Posted inടെക്നോളജി

ഇനി സ്‌ക്രോള്‍ ചെയ്യുന്നത് ഒഴിവാക്കാം!

വെരിഫൈഡ് ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാന്‍ പുതിയ വഴികള്‍ തേടുകയാണ് സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാം. ഇതിന്റെ ഭാഗമായി വെരിഫൈഡ് ഉപയോക്താക്കളുടെ ഉള്ളടക്കങ്ങള്‍ മാത്രം കാണിക്കുന്ന ഫീഡ് പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം. നിലവില്‍ ഫോളോയിങ്, ഫേവറേറ്റ്സ് എന്നീ ഫീഡുകളാണുള്ളത്. മെറ്റ വെരിഫൈഡ് സബ്സ്‌ക്രിപ്ഷന്‍ സര്‍വീസിന്റെ ഭാഗമായാണ് പുതിയ ഫീച്ചര്‍. ഉപയോക്താക്കളുടെ ഐഡന്റിറ്റി തിരിച്ചറിഞ്ഞ് അവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ സേവനം. പ്രമുഖ വ്യക്തികള്‍, ഇന്‍ഫല്‍വന്‍സര്‍മാര്‍, ബ്രാന്‍ഡുകള്‍ എന്നിവയുടെ പോസ്റ്റുകളാണ് പ്രത്യേക ഫീഡില്‍ ലഭിക്കുക. റെഗുലര്‍ ഫീഡുകളില്‍ […]

Posted inവിനോദം

‘ശേഷം മൈക്കില്‍ ഫാത്തിമ’ നവംബര്‍ മൂന്നിന്

കല്യാണി പ്രിയദര്‍ശന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ശേഷം മൈക്കില്‍ ഫാത്തിമ’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. നവംബര്‍ മൂന്നിന് ചിത്രം തിയറ്ററുകളിലെത്തും. മനു സി കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അനിരുദ്ധ് രവിചന്ദര്‍ ആലപിച്ച ഗാനവും ചിത്രത്തിന്റെ ടീസറും പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായി മാറിയിരുന്നു. ഇന്ത്യന്‍ സിനിമാലോകത്ത് കളക്ഷന്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് മുന്നേറുന്ന ഷാരൂഖ് ഖാന്റെ ജവാന്‍, വിജയുടെ ലിയോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗോകുലം മൂവീസ് ആഗോള തലത്തില്‍ റിലീസ് ചെയ്യുന്ന മലയാള ചിത്രമായിരിക്കും ശേഷം മൈക്കില്‍ […]

Posted inവിനോദം

‘ആരോട് പറയാന്‍ ആരു കേള്‍ക്കാന്‍’ ട്രെയിലര്‍

സാജു നവോദയ(പാഷാണം ഷാജി), രഞ്ജിനി ജോര്‍ജ് എന്നിവരെ മുഖ്യ കഥാപാത്രമാക്കി സൈനു ചാവക്കാടന്‍ സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ‘ആരോട് പറയാന്‍ ആരു കേള്‍ക്കാന്‍’. ചിത്രത്തിന്റെ ട്രെയിലര്‍ സിനിഹോപ്‌സ് ഒടിടിയുടെ യൂട്യൂബിലൂടെ റിലീസ് ചെയ്തു. ഹൈ ഹോപ്‌സ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബോണി അസ്സനാര്‍, സോണിയല്‍ വര്‍ഗ്ഗീസ്, റോബിന്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയാക്കിയ ചിത്രം, നവംബര്‍ ആദ്യ വാരത്തില്‍ റിലീസിനെത്തും. റൊമാന്റിക് ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രത്തിന്റെ കഥ ബിന്ദു എന്‍ കെ […]

