Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഗവർണർക്കെതിരായ വിമര്‍ശനം കടുപ്പിച്ച് എം കെ സ്റ്റാലിൻ

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വരെ ഗവർണർ ആർ എൻ രവിയെ തൽസ്ഥാനത്തുനിന്നും നീക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും എം കെ സ്റ്റാലിന്‍ പരിഹാസ രൂപേണ ആവശ്യപ്പെട്ടു. ഗവര്‍ണര്‍ ഡിഎംകെയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തിപ്പെടുത്തുകയാണെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ദീപാവലിയോട് അനുബന്ധിച്ച് കേരളത്തിലേക്ക് പ്രത്യേക വന്ദേഭാരത്

ദീപാവലിയോട് അനുബന്ധിച്ച് കേരളത്തിലേക്ക് പ്രത്യേക വന്ദേഭാരത് ട്രെയിനെത്തും. കര്‍ണാടകത്തെയും തമിഴ്നാടിനെയും ബന്ധിപ്പിച്ചായിരിക്കും സര്‍വീസ് നടത്തുക. ചെന്നൈ -ബെംഗളൂരു- എറണാകുളം റൂട്ടിലായിരിക്കും ഓടുന്നത്. ദീപാവലി തിരക്ക് പരിഗണിച്ചാണ് തീരുമാനം. ദക്ഷിണ റെയിൽവേയുടെ കൈവശമുള്ള സ്പെയര്‍ റാക്കുകൾ ഉപയോഗിക്കാനാണ് നിര്‍ദേശം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സിബിഐ അന്വേഷണം വേണമെന്ന് അനിൽ അക്കര

തൃശൂര്‍ മെഡിക്കല്‍ കോളേജിൽ കൊവിഡ് കാലത്ത് മൃതശരീരം പൊതിയുന്ന കെഡാവര്‍ ബാഗു വാങ്ങുന്നതിന് ഇടത് അനുകൂല സര്‍വ്വീസ് സംഘടനാ നേതാക്കള്‍ നേതൃത്വം നല്‍കുന്ന തൃശൂര്‍ മെഡിക്കല്‍ കോളെജ് എംപ്ലോയ്സ് സഹകരണ സംഘം വഴി 31 ലക്ഷം തട്ടിയെന്നായിരുന്നു അനില്‍ അക്കരയുടെ ആരോപണം. ഇത് ശരിവയ്ക്കുന്ന തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്.ഒരു ദിവസത്തെ വ്യത്യാസത്തിൽ സൊസൈറ്റി ബാഗിന് അധികം വാങ്ങിയത് 320 രൂപയാണ്.സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കോൺ​ഗ്രസ് നേതാവ് അനിൽ അക്കര കത്തയച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തമിഴ്നാട് ​ഗവർണറുടെ വാദത്തെ പൊളിച്ച് ചെന്നൈ പൊലീസ്

രണ്ട് ദിവസം മുമ്പാണ് രാജ്‌ഭവന്റെ പ്രധാന ഗേറ്റിലേക്ക് യുവാവ് പെട്രോൾ ബോംബ് എറിഞ്ഞത്. ഇതേ തുടർന്ന് കേസിനെ കുറിച്ച് വിശദീകരിക്കാൻ ചെന്നൈ പൊലീസ് കമ്മീഷണറും ഡിജിപിയും വാർത്താ സമ്മേളനം നടത്തി.കേസില്‍ കൃത്യമായ നടപടികൾ സ്വീകരിച്ചെന്നും മുമ്പ് ഗവർണർക്കെതിരെ ആക്രമണം ഉണ്ടായെന്ന ആരോപണം തെറ്റെന്നും ഡിജിപി ശങ്കർ ജിവാൾ പറഞ്ഞു.രാജ്ഭവന് നേരെയുണ്ടായ ബോംബേറിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു.ഒന്നിൽ കൂടുതൽ പേർ ചേർന്നാണ് രാജ്ഭവന് നേർക്ക് ബോംബെറിഞ്ഞതെന്ന് തമിഴ്നാട് ​ഗവർണർ ആരോപണമുന്നയിച്ചിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നിലവിലെ നിലപാടുമായി മുന്നോട്ട് പോകുമെന്ന് ജെഡിഎസ് കേരള ഘടകം

പുതിയ പാർട്ടി ഇല്ലെന്നും,മറ്റു സംസ്ഥാനങ്ങളെ നേതാക്കളുമായി ചർച്ച തുടരുകയാണ്. സംസ്ഥാന തീരുമാനം ഒറ്റക്കെട്ടായി എടുത്തതാണ്. ചിഹ്നം അയോഗ്യത പ്രശ്നം ആയാൽ അതു മറികടക്കാൻ ഉള്ള സാധ്യത തേടുമെന്നും ജെഡിഎസ് നേതാക്കളായ മാത്യു ടി തോമസ്, കെ കൃഷ്ണൻകുട്ടി,സികെ നാണു എന്നിവർ പറഞ്ഞു. നിലവിലെ നിലപാടുമായി മുന്നോട്ട് പോകുമെന്നും. പാർട്ടി കേന്ദ്ര നിലപാടിനോട് യോജിപ്പില്ല. അതിനെ സമ്പൂർണ്ണമായി തള്ളി കളയുകയാണെന്നും ജെഡിഎസ് കേരള ഘടകം.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഒക്ടോബര്‍ 27

