Posted inവിനോദം

‘തലൈവര്‍ 170’ ല്‍ രജനികാന്തിനൊപ്പം അമിതാഭ് ബച്ചനും

ജയിലറിലേതുപോലെ ശ്രദ്ധേയമായ കാസ്റ്റിംഗ് ആണ് രജനികാന്ത് നായകനാവുന്ന പുതിയ ചിത്രത്തിലും. റിതിക സിംഗ്, ദുഷറ വിജയന്‍, റാണ ദഗുബാട്ടി, ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍ എന്നിവര്‍ക്കൊപ്പം അമിതാഭ് ബച്ചനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മൂന്ന് പതിറ്റാണ്ടിന് ശേഷം രജനികാന്തും അമിതാഭ് ബച്ചനും ഒരുമിക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ കൗതുകം. ‘തലൈവര്‍ 170’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം നേരത്തെ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ അമിതാഭ് ബച്ചനും ചിത്രീകരണസംഘത്തിനൊപ്പം ജോയിന്‍ ചെയ്തിരിക്കുകയാണ്. ബച്ചനൊപ്പമുള്ള ചിത്രം […]

Posted inഓട്ടോമോട്ടീവ്

ടിവിഎസ് മോട്ടോര്‍ കമ്പനിക്ക് മികച്ച വളര്‍ച്ച

2023 സെപ്റ്റംബറിലെ വില്‍പ്പനയില്‍ ടിവിഎസ് മോട്ടോര്‍ കമ്പനിക്ക് മികച്ച വളര്‍ച്ച. ആഭ്യന്തര വിപണിയില്‍, ടിവിഎസ് 2023 സെപ്റ്റംബറില്‍ 3,00,493 യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് 5.85 ശതമാനം ഗണ്യമായ വളര്‍ച്ച രേഖപ്പെടുത്തി. ടിവിഎസ് ജൂപിറ്റര്‍ ആണ് കമ്പനിയുടെ വില്‍പ്പപന കൂട്ടിയ താരം. 2023 സെപ്റ്റംബറില്‍ 83,130 യൂണിറ്റുകളുടെ വില്‍പ്പനയോടെ ജൂപ്പിറ്റര്‍ ആധിപത്യം തുടര്‍ന്നു. 2022 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 0.89 ശതമാനം നേരിയ വളര്‍ച്ച. 27.66% വിപണി വിഹിതത്തോടെ ടിവിഎസ് […]

Posted inപുസ്തകങ്ങൾ

ഗണപതിയമ്മ

കുട്ടികളുടെ ലോകം വളരെ ചെറുതായിരിക്കും, എന്നാല്‍ വിശാലവും. ഇങ്ങനെയുള്ള കുട്ടിലോകത്തെ വിശേഷങ്ങളും കൗതുകങ്ങളും ഉള്ളടങ്ങിയിരിക്കുന്ന കഥകളുടെ സമാഹാരം. ഉണ്ണിമോനും ഉണ്ണിമോളും അവരുടെ സന്തോഷങ്ങളും പരിഭവങ്ങളും കുസൃതികളും നിറഞ്ഞ പത്തു കുഞ്ഞിക്കഥകള്‍. ബാലസാഹിത്യത്തിന് കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ എഴുത്തുകാരന്റെ പുതിയ പുസ്തകം. ‘ഗണപതിയമ്മ’. ഡോ. കെ.ശ്രീകുമാര്‍. മാതൃഭൂമി. വില 119 രൂപ.  

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  എല്ലാ പാഠപുസ്തകങ്ങളിലും ഇന്ത്യ എന്ന പേര് ഭാരത് എന്നു തിരുത്തണമെന്ന് എന്‍സിഇആര്‍ടി. പാഠ്യപദ്ധതി പരിഷ്‌കരണ സമിതിയാണ് എന്‍ സി ഇ ആര്‍ ടി ക്കു ശുപാര്‍ശ നല്‍കിയത്. അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് എന്‍സിഇആര്‍ടി അധികൃതര്‍ പ്രതികരിച്ചു. വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കണമെന്ന് പാര്‍ലമെന്റ് സമിതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഉഭയ സമ്മതമില്ലാതെയുള്ള സ്വവര്‍ഗരതിയും കുറ്റകരമാക്കണമെന്ന് കരട് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ ഈ മാസം 31 ന് സംസ്ഥാന വ്യാപകമായി പണിമുടക്കും. വിദ്യാര്‍ത്ഥികളുടെ യാത്രക്കൂലി […]

