സ്കിപ്പിംഗ് നല്ലൊരു കലയാണ്. എന്നാല്‍ സൈക്കിളോടിച്ചുകൊണ്ട് സ്കിപ്പിംഗ് ചെയ്യാനാകുമോ? ഇതാ, സൈക്കില്‍ സ്കിപ്പിംഗ് നടത്തുന്ന ഒരു യുവതി. ബുഷ്റ എന്ന സോഷ്യല്‍ മീഡിയ താരം ആണ് സൈക്കിളില്‍ ഈ അഭ്യാസപ്രകടനം നടത്തിയത്. പരമ്പരാഗത വേഷം അണിഞ്ഞാണ് സൈക്കിള്‍ സ്കിപ്പിംഗ്. മനോഹരമായ വേഷവും ആഭരണങ്ങളുമെല്ലാം അണിഞ്ഞ് സൈക്കിളില്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്ന സുന്ദരിക്കുട്ടി. വിവിധയിനം സൈക്കിള്‍ അഭ്യാസങ്ങളുടെ വീഡിയോകള്‍ നേരത്തേയും ഇവര്‍ പോസ്റ്റു ചെയ്തിട്ടുണ്ട്. നിഷ്പ്രയാസം നമുക്കും ഇതെല്ലാം ചെയ്യാമെന്നു കരുതി അഭ്യാസ സാഹസത്തിന് ആരും മുതിരേണ്ട. വളരെയധികം പരിശീലനങ്ങള്‍ക്കു ശേഷമാണ് ബുഷ്റ ഇത്തരം അഭ്യാസങ്ങളെല്ലാം പയറ്റുന്നത്. വളരെയധികം അപകടമുണ്ടാക്കുന്ന അഭ്യാസമാണിത്. ബുഷ്റയുടെ വീഡിയോയ്ക്ക് വന്‍തോതിലുള്ള പ്രതികരണമാണ് ഇന്‍സ്റ്റഗ്രാമില്‍ ലഭിച്ചത്.
സൈക്കിള്‍ സ്കിപ്പിംഗ്