◾സോളര്‍ പീഡന കേസിലെ കത്തു തിരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ ബി ഗണേഷ് കുമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആത്മാവിനു നീതി ലഭിക്കണമെങ്കില്‍ കേസുമായി മുന്നോട്ടു പോകണമെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ഉത്തരവില്‍ പറഞ്ഞു. ◾സംസ്ഥാന സര്‍ക്കാരിനെതിരേ ഈ മാസം 30 ന് ബിജെപി സെക്രട്ടേറിയേറ്റ് ഉപരോധിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ഉദ്ഘാടനം ചെയ്യും. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഖത്തറിൽ ഇന്ത്യൻ നാവികർക്ക് വധശിക്ഷ നല്‍കിയ വിഷയത്തിൽ പ്രധാനമന്ത്രി ഇടപെടും

ഖത്തറിൽ എട്ട് മുൻ നാവികസേനാ ഉദ്യോഗസ്ഥർക്ക് വധശിക്ഷ നല്‍കിയത് ഞെട്ടിച്ചുവെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇന്നലെ പ്രതികരിച്ചിരുന്നു.വധശിക്ഷ നല്‍കിയ വിഷയത്തിൽ പ്രധാനമന്ത്രി ഇടപെടും. നാവികരെ കാണാൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് അവസരം നല്‍കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. നാവികരെ കാണാൻ ഈ മാസം ആദ്യം ഖത്തറിലെ ഇന്ത്യൻ അംബാസഡറെ ഖത്തര്‍ അധികൃതര്‍ അനുവദിച്ചിരുന്നു. ഇന്ത്യ ഇവർക്കായി അഭിഭാഷകനെ ഏർപ്പെടുത്തുകയും ചെയ്തു എന്നാണ് റിപ്പോർട്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എം കെ സ്റ്റാലിൻ രാഷ്ട്രപതിക്ക് കത്തയച്ചു

രാഷ്ട്രപതിക്ക് കത്തയച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ.2021 ലെ നീറ്റ് വിരുദ്ധ ബില്ലിന് അംഗീകാരം നൽകണമെന്നും, കോച്ചിങ് സെന്ററിൽ പോകാൻ പണം ഇല്ലാത്തവർക്ക് അവസരം നിഷേധിക്കരുതെന്നും കത്തിൽ സ്റ്റാലിൻ ആവശ്യപ്പെട്ടു. ബില്ല് ഒരു വർഷത്തിലേറെയായി രാഷ്ട്രപതിയുടെ പരിഗണനയിലാണ്. കേന്ദ്രം ഉന്നയിച്ച എല്ലാ സംശയങ്ങൾക്കും മറുപടി നൽകിയെന്നും എന്നിട്ടും ബില്ലിന് അംഗീകാരം നൽകിയിട്ടില്ല എന്നും എം കെ സ്റ്റാലിൻ കത്തിൽ പറയുന്നു.

Posted inബിസിനസ്സ്

ഡെബിറ്റ് കാര്‍ഡുകളുടെ ഉപയോഗം കുത്തനെ താഴുന്നു

സാധാരണക്കാര്‍ മുതല്‍ അതിസമ്പന്നര്‍ വരെ യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് അഥവാ യു.പി.ഐ ഇടപാടുകള്‍ ശീലമാക്കിയതോടെ രാജ്യത്ത് ഡെബിറ്റ് കാര്‍ഡുകളുടെ ഉപയോഗം കുത്തനെ താഴുന്നു. ഓണ്‍ലൈന്‍ വിപണിയിലെ ഇടപാടുകളിലാണ് ഡെബിറ്റ് കാര്‍ഡുകളുടെ ഉപയോഗം കുത്തനെ ഇടിഞ്ഞതെന്ന് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷം ഏപ്രില്‍ മുതലാണ് റിസര്‍വ് ബാങ്ക് ഡെബിറ്റ് കാര്‍ഡുകളുടെ ഉപയോഗം ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ എന്നിങ്ങനെ തരംതിരിച്ച് കണക്കെടുക്കാന്‍ തുടങ്ങിയത്. ഏപ്രിലില്‍ 11.7 കോടി ഇടപാടുകള്‍ ഡെബിറ്റ് കാര്‍ഡുപയോഗിച്ച് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ നടന്നിരുന്നു. ഈ വര്‍ഷം സെപ്റ്റംബറില്‍ […]

Posted inടെക്നോളജി

എയര്‍ടെല്‍ 5ജി നെറ്റ്വര്‍ക്ക് കേരളത്തില്‍ എല്ലാ ജില്ലകളിലും!

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും 5ജി നെറ്റ്വര്‍ക്ക് തുടങ്ങിയതായി മൊബൈല്‍ ഫോണ്‍ സര്‍വീസ് ദാതാക്കളായ എയര്‍ടെല്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷമാണ് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലായി എയര്‍ടെല്‍ 5ജി സേവനം തുടങ്ങിയത്. മാര്‍ച്ചില്‍ ആറ് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിച്ചിരുന്നു. നിലവില്‍ 17ലക്ഷം 5ജി വരിക്കാരാണ് സംസ്ഥാനത്തുള്ളത്. പ്രധാന നഗരങ്ങളില്‍ അള്‍ട്രാഫാസ്റ്റ് എയര്‍ടെല്‍ 5ജി പ്ലസ് സേവനങ്ങള്‍ ലഭ്യമാണ്. 20 മുതല്‍ 30മടങ്ങ് വരെ ഉയര്‍ന്ന വേഗതയ്ക്കൊപ്പം മികച്ച ശബ്ദ അനുഭവവും സൂപ്പര്‍ ഫാസ്റ്റ് കോള്‍ കണക്ഷനും എയര്‍ടെല്‍ 5ജി […]