Posted inഓട്ടോമോട്ടീവ്

സെഡാന്‍ കാറുകള്‍ക്ക് മികച്ച ഓഫറുമായി കമ്പനികള്‍

ഉത്സവ സീസണില്‍ സെഡാന്‍ കാറുകള്‍ക്ക് മികച്ച ഓഫറുമായി കമ്പനികള്‍. ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ മികച്ച അഞ്ച് സെഡാന്‍ കാറുകള്‍ക്കാണ് ഈ വിലക്കുറവ്. ഹോണ്ട കാര്‍സ് ഇന്ത്യ അതിന്റെ ഹോട്ട് സെല്ലിംഗ് സെഡാനായ സിറ്റിക്ക് 75,000 രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഈ മാസം ഏറ്റവും വലിയ വിലക്കിഴിവ് ലഭിക്കുന്ന സെഡാനാണ് സ്‌കോഡ സ്ലാവിയ. സ്‌കോഡ അതിന്റെ ശക്തമായ സ്ലാവിയയ്ക്ക് 1.5 ലക്ഷം രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഫോക്സ്വാഗന്റെ പ്രീമിയം സെഡാന്‍വിര്‍ട്ടസ് ഈ മാസം […]

Posted inപുസ്തകങ്ങൾ

തപോവനയാത്ര

തണുപ്പ് എന്റെ ശരീരത്തെ പന്തുതട്ടുന്നു. പക്ഷേ, താഴ്വരയെ വലയംചെയ്യുന്ന നിലാവില്‍പ്പൊതിഞ്ഞ പ്രശാന്തി പേരില്ലാത്ത ഒരു ആനന്ദത്തിലേക്ക് നമ്മെ അപ്പൂപ്പന്‍താടിയെപ്പോലെ പറത്തിയുയര്‍ത്തുന്നു. കണ്ണുകള്‍ മാനത്തേക്കു തിരിക്കുമ്പോള്‍ ആകാശഗംഗയുടെ മനംമയക്കിക്കൊണ്ട് ശോഭിക്കുന്ന വഴിത്താര നമ്മെ മാടിവിളിക്കുന്നു: വരൂ യാത്രികാ, പ്രപഞ്ചത്തിലേക്കു സ്വാഗതം. യാത്രികരുടെ എക്കാലത്തെയും സ്വപ്നമായ തപോവനത്തിലേക്ക് സ്വാമി സംവിദാനന്ദിനൊപ്പം സക്കറിയ നടത്തിയ സാഹസികവും നിഗൂഢാനുഭൂതി നിറഞ്ഞതുമായ വിസ്മയയാത്രയുടെ അനുഭവരേഖ. ‘തപോവനയാത്ര’. സക്കറിയ. മാതൃഭൂമി. വില 136 രൂപ.  

Posted inആരോഗ്യം

ചിട്ടയോടെയുള്ള ജീവിതം ശ്വാസകോശത്തെ ആരോഗ്യമുള്ളതാക്കും

ഒക്ടോബര്‍ 25, ലോക ശ്വാസകോശാരോഗ്യ ദിനം. നമ്മുടെ ശരീരം ആരോഗ്യത്തോടെ ഇരിക്കാന്‍ ഓക്സിജന്‍ അത്യാവശ്യമാണ്. അതിന് ശ്വാസകോശം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കണം. എന്നാല്‍ മാറി വരുന്ന ജീവിതശൈലിയും കാലാവസ്ഥയും ഭക്ഷണ രീതിയും കാരണം കഴിഞ്ഞ കുറച്ച് ദശകങ്ങളായി ശ്വാസകോശ സംബന്ധിയായ പല രോഗങ്ങളും വര്‍ധിച്ചു വരുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ചിട്ടയോടുള്ള ജീവിതം നമ്മുടെ ശ്വാസകോശത്തെ ആരോഗ്യമുള്ളതാക്കും. പുകവലിയാണ് ശ്വാസകോശത്തിന് ഏറ്റവും വലിയ വില്ലന്‍. ഇത് അര്‍ബുദം, ക്രോണിക് ഒബ്രസ്ട്റ്റീവ് പള്‍മണറി ഡിസീസ് എന്നവയ്ക്കുള്ള സാധ്യത കൂട്ടും. ശ്വാസ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

