ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ നെതര്‍ലന്‍ഡ്സിന് എതിരെ ഓസ്ട്രേലിയയ്ക്ക് വമ്പൻ ജയം. 309 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് നെതര്‍ലന്‍ഡ്സ് ഏറ്റുവാങ്ങിയത്. 400 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ നെതര്‍ലന്‍ഡ്സ് 21 ഓവറില്‍ 90 റൺസിന് ആൾ ഔട്ടാവുകയായിരുന്നു. ആഡം സാംപയാണ് നാല് വിക്കറ്റ് പിഴുത് നെതര്‍ലന്‍ഡ്സിനെ തകര്‍ത്തത്. മിച്ചല്‍ മാര്‍ഷ് രണ്ട് വിക്കറ്റ് നേടി. നെതര്‍ലന്‍ഡ്സിന്റെ ഒരു താരത്തിന് പോലും 30 റണ്‍സില്‍ കൂടുതല്‍ നേടാനായില്ല. ഓസീസിന്റെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്.
ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ നെതര്‍ലന്‍ഡ്സിന് എതിരെ ഓസ്ട്രേലിയയ്ക്ക് വമ്പൻ ജയം
