Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പരിശോധന ശക്തമാക്കുമെന്ന് തൃക്കാക്കര നഗരസഭ അധ്യക്ഷ

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് രാഹുൽ ഡി നായരെന്ന 24 കാരൻ മരണത്തിന് കീഴടങ്ങിയത്. പാഴ്സലായി ഹോട്ടലിൽ നിന്ന് വാങ്ങിയ ഷവർമ കഴിച്ചതിന് പിന്നാലെയാണ് ഇദ്ദേഹത്തിന് ആരോഗ്യസ്ഥിതി മോശമായതെന്നാണ് റിപ്പോർട്ട്.പശ്ചാത്തലത്തില്‍ മറ്റ് ഹോട്ടലുകളിലും പരിശോധന ശക്തമാക്കുമെന്ന് തൃക്കാക്കര നഗരസഭ അധ്യക്ഷ. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നെങ്കിൽ മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാവൂവെന്നും മരണകാരണം ഭക്ഷ്യവിഷബാധയെന്ന് വ്യക്തമായാൽ കർശന നടപടിയെന്നും നഗരസഭ അധ്യക്ഷ കൂട്ടിച്ചേര്‍ത്തു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇസ്രയേലിന് മുന്നറിയിപ്പുമായി ഒബാമ

ഇസ്രയേല്‍ ഹമാസ് യുദ്ധം തുടരുന്നതിനിടെയാണ് വിദേശനയം സംബന്ധിച്ച അമേരിക്കയുടെ മുന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ പ്രതികരണം. ഇസ്രയേലിന്റെ ചില നടപടികള്‍ അവര്‍ക്ക് തന്നെ തിരിച്ചടിയാകുമെന്നും തലമുറകളോളം പലസ്തീന് ഇസ്രയേലിനോട് വിരോധത്തിന് കാരണമാകും. കൂടാതെ ഇസ്രയേലിനുള്ള അന്താരാഷ്ട്ര പിന്തുണ ഇത്തരം നടപടികളിലൂടെ ദുര്‍ബലമാകുമെന്നും ഒബാമ മുന്നറിയിപ്പ് നല്‍കി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വാളയാർ കേസിലെ പ്രതിയായ കുട്ടി മധുവിന്റെ ദുരൂഹമരണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യം

വാളയാർ കേസിലെ നാലാം പ്രതിയായ കുട്ടി മധുവിന്റെ ദുരൂഹമരണം സംബന്ധിച്ച് വിശദമായ അനേഷണം വേണമെന്നാവശ്യപ്പെട്ട് അമ്മയും നീതി സമര സമിതിയും ആലുവ റൂറൽ എസ്പിക്കും സിബിഐക്കും കത്തു നൽകി. പ്രതികൾ ദുരൂഹമായി മരണപ്പെടുന്നതിനു പിന്നിൽ ചില സ്ഥാപിത താത്പര്യങ്ങൾ ഉണ്ടെന്നും വാളയാർ കേസന്വേഷണം അട്ടിമറിക്കാനാണ് ശ്രമമെന്നും ഇവർ ആരോപിക്കുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

31 ന് സ്വകാര്യ ബസ് പണിമുടക്ക്

ഈ മാസം 31 ന് സ്വകാര്യ ബസുകൾ പണിമുടക്കും. ബസ് വ്യവസായം നിലനിക്കണമെങ്കിൽ വിദ്യാർത്ഥികളുടെ നിരക്ക് കൂട്ടണമെന്നും, ക്യാമറയും സീറ്റ് ബെൽറ്റും ബസുകളിൽ അടിച്ചേൽപ്പിക്കുകയാണെന്നും ബസുടമകൾ വിമര്‍ശിച്ചു. നവംബർ 21 മുതൽ അനിശ്ചിതകാലത്തേക്ക് പണി മുടക്കുമെന്നും സംയുക്ത സമിതി അറിയിച്ചു. ദൂരപരിധി നോക്കാതെ എല്ലാ പെർമിറ്റുകളും പുതുക്കി നൽകണമെന്ന് ബസുടമകൾ ആവശ്യപ്പെട്ടു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സിനിമ ഓൺലൈൻ റിവ്യൂവിംഗിനെതിരായ ഹർജിയുമായി ബന്ധപ്പെട്ട് പ്രത്യേക പ്രോട്ടോക്കോൾ ഹാജരാക്കി പൊലീസ് മേധാവി

ഓൺലൈൻ റിവ്യൂവിന്റെ പേരിൽ അഭിപ്രായ സ്വാതന്ത്ര്യം അംഗീകരിക്കാമെന്നും എന്നാൽ അതിന്‍റെ മറവിൽ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി അപകീർത്തികരമായ രീതിയിൽ പെരുമാറുന്നത് അംഗീകരിക്കാനാകില്ലെന്നും ഡിജിപി അനിൽകാന്തിന്റെ റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്. സിനിമ ഓൺലൈൻ റിവ്യൂവിംഗിനെതിരായ ഹർജിയുമായി ബന്ധപ്പെട്ടാണ് പ്രത്യേക പ്രോട്ടോക്കോൾ സംസ്ഥാന പൊലീസ് മേധാവി ഹൈക്കോടതിയിൽ ഹാജരാക്കിയത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇന്ത്യയെന്ന് രേഖപ്പെടുത്തിയ എല്ലാ പാഠപുസ്തകങ്ങളിലും തിരുത്തൽ വരുത്താൻ എൻ സി ഇ ആർ ടി