Posted inആരോഗ്യം

അകാല വാര്‍ദ്ധക്യം അകറ്റാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം

ഭക്ഷണം ആരോഗ്യം മാത്രം നല്‍കുന്ന ഒന്നല്ല സൗന്ദര്യത്തിന്റെ കാര്യത്തിലും ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. കാരണം പല ഭക്ഷണങ്ങളും ഇത്തരത്തില്‍ സൗന്ദര്യത്തേയും അകാല വാര്‍ദ്ധക്യത്തേയും പ്രതിരോധിക്കുന്നു. പ്രഭാത ഭക്ഷണത്തോടൊപ്പം ഇത്തരം ഭക്ഷണങ്ങള്‍ കൂടി കഴിക്കുമ്പോള്‍ അത് അകാല വാര്‍ദ്ധക്യം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്. മുട്ട ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന നല്ലൊരു പ്രഭാത ഭക്ഷണമാണ്. കൊളസ്‌ട്രോള്‍ ഉണ്ടാക്കുമെന്ന ഒരു അപഖ്യാതി മുട്ടയ്ക്കുണ്ടെങ്കിലും ഇതൊന്നും ശരിയല്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. വിറ്റാമിന്‍ ബിയും ധാരാളം നല്ല കൊഴുപ്പും മുട്ടയില്‍ അടങ്ങിയിട്ടുണ്ടെന്നാണ് ഇവരുടെ വാദം. […]

Posted inലേറ്റസ്റ്റ്

സൈക്കിള്‍ സ്‌കിപ്പിംഗ്

സ്‌കിപ്പിംഗ് നല്ലൊരു കലയാണ്. എന്നാല്‍ സൈക്കിളോടിച്ചുകൊണ്ട് സ്‌കിപ്പിംഗ് ചെയ്യാനാകുമോ? ഇതാ, സൈക്കില്‍ സ്‌കിപ്പിംഗ് നടത്തുന്ന ഒരു യുവതി. ബുഷ്റ എന്ന സോഷ്യല്‍ മീഡിയ താരം ആണ് സൈക്കിളില്‍ ഈ അഭ്യാസപ്രകടനം നടത്തിയത്. പരമ്പരാഗത വേഷം അണിഞ്ഞാണ് സൈക്കിള്‍ സ്‌കിപ്പിംഗ്. മനോഹരമായ വേഷവും ആഭരണങ്ങളുമെല്ലാം അണിഞ്ഞ് സൈക്കിളില്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്ന സുന്ദരിക്കുട്ടി. വിവിധയിനം സൈക്കിള്‍ അഭ്യാസങ്ങളുടെ വീഡിയോകള്‍ നേരത്തേയും ഇവര്‍ പോസ്റ്റു ചെയ്തിട്ടുണ്ട്. നിഷ്പ്രയാസം നമുക്കും ഇതെല്ലാം ചെയ്യാമെന്നു കരുതി അഭ്യാസ സാഹസത്തിന് ആരും മുതിരേണ്ട. വളരെയധികം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ അതിവേഗ സെഞ്ച്വറി കുറിച്ച് ഗ്ലെൻ മാക്സ്‌വെൽ

ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ അതിവേഗ സെഞ്ച്വറി കുറിച്ച് ഗ്ലെൻ മാക്സ്‌വെൽ. നെതർലൻഡ്സിനെതിരെയാണ് മാക്‌സ്‌വെൽ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തത്. 40 പന്തിലായിരുന്നു അദ്ദേഹം സെഞ്ച്വറിയിലെത്തിയത്. 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 399 റൺസാണ് ഓസ്ട്രേലിയ അടിച്ചുകൂട്ടിയത്. ഈ ലോകകപ്പിൽ തന്നെ ഐഡൻ മക്രം നേടിയ 49 പന്തിലെ സെഞ്ച്വറിയുടെ റെക്കോർഡാണ് മാക്സ്‌വെൽ മറികടന്നത്. 44 പന്തിൽ എട്ട് സിക്സും ഒമ്പത് ഫോറും നേടിയാണ് മാക്‌സ്‌വെൽ 106 റൺസെടുത്തത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഗാസ കൂട്ടമരണത്തിലേക്കെന്ന് സന്നദ്ധ സംഘടനകൾ

