ഒക്ടോബര്‍ 25നാണ് സിനിമ റിവ്യൂ ചെയ്തവര്‍ക്കെതിരെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത്.തിയറ്ററുകളിലുള്ള സിനിമകളെ മോശമാക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയിൽ ആദ്യ കേസെടുത്തതിന് ഹൈക്കോടതിയോട് നന്ദി പറഞ്ഞ് നിർമാതാക്കൾ. തോന്നിയത് പോലെ റിവ്യു നടത്തുന്നവർ സിനിമ വ്യവസായത്തെ തകർക്കുന്നുവെന്ന് നിർമാതാവ് ജി.സുരേഷ് കുമാർ പറഞ്ഞു. ഇത്തരത്തിൽ മോശം റിവ്യു പറയുന്നവരെ ഇനി തീയറ്റർ പരിസരത്ത് കയറ്റില്ലെന്നും പ്രോട്ടോകോൾ ഉണ്ടാക്കുമെന്നും നിർമാതാക്കളുടെ സംഘടന വ്യക്തമാക്കി. ഒന്നാം തിയതി സിനിമ സംഘടനകൾ സംയുക്ത യോഗം ചേരും.
പാഠപുസ്തകങ്ങളെ കാവി പുതപ്പിക്കാൻ ശ്രമം നടക്കുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി
ഇന്ത്യയുടെ ചരിത്രമാണ് മാറ്റാൻ ശ്രമിക്കുന്നതെന്നും പാഠ്യപദ്ധതി പരിഷ്കരണം എന്ന പേരിൽ നടക്കുന്നത് ജനാധിപത്യ വിരുദ്ധതയാണെന്നും തൊഴിലും വിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.പാഠപുസ്തകങ്ങളിൽ ഇന്ത്യ മാറ്റി ഭാരത് ആക്കാനുള്ള തീരുമാനത്തെ കേരളം അംഗീകരിക്കില്ല, തള്ളിക്കളയുന്നുവെന്നും പാഠപുസ്തകങ്ങളെ കാവി പുതപ്പിക്കാൻ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സായാഹ്ന വാര്‍ത്തകള്‍ | ഒക്ടോബര്‍ 26
◾ഗാസയില്‍ കരയുദ്ധവുമായി ഇസ്രയേല്‍. ഇന്നലെ രാത്രിയോടെ സൈനിക ടാങ്കുകള്‍ വടക്കന്‍ ഗാസയിലേക്ക് കടന്നുകയറി. ഹമാസ് കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍. വ്യോമാക്രമണം നടത്തിയിരുന്ന ഇസ്രയേല്‍ കരയുദ്ധം തുടങ്ങുമെന്ന് മുന്നറിയിപ്പു നല്‍കിയിരുന്നു. ◾സംസ്ഥാന ശിശുക്ഷേമ സമിതി അധ്യക്ഷസ്ഥാനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജിവച്ചു. അഴിമതിയിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ചാണു രാജിയെന്ന് അദ്ദേഹം സര്‍ക്കാരിനെ അറിയിച്ചു. ◾എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. എന്‍ഫോഴ്സ്മെന്റിന്റെ സമന്‍സ് ലഭിച്ച സഹകരണ രജിസ്ട്രാരാണ് ഹര്‍ജി നല്‍കിയത്. അന്വേഷണം കരുവന്നൂര്‍ ബാങ്കില്‍ മാത്രമാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. […]
പരസ്യ ശാസനയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ
കോൺഗ്രസ് വയനാട് ജില്ലാ സ്പെഷ്യൽ കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കവെ കോൺഗ്രസിലെ ഭിന്നതക്കെതിരെ പരസ്യ ശാസനയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തല്ല് ഇന്ന് തന്നെ നിർത്തണമെന്നും സദസ്സിൽ ഉള്ളവരോടല്ല താനിത് പറയുന്നത്, മറിച്ച് വേദിയിൽ ഇരിക്കുന്നവരോടാണ് എന്നും ഇതൊരു ഭീഷണിയായി തന്നെ കണ്ടോളൂവെന്നും സതീശൻ പറഞ്ഞു.നേതാക്കൾ എല്ലാ വിയോജിപ്പും മാറ്റിവച്ച് സ്നേഹത്തോടെ ഇടപഴകണമെന്ന് കെപിസിസി അധ്യക്ഷനും ആവശ്യപ്പെട്ടു.
