പാണക്കാട് കുടുംബവുമായി അടുത്ത ബന്ധം ഉള്ള നേതാവാണ് ശശി തരൂർ എന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. അദ്ദേഹം മണ്ഡലത്തിലൊതുങ്ങുന്ന നേതാവാല്ലെന്നും സംസ്ഥാന നേതാവാണെന്നും തരൂരിന് കേരളത്തിലെങ്ങും പ്രസക്തിയുണ്ടെന്നും സാദിഖലി തങ്ങൾ പറഞ്ഞു. പാണക്കാട് കുടുംബത്തോടുള്ള ബന്ധത്തിന്റെ തുടർച്ചയായുള്ള സന്ദർശനമാണിത് എന്നും സാദിഖലി തങ്ങൾ പറഞ്ഞു. എന്നാൽ മറ്റ് പാർട്ടികളുടെ ആഭ്യന്തര കാര്യം ലീഗ് സംസാരിക്കില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി ഇന്നും ആവർത്തിച്ചു. കൂടാതെ തരൂരിന്റെ മലബാർ സന്ദർശനം മുന്നണിക്ക് ഗുണകരമായോ എന്ന് […]
പൊലീസ്, ലഹരി കടത്തുകാരുടെ ലിസ്റ്റ് തയ്യാറാക്കി, കൂടുതൽ കണ്ണൂരിൽ
സംസ്ഥാനത്തേക്കുള്ള ലഹരി ഒഴുക്ക് തടയുന്നതിൻെറ ഭാഗമായി ലഹരി കടത്തിലെ മുഖ്യ കണ്ണികളായ 1681 പേരുടെ പട്ടിക പൊലീസ് തയ്യാറാക്കി . ലഹരി കടത്തുകാരിൽ നിന്നും 162 പേരെ കരുതൽ തടങ്കലിൽ വയ്ക്കാനുള്ള ശുപാർശയും പൊലീസ് സർക്കാരിന് നൽകി.സ്ഥിരം കുറ്റവാളികളുടെ പട്ടികയുൾപ്പെടെ സംസ്ഥാനത്ത് ലഹരിമാഫിയയെ നിയന്ത്രിക്കുന്നുവെന്ന് കണ്ടെത്തിയവരുടെ പട്ടികയാണ് പ്രത്യേകം തയ്യാറാക്കിയത്. പ്രധാന ലഹരി കടത്തുകാരിൽ നിന്നും ചില്ലറ വിൽപ്പനയ്ക്കായി വാങ്ങുന്നവരും ക്യാരിയർമാരുമെല്ലാം ഇതിൽ ഉള്‍പ്പെടും. വൻതോതിൽ ലഹരി കടത്തി വിൽപ്പന നടത്തുന്നവർ, നിരവധി പ്രാവശ്യം ലഹരി കേസിൽ […]
പെട്രോളടിക്കാൻ പണമില്ല, കൊച്ചി സിറ്റിയിലെ പോലീസ് ജീപ്പുകൾ കട്ടപ്പുറത്ത്
24 മണിക്കൂറും റോന്തു ചുറ്റേണ്ട കൊച്ചിയിലെ പോലീസ് സ്റ്റേഷനുകളിലെ വാഹങ്ങൾ കട്ടപ്പുറത്ത് . ഇന്ധനചിലവിനായി കാശില്ലാതെ നട്ടം തിരിയുകയാണ് പോലീസ് സ്റ്റേഷൻ ജീവനക്കാർ.12 കൺട്രോൾ റൂം വാഹനങ്ങളാണ് ദിവസങ്ങളായി എണ്ണയടിക്കാൻ കാശില്ലാതെ ഒതുക്കിയിട്ടിരിക്കുന്നത്. പെട്രോൾ ബങ്കുകൾക്കും വർക് ഷോപ്പുകൾക്കും ലക്ഷക്കണക്കിന് രൂപയാണ് കുടിശ്ശിക. എറണാകുളം കൺട്രോൾ റൂമിന്‍റെ കീഴിൽ മാത്രം 24 വാഹനങ്ങളുണ്ട്. നഗരത്തിലെ ഓരോ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുത്തിയതാണ് രാവെന്നോ പകലെന്നോ ഇല്ലാതെ ഇവ റോന്തു ചുറ്റേണ്ടത്. ഇതിൽ 12 എണ്ണമാണ് കാശില്ലാത്തതിനാൽ എണ്ണനിറയ്ക്കാനും അറ്റകുറ്റപ്പണി […]
ഇ കൊമേഴ്സ് സൈറ്റുകളിലെ വ്യാജ റിവ്യുകൾക്ക് പിടിവീഴും
ഇ കൊമേഴ്സ് വെബ്സൈറ്റുകളിലെ വിലയിരുത്തലുകളും അഭിപ്രായങ്ങളും നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. വെബ്സൈറ്റുകളിലെ വ്യാജ റിവ്യു ഉപഭോക്താക്കളെ വഴിതെറ്റിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കൃത്രിമ റിവ്യു നൽകുന്നവർക്ക് ശിക്ഷയുൾപ്പെടെ നൽകുന്നതിനായി തീരുമാനമുണ്ടായേക്കും. ഇ കൊമേഴ്സ് വെബ്സൈറ്റുകളിലെ റിവ്യൂ സംവിധാനത്തിലൂടെ മുൻപ് ഉപയോഗിച്ചവരുടെ അഭിപ്രായങ്ങൾ മനസ്സിലാക്കാൻ കഴിയും. തെറ്റായ റിവ്യൂ നൽകിയാൽ അതുവഴി ഉപഭോക്താക്കളെ വഴിതെറ്റിക്കാനാവും. ഇത്തരം കൃത്രിമങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ ഇടപെടൽ. പണം നല്‍കിയോ പരസ്യമായോ നല്‍കുന്ന റിവ്യൂകള്‍ യഥാര്‍ഥ റിവ്യുകളില്‍ നിന്ന് വേർതിരിക്കാനുള്ള നിർദേശം ഇതില്‍ […]