ഇന്ത്യ എന്ന് രേഖപ്പെടുത്തിയതിന് പകരം എല്ലായിടത്തും ഭാരത് എന്നാക്കാൻ എൻ സി ഇ ആർ ടി സമിതി ശുപാർശ നൽകി. സാമൂഹ്യ ശാസ്ത്ര പാഠഭാഗങ്ങൾ സംബന്ധിച്ച് എൻസിആർടി നിയോഗിച്ച സമിതിയാണ് രാജ്യത്തിന്റെ പേര് ഭാരത് എന്ന് എല്ലാ പാഠപുസ്തകങ്ങളിലും രേഖപ്പെടുത്താൻ ശുപാർശ നൽകിയത്.ശുപാർശ ലഭിച്ചുവെന്നും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും എൻസിഇആർടി അധികൃതർ പ്രതികരിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സിനിമ റിവ്യൂ ചെയ്തവര്‍ക്കെതിരെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് കൊച്ചി സിറ്റി പൊലീസ്

സമൂഹമാധ്യമങ്ങളിലൂടെ സിനിമ മോശമാണെന്ന് വരുത്തിതീർക്കാൻ ശ്രമിച്ചെന്ന പരാതിയിൻമേൽ സിനിമ റിവ്യൂ ചെയ്തവര്‍ക്കെതിരെ ആദ്യകേസ് രജിസ്റ്റര്‍ ചെയ്ത് കൊച്ചി സിറ്റി പൊലീസ്. റാഹേൽ മകൻ കോര എന്ന സിനിമയുടെ സംവിധായകൻ ഉബൈനിയുടെ പരാതിയിലാണ് കേസ്. എറണാകുളം സെൻട്രൽ പൊലീസ് ആണ് കേസ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളായ യൂട്യൂബും ഫേസ്ബുക്കും പ്രതികളാണ്.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഒക്ടോബര്‍ 25

സിറിയയില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം. സിറിയയില്‍നിന്ന് ഇസ്രയേലിലേക്കുണ്ടായ റോക്കറ്റ് ആക്രമണത്തിനു മറുപടിയാണെന്നാണ് ഇസ്രയേലിന്റെ പ്രതികരണം. ഇതിനിടെ, സിറിയയിലെ യുഎസ് സൈനിക താവളത്തിലേക്കു ഹിസ്ബുല്ല ആക്രമണം നടത്തി. ഹമാസിന്റെ നുഴഞ്ഞുകയറ്റക്കാരായ 10 പേരെ വധിച്ചെന്ന് ഇസ്രയേല്‍ അറിയിച്ചു. ഇന്ധനവും ഭക്ഷണവും ഇല്ലാതെ ഗാസയിലെ ആശുപത്രികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായിയെന്നും റിപ്പോര്‍ട്ടുകള്‍. യുഎന്‍ ദുരിതാശ്വാസ ഏജന്‍സിയുടെ പ്രവര്‍ത്തനവും അവസാനിച്ച നിലയിലാണ്. അതേസമയം അഞ്ചുലക്ഷത്തിലേറെ ലിറ്റര്‍ ഡീസല്‍ ഹമാസ് ഉപയോഗിക്കാതെ ശേഖരിച്ചുവെച്ചിട്ടുണ്ടെന്ന് ഇസ്രയേല്‍ സൈന്യം ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട ചില ചിത്രങ്ങളും ഇസ്രായേല്‍ ഐ.ഡി.എഫ്. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കോൺഗ്രസിലെ ഐക്യക്കുറവ് പരിഹരിക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ

കേരളത്തിൽ സിപിഎം-ബിജെപി ധാരണയുണ്ട്, ഈ സാഹചര്യം കോൺഗ്രസ് വിനിയോഗിക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. സിപിഎം-ബിജെപി ഒത്തുകളിയുടെ ഭാഗമായാണ് സ്വർണക്കടത്തിൽ പിണറായി വിജയനും കൊടകര കേസിൽ സുരേന്ദന്ദ്രനും രക്ഷപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇഡി എന്തുകൊണ്ട് പിണറായി വിജയനെതിരെ അന്വേഷണം നടത്തുന്നില്ലെന്നും ,തനിക്കെതിരെ മോൻസൺ മാവുങ്കൽ കേസിൽ അടക്കം അന്വേഷണം നടത്തി. ഒന്നും കിട്ടിയില്ലെന്നും സുധാകരൻ കൂട്ടിച്ചേര്‍ത്തു.

Posted inബിസിനസ്സ്

പാസ്‌കീ സംവിധാനം അവതരിപ്പിച്ച് ആമസോണും

ഗൂഗിളിനും വാട്സ്ആപ്പിനും പിന്നാലെ ഇ-കോമേഴ്സ് സ്ഥാപനമായ ആമസോണും ഉപയോക്താക്കളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന് പാസ്‌കീ സംവിധാനം അവതരിപ്പിച്ചു. വെബ് ബ്രൗസറുകളിലും മൊബൈല്‍ ആപ്പുകളിലും പാസ്‌കീ സപ്പോര്‍ട്ട് നടപ്പാക്കിയതായി ആമസോണ്‍ അറിയിച്ചു. പാസ്‌കീ സംവിധാനം ഉപയോഗിക്കുന്നതോടെ, ബയോമെട്രിക്സ് അല്ലെങ്കില്‍ ലോക്ക് സ്‌ക്രീന്‍ പിന്‍ ഇവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് മാത്രമേ ആമസോണ്‍ ആപ്പ് തുറക്കാന്‍ സാധിക്കുകയുള്ളൂ. നിലവില്‍ സുരക്ഷയുടെ ഭാഗമായി പാസ് വേര്‍ഡ് സംവിധാനമാണ് ഉപയോഗിക്കുന്നത്. ഇതിന് പകരമാണ് കൂടുതല്‍ സുരക്ഷ നല്‍കുന്ന പാസ് കീ സംവിധാനം ആമസോണ്‍ അവതരിപ്പിച്ചത്. […]