ഗാസ കൂട്ടമരണത്തിലേക്കെന്ന് സന്നദ്ധ സംഘടനകൾ. ഒരാൾക്ക് മൂന്ന് ലിറ്റർ ശുദ്ധജലം മാത്രമാണ് ഇപ്പോൾ ലഭിക്കുന്നതെന്നാണ് കണക്ക്.  ഇതിനിടെ സിറിയയിലെ സൈനിക കേന്ദ്രത്തിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. യുദ്ധം വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് അമേരിക്ക മേഖലയിൽ സൈനിക സാന്നിധ്യം കൂട്ടുകയാണ്.ഇന്ധന ട്രക്കുകളെ ഗാസയിൽ കടക്കാൻ ഇസ്രയേൽ അനുവദിച്ചിട്ടില്ല.  കനത്ത വ്യോമാക്രമണം ഇസ്രയേൽ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 300 കുട്ടികൾ അടക്കം  704 പേർ കൊല്ലപ്പെട്ടു. കടലിലൂടെ രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച പത്ത് പേരെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സിഎജി റിപ്പോർട്ടിൽ വി ഡി സതീശനെതിരെ ആരോഗ്യമന്ത്രി വീണാ ജോർജ്

മെഡിക്കൽ സർവീസ് കോർപ്പറേഷനിൽ അഴിമതിയെന്ന സിഎജി റിപ്പോർട്ടിൽ വി ഡി സതീശനെതിരെ ആരോഗ്യമന്ത്രി വീണാ ജോർജ്. വി ഡി സതീശൻ പ്രതിപക്ഷ നേതാവിന്റെ ഉത്തരവാദിത്തത്തോടെ കാര്യങ്ങളെ കാണുന്നില്ല. സിഎജി റിപ്പോർട്ട് ഡ്രാഫ്റ്റ് മാത്രമാണ്.ആരോഗ്യവകുപ്പ് മറുപടി നൽകിയ ശേഷമാണ് അന്തിമ റിപ്പോർട്ട് പ്രസിദ്ധികരിക്കുക. ആരോഗ്യവകുപ്പിനെതിരായ ആരോപണത്തിൽ കെ സുരേന്ദ്രനും മന്ത്രി മറുപടി നൽകി. വി ഡി സതീശന്റെയും കെ സുരേന്ദ്രന്റെയും സ്വരം ഒരുപോലെ ഇരിക്കുന്നതിൽ അത്ഭുതമില്ല. കെ സുരേന്ദ്രൻ ആദ്യം യുപിയെ മാറ്റി പറയട്ടെയെന്നും മന്ത്രി വിമർശിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഷവർമ കഴിച്ചതിന് പിന്നാലെ ആരോ​ഗ്യപ്രശ്നങ്ങൾ നേരിട്ട യുവാവ് മരിച്ചു

കാക്കനാട് ഷവർമ കഴിച്ചതിന് പിന്നാലെ ആരോ​ഗ്യപ്രശ്നങ്ങൾ നേരിട്ട യുവാവ് മരിച്ചു. കഴിഞ്ഞ മൂന്നു ദിവസമായി വെന്റിലേറ്ററിൽ തുടരുകയായിരുന്നു. കോട്ടയം സ്വദേശി രാഹുൽ വി നായരാണ് മരിച്ചത്. ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയെന്ന് നി​ഗമനം. കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാൾ ഷവർമ കഴിച്ചത്. അന്നുമുതൽ ആരോഗ്യപ്രശ്‌നങ്ങൾ തുടങ്ങിയതായി സുഹൃത്തുക്കൾ.യുവാവിന്റെ പരാതിയിൽ ഹോട്ടൽ അടച്ചുപൂട്ടിയിരുന്നു. വിഷയത്തിൽ ആരോഗ്യമന്ത്രി ഡിഎച്ച്എസിനോട് വിശദീകരണം തേടിയിരുന്നു. സംഭവം അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ നിർദേശം നൽകുകയും ചെയ്തു. സംസ്ഥാനത്ത് നിരോധിച്ച മായോണൈസ് ഷവർമയോടൊപ്പം വിതരണം ചെയ്‌തോ എന്നടക്കമുള്ള […]