ശശി തരൂരിനെ പ്രശംസിച്ച് സ്പീക്കർ എ എൻ ഷംസീർ
കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ആരാധാകനാണ് താനെന്ന് സ്പിക്കര്‍ എ.എന്‍ ഷംസീര്‍. ശശി തരൂരിനെ വേദിയിലിരുത്തിയാണു പ്രശംസ. ലോകപ്രശസ്തനായ ശശി തരൂര്‍ പ്രയോഗിക്കുന്ന ചില വാക്കുകളുടെ അര്‍ത്ഥത്തിനായി ഡിക്ഷണറി തേടാറുണ്ട്. വൊക്കാബുലറിയും വാക്ചാതുര്യവും പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഷംസീര്‍ പറഞ്ഞു. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകനായിരിക്കവേയാണ് തിരുവനന്തപുരം ലീലാ ഹോട്ടലില്‍ വെച്ച് തരൂരിനെ പരിചയപ്പെടുന്നത്. അന്ന് അദ്ദേഹം യുഎന്‍ പ്രതിനിധിയായിരുന്നു.
രാജ് ഭവനിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ മാര്‍ച്ച്.
ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ് ഭവനിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ മാര്‍ച്ച്. രാജ്ഭവനിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്കു രണ്ടു വര്‍ഷംമുമ്പ് എഴുതിയ കത്ത് പുറത്തുവിട്ടതിനു പിറകേയാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. രാജ്ഭവനു മുന്നില്‍ പൊലീസ് ബാരിക്കേഡ് കെട്ടി മാര്‍ച്ച് തടഞ്ഞു. പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അനുവദിക്കപ്പെട്ടതിനേക്കാള്‍ ഒരാളെ പോലും നിയമിച്ചിട്ടില്ലെന്ന് രാജ്ഭവന്‍. 23 വര്‍ഷമായി രാജ്ഭവനില്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്തയാളെ സ്ഥിരമാക്കാന്‍ ആവശ്യപ്പെട്ടതിനാണ് 20 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് […]
ശനിയാഴ്ച മുതൽ റേഷൻ കടകൾ അടച്ചിടും
റേഷന്‍ കടകള്‍ ശനിയാഴ്ച മുതല്‍ അടച്ചിടും. കഴിഞ്ഞ മാസത്തെ കമ്മീഷന്‍ തുക 49 ശതമാനം മാത്രമേ ഇപ്പോള്‍ നല്‍കൂവെന്നു സര്‍ക്കാര്‍ ഉത്തരവിറക്കിയതില്‍ പ്രതിഷേധിച്ചാണ് സമരം. കുടിശ്ശിക എന്നു നല്‍കുമെന്ന് ഉത്തരവില്‍ പറയുന്നില്ല. അരി അടക്കമുള്ളവയുടെ വില അടിക്കടി വര്‍ധിക്കുന്നതിനിടയിലാണ് റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല സമരം. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കേയാണ് റേഷന്‍ വ്യാപാരികള്‍ക്കുള്ള കമ്മീഷന്‍ പകുതിയാക്കിയത്.പൊതുവിപണയിൽ വിലക്കയറ്റം രൂക്ഷമായി തുടരുന്നതിനിടെയാണ് റേഷൻ വ്യാപാരികൾ സമരത്തിലേക്ക് കടക്കുന്നത്.ചൊവ്വാഴ്ച സര്‍ക്കാറിന് നോട്ടീസ് നല്‍കുമെന്ന് വ്യാപാരി സംഘടനകള്‍ അറിയിച്ചു. ഇടത് അനുകൂല […]
ശശി തരൂര്‍ വിഷയത്തില്‍ പരസ്യ പ്രസ്താവനകള്‍ക്കു കെപിസിസിയുടെ വിലക്ക്.
