ബന്ധപ്പെട്ട ചില രോഗങ്ങള്‍ തുടങ്ങിയവ ഉയരം കൂടിയവരെ അലട്ടാന്‍ സാധ്യതയേറെയാണെന്ന് പിഎല്‍ഒഎസ് ജനറ്റിക്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. മില്യണ്‍ വെറ്ററന്‍ പ്രോഗ്രാമില്‍ എന്റോള്‍ ചെയ്ത 2.8 ലക്ഷം വൃദ്ധസൈനികരുടെ ജനിതക, മെഡിക്കല്‍ േഡറ്റ പഠനത്തിനായി ഉപയോഗപ്പെടുത്തി. ഉയരം കൂടിയവര്‍ക്ക് ഹൃദ്രോഗ രോഗങ്ങള്‍ക്ക് സാധ്യത കുറവാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. […]

Posted inടെക്നോളജി

പുതിയ ഷോപ്പിംഗ് ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സാപ്പ്

വാട്ട്സാപ്പ് ബിസിനസ് പ്രൊഫൈല്‍ ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. ബിസിനസുകള്‍ തിരയാനും അവരുമായി ചാറ്റ് ചെയ്യാനും ഉല്പന്നങ്ങള്‍ വാങ്ങാനുള്ള ഓപ്ഷനാണ് അനുവദിച്ചത്. ഈ അപ്ഡേറ്റ് ഉപയോഗിച്ച് ബാങ്കിംഗ്, യാത്ര എന്നിങ്ങനെയുള്ളവയെ ആശ്രയിച്ച് ബിസിനസുകള്‍ ബ്രൗസ് ചെയ്യാനോ അവരുടെ പേര് ഉപയോഗിച്ച് സെര്‍ച്ച് ചെയ്യാനോ കഴിയും. നിലവില്‍ ബ്രസീല്‍, കൊളംബിയ, ഇന്തോനേഷ്യ, മെക്‌സിക്കോ, യുകെ എന്നിവയുള്‍പ്പെടെ തിരഞ്ഞെടുത്ത രാജ്യങ്ങളിലാണ് ഈ സേവനം ലഭിക്കുക. ബിസിനസ് പ്രൊഫൈലിലെ ഉപയോക്താക്കള്‍ക്ക് ഫോണ്‍ നമ്പറുകള്‍ കോണ്‍ടാക്റ്റുകളില്‍ സേവ് ചെയ്യുന്നതിനോ ബിസിനസ്സ് വെബ്സൈറ്റുകളിലൂടെ വിശദാംശങ്ങള്‍ […]

Posted inലേറ്റസ്റ്റ്

രാജ്ഭവനിലെ താൽക്കാലിക ജീവനക്കാരെ സ്ഥിപ്പെടുത്തണമെന്ന് ഗവർണ്ണർ മുഖ്യമന്ത്രിക്കെഴുതിയ കത്ത് പുറത്ത് .

രാജ്ഭവനിലെ താൽക്കാലിക ജീവനക്കാരെ സ്ഥിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് പുറത്ത്. കഴിഞ്ഞ വർഷം അയച്ച കത്താണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. രാജ്ഭവനിലെ നിയമൻനഗളിൽ താൻ ഇടപെടാറില്ല എന്ന് മാധ്യമങ്ങളോട് ഗവർണ്ണർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനാൽ ഇപ്പോൾപുറത്തായ കത്തിന് വളരെ പ്രാധാന്യം ഉണ്ട്. അഞ്ച് വര്‍ഷത്തിൽ താഴെ മാത്രം സേവനപരിചയം ഉള്ള കുടുംബശ്രീ പ്രവര്‍ത്തകർക്ക് വേണ്ടിയായിരുന്നു ഗവർണറുടെ ശുപാർശ. രാജ്ഭവനിലെ താൽക്കാലിക ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തണമെന്നും ഗവര്‍ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഗവർണ്ണറുടെ ആവശ്യപ്രകാരം […]

Posted inലേറ്റസ്റ്റ്

കൊച്ചി കൂട്ട ബലാത്സംഗം ;അന്വേഷണ പുരോ​ഗതി പങ്കുവച്ച് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ

