Posted inവിനോദം

ഹനുമാനായി സണ്ണി ഡിയോള്‍, 45 കോടി പ്രതിഫലം!

‘ആദിപുരുഷി’ന് ശേഷം ബോളിവുഡില്‍ വീണ്ടുമൊരു രാമായണം ഒരുങ്ങുകയാണ്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രണ്‍ബിര്‍ കപൂറാണ് രാമന്റെ വേഷത്തിലെത്തുന്നത്. ചിത്രത്തിനായി രണ്‍ബിര്‍ നോണ്‍വെജും പാര്‍ട്ടികളും മദ്യപാനവും ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ കന്നഡ താരം യഷ് ആണ് രാവണനാകുന്നത്. ചിത്രത്തില്‍ സായ് പല്ലവിയാണ് സീതയായി എത്തുന്നത്. ഹനുമാനായി സണ്ണി ഡിയോള്‍ എത്തുമെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്നത്. കോടികളാണ് പ്രതിഫലത്തുകയായി സണ്ണി കൈപറ്റുന്നത് എന്നാണ് ഇപ്പോള്‍ എത്തുന്ന വിവരം. 45 കോടിയാണ് രാമായണത്തിന് […]

Posted inവിനോദം

ദിലീപ് നായകനാകുന്ന ‘ബാന്ദ്ര’ നവംബര്‍ 10ന് റിലീസ്

അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ ദിലീപ് നായകനാകുന്ന ‘ബാന്ദ്ര’ ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. നവംബര്‍ 10ന് ചിത്രം തിയേറ്ററുകളിലെത്തും. ദിലീപിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ബാന്ദ്രയുടെ റിലീസ് വിവരം പങ്കുവച്ചിരിക്കുന്നത്. റിലീസ് അപ്ഡേറ്റിനൊപ്പം പുതിയ പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ‘രാമലീല’ എന്ന ചിത്രത്തിന് ശേഷം അരുണ്‍ ഗോപിയും ദിലീപും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ബാന്ദ്ര. തമന്നയാണ് ചിത്രത്തില്‍ നായിക. തമന്നയുടെ ആദ്യ മലയാള സിനിമ കൂടിയാണിത്. ആലന്‍ അലക്സാണ്ടര്‍ ഡൊമനിക് എന്നാണ് ദിലീപ് കഥാപാത്രത്തിന്റെ പേര്. ദിനോ […]

Posted inഓട്ടോമോട്ടീവ്

സ്വിഫ്റ്റിന് പുതിയ എന്‍ജിന്‍ അവതരിപ്പിച്ച് സുസുക്കി

ടോക്കിയോ മോട്ടര്‍ഷോയില്‍ സ്വിഫ്റ്റിന് പുതിയ എന്‍ജിന്‍ അവതരിപ്പിച്ച് സുസുക്കി. ഇസഡ് 12 എന്ന കോഡ് നാമത്തിലാണ് എന്‍ജിന്‍ വികസിപ്പിക്കുന്നത്. 1.2 ലീറ്റര്‍ മൂന്നു സിലിണ്ടര്‍ നാച്ചുറലി അസ്പിരേറ്റഡ് എന്‍ജിന്‍ നിലവിലെ 1.2 ലീറ്റര്‍ 4 സിലിണ്ടര്‍ എന്‍ജിന് പകരക്കാരനാകും എന്നാണ് പ്രതീക്ഷ. നിലവിലെ കെ12 എന്‍ജിനെക്കാളും ഇന്ധനക്ഷമതയും ടോര്‍ക്കും കൂടുതലുമുണ്ടാകും. മൈല്‍ഡ് ഹൈബ്രിഡ് ഉപേക്ഷിച്ച് ഫുള്‍ ഹൈബ്രിഡിലേക്ക് മാറിയാല്‍ ഏകദേശം 40 കിലോമീറ്റര്‍ ഇന്ധനക്ഷമതയും പുതിയ എന്‍ജിന് ലഭിച്ചേക്കാം. തുടക്കത്തില്‍ പുതിയ സ്വിഫ്റ്റിലും പിന്നീട് കെ12 എന്‍ജിന്‍ […]

