ഇന്ത്യയെന്ന പേര് നിലനിർത്തി എസ് സി ഇ ആർടിയുടെ പാഠപുസ്തകങ്ങൾ സ്വന്തം നിലയ്ക്ക് ഇറക്കുന്നതിനെ കുറിച്ചുള്ള സാധ്യതകൾ തേടി കേരളം.ബിജെപി കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയലക്ഷ്യം വെച്ചുള്ള നീക്കമെന്ന നിലയിൽ കേരളം പേര് മാറ്റത്തെ ശക്തമായി എതിർക്കും. പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ സാമൂഹികപാഠപുസ്തകങ്ങളിൽ സമൂലമാറ്റം ലക്ഷ്യവെച്ചാണ് ചരിത്രകാരൻ സിഐ ഐസക് അധ്യക്ഷനായ ഏഴംഗസമിതിയെ എൻസിഇആർടി നിയോഗിച്ചത്. പാഠഭാഗങ്ങളിലെ മാറ്റം അടക്കം സമിതി നൽകിയ മൂന്ന് ശുപാർശകളിൽ ഇന്ത്യക്ക് പകരം ഭാരത് എന്ന് ഉപയോഗിക്കുകയെന്നതാണ് പ്രധാനം.
അമേരിക്കയിലെ ലൂയിസ്റ്റൻ പട്ടണത്തിലുണ്ടായ വെടിവയ്പ്പില്‍ 22 പേര് കൊല്ലപ്പെട്ടു
അമേരിക്കയിലെ ലവിസ്റ്റന്‍ പട്ടണത്തിലുണ്ടായ വെടിവയ്പ്പില്‍ 22 പേര് കൊല്ലപ്പെട്ടു. 60 പേര്‍ക്ക് പരിക്കേറ്റു. സ്പെയർടൈം റിക്രിയേഷൻ, സ്കീംഗീസ് ബാർ & ഗ്രിൽ റെസ്റ്റോറന്റ്, വാൾമാർട്ട് വിതരണ കേന്ദ്രം എന്നിവിടങ്ങളിലാണ് വെടിവയ്പ്പ് നടന്നതെന്നും കൊലയാളിയെ തിരിച്ചറിഞ്ഞെന്നും പൊലീസ് അറിയിച്ചു. ജനങ്ങള്‍ക്ക് പൊലീസ് ജാഗ്രതാനിര്‍ദേശം നല്കി.
പ്രഭാത വാര്‍ത്തകള്‍ | ഒക്ടോബര്‍ 26
◾ഇന്ത്യയെ ഇല്ലാതാക്കാന്‍ വീണ്ടും കേന്ദ്രനീക്കം. എല്ലാ പാഠപുസ്തകങ്ങളിലും ഇന്ത്യ എന്ന പേര് ഭാരത് എന്നു തിരുത്തണമെന്ന് എന്‍സിഇആര്‍ടിയുടെ പാഠ്യപദ്ധതി പരിഷ്കരണ സമിതി എന്‍സിഇആര്‍ടിക്കു ശുപാര്‍ശ നല്കി. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് എന്‍സിഇആര്‍ടി പ്രതികരിച്ചു. ◾വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കണമെന്ന് പാര്‍ലമെന്റ് സമിതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഉഭയ സമ്മതമില്ലാതെയുള്ള സ്വവര്‍ഗരതിയും കുറ്റകരമാക്കണമെന്ന് കരട് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ◾സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ ഈ മാസം 31 ന് പണിമുടക്കും. വിദ്യാര്‍ത്ഥികളുടെ യാത്രക്കൂലി വര്‍ദ്ധിപ്പിക്കണമെന്നും ബസുകളില്‍ സീറ്റ് ബെല്‍റ്റും ക്യാമറയും […]
ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ നെതര്‍ലന്‍ഡ്സിന് എതിരെ ഓസ്ട്രേലിയയ്ക്ക് വമ്പൻ ജയം
ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ നെതര്‍ലന്‍ഡ്സിന് എതിരെ ഓസ്ട്രേലിയയ്ക്ക് വമ്പൻ ജയം. 309 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് നെതര്‍ലന്‍ഡ്സ് ഏറ്റുവാങ്ങിയത്. 400 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ നെതര്‍ലന്‍ഡ്സ് 21 ഓവറില്‍ 90 റൺസിന് ആൾ ഔട്ടാവുകയായിരുന്നു. ആഡം സാംപയാണ് നാല് വിക്കറ്റ് പിഴുത് നെതര്‍ലന്‍ഡ്സിനെ തകര്‍ത്തത്. മിച്ചല്‍ മാര്‍ഷ് രണ്ട് വിക്കറ്റ് നേടി. നെതര്‍ലന്‍ഡ്സിന്റെ ഒരു താരത്തിന് പോലും 30 റണ്‍സില്‍ കൂടുതല്‍ നേടാനായില്ല. ഓസീസിന്റെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്.