മാനന്തവാടി മേഖലകളിലെ വവ്വാലുകളിൽ വൈറസ് സാന്നിധ്യം ഐസിഎംആർ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് . ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുകൾ പാലിക്കണമെന്നും ആരോഗ്യപ്രവർത്തകർക്ക് മന്ത്രി മുന്നറിയിപ്പ് നൽകി. വയനാട് ജില്ലയിലെ ബത്തേരി, മാനന്തവാടി മേഖലകളിലെ വവ്വാലുകളിലാണ് വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതെങ്കിലും പ്രത്യേക പ്രദേശം എന്നതിനപ്പുറം പൊതു ജാഗ്രതയിൽ ഊന്നിയാണ് പ്രവർത്തനം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം

2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർഥിയായ സുന്ദരക്ക് സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രതികള്‍ക്കും കാസര്‍കോട് ജില്ല സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു.കേസ് അടുത്ത മാസം 15ന് വീണ്ടും പരിഗണിക്കും.

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  സിറിയയില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം. സിറിയയില്‍നിന്ന് ഇസ്രയേലിലേക്കുണ്ടായ റോക്കറ്റ് ആക്രമണത്തിനു മറുപടിയാണെന്നാണ് ഇസ്രയേലിന്റെ പ്രതികരണം. ഇതേസമയം, സിറിയയിലെ യുഎസ് സൈനിക താവളത്തിലേക്കു ഹിസ്ബുല്ല ആക്രമണം നടത്തി. ഹമാസിന്റെ നുഴഞ്ഞുകയറ്റക്കാരായ 10 പേരെ വധിച്ചെന്ന് ഇസ്രയേല്‍ അറിയിച്ചു. ഇതേസമയം, ഗാസയിലെ ആശുപത്രികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. ഇന്ധനവും ഭക്ഷണവും ഇല്ലാത്തതാണു കാരണം. യുഎന്‍ ദുരിതാശ്വാസ ഏജന്‍സിയുടെ പ്രവര്‍ത്തനവും അവസാനിച്ച നിലയിലാണ്. മഞ്ചേശ്വരം തെരഞ്ഞെടുപ്പു കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ കാസര്‍കോട് ജില്ല സെഷന്‍സ് കോടതിയിലെത്തി ജാമ്യമെടുത്തു. ഇതാദ്യമായാണ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇന്ത്യൻ വംശജരായ 2 ശാസ്ത്രജ്ഞർക്ക് നാഷണൽ മെഡൽ ഓഫ് ടെക്‌നോളജി ആൻഡ് ഇന്നൊവേഷൻ പുരസ്‌കാരം

ഇന്ത്യൻ അമേരിക്കൻ ശാസ്ത്രജ്ഞരായ അശോക് ഗാഡ്ഗിലിനും സുബ്ര സുരേഷിനുമാണ് നാഷണൽ മെഡൽ ഓഫ് ടെക്‌നോളജി ആൻഡ് ഇന്നൊവേഷൻ പുരസ്‌കാരം ലഭിച്ചത്. വൈറ്റ് ഹൗസിൽ വെച്ച് പ്രസിഡന്‍റ് ജോ ബൈഡൻ ഇരുവര്‍ക്കും പുരസ്കാരം സമ്മാനിച്ചു. ബെർക്ക്‌ലിയിലെ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയില്‍ സിവിൽ, എൻവയോൺമെന്‍റൽ എഞ്ചിനിയറിംഗിലെ പ്രൊഫസറാണ് അശോക് ഗാഡ്ഗില്‍. ബ്രൗൺ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂൾ ഓഫ് എഞ്ചിനീയറിംഗിലെ പ്രൊഫസറാണ് സുബ്ര സുരേഷ്.അമേരിക്കയിലെ പരമോന്നത ശാസ്ത്ര ബഹുമതിയാണ് നാഷണൽ മെഡൽ ഓഫ് സയൻസ്.