Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ലീഗ് നേതൃത്വം മാപ്പ് പറയണമെന്ന് ഐഎന്‍എല്‍

ഭീകരാക്രമണങ്ങളിൽ ദിവസേന നൂറകണക്കിന് കുഞ്ഞുങ്ങൾ പിടഞ്ഞു മരിച്ചു കൊണ്ടിരിക്കുമ്പോഴാണ് മാതൃരാജ്യത്തിനു വേണ്ടി പൊരുതുന്ന ജനക്കൂട്ടത്തെ ശശി തരൂർ ഭീകരവാദികളാക്കി ചിത്രീകരിക്കാൻ ലീഗ് വേദിയെ ഉപയോഗിച്ചതെന്ന് ഐ.എൻ.എൽ ജന.സെക്രട്ടറി കാസിം ഇരിക്കൂർ.ഹമാസിന്റെ ചെറുത്തുനിൽപ് ശ്രമങ്ങളെ ഭീകരവാദികളുടെ ആക്രമണമെന്ന് പരസ്യമായി വിളിച്ചുപറയുന്നതിന് ശശിതരൂരിന് അവസരമൊരുക്കിയതിനും മുസ്​ലിം ലീഗ് നേതൃത്വം പലസ്​തീനികൾക്ക് വേണ്ടി ആഗോളസമൂഹത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സോളാർ ഗൂഢാലോചന കേസ് റദ്ദാക്കില്ലെന്ന് ഹൈക്കോടതി

സോളർ പീഡന കേസിലെ തുടർ നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ ബി ഗണേഷ് കുമാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. മുൻമന്ത്രി കെ ബി ഗണേഷ് കുമാറിനെയും സോളർ കേസിലെ പരാതിക്കാരിയെയും എതിർകക്ഷികളാക്കി അഡ്വ. സുധീർ ജേക്കബാണ് പരാതി നൽകിയത്. സോളർ കേസിലെ പരാതിക്കാരിയുടെ കത്തിൽ തിരുത്തൽ വരുത്താൻ ഗൂഢാലോചന നടത്തിയെന്നും, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് പിന്നീട് എഴുതിച്ചേർത്തതാണെന്നും ഉൾപ്പെടെയാണ് പരാതിയിലെ ആരോപണങ്ങൾ.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വെടിനിർത്തൽ ആവശ്യപ്പെട്ട് യൂറോപ്യൻ യൂണിയൻ

യൂറോപ്യൻ യൂണിയൻ ഗാസയിലേക്ക് സഹായം എത്തിക്കാൻ വെടിനിർത്തൽ വേണമെന്ന പ്രമേയം പാസ്സാക്കി. ഏഴ് മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് 27 രാജ്യങ്ങൾ ഒപ്പിട്ട പ്രമേയം പാസ്സാക്കിയത്. അതേസമയം യുദ്ധത്തിൽ മരണ സംഖ്യ 7000 പിന്നിട്ടു. ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ 50 ബന്ദികൾ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. ലബനോൻ അതിർത്തിയിലും ആക്രമണം തുടരുകയാണ്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ജമ്മു കശ്മീരിലെ അർണിയയിൽ പാക്കിസ്ഥാന്റെ വെടിവയ്പ്പ്

ഇന്നലെ രാത്രി ജമ്മു കശ്മീരിലെ അർണിയയിൽ പാക്കിസ്ഥാൻ സൈനികർ ഇന്ത്യൻ ജവാന്മാർക്ക് നേരെ വെടിയുതിർത്തു. പിന്നാലെ ഇന്ത്യൻ സൈന്യം തിരിച്ചും വെടിയുതിർത്തു. മോർട്ടാർ ഷെല്ലുകൾ ഉപയോഗിച്ചായിരുന്നു പാക്കിസ്ഥാനിൽ നിന്നുള്ള ആക്രമണമെന്ന് ബിഎസ്എഫ് ഔദ്യോഗിക വാർത്താക്കുറിപ്പിൽ വിശദീകരിക്കുന്നു.പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമണം ഉണ്ടായതെന്നും ഇന്ത്യൻ സൈന്യം പറയുന്നു. സംഭവത്തിൽ പാക്കിസ്ഥാനെ പ്രതിഷേധം അറിയിക്കുമെന്ന് കേന്ദ്ര വിദേശകാര്യ വൃത്തങ്ങൾ അറിയിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വിശദീകരണവുമായി ശശിതരൂർ

താൻ എന്നും പലസ്തീൻ ജനതയ്ക്ക് ഒപ്പമാണെന്നാണ് ശശി തരൂർ. എന്റെ പ്രസംഗം ഇസ്രായേലിന് അനുകൂലമാക്കി ആരും വ്യാഖ്യാനിക്കേണ്ട. പ്രസംഗത്തിലെ ഒരു വാചകം മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ഹമാസ് തീവ്രവാദ സംഘടനയാണെന്ന മുസ്ലീംലീഗ് വേദിയിലെ പരാമർശത്തിൽ വിശദീകരണം നൽകുകയായിരുന്നു ശശി തരൂർ.സമസ്ത പോഷക സംഘടനാ ഭാരവാഹികളും മറ്റും ഈ പരാമർശനത്തിനെതിരെ രംഗത്തുവന്നിരുന്നു.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഒക്ടോബര്‍ 27