ഹമാസിന്റെ ആക്രമണത്തെ താൻ ന്യായീകരിച്ചിട്ടില്ലെന്ന് ഗുട്ടറസ്
ഹമാസിൻ്റെ ആക്രമണം ശൂന്യതയിൽ നിന്നും ഉണ്ടായ ഒന്നല്ല എന്ന പ്രസ്താവനയ്ക്കെതിരെ വിമർശനം കനത്തതോടെ പ്രയോഗം തിരുത്തി യു എൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറസ് രംഗത്ത്. പ്രയോഗത്തിൽ തിരുത്തുമായി രംഗത്തെത്തിയ യു എൻ സെക്രട്ടറി ജനറൽ, തൻ്റെ വാക്കുകൾ തെറ്റായാണ് പലരും വ്യാഖ്യാനിച്ചതെന്നും വിശദീകരിച്ചു. ഹമാസിന്റെ ആക്രമണത്തെ താൻ ന്യായീകരിച്ചിട്ടില്ലെന്നും ഗുട്ടറസ് പറഞ്ഞു. ഹമാസിൻ്റെ ആക്രമണത്തിന് പകരമായി ഗാസയിൽ ഇസ്രയേൽ നടത്തുന്ന കൂട്ടക്കൊലയെ ന്യായീകരിക്കാനാകില്ലെന്നും യു എൻ തലവൻ അഭിപ്രായപ്പെട്ടു.
ആരോപണങ്ങളെല്ലാം പൊളിഞ്ഞ മാത്യു കുഴൽനാടൻ കിടന്നിടത്ത് ഉരുളുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്
സിഎംആർഎൽ വിഷയത്തിൽ ഉന്നയിച്ച ആരോപണങ്ങളെല്ലാം പൊളിഞ്ഞ മാത്യു കുഴൽനാടൻ കിടന്നിടത്ത് ഉരുളുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്. രാഷ്ട്രീയമാന്യത ഉണ്ടെങ്കിൽ അദ്ദേഹം പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും വി.കെ.സനോജ് പറഞ്ഞു.ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് തെളിവുകളടക്കം പുറത്തുവന്നിട്ടും അദ്ദേഹം തിരുത്തുന്നില്ല. കുഴൽനാടൻ കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയെന്നും വലിയ സാമ്പത്തിക തട്ടിപ്പും കള്ളപ്പണ ഇടപാടും കുഴൽനാടൻ നടത്തുന്നെന്നും വി.കെ.സനോജ് ആരോപിച്ചു.
