നടന്‍ വിനായകനെതിരെ ദുര്‍ബല വകുപ്പുകളാണ് ചുമത്തിയതെന്ന ആരോപണത്തിലും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതിലുള്ള വിവാദങ്ങളിലും മറുപടിയുമായി കൊച്ചി ഡിസിപി എസ് ശശിധരന്‍. ഇക്കാര്യത്തില്‍ ഒരു തരത്തിലുള്ള സ്വാധീനത്തിനും വഴങ്ങില്ല. ക്രമക്കേടും ഉണ്ടാകില്ല. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിനും പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനും മൂന്നു വര്‍ഷം വീതം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പലസ്തീനെ പിന്തുണച്ച് പ്രതിഷേധം നടത്താൻ ജമ്മു കശ്മീര്‍ അധികൃതര്‍ അനുവദിച്ചില്ലെന്ന് ഇൽതിജ മുഫ്തി
പലസ്തീന്‍ ജനതയെ പിന്തുണച്ച് സമാധാനപരമായി പ്രതിഷേധിക്കാൻ ശ്രമിച്ചപ്പോൾ മെഹബൂബ മുഫ്തിയെ സുരക്ഷാ ഉദ്യോഗസ്ഥർ ശ്രീനഗറിൽ കൈയേറ്റം ചെയ്തെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാവ് മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തി. പലസ്തീൻ പൗരന്മാർക്ക് പിന്തുണയുമായി ലോകമെമ്പാടുമുള്ള ആളുകൾ മുന്നോട്ടുവരുന്നുവെന്നും, അവർ ഫോസ്ഫറസ് ബോംബുകൾ കൊണ്ട് ആക്രമിക്കപ്പെടുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 1500 കുട്ടികളെങ്കിലും അവിടെ കൊല്ലപ്പെട്ടുവെന്നും ഇല്‍തിജ പറഞ്ഞു.
നടൻ വിനായകനും സർക്കാരിനുമെതിരെ ഉമ തോമസ് എംഎൽഎ
പൊലീസ് സ്റ്റേഷനിലെത്തി അപമര്യാദയായി പെരുമാറിയ നടൻ വിനായകനും സർക്കാരിനുമെതിരെ ഉമ തോമസ് എംഎൽഎ. ലഹരിയ്ക്ക് അടിമയായ വിനായകൻ ചീത്ത വിളിച്ച് നടത്തിയ പേക്കൂത്തുകൾ മാധ്യമങ്ങളിലൂടെ നമ്മൾ എല്ലാവരും കണ്ടതാണ്.ഇത്രയും മോശമായി പെരുമാറിയിട്ടും ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയിട്ടും ദുർബലമായ വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ പറഞ്ഞ് വിട്ടത് സഖാവായതിന്‍റെ പ്രിവിലേജാണോയെന്ന് ഉമ തോമസ് ചോദിച്ചു.
അമ്മയും കുഞ്ഞും മിന്നലേറ്റ് തെറിച്ച് വീണു
തൃശൂർ കൽപറമ്പ് സ്വദേശി ഐശ്വര്യയ്ക്കാണ് പരിക്കേറ്റത്.കുഞ്ഞിന് പരിക്കുകളൊന്നുമില്ല. മിന്നലേറ്റ് ഐശ്വര്യയുടെ ഇടത് ചെവിയുടെ കേൾവിക്കും തകരാറുണ്ടായി. തിങ്കളാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം സംഭവിച്ചത്. ആറുമാസം പ്രായമായ കുഞ്ഞിനെ വീട്ടിൽ മുലയൂട്ടുന്നതിനിടെ അമ്മയ്ക്ക് ഇടിമിന്നലേറ്റതിനെ തുടർന്ന് പൊള്ളലേറ്റ അമ്മയും കൈയിലിരുന്ന കുഞ്ഞും ബോധരഹിതരായി തെറിച്ചു വീഴുകയായിരുന്നു.
യുഎന്‍ സെക്രട്ടറി ജനറലിന്റെ ആവശ്യം തള്ളി ഇസ്രയേല്‍
ഗാസയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന യുഎന്‍ സെക്രട്ടറി ജനറലിന്റെ ആവശ്യം തള്ളി ഇസ്രയേല്‍. ഹമാസ് ആക്രമണം ശൂന്യതയില്‍ നിന്നുണ്ടായതല്ലെന്ന പരാമര്‍ശം നടത്തിയ യുഎന്‍ മേധാവി അന്റോണിയോ ഗുട്ടെറസ് രാജിവെക്കണമെന്നും ഇസ്രയേല്‍ ആവശ്യപ്പെട്ടു.അതേ സമയം ഹമാസിനെ തകര്‍ക്കാതെ ദൗത്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കുകയും ചെയ്തു.
