ജെയിംസ് കാമറൂണ്‍ ചിത്രചിത്രം ‘അവതാര്‍: ദ വേ ഓഫ് വാട്ടറി’ന്റെ പുതിയൊരു ട്രെയിലര്‍ പുറത്തുവിട്ടു. കടലിനടിയിലെ മായികാലോകം തീര്‍ച്ചയായും വിസ്മയിപ്പിക്കും എന്ന ഉറപ്പാണ് പുതിയ ട്രെയിലറും നല്‍കുന്നത്. ഡിസംബര്‍ 16ന് തിയറ്ററുകളിലെത്തും. ഇന്ത്യയില്‍ ആറ് ഭാഷകളിലാണ് ‘അവതാര്‍- ദ വേ ഓഫ് വാട്ടര്‍’ റിലീസ് ചെയ്യുക. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക.’അവതാര്‍ 2’ന്റെ കഥ പൂര്‍ണമായും ‘ജേക്കി’നെയും ‘നെയിത്രി’യെയും കേന്ദ്രീകരിച്ചായിരിക്കും. ‘നെയിത്രി’യെ വിവാഹം കഴിക്കുന്ന ‘ജേക്ക്’ ഗോത്രത്തലവനാകുന്നതിലൂടെ […]
ഐശ്വര്യ ലക്ഷ്മി നായികയായ ‘ഗാട്ട ഗുസ്തി’ ട്രെയ്ലര്‍
മലയാളികളുടെ പ്രിയപ്പെട്ട യുവനടിയാണ് ഐശ്വര്യ ലക്ഷ്മി. ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്ന ചിത്രത്തിലൂടെ എത്തിയ ഐശ്വര്യയുടെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തിയത് ‘മായാനദി’യിലെ അപര്‍ണ രവി(അപ്പു) എന്ന കഥാപാത്രമാണ്. ഇപ്പോള്‍ മലയാളവും കടന്ന് തമിഴിലും തെലുങ്കിലുമെല്ലാം സജീവമായിരിക്കുകയാണ് ഐശ്വര്യ. അടുത്തിടെ പുറത്തിറങ്ങിയ മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ പൂങ്കുഴലി എന്ന കഥാപാത്രമായി ഐശ്വര്യ എത്തിയിരുന്നു. ഇതോടെ തമിഴ്നാട്ടിലും ഐശ്വര്യ ശ്രദ്ധേയയായി. ഇപ്പോള്‍ ഇതാ വിഷ്ണു വിശാല്‍ നായകനാകുന്ന ‘ഗാട്ട ഗുസ്തി’യില്‍ നായകിയായി മാറിയിരിക്കുകയാണ് ഐശ്വര്യ. ചിത്രത്തിന്റെ […]
ഇന്നോവ സെനിക്‌സിന്റെ ഇന്ത്യന്‍ പതിപ്പ് ഈ മാസം 25ന്
ഇന്നോവയുടെ പുതിയ മോഡല്‍ സെനിക്‌സിനെ ഇന്തൊനീഷ്യന്‍ വിപണിയില്‍ പുറത്തിറക്കി ടൊയോട്ട. മൂന്നു വകഭേദങ്ങളിലായി പുറത്തിറങ്ങിയ വാഹനത്തിന്റെ വില ആരംഭിക്കുന്നത് 419000000 ഇന്തൊനീഷ്യന്‍ റുപ്പിയയിലാണ് (ഏകദേശം 22 ലക്ഷം രൂപ). ഈ മാസം 25ന് സെനിക്‌സിന്റെ ഇന്ത്യന്‍ പതിപ്പ് ഹൈക്രോസിനെ ഇന്ത്യയിലും പുറത്തിറക്കും. ഇന്തൊനീഷ്യന്‍ പതിപ്പില്‍ നിന്ന് വലിയ മാറ്റങ്ങളില്ലാതെയായിരിക്കും ഹൈക്രോസും വിപണിയിലെത്തുക. എംപിവിക്കാള്‍ ഏറെ ക്രോസ് ഓവര്‍ ലുക്കാണ് പുതിയ ഹൈക്രോസിന്. ടൊയോട്ടയുടെ ടിഎന്‍ജിഎ ജിഎസി മോഡുലാര്‍ പ്ലാറ്റ്‌ഫോമിലാണ് നിര്‍മാണം. പെട്രോള്‍, ഹൈബ്രിഡ് എന്‍ജിനുകളുണ്ട്. ഇന്നോവ ക്രിസ്റ്റയെക്കാള്‍ […]
ഏകാന്തതയുടെ നിമിഷങ്ങള്‍