Posted inപുസ്തകങ്ങൾ

ചാവേര്‍

രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കുപിന്നിലെ ദുരൂഹമായ അന്തര്‍നാടകങ്ങളെ തുറന്നുകാട്ടി നന്മതിന്മകളുടെ പതിവു സങ്കല്‍പ്പങ്ങളെ അട്ടിമറിക്കുന്ന രചന. വടക്കന്‍ കേരളത്തിലെ ഗ്രാമീണജീവിതങ്ങളുടെ ആധാരശ്രുതിയായ തെയ്യങ്ങളുടെ തീപ്പന്തവെളിച്ചത്തില്‍ കേരള രാഷ്ട്രീയചരിത്രത്തിലെ വേട്ടക്കാരും ഇരകളും വിശകലനം ചെയ്യപ്പെടുകയാണ്. അപരന്റെ പ്രാണനെടുക്കാന്‍ ആയുധം മൂര്‍ച്ചകൂട്ടുന്ന ഓരോ രാഷ്ട്രീയഗുണ്ടയും അണിയറയില്‍നിന്നു ചരടുവലിക്കുന്നവരുടെ കൈയ്യിലെ വെറും പാവകളാണെന്ന് വിളിച്ചുപറഞ്ഞ് നേരിന്റെ ശബ്ദമായി മാറിയ സിനിമയുടെ തിരക്കഥ. ‘ചാവേര്‍’. ജോയ് മാത്യു. മാതൃഭൂമി. വില 195 രൂപ.

Posted inആരോഗ്യം

സിങ്കിന്റെ അളവ് കൂടിയാലും കുറഞ്ഞാലും കുടലിനെ ബാധിക്കും

കുടലിന്റെ സുപ്രധാന സെന്‍സര്‍ പ്രോട്ടീനും സിങ്കുമായി ബന്ധമുണ്ടെന്ന് പുതിയ പഠനം. നെച്ചര്‍ കമ്മ്യൂണിക്കേഷന്‍സില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. സിങ്കിന്റെയും ഏരിയല്‍ ഹൈഡ്രോകാര്‍ ബണ്‍ റിസപ്റ്റര്‍ എന്ന സെന്‍സറിന്റെയും പങ്കിനെ കേന്ദ്രീകരിച്ചായിരുന്നു പഠനം. സിങ്ക് അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ ഇന്‍ഫ്ളമേറ്ററി ബവല്‍ ഡിസീസ് പോലുള്ള കുടലിനെ ബാധിക്കുന്ന പ്രശ്നങ്ങള്‍ ലഘൂകരിക്കാമെന്നും പഠനത്തില്‍ കണ്ടെത്തി. അതേസമയം സിങ്കിന്റെ അളവ് കൂടിയാലോ കുറഞ്ഞാലോ അത് നമ്മുടെ കുടലിന്റെ ആരോഗ്യത്തെ ബാധിക്കും. സിങ്കിന്റെ അളവില്‍ വ്യത്യാസം വരുന്നത് കുടലില്‍ മൈക്രോബുകളുടെ തോതിന് […]

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  സോളര്‍ പീഡന കേസിലെ കത്ത് തിരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ ബി ഗണേഷ് കുമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആത്മാവിനു നീതി ലഭിക്കണമെങ്കില്‍ കേസുമായി മുന്നോട്ടു പോകണമെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ഉത്തരവില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ദുര്‍നടപടികള്‍ക്കെതിരേ ഈ മാസം 30 ന് ബിജെപി സെക്രട്ടേറിയേറ്റ് ഉപരോധിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പലസ്തീൻ അനുകൂല റാലി ഇന്ത്യയുടെ ഔദ്യോഗിക നിലപാടിനെതിരെയാണെന്ന് കെ സുരേന്ദ്രൻ

