അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ബുള്ളറ്റ് പ്രൂഫ് വണ്ടി വാങ്ങാന്‍ 35 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചത് വളരെ അനിവാര്യമായതുകൊണ്ടാണെന്ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ. ഖാദി ബോർഡിന്റെ ചുമതലകള്‍ നിർവ്വഹിക്കുന്നതിൻ്റെ ഭാഗമായി നിരന്തരം ദീർഘയാത്രകൾ വേണ്ടിവരാറുണ്ട്. പത്ത് വര്‍ഷമായി ഉപയോഗിക്കുന്ന ഇന്നോവ കാലപ്പഴക്കം കൊണ്ട് മാറ്റേണ്ട നിലയിലാണ്. അതുകൊണ്ടാണ് 35 ലക്ഷത്തിന്റെ വാഹനത്തിനാണ് അനുമതി ലഭിച്ചതെന്ന് പി ജയരാജന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. മാധ്യമങ്ങൾക്ക് സി പി എമ്മിനെതിരെയുള്ള എന്തും വാർത്തയാണ്. ഇപ്പോൾ ഒരിക്കൽ കൂടി മാധ്യമ കുന്തമുന തനിക്ക് നേരെ വന്നിരിക്കുന്നു എന്നും അദ്ദേഹം എഴുതി. സർക്കാർ ചെലവിൽ ബുള്ളറ്റ് പ്രൂഫ് ആഡംബര കാർ വാങ്ങുന്നു എന്നതാണ് പുതിയ വാർത്ത. വൈസ് ചെയർമാൻ പദവി ഉൾപ്പെടെ എന്തും പാർട്ടിചുമതല ആയാണ് കാണുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ എഴുതി.
കാർ വാങ്ങുന്നത് ഖാദി ബോർഡ് വൈസ് ചെയർമാന് വേണ്ടി; പി ജയരാജൻ