ഈ നോവലിലെ മുഖ്യകഥാപാത്രമായ ജെസ്സീലാ എന്ന പെണ്‍കുട്ടി കാലുകള്‍ക്കുള്ള സ്വാധീനക്കുറവിനെ മനശ്ശക്തികൊണ്ട് തോല്‍പ്പിക്കുകയും വായനയിലും എഴുത്തിലും ആനന്ദം കണ്ടെത്തുകയും ചെയ്യുന്നു. ഈ പെണ്‍കുട്ടി. മറ്റൊരാളുടെ സഹതാപത്തിനു കൈനീട്ടാത്ത, ഏതു കാര്യത്തിലും സ്വന്തം നിലപാടും അഭിപ്രായവുമുള്ള ഇവള്‍ സ്വന്തം ദുഃഖവും സന്തോഷവും അഭിലാഷങ്ങളുമൊക്കെ പങ്കുവെക്കുന്നത് മുതിര്‍ന്ന ഒരെഴുത്തുകാരനോടാണ്. ജെസ്സീലാ ജോ എന്ന പെണ്‍കുട്ടിയുടെയും വിജയന്‍ വെന്‍മല എന്ന എഴുത്തുകാരന്റെയും കുറിപ്പുകളിലൂടെ കഥപറയുന്ന ‘ഏകാന്തതയുടെ നിമിഷങ്ങള്‍’ സ്ത്രീമനസ്സിന്റെ വിവിധ തലങ്ങള്‍ അനാവരണം ചെയ്യുന്നു. തമ്പി ആന്റണി. മാതൃഭൂമി. വില 218 […]
പഴങ്ങള്‍ കഴിക്കാം, സൂര്യാസ്തമയത്തിന് മുമ്പ്
സൂര്യാസ്തമയത്തിന് മുമ്പ് പഴങ്ങള്‍ കഴിക്കുന്നതാണ് ഉചിതമെന്ന് ആയുര്‍വേദം. നാല് മണി മുതലാണ് സൂര്യാസ്തമയ സമയം ആരംഭിക്കുന്നത്. ആയുര്‍വേദ പ്രകാരം ഇന്ത്യയിലെ പ്രാചീന വൈദ്യശാസ്ത്രത്തില്‍ വൈകുന്നേരം പഴങ്ങള്‍ കഴിക്കുന്നത് ഉറക്കത്തിന്റെ സമയക്രമത്തെ ബാധിക്കുകയും ദഹനവ്യവസ്ഥയെ തടസ്സപ്പെടുത്തുകയും ചെയ്യും. മിക്ക പഴങ്ങളും ലളിതമായ കാര്‍ബോഹൈഡ്രേറ്റുകളാണ്. അത്തരം പഴങ്ങള്‍ ഊര്‍ജത്തിന്റെ ഉറവിടമാണ്. പക്ഷേ അവ നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവും വളരെ വേഗത്തില്‍ വര്‍ദ്ധിപ്പിക്കുന്നു. ഉറങ്ങുന്നതിന് കുറച്ചുനേരം മുന്‍പ് ഈ പഴങ്ങള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര വര്‍ദ്ധിപ്പിച്ച് ഉറക്കം തടസപ്പെടുത്തുന്നു. രണ്ടാമതായി, […]
ഒപ്പോ റെനോ 9 സീരീസ് ഫീച്ചറുകള്‍ പുറത്ത്
ഒപ്പോ റെനോ 9 സീരീസിലെ ഫീച്ചര്‍ വിവരങ്ങള്‍ പുറത്തുവിട്ടു. ഒപ്പോ റെനോ 9, ഒപ്പോ റെനോ 9 പ്രോ, ഒപ്പോ റെനോ 9 പ്രോ+ എന്നിവയാണ് പുതിയ ഫോണുകള്‍. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി ഈ ഹാന്‍ഡ്സെറ്റുകളുടെ സ്റ്റോറേജ്, മെമ്മറി കോണ്‍ഫിഗറേഷന്‍ ഓപ്ഷനുകള്‍ ഒപ്പോ വെളിപ്പെടുത്തി. മൂന്ന് വ്യത്യസ്ത നിറങ്ങളിലാണ് ഹാന്‍ഡ്‌സെറ്റുകള്‍ എത്തുക. സോണിയുടെ 50 മെഗാപിക്‌സല്‍ മുന്‍നിര സെന്‍സറുമായി ഇത് വരുമെന്നും ഒപ്പോ സ്ഥിരീകരിച്ചിട്ടുണ്ട്. ഒപ്പോ റെനോ 9 സീരീസിന് 50 മെഗാപിക്‌സല്‍ സോണിയുടെ മുന്‍നിര സെന്‍സര്‍ […]
കമ്മീഷന്‍ വെട്ടിക്കുറച്ചു, റേഷൻ വ്യാപരികൾ സമരത്തിന്
റേഷന്‍ വ്യാപാരികള്‍ക്കുള്ള കമ്മീഷന്‍ ഭാഗിമായി വെട്ടിക്കുറച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരേ റേഷന്‍ കടയപ്പ് സമരത്തിനൊരുങ്ങി വ്യാപാരികള്‍.അടുത്ത ശനിയാഴ്ച മുതല്‍ അനിശ്ചിത കാല സമരത്തിന് റേഷന്‍ വ്യാപാരികള്‍ സര്‍ക്കാരിന് നോട്ടീസ് നല്‍കും.അതേസമയം വ്യാപാരികളുടേത് ഗുരുതര വിഷയമാണെന്ന് കരുതുന്നില്ലെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.കേന്ദ്ര പദ്ധതിയുടെ ഭാഗമായുള്ള കമ്മീഷനും ഇപ്പൊൾ സംസ്ഥാനം നൽകേണ്ടിവരുന്നു.അതാണ് രണ്ടുമാസമായി കമ്മീഷൻ വൈകുന്നത്.മുഴുവൻ പേർക്കും കമ്മീഷൻ നൽകണമെങ്കിൽ ചെറിയ തുകയാകും നൽകുക. അതുകൊണ്ടാണ് 50% പേർക്ക് കമ്മീഷൻ നൽകുന്നത്. യാഥാർത്ഥ്യം വ്യാപാരികൾക്കും അറിയാം .എന്തിനും ഏതിനു […]
