ആന്റണി വര്‍ഗീസ് നായകനായി എത്തുന്ന പുതിയ ചിത്രം ‘ആനപ്പറമ്പിലെ വേള്‍ഡ് കപ്പി’ലെ പാട്ടെത്തി. ലോകമെമ്പാടും വേള്‍ഡ് കപ്പ് ആവേശത്തിനൊരുങ്ങുന്ന വേളയില്‍ ഫുട്ബോള്‍ പശ്ചാത്തലത്തിലാണ് പാട്ടൊരുക്കിയിരിക്കുന്നത്. ജേക്സ് ബിജോയ് സംഗീതം നല്കിയ ഗാനം ആലപിച്ചിരിക്കുന്നത് എംജി ശ്രീകുമാറും ശ്രീഹരിയും ചേര്‍ന്നാണ്. മനു മഞ്ജിത്തിന്റേതാണ് വരികള്‍. നവാഗതനായ നിഖില്‍ പ്രേംരാജ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഒരു ഫാന്റസി സ്പോര്‍ട്സ് ഡ്രാമയാണ് ‘ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്’ എന്നാണ് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. നവംബര്‍ 25 മുതല്‍ ചിത്രം തിയറ്ററിലെത്തും. ചിത്രത്തില്‍ ആന്റണിയുടെ കഥാപാത്രത്തിന്റെ പേര് ലൈലാസുരന്‍ എന്നാണ്. പുതുമുഖം നന്ദന രാജനാണ് ചിത്രത്തിലെ നായിക. ഫുട്ബോള്‍ വേള്ഡ്കപ്പിനെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുന്ന ഉത്തരകേരളത്തിലെ ഒരു ഗ്രാമമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. കടുത്ത ഫുട്ബോള്‍ പ്രേമിയായ ഒന്‍പത് വയസ്സുകാരന്റെ ജീവിതത്തിലേക്ക് ഒരു അപ്രതീക്ഷിത അതിഥി കടന്നുവരുന്നതും തുടര്‍ന്ന് അവന്റെ ജീവിതത്തിലുണ്ടാവുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ടി ജി രവി, ബാലു വര്‍ഗീസ്, ലുക്മാന്, ഐ എം വിജയന്, ആദില്‍ ഇബ്രാഹിം, നിഷാന്ത് സാഗര്‍, ജോപോള്‍ അഞ്ചേരി, ആസിഫ് സഹീര്‍, അര്‍ച്ചന വാസുദേവ്, ജെയ്സ് ജോസ്, ദിനേശ് മോഹന്‍, ഡാനിഷ്, അമല്‍, ബാസിത്ത്, ശിവപ്രസാദ്, റിത്വിക്, കാശിനാഥ്, ഇമ്മാനുവല്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
‘ആനപ്പറമ്പിലെ വേള്‍ഡ് കപ്പി’ലെ പാട്ടെത്തി
