ഇ കൊമേഴ്സ് വെബ്സൈറ്റുകളിലെ വിലയിരുത്തലുകളും അഭിപ്രായങ്ങളും നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. വെബ്സൈറ്റുകളിലെ വ്യാജ റിവ്യു ഉപഭോക്താക്കളെ വഴിതെറ്റിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കൃത്രിമ റിവ്യു നൽകുന്നവർക്ക് ശിക്ഷയുൾപ്പെടെ നൽകുന്നതിനായി തീരുമാനമുണ്ടായേക്കും. ഇ കൊമേഴ്സ് വെബ്സൈറ്റുകളിലെ റിവ്യൂ സംവിധാനത്തിലൂടെ മുൻപ് ഉപയോഗിച്ചവരുടെ അഭിപ്രായങ്ങൾ മനസ്സിലാക്കാൻ കഴിയും. തെറ്റായ റിവ്യൂ നൽകിയാൽ അതുവഴി ഉപഭോക്താക്കളെ വഴിതെറ്റിക്കാനാവും. ഇത്തരം കൃത്രിമങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ ഇടപെടൽ. പണം നല്‍കിയോ പരസ്യമായോ നല്കുന്ന റിവ്യൂകള്‍ യഥാര്‍ഥ റിവ്യുകളില്‍ നിന്ന് വേർതിരിക്കാനുള്ള നിർദേശം ഇതില്‍ ഉൾപ്പെടുത്തും. വ്യാജ റിവ്യുകൾ കണ്ടെത്തിയാല്‍ കമ്പനികൾക്ക് അവ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്യേണ്ടി വരും. ഒരിക്കല്‍ വ്യാജ റിവ്യു രേഖപ്പെടുത്തിയാല്‍ അവർക്ക് പിന്നീട് റിവ്യൂ രേഖപ്പെടുത്താന്‍ കഴിയാത്ത രീതിയല്‍ വിലക്കും നേരിടേണ്ടി വരും.
ഇ കൊമേഴ്സ് സൈറ്റുകളിലെ വ്യാജ റിവ്യുകൾക്ക് പിടിവീഴും