കോണ്‍ഗ്രസിലെ കലാപം ഒതുക്കാന്‍ ശശി തരൂര്‍ വിഷയത്തില്‍ പരസ്യ പ്രസ്താവനകള്‍ക്കു കെപിസിസിയുടെ വിലക്ക്. കോണ്‍ഗ്രസിന്റെ കെട്ടുറപ്പിനേയും ഐക്യത്തേയും ബാധിക്കുന്ന പ്രതികരണങ്ങള്‍ പാടില്ല. തരൂരിന് കോണ്‍ഗ്രസില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവകാശമുണ്ട്. പാര്‍ട്ടി പരിപാടികളില്‍നിന്ന് തരൂരിനെ തടഞ്ഞെന്ന പ്രചരണം ശരിയല്ലെന്നും കെപിസിസി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ശശി തരൂര്‍ വിഷയവുമായി ബന്ധപ്പെട്ട് പൊതുജന മധ്യത്തില്‍ കോണ്‍ഗ്രസിന് അവമതിപ്പ് ഉണ്ടാക്കുന്ന പ്രവര്‍ത്തികളില്‍ നിന്നും നേതാക്കൾ പിൻമാറണമെന്നും കെപിസിസി നിര്‍ദ്ദേശിച്ചു. ആഭ്യന്തര ജനാധിപത്യം പൂര്‍ണ്ണമായും ഉറപ്പാക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്നും പരസ്യ പ്രതികരണം പാര്‍ട്ടിക്ക് ഒട്ടും […]
പ്രഭാത വാര്‍ത്തകള്‍ | 22.11
◾ഇന്തോനേഷ്യയില്‍ ഭൂചലനത്തില്‍ 162 മരണം. ജാവാ ദ്വീപിലാണ് റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. എഴുന്നൂറിലേറേ പേര്‍ക്കു പരിക്കേറ്റു. തുടര്‍ചലനങ്ങള്‍ക്കു സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമൂലം ജനങ്ങള്‍ തലസ്ഥാന നഗരത്തില്‍ അഭയം തേടിയിരിക്കുകയാണ്. ഡസനിലേറെ വലിയ കെട്ടിടങ്ങളും നൂറ്റമ്പതോളം വീടുകളും തകര്‍ന്നു. ഇവയ്ക്കടിയില്‍ കുടുങ്ങിയാണ് ഇത്രയും പേര്‍ മരിച്ചത്. ◾കോണ്‍ഗ്രസിലെ കലാപം ഒതുക്കാന്‍ ശശി തരൂര്‍ വിഷയത്തില്‍ പരസ്യ പ്രസ്താവനകള്‍ക്കു കെപിസിസിയുടെ വിലക്ക്. കോണ്‍ഗ്രസിന്റെ കെട്ടുറപ്പിനേയും ഐക്യത്തേയും ബാധിക്കുന്ന പ്രതികരണങ്ങള്‍ പാടില്ല. തരൂരിന് കോണ്‍ഗ്രസില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവകാശമുണ്ട്. […]
ഇന്തോനേഷ്യയിലെ ഭൂചലനത്തിൽ മരണം 160 കടന്നു
ഇന്തോനേഷ്യയിലെ ഭൂചലനത്തിൽ മരണം 160 കടന്നു ഇന്തോനേഷ്യയിൽ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 162 ആയി ഉയർന്നു. ജാവാ ദ്വീപിലാണ് റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത് .700ലേറേ പേർക്ക് പരിക്കേറ്റു. തുടർ ചലനങ്ങൾക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ജനങ്ങൾ തലസ്ഥാന നഗരത്തിൽ അഭയം തേടുകയാണ്. പന്ത്രണ്ടിൽ അധികം വൻകിട കെട്ടിടങ്ങളാണ് ഭൂചലനത്തിൽ തകർന്നത് എന്നാണ് വിവരം. നിരവധി വീടുകൾ മണ്ണിനടിയിലായി. കെട്ടിടങ്ങളുടെ അടിയിൽപ്പെട്ടാണ് മരണമേറെയും സംഭവിച്ചത് എന്നാണ് സൂചന. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാൻ […]