കൊച്ചി കൂട്ടബലാത്സംഗ കേസിലെ മിഥുൻ എന്ന പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് കമ്മീഷണർസി എച്ച് നാഗരാജു. പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതിയിൽ നൽകും. ആറു ദിവസത്തേക്കാണ് കസ്റ്റഡിയിൽ ചോദിക്കുക. 2017 ൽ മിഥുനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സ്ത്രീകളെ ഉപയോഗിച്ച് ബാറുകളിലേക്ക് ആളുകളെ ആകർഷിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കമ്മീഷ്ണർ പറഞ്ഞു. എക്സൈസുമായി ചേർന്ന് കൂടുതൽ അന്വേഷണം പോലീസ് നടത്തുമെന്നും കമ്മീഷണർ പറഞ്ഞു.കൊച്ചി കൂട്ട ബലാത്സംഗ കേസിൽ നാല് പ്രതികളെ ഇന്നലെ റിമാൻഡ് ചെയ്തിരുന്നു. ഡിസംബർ മൂന്ന് വരെയാണ് റിമാൻഡ് […]

Posted inഷോർട് ന്യൂസ്

21.11.22 മധ്യാഹ്ന വാർത്തകൾ

ശശി തരൂരിന്റെ പരിപാടികള്‍ വിലക്കിയതിനു പിന്നില്‍ മുഖ്യമന്ത്രിക്കസേര മോഹികളുടെ ഗൂഡാലോചനയാണെന്ന് കെ മുരളീധരന്‍ എംപി. ആരൊക്കെയാണ് പിറകിലെന്ന് അറിയാം. ഡിസിസി പ്രസഡന്റ് എല്ലാം പറഞ്ഞിട്ടുണ്ട്. ഷാഫി പറമ്പില്‍ നിരപരാധിയാണ്. ഔദ്യോഗികമായി അറിയിച്ചിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. മുരളീധരന്‍ പറഞ്ഞു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിനു നേരെ കണ്ടെയ്‌നര്‍ ലോറി ഡ്രൈവറുടെ ആക്രമണം. ഇന്നലെ രാത്രിയില്‍ കൊച്ചി ഗോശ്രീ പാലത്തില്‍ ഔദ്യോഗിക വാഹനം തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയ ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി ടിജോയെ പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമത്തിനു കേസെടുത്തിട്ടുണ്ട്. […]

Posted inലേറ്റസ്റ്റ്

ബൈജു കൊട്ടാരക്കര കോടതിയിൽ മാപ്പപേക്ഷിച്ചു. കോടതിയലക്ഷ്യ കേസ് തീർപ്പാക്കി

സംവിധായകൻ ബൈജു കൊട്ടാരക്കരയ്ക്കെതിരായ കോടതിയലക്ഷ്യ കേസ് ഹൈക്കോടതി തീർപ്പാക്കി. നടിയെ ആക്രമിച്ച കേസിലെ വിചാരണ ജഡ്ജിയെ അപകീർത്തിപ്പെടുത്തിയതിനാണ് കോടതി സ്വമേധയാ കേസെടുത്തത് .സംഭവത്തില്‍ ബൈജു കൊട്ടാരക്കര കോടതിയിൽ നേരിട്ട് ഹാജരായി നിരുപാധികം മാപ്പ് പറഞ്ഞിരുന്നു. ഈ സാചചര്യത്തിലാണ് സ്വമേഥയാ എടുത്ത കേസ് നടപടികൾ ഡിവിഷൻ ബെഞ്ച് അവസാനിപ്പിച്ചത്. കഴിഞ്ഞ മെയ് 9 നായിരുന്നു ജഡ്ജിനെതിരായ വിവാദ പരാമർശം. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ വിചാരണ ജഡ്ജിയ്ക്ക് കഴിവില്ലെന്നും നീതിബോധമുള്ള ജഡ്ജിയാണെങ്കിൽ ഇറങ്ങിപ്പോകണമെന്നും ഒരു സ്വകാര്യ ചാനൽ ചർച്ചയിൽ […]

Posted inലേറ്റസ്റ്റ്

ഖാദി ചെയർമാൻ പി ജയരാജന് പുതിയ കാർ വാങ്ങിയതിൽ അസ്വാഭാവികതയില്ലെന്ന് കാനം

സിപിഎം സംസ്ഥാന സമിതിയംഗവും മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ പി ജയരാജന് പുതിയ കാർ വാങ്ങിയതിൽ അസ്വാഭാവികതയില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സർക്കാർ നൽകുന്ന കാർ അല്ലെന്നും ഖാദി ബോർഡ് ചെയർമാന് കാർ വാങ്ങണോ എന്നത് ഖാദി ബോർഡിന് തീരുമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖാദി ബോർഡ് വൈസ് ചെയർമാൻ എന്ന നിലയിലാണ് പി ജയരാജന് പുതിയ കാർ വാങ്ങുന്നത്. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ചെയർമാനായ ഖാദി ഡയറക്ടർ ബോർഡാണ് […]