Posted inവിനോദം

‘ആസാദി’യുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍

ശ്രീനാഥ് ഭാസിയെ പ്രധാനകഥാപാത്രമാക്കി നവാഗതനായ ജോ ജോര്‍ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ആസാദി’യുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍ . മലയാള സിനിമയിലെ ആക്ഷന്‍ നായികയായിരുന്ന വാണി വിശ്വനാഥ് ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്ന ചിത്രം കൂടിയാണ് ആസാദി. വാണി വിശ്വനാഥിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. മലയാള സിനിമയില്‍ ശക്തമായ വനിതാ പൊലീസ് വേഷങ്ങളില്‍ തിളങ്ങി കയ്യടി വാങ്ങിയിട്ടുള്ള താരമാണ് വാണി വിശ്വനാഥ്. പുതിയ സിനിമയിലും വാണി പ്രധാനപ്പെട്ട ഒരു […]

Posted inഓട്ടോമോട്ടീവ്

ഹുറാക്കാന്‍ ടെക്നിക സ്വന്തമാക്കി ശ്രദ്ധ കപൂര്‍

നവരാത്രി ആഘോഷത്തിനിടെ ബോളിവുഡ് നടി ശ്രദ്ധ കപൂറിന്റെ വീട്ടിലേക്ക് പുതിയൊരു അതിഥിയെത്തി. നാലര കോടി രൂപ വിലയുള്ള ലംബോര്‍ഗിനി ഹുറാക്കാന്‍ ടെക്നിക. മനോഹരമായ ചുവപ്പു നിറത്തിലുള്ള ഈ സൂപ്പര്‍കാര്‍ ശ്രദ്ധ കപൂര്‍ തന്നെ ഓടിക്കുന്ന വിഡിയോ വൈറലാണ്. കഴിഞ്ഞ വര്‍ഷമാണ് ലംബോര്‍ഗിനി ഇന്ത്യയില്‍ ഹുറാക്കാന്‍ ടെക്നിക പുറത്തിറക്കിയത്. സ്റ്റാന്‍ഡേഡ് ഇവിഒയെ വച്ചു നോക്കുമ്പോള്‍ കൂടുതല്‍ കരുത്തുള്ള മോഡലാണ് ഹുറാക്കന്‍ ടെക്നിക. എന്നാല്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ഹുറാക്കാനുകളില്‍ ഏറ്റവും കരുത്തുള്ള മോഡലെന്ന വിശേഷണം ചേരുക അഞ്ചു കോടി രൂപ […]

Posted inപുസ്തകങ്ങൾ

കരിങ്കുയിലും കണിവെള്ളരിയും

പാടുന്നത് തികച്ചും അടിസ്ഥാനപരമായ മനുഷ്യഭാവങ്ങളെക്കുറിച്ചാണ്. പേടി പോലെ. ഹിംസപോലെ. പ്രകൃതിയുടെ നിതാന്ത സാന്നിദ്ധ്യത്തിന്റെ ശീതള സാന്ത്വനംപോലെ. വാക്കുകള്‍ ഇവിടെ സ്വയം ചലിക്കുന്നു. ആ ചലനത്തിന്റെ താളമാണ് ഈ കവിതകളില്‍ ആസ്വദിക്കുന്നത്. ഈ കവിതകളില്‍ സ്നേഹമുണ്ട്, മനുഷ്യാവസ്ഥയുടെ സങ്കടമുണ്ട്, ഭാവിയെക്കുറിച്ചുള്ള ഭയമുണ്ട്, ചിലപ്പോള്‍ പരിഹാസത്തിന്റെ ഉപ്പും രോഷത്തിന്റെ എരിവും ദുരനുഭവങ്ങളുടെ പുളിയുംഗിരീഷ് പുലിയൂര്‍ എതിര്‍പ്പിന്റെ ചവര്‍പ്പുമുണ്ട്. എല്ലാം നാം അനുഭവിക്കുന്നതോ, നടക്കുന്നതിനെക്കാളേറെ നൃത്തം ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ഭാഷയില്‍. ‘കരിങ്കുയിലും കണിവെള്ളരിയും’. ഗിരീഷ് പുലിയൂര്‍. ഡിസി ബുക്‌സ്. വില 162 […]

Posted inആരോഗ്യം

റെഡ് മീറ്റ് ഏറെ കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹസാധ്യത വര്‍ധിപ്പിക്കും

ബീഫ്, മട്ടന്‍, പോര്‍ക്ക് പോലുള്ള റെഡ് മീറ്റ് ഏറെ കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹസാധ്യത വര്‍ധിപ്പിക്കുന്നതായി ഹാര്‍വഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ആഴ്ചയില്‍ രണ്ടു തവണയിലേറെ റെഡ് മീറ്റ് കഴിക്കുന്നത് രോഗ സാധ്യത കൂട്ടിയേക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഹാര്‍വഡ് ടിഎച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകര്‍ 2,16,695 പേരുടെ ആരോഗ്യ വിവരങ്ങള്‍ വിലയിരുത്തി നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ചോദ്യോത്തരങ്ങളിലൂടെ ഇവരുടെ ഭക്ഷണക്രമവും പല തരം ഭക്ഷണങ്ങള്‍ കഴിക്കുന്നതിന്റെ ആവൃത്തിയും രണ്ടു മുതല്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാജസ്ഥാനിൽ കോൺഗ്രസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്

