ചിപ്പിയിലൊളിപ്പിച്ച മുത്തുകള്‍ പെറുക്കിയെടുക്കാനാവുന്ന കഥകളാണ് ‘ബോണ്‍സായ്’. ഒറ്റവരിക്കഥകളില്‍ നിന്നും ഒരായിരം അര്‍ത്ഥതലങ്ങള്‍ കണ്ടെത്താവുന്ന കഥകളുടെ സമാഹാരം. നോവല്‍ ടെസ്റ്റ് ക്രിക്കറ്റായും നോവലെറ്റ് ഒരു വണ്‍ഡെ മാച്ചായും ചെറുകഥ ട്വന്റി ട്വന്റിയായും താരതമ്യപ്പെടുത്തുമ്പോള്‍ ഈ സമാഹാരത്തിലെ കഥകള്‍ സൂപ്പര്‍ ഓവറാണെന്ന് എഴുത്തുകാരന്‍ രേഖപ്പെടുത്തുന്നു. ഓരോ കഥയിലും ജീവിതസത്യത്തിന്റെയും പ്രണയത്തിന്റെയും പ്രണയഭംഗത്തിന്റെയും മോഹത്തിന്റെയും അടയാളങ്ങള്‍ ഒളിഞ്ഞിരിക്കുന്നു. ‘നിതിന്‍ എം എസ്’. ഗ്രീന്‍ ബുക്‌സ്. വില 85 രൂപ.
തണുത്തവെള്ളത്തിലെ കുളി രക്തയോട്ടം കുറയ്ക്കും
തണുപ്പുകാലത്ത് തണുത്ത വെള്ളത്തിലെ കുളി അത്ര നല്ലതല്ലെന്ന് ആരോഗ്യവിദഗ്ധര്‍. സ്‌ട്രെസ് കുറയ്ക്കാനും വേദനകളും ക്ഷീണവും കുറയ്ക്കാനുമെല്ലാം തണുത്തവെള്ളത്തിലെ കുളി ഉത്തമമാണ്. എന്നിരുന്നാല്‍ തന്നേയും തണുപ്പുകാലത്ത് ഈ പതിവ് മാറ്റവയ്ക്കുന്നതാണ് നല്ലത്. ഹൃദ്രോഗങ്ങള്‍ മിക്കവരിലും കൂടുതലായി കാണുന്നത് തണുപ്പു കാലത്താണ്. തണുപ്പ് രക്തക്കുഴലുകളെ സങ്കോചിപ്പിക്കുകയും രക്തസമ്മര്‍ദം കൂട്ടുകയും ചെയ്യും. ഇത് ഹൃദ്രോഗവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കും. രക്തപ്രവാഹം തടസ്സപ്പെടുന്നതു മൂലമോ രക്തം കട്ടപിടിക്കുന്നതു മൂലമോ പേശികള്‍ക്ക് ആവശ്യമായ രക്തം ലഭിക്കാതെ വരുമ്പോഴാണ് ഹൃദ്രോഗമോ പക്ഷാഘാതമോ ഉണ്ടാകുന്നത്. തണുത്തവെള്ളം […]
രാത്രിവാർത്തകൾ | 21.11
കോണ്‍ഗ്രസിലെ കലാപം ഒതുക്കാന്‍ ശശി തരൂര്‍ വിഷയത്തില്‍ പരസ്യ പ്രസ്താവനകള്‍ കെപിസിസി വിലക്കി. കോണ്‍ഗ്രസിന്റെ കെട്ടുറപ്പിനേയും ഐക്യത്തേയും ബാധിക്കുന്ന പ്രതികരണങ്ങള്‍ പാടില്ലെന്നാണ് കെപിസിസി നിര്‍ദ്ദേശം. തരൂരിന് കോണ്‍ഗ്രസില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവകാശമുണ്ട്. പാര്‍ട്ടി പരിപാടികളില്‍നിന്ന് തരൂരിനെ തടഞ്ഞെന്ന പ്രചരണം ശരിയല്ലെന്നും കെപിസിസി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. കോണ്‍ഗ്രസ് വേദിയില്‍ പാര്‍ട്ടി പ്രത്യയ ശാസ്ത്രം പറയുന്നതില്‍ വിലക്കില്ലെന്ന് ശശി തരൂര്‍. വിലക്കുകളില്‍ അത്ഭുതം തോന്നുന്നെന്നു പറഞ്ഞ ശശി തരൂര്‍, ഇതേക്കുറിച്ച് അന്വേഷണം വേണമെന്ന് എം.കെ. രാഘവന്‍ എംപി ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രതികരിച്ചു. […]