തൃപ്പൂണിത്തുറയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകനും കൂട്ട് നിന്ന സ്കൂൾ അധികൃതരും അറസ്റ്റിൽ
പ്ലസ് വൺ വിദ്യാർത്ഥിനിയെ അധ്യാപകൻ കിരൺ ലൈംഗികമായി ആക്രമിച്ചെന്ന് മനസ്സിലായിട്ടും വിവരം മറച്ചുവെക്കുകയും കുടുംബത്തെ സമ്മർദ്ദത്തിലാക്കുകയും ചെയ്തതിന് സ്കൂൾ അധികൃതർക്കതിരെയും നടപടി. വിവരം അറിഞ്ഞപ്പോൾ പെൺകുട്ടിയുടെ അമ്മയെ സ്കൂളിലേക്ക് വിളിച്ച് വരുത്തി പരാതിനൽകാതിരിക്കാൻ അധികൃതർ നിർബന്ധിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശിവകല, അധ്യാപകരമായ ഷൈലജ, ജോസഫ് എന്നിവരെ ഇന്നലെ അറസ്റ്റ് ചെയ്തു. പോക്സോ വകുപ്പിലെ സെക്ഷൻ 21 പ്രകാരമാണ് പ്രിൻസിപ്പൽ അടക്കമുള്ള മൂന്ന് അധ്യാപകർക്കെതിരെയും കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. പൊന്നുരുന്നിയിൽ കലോത്സവത്തിൽ പങ്കെടുക്കാൻ ഇരുചക്രവാഹനത്തിലാണ് അധ്യാപകനൊപ്പം […]
മംഗളൂരു പ്രഷർ കുക്കർ സ്ഫോടനക്കേസ് മുഖ്യപ്രതി ആലുവയില്‍ താമസിച്ചു.
മംഗളൂരു പ്രഷർ കുക്കർ സ്ഫോടനക്കേസ് മുഖ്യപ്രതി മുഹമ്മദ് ഷാരീഫ് ആലുവയില്‍ താമസിച്ചു. സെപ്റ്റംബർ മാസത്തിലാണ് കേരളത്തിലെത്തി ആലുവയിലെ ഒരു ലോഡ്ജിൽ അഞ്ചു ദിവസം മുറിയെടുത്തു താമസിച്ചു. ആലുവയിലെ ഒരു സ്ഥാപനത്തില്‍ നിന്ന് ഓണ്‍ലൈനായി ഫേസ് വാഷും വണ്ണം കുറയ്ക്കുന്നതിനുള്ള ടമ്മി ട്രിമ്മറടക്കം ചില സാധനങ്ങളും ഷാരീഖ് വാങ്ങിയിരുന്നു. ആമസോണ്‍ വഴി വാങ്ങിയ സാധനങ്ങളുടെ കാര്യത്തില്‍ ദുരൂഹത തുടരുകയാണ്. ആലുവയില്‍ താമസിച്ച് ഇതെന്തിന് വാങ്ങിയെന്നതിലാണ് അന്വേഷണം.
രാജ്ഭവനിൽ നിയമനം ലഭിക്കുന്നവർക്ക് ആജീവനാന്തം പെൻഷൻ നൽകുന്നില്ല; വി മുരളീധരൻ
രാജ്ഭവനിലെ ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ഗവര്‍ണറുടെ കത്ത് പുറത്തുവന്നതിനെത്തുടർന്ന് ഗവര്‍ണര്‍ക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്ത്. രാജ്ഭവനിൽ നിയമനം ലഭിക്കുന്നവർക്ക് ആജീവനാന്തം പെൻഷൻ നൽകുന്നില്ല. ജനങ്ങളുടെ നികുതി പണമെടുത്ത് പാർട്ടിക്കാർക്ക് പെൻഷൻ നൽകുന്ന നയത്തെ കുറിച്ച് ജനങ്ങളോട് മറുപടി പറയണം. താൽകാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തില്ല എന്ന് സർക്കാർ തീരുമാനിക്കട്ടെ. താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് ഗവർണർ പറഞ്ഞത്.ഇടത് സർക്കാർ ചെയ്യുന്നത് പെൻഷൻ നൽകാനുള്ള പദ്ധതിയാണ്.പ്രതിപക്ഷ നേതാവിന് രാജാവിനെക്കാൾ വലിയ രാജഭക്തിയാണെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. രാജ്ഭവനിൽ 20 […]