ഗാസയിലെ പ്രതിസന്ധി ഏറ്റവും രൂക്ഷമായ അവസ്ഥയിലെന്ന് റിപ്പോർട്ട്
ഭക്ഷണവും ഇന്ധനവും ഇല്ലാത്തതിനാൽ യുഎൻ ദുരിതാശ്വാസ ഏജൻസിയുടെ പ്രവർത്തനം ഇന്നത്തോടെ പൂർണമായും അവസാനിപ്പിക്കേണ്ടി വരുമെന്ന് റിപ്പോർട്ട്.ഹമാസിന്റെ പക്കൽ അഞ്ച് ലക്ഷം ലിറ്റർ ഇന്ധനം കരുതലായി ഉണ്ടെന്ന് ഇസ്രയേൽ സൈന്യം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചു. ഇന്ധന ക്ഷാമം മൂലം ആശുപത്രികളുടെ പ്രവർത്തനം നിലച്ചാൽ ഇൻകുബേറ്ററിൽ കഴിയുന്ന 120 കുഞ്ഞുങ്ങളുടേത് ഉൾപ്പെടെ നിരവധി പേരുടെ ജീവൻ അപകടത്തിലാകുമെന്ന് യുഎൻ ദുരിതാശ്വാസ ഏജൻസി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
പശ്ചിമേഷ്യയിൽ തൽക്കാലം വെടിനിർത്തൽ ആവശ്യപ്പെടില്ലെന്ന നിലപാടിൽ ഇന്ത്യ
ഇസ്രയേലിന്റെ ഹമാസിനെതിരെയുള്ള നീക്കത്തിന് ഇന്ത്യയുടെ പിന്തുണ തുടരുമെന്നും എന്നാൽ പശ്ചിമേഷ്യയിൽ തൽക്കാലം വെടിനിർത്തൽ ആവശ്യപ്പെടില്ലെന്നുമുള്ള നിലപാടിൽ ഇന്ത്യ. അതോടൊപ്പം ഇസ്രയേലിനെതിരെയുള്ള യുഎൻ സെക്രട്ടറി ജനറലിന്റെ നിലപാട് ഇന്ത്യ ഏറ്റെടുക്കില്ല. എന്നാൽ ഗാസയിലെ സാധാരണക്കാരെ സൈനിക നീക്കം ബാധിക്കരുത് എന്ന് തന്നെയായിരിക്കും ഇന്ത്യ മുന്നോട്ട് വെക്കുന്ന ആവശ്യമെന്നാണ് റിപ്പോർട്ട്.
പ്രഭാത വാര്‍ത്തകള്‍ | ഒക്ടോബര്‍ 25
◾ജാതിയുടെയും പ്രാദേശിക വാദത്തിന്റേയും പേരില്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ തുരത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജാതി സെന്‍സസിനെതിരേയാണ് മോദിയുടെ വിമര്‍ശനം. ഇന്ത്യയില്‍ ആയുധങ്ങള്‍ ആരാധിക്കുന്നത് ഒരു ഭൂമിയിലും ആധിപത്യം സ്ഥാപിക്കാനല്ല, സ്വന്തം രാജ്യത്തെ സംരക്ഷിക്കാനെന്നും മോദി പറഞ്ഞു. ഇന്ത്യയിലെ പൂജ ലോക സൗഖ്യത്തിനുകൂടിയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ ദസറ ആഘോഷ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു മോദി. ◾ഇന്നു മുതല്‍ മൂന്നു ദിവസത്തേക്ക് ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും ഉയര്‍ന്ന തിരമാലയ്ക്കും […]
ഗാസയിലേക്ക് ബഹ്‌റൈന്റെ ആദ്യത്തെ സഹായം അയച്ചു
ഗാസയിലെ പലസ്തീനികളെ പിന്തുണയ്ക്കുന്നതിനുള്ള ദേശീയ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ഗാസയിലേക്ക് ബഹ്‌റൈന്റെ ആദ്യത്തെ സഹായം അയച്ചു. ബഹ്‌റൈൻ ഭരണാധികാരി ഹിസ് മെജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, മാനുഷിക പ്രവർത്തനത്തിനും യുവജന കാര്യത്തിനും വേണ്ടിയുള്ള ബഹ്ററൈൻ രാജാവിന്റെ പ്രതിനിധി ഹിസ് ഹൈനസ് ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ എന്നിവരുടെ നേതൃത്വത്തിലാണ് പലസ്തീനിലേക്ക് സഹായം എത്തിച്ചത്. 40 ടണ്ണോളം വരുന്ന […]
ഇസ്രയേലിന് നേരെ ഉണ്ടായ ഹമാസിന്റെ ആക്രമണം ശൂന്യതയിൽ നിന്നുണ്ടായതല്ലെന്ന് യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയ ഗുട്ടെറസ്
ഇസ്രയേലിന് നേരെ ഉണ്ടായ ഹമാസിന്റെ ആക്രമണം ശൂന്യതയിൽ നിന്നുണ്ടായതല്ലെന്ന് യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയ ഗുട്ടെറസ്. കഴിഞ്ഞ 56 വർഷമായി പാലസ്തീൻ ജനത തങ്ങളുടെ ഭൂമിയിൽ അധിനിവേശത്തിനിരയായി വീർപ്പുമുട്ടി കഴിയുകയാണെന്നും ഗുട്ടെറസ് പറഞ്ഞു. യുഎൻ സുരക്ഷാ കൗൺസിലിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശങ്ങൾ.ഗുട്ടെറസിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ യുഎൻ സെക്രട്ടറി സ്ഥാനത്ത് നിന്ന് അദ്ദേഹം രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇസ്രയേൽ അംബാസഡർ ഗിലഡ് എർദാൻ രംഗത്തെത്തി. ഇസ്രയേൽ ജനതയ്ക്ക് നേരെ നടത്തിയ ഭീകര പ്രവർത്തനത്തെ ഒരു നിലക്കും ന്യായീകരിക്കാൻ സാധിക്കുന്നതല്ലെന്ന് പറഞ്ഞ അദ്ദേഹം, എത്രയും […]