മധ്യാഹ്ന വാര്‍ത്തകള്‍
ഇസ്രയേല്‍ ഗാസയില്‍ കരയുദ്ധം തുടങ്ങി. ഇന്നലെ രാത്രിയോടെ സൈനിക ടാങ്കുകള്‍ വടക്കന്‍ ഗാസയിലേക്ക് കടന്നുകയറി. ഹമാസ് കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ പറഞ്ഞു. വ്യോമാക്രമണം നടത്തിയിരുന്ന ഇസ്രയേല്‍ കരയുദ്ധം തുടങ്ങുമെന്ന് മുന്നറിയിപ്പു നല്‍കിയിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. എന്‍ഫോഴ്സ്മെന്റിന്റെ സമന്‍സ് ലഭിച്ച സഹകരണ രജിസ്ട്രാരാണ് ഹര്‍ജി നല്‍കിയത്. അന്വേഷണം കരുവന്നൂര്‍ ബാങ്കില്‍ മാത്രമാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. നാളെ ഹാജരാകാന്‍ ആവശ്യപ്പെട്ടുള്ള സമന്‍സില്‍ എന്തിനാണു ചോദ്യം ചെയ്യുന്നതെന്നു പറയുന്നില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നെല്ലു സംഭരണത്തിനു സപ്ലൈക്കോയ്ക്കു […]
ആവശ്യത്തിന് സമയം നൽകിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു
ഈ മാസം 31 ന് സ്വകാര്യ ബസ് പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഗതാഗത മന്ത്രി ആൻറണി രാജുവിന്റെ പ്രതികരണം.സംസ്ഥാനത്ത് ബസുകളിൽ സീറ്റ് ബെൽറ്റ് ഘടിപ്പിക്കാനുള്ള നിർദ്ദേശം എഐ ക്യാമറ ഘടിപ്പിച്ച ഘട്ടത്തിൽ തന്നെ ബസുടമകൾക്ക് നൽകിയതാണെന്നും സ്വകാര്യ ബസുടമകളുടെ ആവശ്യം പരിഗണിച്ച് അതിന് രണ്ട് മാസം സമയം നീട്ടി നൽകിയതാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും
2030ഓടെ ജപ്പാനെയും ജര്‍മ്മനിയെയും പിന്തള്ളി ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് പ്രമുഖ സ്റ്റോക്ക് മാര്‍ക്കറ്റ് സേവനദാതാക്കളായ എസ് ആന്‍ഡ് പിയുടെ ഗവേഷണ വിഭാഗമായ എസ് ആന്‍ഡ് പി ഗ്ലോബല്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്. നിലവില്‍ 3.7 ലക്ഷം കോടി ഡോളര്‍ മൂല്യവുമായി അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാണ് ഇന്ത്യ. 2030 ഓടെ മൂല്യം ഇരട്ടിയോളം വളര്‍ന്ന് 7.3 ലക്ഷം കോടി ഡോളറാകുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ജപ്പാനെ പിന്തള്ളി 2030ഓടെ ഏഷ്യ-പസഫിക്കിലെ രണ്ടാമത്തെ വലിയ സാമ്പത്തിക […]
എഐ ഫീച്ചറുകളുമായി സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 3
ലോക പ്രശസ്ത ചിപ് നിര്‍മാതാക്കളായ ക്വാല്‍കോം അവരുടെ ഏറ്റവും പുതിയ ഫ്ളാഗ്ഷിപ്പ് മൊബൈല്‍ ചിപ്‌സെറ്റായ സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 ലോഞ്ച് ചെയ്തു. സാംസങ് എസ് 23 സീരീസ്, വണ്‍പ്ലസ് 11 അടക്കം വിവിധ കമ്പനികളുടെ പ്രീമിയം ഫോണുകള്‍ക്ക് കരുത്ത് പകര്‍ന്ന സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 ന്റെ പിന്‍ഗാമിയാണ് 8 ജെന്‍ 3. 4എന്‍എം പ്രൊസസിങ് സാങ്കേതിക വിദ്യയില്‍ അധിഷ്ടിതമാണ് പുതിയ ചിപ്‌സെറ്റ്. നിരവധി പുതുമകളുമായി എത്തുന്ന പ്രൊസസറില്‍, എടുത്തുപറയേണ്ടത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫീച്ചറുകളാണ്. ക്വാല്‍കോം […]
ഗാസ അതിർത്തിയിൽ കയറി ഹമാസ് കേന്ദ്രങ്ങൾ ആക്രമിച്ച് തിരിച്ചെത്തിയതെന്ന് ഇസ്രയേൽ
ഇന്നലെ രാത്രിയാണ് നിരവധി യുദ്ധ ടാങ്കുകൾ ഗാസ അതിർത്തിയിൽ കയറി ഹമാസ് കേന്ദ്രങ്ങൾ ആക്രമിച്ച് തിരിച്ചെത്തിയതെന്ന് ഇസ്രയേൽ പറയുന്നു. വ്യോമാക്രമണം നടത്തി വന്ന ഇസ്രയേൽ കഴിഞ്ഞ ദിവസങ്ങളിൽ കരമാർഗ്ഗം ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഗാസയില്‍ കരയുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ഇന്നലെ ഇസ്രയേൽ ജനതയോട് പറഞ്ഞിരുന്നു.
ആര്‍.എസ്.എസ് ചരിത്രം ‘വണ്‍ നാഷന്‍’ വെബ് സീരീസാകുന്നു
രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആര്‍. എസ്. എസ്) നൂറുവര്‍ഷത്തെ ചരിത്രം വെബ് സീരീസായി പുറത്തുവരുന്നു. നാഷണല്‍ അവാര്‍ഡ് ജേതാക്കളായ ആറ് സംവിധായകര്‍ ചേര്‍ന്നാണ് സീരീസ് ഒരുക്കുന്നത്. ‘വണ്‍ നാഷന്‍’ എന്നാണ് വെബ് സീരീസിന് പേരിട്ടിരിക്കുന്നത്. സീരീസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിട്ടുണ്ട്. പ്രിയദര്‍ശന്‍, വിവേക് രഞ്ജന്‍ അഗ്‌നിഹോത്രി, ചന്ദ്രപ്രകാശ് ദ്വിവേദി, ജോണ്‍ മാത്യു മാത്തന്‍, മഞ്ജു ബോറാ, സഞ്ജയ് പുരാന്‍ സിംഗ് ചൌഹാന്‍ എന്നിവര്‍ ചേര്‍ന്നാണ് വെബ് സീരീസ് സംവിധാനം ചെയ്യുന്നത്. ‘ഇന്ത്യയെ ഒറ്റ രാഷ്ട്രമാക്കി […]