◾കേന്ദ്ര സര്‍ക്കാരിന്റെ ‘രഥ് പ്രഭാരി യാത്ര’ നിര്‍ത്തിവയ്ക്കണമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍. കേന്ദ്ര പദ്ധതികളുടെ പ്രചാരകരായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയോഗിച്ച നടപടി പുനപരിശോധിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ യാത്ര നടത്തുന്നതു വിലക്കുകയും ചെയ്തു. സര്‍ക്കാര്‍ ചെലവില്‍ ബിജെപിയുടെ രാഷ്ട്രീയ പ്രചാരണമായ ‘വികസിത് ഭാരത് സങ്കല്‍പ്’ എന്ന പേരില്‍ രഥ് പ്രഭാരി യാത്ര നടത്തുന്നതിനെതിരേ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ◾ഹമാസിന്റെ കസ്റ്റഡിയിലായിരുന്ന 50 ബന്ദികള്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതാണെന്നാണ് ഹമാസ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇസ്രയേലിന്റെ ഗാസ ആക്രമണം തുടങ്ങിയശേഷം 50 ബന്ദികള്‍ കൊല്ലപ്പെട്ടെന്ന് ഹമാസ്

ഇസ്രയേലിന്റെ ഗാസ ആക്രമണം തുടങ്ങിയശേഷം 50 ബന്ദികള്‍ കൊല്ലപ്പെട്ടെന്ന് ഹമാസ്. 224 പേരെ ഹമാസ് ബന്ദികളാക്കിയെന്ന ഇസ്രയേലിന്റെ നിലപാടിന് പിന്നാലെയാണ് ഹമാസിന്റെ വെളിപ്പെടുത്തല്‍. ടെലിഗ്രാം ചാനലിലൂടെ ഹമാസിന്റെ സായുധവിഭാഗം പുറത്തിറക്കിയ പ്രസ്താവനയിലാണ് പരാമര്‍ശം. ഹമാസിന്റെ സായുധ വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡിന്റെ വക്താവായ അബു ഒബൈദയുടെ പേരിലാണ് പ്രസ്താവന.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ലോകത്ത് മനസാക്ഷി മരവിച്ചുവെന്ന് സാദിഖലി ശിഹാബ് തങ്ങൾ

ലോകത്ത് മനസാക്ഷി മരവിച്ചുവെന്ന് സാദിഖലി ശിഹാബ് തങ്ങൾ. പലസ്തീനിൽ എണ്ണാൻ കഴിയാത്ത വിധം മനുഷ്യക്കുരുതി നടക്കുന്നുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ  പറഞ്ഞു. പലസ്തീന്‍ ജനതക്ക് ഐക്യദാർഢ്യമായി മുസ്‍ലിം ലീഗ് സംഘടിപ്പിക്കുന്ന മനുഷ്യാവകാശ മഹാ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ലോകത്തിലെ ഏറ്റവും വലിയ ഭീകരരാഷ്ട്രമാണ് ഇസ്രായേലെന്നും, ഇസ്രായേലിനെ നല്ല നടപ്പ് ശീലിപ്പിക്കാൻ ലോകരാജ്യങ്ങൾ തയാറാകണമെന്നും സാദിഖലി തങ്ങൾ ചൂണ്ടിക്കാട്ടി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എൻസിഇആർടി ശുപാർശ അംഗീകരിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

പാഠപുസ്തകങ്ങളിൽ ഇന്ത്യക്ക് പകരം ഭാരത് എന്നാക്കി മാറ്റാനുള്ള എൻസിഇആർടി ശുപാർശ അംഗീകരിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയെ ഒഴിവാക്കുന്നതിന് പിന്നിലെ രാഷ്ട്രീയം പകൽ പോലെ വ്യക്തമാണെന്നും ഇന്ത്യയെന്ന ആശയം പ്രതിധാനം ചെയ്യുന്ന രാഷ്ട്രീയത്തെ സംഘപരിവാറിന് ഭയമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.സംഘപരിവാർ എക്കാലവും ഇന്ത്യ എന്ന ആശയത്തിന് എതിരാണ്.ഭരണഘടനാവിരുദ്ധമായ നിർദ്ദേശങ്ങൾക്ക് എതിരെ സമൂഹം രംഗത്ത് വരണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പ്രതികരിച്ചു.

Posted inലേറ്റസ്റ്റ്

ജലാശയ ഗുഹയിലെ അഭ്യാസം

ഒരു ജലാശയത്തിലെ ഇടുങ്ങിയ ഗുഹയിലൂടെ ഓക്സിജന്‍ മാസ്‌കില്ലാതെ കൈയിലൊരു ഗോപ്രോ കാമറയുമായി നീന്തുന്നു. സോഷ്യല്‍ മാധ്യമ ഇന്‍ഫുവന്‍സറും സര്‍ട്ടിഫൈഡ് ഫ്രീഡൈവറുമായ കെന്ദ്ര നിക്കോള്‍ എന്ന യുവതിയാണ് വെള്ളത്തില്‍ ഈ അഭ്യാസ പ്രകടനം നടത്തിയത്. കെന്ദ്രയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ‘അല്‍പംകൂടി മെലിഞ്ഞിരുന്നെങ്കില്‍’ എന്ന കുറിപ്പോടെയാണ് ഈ വിഡിയോ പോസ്റ്റു ചെയ്തത്. സ്വിം സ്യൂട്ടണിഞ്ഞും അല്ലാതേയും വിവിധ ജലാശയങ്ങളില്‍ നീന്തുന്ന നിരവധി വീഡിയോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റു ചെയ്ത് അനേകായിരം ഫോളോവേഴ്സിനെ സമ്പാദിച്ച താരമാണു കെന്ദ്ര. അനേകം കമന്റുകള്‍ക്കു കെന്ദ്ര രസകരമായി […]