കാർ കടന്ന് ഒരു ബുള്ളറ്റ് വരുമോ എന്ന് പേടിക്കണ്ടല്ലോ – പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്
കാർ കടന്ന് ഒരു ബുള്ളറ്റ് വരുമോ എന്ന് പേടിക്കണ്ടല്ലോ – പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ബുള്ളറ്റ് പ്രൂഫ് വണ്ടി വാങ്ങാന്‍ 35 ലക്ഷം സര്‍ക്കാര്‍ അനുവദിച്ചെന്ന വാര്‍ത്തയോട് പ്രതികരിച്ച് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്. 35 ലക്ഷത്തിനല്ല, പരമാവധി 35 ലക്ഷത്തിന്‍റെ വാഹനത്തിനാണ് അനുമതി ലഭിച്ചതെന്ന് പി ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഖാദി ബോർഡിന്‍റെ ചുമതലകള്‍ നിർവ്വഹിക്കുന്നതിൻ്റെ ഭാഗമായി നിരന്തരം ദീർഘയാത്രകൾ […]
കാർ വാങ്ങുന്നത് ഖാദി ബോർഡ് വൈസ് ചെയർമാന് വേണ്ടി; പി ജയരാജൻ
അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ബുള്ളറ്റ് പ്രൂഫ് വണ്ടി വാങ്ങാന്‍ 35 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചത് വളരെ അനിവാര്യമായതുകൊണ്ടാണെന്ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ. ഖാദി ബോർഡിന്‍റെ ചുമതലകള്‍ നിർവ്വഹിക്കുന്നതിൻ്റെ ഭാഗമായി നിരന്തരം ദീർഘയാത്രകൾ വേണ്ടിവരാറുണ്ട്. പത്ത് വര്‍ഷമായി ഉപയോഗിക്കുന്ന ഇന്നോവ കാലപ്പഴക്കം കൊണ്ട് മാറ്റേണ്ട നിലയിലാണ്. അതുകൊണ്ടാണ് 35 ലക്ഷത്തിന്‍റെ വാഹനത്തിനാണ് അനുമതി ലഭിച്ചതെന്ന് പി ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. മാധ്യമങ്ങൾക്ക് സി പി എമ്മിനെതിരെയുള്ള എന്തും വാർത്തയാണ്. ഇപ്പോൾ ഒരിക്കൽ […]
മുഖ്യമന്ത്രിക്ക് എഴുതിയ കത്തിന് വിശദീകരണവുമായി രാജ്ഭവൻ
മുഖ്യമന്ത്രിക്ക് എഴുതിയ കത്തിന് വിശദീകരണവുമായി രാജ്ഭവൻ രാജ്ഭവനിൽ 20 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് എഴുതിയ കത്തില്‍ വിശദീകരണവുമായി രാജ്ഭവൻ. അനുവദിക്കപ്പെട്ടതിൽ നിന്ന് അധികമായി ഒരാളെ പോലും നിയമിച്ചിട്ടില്ല. രാജ്ഭവന് അനുവദിച്ച തസ്തികയിലേക്കാണ് നിയമനത്തിന് ശുപാർശ ചെയ്‍തത്. 23 വർഷമായി രാജ്ഭവനിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്ത ആളെ സ്ഥിരമാക്കാനാണ് ആവശ്യപ്പെട്ടതെന്നും വിശദീകരണം. ഗവര്‍ണറുടെ പേഴ്സണല്‍ സ്റ്റാഫിന് പെന്‍ഷനില്ല. പെന്‍ഷന്‍ അനുവദിക്കണമെന്ന ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്നും രാജ്ഭവന്‍ വിശദീകരിക്കുന്നു.