ലോക്സഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഒരു വിഭാഗത്തിന്റെ വോട്ട് നേടാനുള്ള ശ്രമമാണ് കേരളത്തിൽ നടക്കുന്ന പലസ്തീൻ അനുകൂല പ്രതിഷേധങ്ങളെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.പലസ്തീൻ അനുകൂല റാലി ഇന്ത്യയുടെ ഔദ്യോഗിക നിലപാടിനെതിരെയാണെന്നും, ശശി തരൂർ ഉൾപ്പെടെ ശ്രമിക്കുന്നത് വർഗീയ ധൃവീകരണത്തിലൂടെ വോട്ട് നേടാനാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ലക്ഷക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് നടത്തിയ റാലിക്ക് വലിയ ഉദ്ദേശ്യം ഉണ്ടെന്ന് കുഞ്ഞാലിക്കുട്ടി

കോഴിക്കോട്ടെ റാലിയിൽ ശശി തരൂരിനെ പങ്കെടുപ്പിച്ചത് അന്താരാഷ്ട്ര ശ്രദ്ധ കിട്ടാനാണെന്ന് പികെ കുഞ്ഞാലിക്കുട്ടി. ലക്ഷക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് നടത്തിയ റാലിക്ക് വലിയ ഉദ്ദേശ്യം ഉണ്ട്. അത് ലക്ഷ്യം കണ്ടെന്ന സംതൃപ്തിയുണ്ട്. റാലിയിലെ നേതാക്കളുടെ പ്രസംഗത്തിലെ വാക്കുകൾ ആരും വക്രീകരിക്കാൻ നോക്കണ്ട. ലോകത്തെമ്പാടും മുസ്ലിം ലീഗ് റാലി ചർച്ചയായി. അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ ഏറ്റെടുത്തു. ഒരു റാലി കൊണ്ട് ഇത് തീരുന്നില്ല. കുറ്റവും കുറവും പറയാതെ വിമർശിക്കുന്നവർ കൂടി വരട്ടെ. പലസ്തീനുള്ള ഐക്യദാർഢ്യമാണ് വിഷയമെന്നും അദ്ദേഹം പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ശശി തരൂരിനെ അനുകൂലിച്ച് സുരേഷ് ഗോപി

ശശി തരൂർ പറഞ്ഞതിൽ യാഥാർത്ഥ്യമുണ്ടെന്നും എന്നാൽ ആ പരാമർശം വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും സുരേഷ് ഗോപി. പലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിക്കാനല്ലേ മുസ്ലിം ലീഗ് റാലി നടത്തിയതെന്നും അല്ലാതെ ഹമാസ് ഐക്യദാർഢ്യ റാലിയല്ലല്ലോയെന്നും ജമ്മു കശ്മീരിന്റെ മോചനത്തിനായി അവിടുത്തെ തീവ്രവാദികളെ പിന്തുണക്കുമെന്ന് പറയുന്നത് പോലെയാണ് ഹമാസിനെ പിന്തുണക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.    

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കൊലയാളി റോബർട്ട് കാഡിനായുള്ള തെരച്ചിൽ തുടരുന്നു

ഇന്നലെ അമേരിക്കയിലെ ലവിസ്റ്റൺ പട്ടണത്തിലുണ്ടായ വെടിവെപ്പിലെ കൊലയാളി റോബർട്ട് കാഡിനായി 24 മണിക്കൂർ ആയി തെരച്ചിൽ തുടരുകയാണ്. നൂറു കണക്കിന് പൊലീസുകാരാണ് ലവിസ്റ്റൺ പട്ടണത്തിൽ തെരച്ചിൽ തുടരുന്നത്. ഇന്നലയാണ് റോബർട്ട് കാഡ് 22 പേരെ വെടിവെച്ചു കൊന്നത്. 80 പേര്‍ക്ക് പരിക്കേറ്റു. മൂന്നിടത്താണ് വെടിവയ്പ്പ് നടന്നതെന്ന് പൊലീസ് അറിയിച്ചു.