രാജസ്ഥാനിൽ അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേന്ദ്ര ഏജൻസികളുടെ നീക്കം. പിസിസി അധ്യക്ഷൻ ഗോവിന്ദ് സിങ് ദോതാസ്റയുടെ വസതിയിലാണ് റെയ്ഡ് നടക്കുന്നത്. സ്വതന്ത്ര എംഎൽഎ ഓം പ്രകാശ് ഹുഡ്‌ലയുടെ വസതിയിലും റെയ്ഡ് പുരോഗമിക്കുകയാണ്. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നതെന്ന് ഇഡി വ്യക്തമാക്കി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകൻ വൈഭവ് ഗെഹ്ലോട്ടിനും ഇഡി സമൻസ് അയച്ചു. ഒക്ടോബർ 27 ന് ഹാജരാകണമെന്നാണ് നിർദ്ദേശം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കെ സി വേണുഗോപാലിന് നോട്ടീസ്

കോൺഗ്രസ് നേതാവ് കെ സി വേണുഗോപാലിനെതിരെ സോളാർ പീഡനക്കേസില്‍ തെളിവില്ലെന്ന സിബിഐ റിപ്പോർട്ട് അംഗീകരിച്ച കീഴ്ക്കോടതി ഉത്തരവിനെതിരെയാണ് പരാതിക്കാരി ഹർജി നൽകിയത്. ഇതേ തുടർന്ന് കെ സി വേണുഗോപാലിന് കോടതി നോട്ടീസ് അയച്ചു. വേണുഗോപാലിനെതിരായ പരാതിക്കാരിയുടെ ആരോപണങ്ങൾ വ്യാജമാണെന്ന് കണ്ടെത്തിയാണ് കെ സി വേണുഗോപാലിന് സിബിഐ ക്ലീൻ ചിറ്റ് നല്‍കിയിരുന്നത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വൈദ്യുതിക്ക് ഈടാക്കി വന്നിരുന്ന സർചാർജ് അടുത്ത മാസവും തുടരാൻ തീരുമാനം

ജൂൺ മാസം ഒന്ന് മുതലാണ് അതുവരെ ഈടാക്കിയിരുന്ന ഒമ്പത് പൈസയ്ക്ക് പുറമെ പത്ത് പൈസ കൂടി യൂണിറ്റിന് അധികമായി സർചാർജ് ഈടാക്കാൻ തീരുമാനിച്ചത്. ഇതോടെ യൂണിറ്റിന് 19 പൈസയാണ് സര്‍ചാര്‍ജ് ഇനത്തില്‍ കെഎസ്ഇബിക്ക് ലഭിച്ചിരുന്നത്. അതേസമയം സർചാർജ് അടുത്ത മാസവും തുടരാൻ തീരുമാനമായി. വൈദ്യുതി നിരക്ക് കുത്തനെ ഉയർത്തുന്നതിന് പകരമാണ് സർചാർജ് ഏർപ്പെടുത്തിയത്. ഏപ്രിൽ മാസത്തിൽ യൂണിറ്റിന് 9 പൈസ സർചാർജ് ഈടാക്കിയാണ് കെഎസ്ഇബി വരുമാന നഷ്ടം നികത്താൻ ശ്രമം തുടങ്ങിയത്. പിന്നീടിത് 19 പൈസയാക്കി ഉയർത്തുകയായിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സാമൂഹികപാഠപുസ്തകത്തിൽ ഇന്ത്യക്ക് പകരം ഭാരതം എന്നാക്കാനുള്ള ശുപാർശക്കെതിരെ എംവിഗോവിന്ദന്‍

ആര്‍എസ്എസ് കാരന്റെ തിട്ടൂരം കൊണ്ട് മാറുന്നതല്ല ഇന്ത്യ എന്ന പേരെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പ്രതിപക്ഷ കൂട്ടായ്മയുടെ പേര് ഇന്ത്യ എന്നായതാണ് ഈ നീക്കത്തിന് പിന്നിൽ. ഭരണഘടനാപരമായി പേര് എന്താകണമെന്ന് അംബേദ്ക്കർ അടക്കം ചർച്ച ചെയ്താണ് തീരുമാനിച്ചത്.മുൻപ് പേര് മാറുന്നതിൽ സുപ്രീം കോടതി നിലപാട് തേടിയപ്പോൾ കേന്ദ്രം പേര് മാറില്ലെന്നാണ് മറുപടി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.സിബിഎസ്ഇ സാമൂഹികപാഠപുസ്തകത്തിൽ ഇന്ത്യക്ക് പകരം ഭാരതം എന്നാക്കാനുള്ള ശുപാർശക്കെതിരെ പ്രതികരിക്കുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്

ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ലെങ്കിലും കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഇടിമിന്നൽ ജാഗ്രത കർശനമായി പാലിക്കണമെന്നും കാലവസ്ഥാ വകുപ്പ് അറിയിച്ചു.ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്,മലയോര മേഖലകളിൽ കൂടുതൽ മഴ കിട്ടിയേക്കും.കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല. എന്നാൽ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സ്വതന്ത്ര പാർട്ടിയായി നിൽക്കാനാണ് ജെഡിഎസ് കേരള ഘടകത്തിന്റെ തീരുമാനമെന്ന് കെ കൃഷ്ണൻകുട്ടി

സ്വതന്ത്ര പാർട്ടിയായി നിൽക്കാനാണ് ജെഡിഎസ് കേരള ഘടകത്തിന്റെ തീരുമാനമെന്ന് കെ കൃഷ്ണൻകുട്ടി വ്യക്തമാക്കി.കേരളത്തിലെ സിപിഎമ്മിൽ നിന്ന് യാതൊരു സമ്മർദ്ദവും വിഷയത്തിൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.കേരള ജെഡിഎസ്, എൽഡിഎഫിൽ തുടരുന്നതിൽ ധാർമ്മിക പ്രശ്നമില്ലെന്നാണ് സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ വ്യക്തമാക്കിയത്.