Posted inലേറ്റസ്റ്റ്

കേരള സര്‍ക്കാരിന്റെ തലതിരിഞ്ഞ കര്‍ഷക നയം തിരുത്തണമെന്ന് കെ സുധാകരൻ

കര്‍ഷകരെ പട്ടിണിയിലേക്കും ആത്മഹത്യയിലേക്കും തള്ളിവിടുന്ന നയം തിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി ആവശ്യപ്പെട്ടു. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് കെ സി വിജയന്‍റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവെയാണ് സർക്കാർ നയം തിരുത്തണമെന്ന് സുധാകരൻ ആവശ്യപ്പെട്ടത്. കേരള സര്‍ക്കാരിന്റെ തലതിരിഞ്ഞ കര്‍ഷക നയം കാരണം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് തുടര്‍ക്കഥയായി. കൃഷി ചെയ്യാനാവശ്യമായ പ്രാഥമിക സൗകര്യം ഒരുക്കാന്‍ […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | 23.11

◾പാലിനും മദ്യത്തിനും വില കൂട്ടി. മില്‍മ പാലിന് ആറു രൂപ വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി. എന്നു മുതല്‍ വിലവര്‍ധന നടപ്പാക്കുമെന്ന് മില്‍മയ്ക്കു തീരുമാനിക്കാം. വില കൂട്ടാനാകാതെ മുന്നോട്ട് പോകാനാകാത്ത അവസ്ഥയാണെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ഒമ്പതു രൂപ വര്‍ധിപ്പിക്കണമെന്നാണ് മില്‍മ ആവശ്യപ്പെട്ടത്. ◾മദ്യവില രണ്ടു ശതമാനം വര്‍ധിപ്പിച്ചു. മദ്യകമ്പനികള്‍ക്കു ചുമത്തിയിരുന്ന അഞ്ചു ശതമാനം വിറ്റുവരവ് നികുതി ഒഴിവാക്കിയാണ് വില്‍പന നികുതി രണ്ടു ശതമാനം വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. വിറ്റുവരവു നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് […]

Posted inബിസിനസ്സ്

സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സ്വര്‍ണവില കുറയുന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി 480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞിട്ടുള്ളത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 38600 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 10 രൂപ കുറഞ്ഞു. വിപണിയില്‍ നിലവിലെ വില 4825 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും 10 […]

Posted inബിസിനസ്സ്

ഉയര്‍ന്ന പലിശനിരക്കുമായി ഫെഡറല്‍ ബാങ്ക്

ഉയര്‍ന്ന പലിശനിരക്കുമായി ഫെഡറല്‍ ബാങ്ക് പുതിയ എന്‍. ആര്‍. ഇ നിക്ഷേപ പദ്ധതി അവതരിപ്പിച്ചു. ഡെപ്പോസിറ്റ് പ്‌ളസ് എന്നറിയപ്പെടുന്ന പദ്ധതിയില്‍ 700 ദിവസക്കാലയളവില്‍ പരമാവധി 7.50 ശതമാനം പലിശ ലഭിക്കും. എന്‍.ആര്‍. ഐ നിക്ഷേപകര്‍ക്ക് ടാക്‌സ് ഒഴിവാക്കുന്നതിന് ഉപകരിക്കുന്ന നിക്ഷേപ പദ്ധതിയാണിത്. നിക്ഷേപങ്ങളില്‍ നിന്നുള്ള പലിശ മുതലിനോട് ത്രൈമാസ വ്യവസ്ഥയില്‍ ചേര്‍ക്കും. കാലാവധി തികയുന്നതിന് മുന്‍പേ ക്‌ളോസ് ചെയ്യാന്‍ കഴിയില്ലെങ്കിലും നിക്ഷേപത്തിന്റെ 75 ശതമാനം പിന്‍വലിക്കാനുള്ള സൗകര്യമുണ്ട്.  

