ഒരു ജലാശയത്തിലെ ഇടുങ്ങിയ ഗുഹയിലൂടെ ഓക്സിജന്‍ മാസ്കില്ലാതെ കൈയിലൊരു ഗോപ്രോ കാമറയുമായി നീന്തുന്നു. സോഷ്യല്‍ മാധ്യമ ഇന്ഫുവന്സറും സര്‍ട്ടിഫൈഡ് ഫ്രീഡൈവറുമായ കെന്ദ്ര നിക്കോള്‍ എന്ന യുവതിയാണ് വെള്ളത്തില്‍ ഈ അഭ്യാസ പ്രകടനം നടത്തിയത്. കെന്ദ്രയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ‘അല്പംകൂടി മെലിഞ്ഞിരുന്നെങ്കില്‍’ എന്ന കുറിപ്പോടെയാണ് ഈ വിഡിയോ പോസ്റ്റു ചെയ്തത്. സ്വിം സ്യൂട്ടണിഞ്ഞും അല്ലാതേയും വിവിധ ജലാശയങ്ങളില്‍ നീന്തുന്ന നിരവധി വീഡിയോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റു ചെയ്ത് അനേകായിരം ഫോളോവേഴ്സിനെ സമ്പാദിച്ച താരമാണു കെന്ദ്ര. അനേകം കമന്റുകള്‍ക്കു കെന്ദ്ര രസകരമായി മറുപടി നല്‍കിയിട്ടുമുണ്ട്.
ജലാശയ ഗുഹയിലെ അഭ്യാസം