കോഴിക്കോട് സിനിമ ഷൂട്ടിംഗ് സെറ്റിനു നേരെ ആക്രമണം
കോഴിക്കോട് സിനിമ ഷൂട്ടിംഗ് സെറ്റിനു നേരെ ആക്രമണം ചേന്ദമംഗലൂരിൽ സിനിമ ചിത്രീകരണത്തിനെതിരെ രണ്ടംഗ സംഘത്തിന്റെ അതിക്രമം. ഷൂട്ടിങ്ങിനായി തയ്യാറാക്കിയ അലങ്കാര ബൾബുകൾ ഉൾപ്പെടെ അക്രമികൾ നശിപ്പിച്ചു. ഷമീർ പരവന്നൂർ സംവിധാനം ചെയ്യുന്ന അനക്ക് എന്തിന്റെ കേട് എന്ന സിനിമയുടെ സെറ്റിലാണ് അതിക്രമം ഉണ്ടായത്. അക്രമത്തെ തുടര്‍ന്ന് സിനിമയുടെ ഷൂട്ടിംഗ് നിർത്തി വെച്ചു. ചേന്ദമംഗലൂരിലെ മിനി പഞ്ചാബി പള്ളിയിലായിരുന്നു സിനിമയുടെ ചിത്രീകരണം. ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ റോഡിലൂടെ പോവുകയായിരുന്ന രണ്ട് പേർ പള്ളിയിൽ ചിത്രീകരണം അനുവദിക്കില്ലെന്ന് പറഞ്ഞ് ഷൂട്ടിംഗി […]
ഇന്തോനേഷ്യയിൽ വൻഭൂചലനം അമ്പതോളം പേർ മരിച്ചു നിരവധി പേർക്ക്
ഇന്തോനേഷ്യയിൽ വൻഭൂചലനം അമ്പതോളം പേർ മരിച്ചു നിരവധി പേർക്ക് ഇന്തോനേഷ്യയിലെ സിയാന്‍ജൂര്‍ മേഖലയില്‍ ഭൂചലനം. അമ്പതോളം പേര്‍ മരിച്ചു. മുന്നൂറിലേറേ പേര്‍ക്ക് പരിക്കുണ്ട്. മരണസംഖ്യ ഇനിയും ഉയരും എന്നാണ് സൂചന. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. റിക്ടര്‍ സ്‍കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തി.
ശശിതരൂർ വിഷയത്തിൽ പരസ്യ പ്രതികരണങ്ങളിൽ നിന്ന് പിന്മാറണമെന്ന് കെപിസിസി
ശശിതരൂർ വിഷയത്തിൽ പരസ്യ പ്രതികരണങ്ങളിൽ നിന്ന് പിന്മാറണമെന്ന് കെപിസിസി ശശി തരൂർ വിഷയത്തില്‍ പരസ്യ പ്രസ്താവനകൾ വിലക്കി കെപിസിസി നേതൃത്വം. തരൂരിന്റെ കാര്യത്തിൽ കോൺഗ്രസ് പരസ്യ വിഴുപ്പലക്കലിന് മുതിർന്നതോടെയാണ് നേതൃത്വം ഇടപെട്ടത്. കോണ്‍ഗ്രസ് പാർട്ടിയുടെ കെട്ടുറപ്പിനേയും ഐക്യത്തേയും ബാധിക്കുന്ന പ്രതികരണങ്ങൾ പാടില്ലെന്നാണ് കെപിസിസി നിര്‍ദ്ദേശം. തരൂരിന് കോൺഗ്രസിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ അവകാശമുണ്ട്. പാർട്ടി പരിപാടികളിൽ നിന്ന് തരൂരിനെ തടഞ്ഞെന്ന് പ്രചരണം ശരിയല്ലെന്നും കെപിസിസി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ശശി തരൂർ വിഷയത്തിലെ പ്രതികരണങ്ങളിൽ നിന്ന് നേതാക്കൾ പിൻമാറണം […]
കുഫോസ് വിസി നിയമനം; ഹൈക്കോടതി ഉത്തരവിന് സ്റ്റേ ലഭിച്ചില്ല
കുഫോസ് വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ മുന്‍ വിസി കെ റിജി ജോൺ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിച്ചു . എന്നാൽ സ്റ്റേ അനുവദിച്ചില്ല. മുൻ അറ്റോർണി ജനറൺ കെ കെ വേണുഗോപാലാണ് കേരളത്തിന് വേണ്ടി ഹാജരായത് .അപ്പീലിനെ പിന്തുണയ്ക്കുന്നതായി സുപ്രീം കോടതിയിൽ അറിയിച്ചു .റിജി കെ ജോണിനായി മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത ഹാജരായി. കുഫോസ് മുൻ വിസിയുടെ അപ്പിലീൽ കേസിലെ എല്ലാ കക്ഷികൾക്കും നോട്ടീസ് അയക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു .കേസിൽ തീർപ്പാക്കും […]