Posted inവിനോദം

’18 പേജെസ്’ ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ

‘കാര്‍ത്തികേയ 2′ എന്ന സര്‍പ്രൈസ് ഹിറ്റിന് ശേഷം നിഖില്‍ സിദ്ധാര്‍ഥയുടെ തന്നെ നായികയായി തെന്നിന്ത്യയുടെ പ്രിയ താരം അനുപമ പരമേശ്വരന്‍ അഭിനയിക്കുന്ന ’18 പേജെസ്’ എന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടു. പല്‍നാട്ടി സൂര്യ പ്രതാപിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ഗോപി സുന്ദറിന്റെ സംഗീതത്തില്‍ ശ്രീ മണിയുടെ വരികള്‍ പൃഥ്വി ചന്ദ്ര, സിത്താര കൃഷ്ണകുമാര്‍ എന്നിവരാണ് പാടിയിരിക്കുന്നത്. എ വസന്താണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. നവീന്‍ നൂലി ചിത്രസംയോജനം നിര്‍വഹിക്കുന്ന ചിത്രം ഡിസംബര്‍ 23നാണ് […]

Posted inവിനോദം

‘ഭേഡിയ’ ചിത്രത്തിലെ പുതിയൊരു ഗാനം ‘ബാക്കി സബ് തീക്ക്’

വരുണ്‍ ധവാന്‍ നായകനാകുന്ന ചിത്രമാണ് ‘ഭേഡിയ’. കൃതി സനോണ്‍ ആണ് ചിത്രത്തിലെ നായിക. നവംബര്‍ 25ന് ആണ് ചിത്രം റിലീസ് ചെയ്യുക. അമര്‍ കൗശിക് സംവിധാനം ചെയ്യുന്ന ‘ഭേഡിയ’ എന്ന ചിത്രത്തിലെ പുതിയൊരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ‘ബാക്കി സബ് തീക്ക്’ എന്ന ഗാമാണ് പുറത്തുവിട്ടിരിക്കുന്നത്. ‘ഭാസ്‌കര്‍’ എന്ന കഥാപാത്രമായി വരുണ്‍ ധവാന്‍ അഭിനയിക്കുമ്പോള്‍ ‘ഡോ. അനിക’യായിട്ടാണ് കൃതി സനോണ്‍ എത്തുന്നത്. ജിഷ്ണു ഭട്ടചാര്‍ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സച്ചിന്‍- ജിഗാര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ഹിന്ദി, […]

Posted inഓട്ടോമോട്ടീവ്

മാറ്റര്‍ ഇലക്ട്രിക് ബൈക്കില്‍ നാല് സ്പീഡ് ഗിയര്‍ബോക്സ്

അഹമ്മദാബാദ് ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പായ മാറ്റര്‍ എനര്‍ജി അതിന്റെ ആദ്യ ഇലക്ട്രിക് ബൈക്ക് അവതരിപ്പിച്ചു. പുതിയ മാറ്റര്‍ ഇലക്ട്രിക് ബൈക്കില്‍ നാല് സ്പീഡ് ഗിയര്‍ബോക്സ്, എബിഎസ് തുടങ്ങിയ സെഗ്മെന്റിലെ ആദ്യ ഫീച്ചറുകളാണുള്ളത്. 150 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്ന ഈ പുതിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ടോര്‍ക്ക് ക്രാറ്റോസ് ആര്‍, ഒബെന്‍ റോര്‍ എന്നിവയ്ക്കെതിരെ മത്സരിക്കും.പുതിയ ഇലക്ട്രിക് ബൈക്കിനായുള്ള ബുക്കിംഗ് 2023 ന്റെ ആദ്യ പാദത്തില്‍ ആരംഭിക്കും. ഡെലിവറികള്‍ 2023 ഏപ്രില്‍ മുതല്‍ ആരംഭിക്കും. 2023 ഓട്ടോ […]