പലസ്തീന് ഐക്യദാർഢ്യവുമായി സമസ്ത
പലസ്തീന് ഐക്യദാർഢ്യവുമായി സമസ്ത. എല്ലാ ജില്ലകളിലും ഐക്യദാർഢ്യ പ്രാർഥന സദസ് സംഘടിപ്പിക്കാൻ സമസ്തയുടെ തീരുമാനം. ഒക്ടോബർ 31ന് വൈകിട്ട് നാലു മണിക്ക് ജില്ലാ കേന്ദ്രങ്ങളിൽ പ്രാർഥന സദസ് നടത്തും. വെള്ളിയാഴ്ച പള്ളികളിൽ പലസ്തീൻ ഐക്യദാർഢ്യ പ്രാർഥന സംഗമവും സംഘടിപ്പിക്കും.ഗാസയിൽ ആക്രമണം കടുപ്പിക്കുകയാണ് ഇസ്രയേൽ. ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 6000ൽ അധികം പേർ കൊല്ലപ്പെട്ടു. 18 ദിവസത്തിനിടെ ഗാസയിൽ 2360 കുട്ടികൾ കൊല്ലപ്പെട്ടതായി യുണിസെഫ് അറിയിച്ചു. 5364 കുട്ടികൾക്ക് പരിക്കേറ്റു. ഗാസയിലെ സാഹചര്യം ധാർമികതയ്ക്ക് മേലുള്ള കളങ്കമാണെന്ന് […]
നടൻ വിനായകൻ്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി ഇ.പി ജയരാജൻ
നടൻ വിനായകൻ്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. ഒരാൾ ചെയ്ത കുറ്റത്തിന്റെ നിയമവശങ്ങൾ നോക്കിയാണ് ജാമ്യം അനുവദിക്കുന്നതെന്നും പൊലീസ് നിയമവിരുദ്ധമായി ഒന്നും പ്രവർത്തിച്ചിട്ടില്ലെന്നും ഇ.പി ജയരാജൻ പറഞ്ഞു. ആരുടെയും രാഷ്ട്രീയം നോക്കി നിലപാട് സ്വീകരിക്കുന്ന നടപടികൾ സംസ്ഥാനത്ത് ഉണ്ടാകില്ല. കേരളത്തിലെ പൊലീസ് നീതിപൂർവമേ പ്രവർത്തിക്കൂ. അത് മറച്ച് വെക്കാൻ ചിലർ അസത്യം വിളിച്ച് പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതി സമ്പന്നരുടെ രാജ്യങ്ങളില്‍ പൗരത്വം നേടുന്നവരില്‍ ഇന്ത്യക്കാര്‍ മുന്നില്‍
ലോകത്തിലെ ഏറ്റവും സമ്പന്നരായവര്‍ താമസിക്കുന്ന രാജ്യങ്ങളിലെ പൗരത്വം നേടുന്നവരില്‍ ഇന്ത്യക്കാര്‍ മുന്‍നിരയിലാണെന്ന് റിപ്പോര്‍ട്ട്. ഓര്ഗനൈസേഷന് ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന് ആന്‍ഡ് ഡെവലപ്മെന്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് 1,33,000 ഇന്ത്യക്കാര്‍ക്ക് അതി സമ്പന്നരുടെ രാജ്യങ്ങളില്‍ പൗരത്വം ലഭിച്ചുവെന്നാണ്. 2021ല്‍ 4,07,000 ഇന്ത്യക്കാര്‍ ഒ.ഇ.സി.ഡി രാജ്യങ്ങളിലേക്ക് ചേക്കേറിയതായും റിപ്പോര്‍ട്ട് പറയുന്നു. 2020ല്‍ ഇത് 2,20,000 ആയിരുന്നു. അമേരിക്ക (56,000), ഓസ്ട്രേലിയ (24,000), കാനഡ (21,000) എന്നിവിടങ്ങളിലാണ് ഇന്ത്യയില്‍ നിന്നും കൂടുതല്‍ കുടിയേറ്റം നടന്നത്. ഒ.ഇ.സി.ഡിയിലെ ഇന്ത്യക്കാര്‍ 38 രാജ്യങ്ങളുടെ ഒരു […]
‘വേല’യിലെ ‘ബമ്പാഡിയോ’ ഗാനത്തിന്റെ ലിറിക് വീഡിയോ
‘ആര്‍ഡിഎക്സി’ലെ സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ക്ക് ശേഷം വീണ്ടും സാം സി. എസ് മാജിക്. ഷെയിന്‍ നിഗം സണ്ണി വെയ്ന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന വേലയിലെ ‘ബമ്പാഡിയോ’ എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ റിലീസ് ചെയ്തു. അന്‍വര്‍ അലിയാണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. സാം സി എസ്സും ആന്റണി ദാസനുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. വേല നവംബര്‍ 10ന് തിയേറ്ററുകളിലേക്കെത്തും. ക്രൈം ഡ്രാമ വിഭാഗത്തില്‍ ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ശ്യാം ശശി ആണ്. ചിത്രത്തിന്റെ തിരക്കഥ […]