Posted inപുസ്തകങ്ങൾ

കഥായാത്ര – ഭാഗം 1

ലോകോത്തര നിലവാരമുള്ള ഹിന്ദി ചെറുകഥകളുടെ മലയാള പരിഭാഷയാണ് ‘കഥായാത്ര – ഭാഗം 1’. കഴിഞ്ഞ നൂറ്റിയിരുപത്തിയഞ്ചു വര്‍ഷത്തെ തെരഞ്ഞെടുത്ത ഹിന്ദി ചെറുകഥകള്‍ ചരിത്രപരമായ ദൗത്യമാണ് നിര്‍വ്വഹിക്കുന്നത്. ഈ സമാഹാരത്തിലെ കഥകള്‍ അവയുടെ രചയിതാക്കള്‍ ജീവിച്ചിരുന്ന കാലങ്ങളുടേയും സമൂഹത്തിന്റേയും അതിന്റെ ആന്തരിക സംഘര്‍ഷങ്ങളുടേയും സത്യസന്ധമായൊരു ചിത്രീകരണം മാത്രമല്ല, കോളനിവാഴ്ചാകാലഘട്ടത്തിലെ ചിന്താധാരകളേയും ധാരണകളേയും കുറിച്ചുള്ള വസ്തുനിഷ്ഠമായ വിലയിരുത്തല്‍കൂടിയാണ്. ഹിന്ദി ചെറുകഥാലോകത്തിലേക്കു കടന്നുവരാന്‍ ഒരു വാതായനം തുറന്നിട്ടിരിക്കുകയാണ് ഈ സമാഹാരത്തിലെ രചനകള്‍. സന്തോഷ് ചൗബേ. ഗ്രീന്‍ ബുക്‌സ്. വില 680 രൂപ. […]

Posted inആരോഗ്യം

ഏമ്പക്കം വരാറുണ്ടോ? പല രോഗങ്ങളുടേയും ലക്ഷണമാകാം

സാധാരണയായി ഭക്ഷണശേഷമോ അല്ലെങ്കില്‍ ഭക്ഷണം കഴിക്കാന്‍ വൈകുമ്പോഴോ ഏമ്പക്കം വരുന്നത് പതിവാണ്. നാം കഴിയ്ക്കുന്ന ഭക്ഷണത്തിനൊപ്പം ഉള്ളിലേയ്ക്കെത്തുന്ന വായു ആസിഡുമായി പ്രവര്‍ത്തിച്ച് പുറന്തള്ളപ്പെടുന്നതാണ് ഏമ്പക്കത്തിന് പിന്നിലെ കാരണം എന്ന് പറയാം. നമ്മുടെ അന്നനാളത്തിലെ പേശികളാണ് വിവിധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുണ്ടാകുന്ന വായു പുറത്ത് പോകാതെ നോക്കുന്നത്. ഈ ഗ്യാസ് അളവിലധികമായി മാറുന്നതോടെ പ്രകമ്പനമുണ്ടാക്കിയാണ് ഏമ്പക്കത്തിന്റെ രൂപത്തില്‍ പുറത്ത് പോകുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും ഏമ്പക്കം ചിലപ്പോള്‍ വേറെ ചില ആരോഗ്യ കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാറുണ്ട്. അമിതമായി ഗ്യാസ് ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നത് കൊണ്ട് […]

Posted inടെക്നോളജി

വാട്സ്ആപ്പില്‍ ഇനി കോള്‍ ഹിസ്റ്ററി ട്രാക്ക് ചെയ്യാം

ഉപഭോക്തൃ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി തുടര്‍ച്ചയായി ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ് ആപ്പ്. കോള്‍ ഹിസ്റ്ററി ട്രാക്ക് ചെയ്യാന്‍ ഉപയോക്താവിന് കഴിയുംവിധം പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്സ്ആപ്പ് ഒരുങ്ങുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. ഡെസ്‌ക് ടോപ്പ് ആപ്പിലാണ് ഈ സേവനം ലഭിക്കുക. മൈക്രോസോഫ്റ്റ് സ്റ്റോറില്‍ വിന്‍ഡോസ് 2.2246.4.0 അപ്ഡേറ്റിനായി വാട്ട്സ്ആപ്പ് ഇതിനകം തന്നെ ബീറ്റ വേര്‍ഷന്‍ പുറത്തിറക്കിയിട്ടുണ്ട്. ഈ ആപ്പ് ഒരു ബീറ്റ പതിപ്പായതിനാല്‍, കോള്‍ ചരിത്രം ട്രാക്ക് ചെയ്യുന്ന സംവിധാനം മൊബൈലില്‍ ഉടന്‍ […]