Posted inആരോഗ്യം

വെറും വയറ്റിലെ കാപ്പികുടി അസിഡിറ്റി കൂട്ടും

കൂടുതല്‍ പേരിലും കണ്ടുവരുന്ന ഒരു ശീലമാണ് തുടര്‍ച്ചയായുള്ള കാപ്പികുടി. കാലങ്ങളായി പലരും തുടര്‍ന്ന് വരുന്ന ശീലമാണ് ഉണര്‍ന്നാലുടന്‍ ഒരു കാപ്പി കുടിക്കുക എന്നത്. പിന്നീട് പ്രഭാതഭക്ഷണത്തിന്റെ കൂടെയും വെറുതെ ഇരിക്കുമ്പോഴും ഒക്കെ കാപ്പി കുടിക്കുക എന്നത്. എന്നാല്‍, കാപ്പിയുമായുള്ള അമിത പ്രേമം ഒഴിവാക്കുന്നതാണ് ശരീരത്തിനും ആരോഗ്യത്തിനും നല്ലത്. തുടര്‍ച്ചയായി കാപ്പി കുടിക്കുന്നത്, വെറും വയറ്റിലെ കാപ്പികുടി അസിഡിറ്റി കൂടാന്‍ കാരണമാകുന്നു. മാത്രമല്ല, ഹൃദയമിടിപ്പ് കൂടുക, ദഹനക്കുറവുണ്ടാകുക തുടങ്ങിയ അസ്വസ്ഥതകള്‍ക്കും വഴിവയ്ക്കുന്നു. ഡികോഫിനേറ്റഡ് കാപ്പിയാണെങ്കിലും അസിഡിറ്റി വര്‍ദ്ധിപ്പിക്കുകയെ ഉള്ളൂ. […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  ദീപാവലിയോടനുബന്ധിച്ച് കേരളത്തിലേക്ക് ഒരു വന്ദേഭാരത് ട്രെയിന്‍കൂടി. ചെന്നൈ -ബെംഗളൂരു- എറണാകുളം റൂട്ടില്‍ കര്‍ണാടകത്തെയും തമിഴ്‌നാടിനെയും ബന്ധിപ്പിച്ചായിരിക്കും സര്‍വീസ് നടത്തുക. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണു സര്‍വീസ്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകൃത ദേശീയ പാര്‍ട്ടി അല്ലാത്തതിനാല്‍ കേരളത്തിലെ ജെഡിഎസിന് തരംപോലെ തീരുമാനിക്കാമെന്നു നേതാക്കള്‍. സംസ്ഥാന ഘടകം പ്രത്യേക വിഭാഗമായി തുടരും. വേറെ പാര്‍ട്ടി രൂപീകരിക്കില്ല. മറ്റു സംസ്ഥാനങ്ങളെ നേതാക്കളുമായി ചര്‍ച്ച തുടരുന്നുണ്ട്. ചിഹ്നത്തെച്ചൊല്ലി അയോഗ്യതാ നപടികളുണ്ടായാല്‍ നിയമപരമായി നേരിടുമെന്ന് ജെഡിഎസ് നേതാക്കളായ മാത്യു ടി തോമസ്, മന്ത്രി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ക്രമസമാധാന പരിപാലനത്തിൽ കേരളം ഒന്നാമതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

ക്രമസമാധാന പരിപാലനത്തിൽ കേരളം ഒന്നാമതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. അന്വേഷണ മികവിൽ കേരള പൊലീസ് മുന്നിൽ. സേനയിൽ ഇനിയും സ്ത്രീ പ്രാതിനിധ്യം ഉയർത്തുകയാണ് സർക്കാർ നയം. അന്വേഷണ മികവിൽ കേരള പൊലിസ് മുന്നിലാണ്.പൊലിസിൻ്റെ പോരായ്മകളാണ് പലപ്പോഴും ഉയർത്തി കാണിക്കപ്പെടുന്നതെന്ന് മുഹമ്മദ് റിയാസ് വ്യക്തമാക്കി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സോളാര്‍ കേസില്‍ കെ.ബി ഗണേഷ് കുമാര്‍ വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് കെ സുധാകരന്‍

സോളാര്‍ കേസില്‍ കെ.ബി ഗണേഷ് കുമാര്‍ വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധി സോളാര്‍ കേസിലെ ഗൂഢാലോചനകള്‍ പുറത്തുകൊണ്ടുവരാന്‍ സഹായിക്കുമെന്നും വിധിയെ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നുവെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കേരളം കാതോര്‍ത്തിരുന്ന വിധിയാണിതെന്ന് അദ്ദേഹം പറഞ്ഞു.സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരേ നടത്തിയ മൃഗീയമായ സോളാര്‍ ഗൂഢാലോചനയിലെ കേന്ദ്രബിന്ദുവാണ് ഗണേഷ്‌കുമാര്‍. നീണ്ടനാള്‍ വേട്ടയാടപ്പെട്ട ഉമ്മന്‍ ചാണ്ടിക്ക് നീതിയിലേക്കുള്ള കവാടം തുറന്നിട്ടതാണ് വിധിയെന്ന് കെ സുധാകരൻ  അഭിപ്രായപ്പെട്ടു.

Posted inലേറ്റസ്റ്റ്

തലയില്‍ 319 വൈന്‍ ഗ്ലാസ്

തലയില്‍ 319 വൈന്‍ ഗ്ലാസുകള്‍. അത്രയേറെ വൈന്‍ ഗ്ലാസുകള്‍ വച്ചു ബാലന്‍സ് ചെയ്യാന്‍ ആര്‍ക്കെങ്കിലും കഴിയുമോ. ഒരു സൈപ്രസിലെ പാഫോസിലുള്ള 62 കാരന്‍ 319 വൈന്‍ ഗ്ലാസുകള്‍ ശിരസിലേറ്റി ലോക റെക്കോര്‍ഡിട്ടിരിക്കുകയാണ്. അരിസ്റ്റോടെലിസ് വലോറിറ്റിസ് എന്നാണ് ഈ വിദ്വാന്റെ പേര്. നരത്തെ 270 ഗ്ലാസുകള്‍ തലയില്‍ വച്ച് ബാലന്‍സ് ചെയ്ത എന്റ്‌റിനോസ് കാന്തിയുടെ റെക്കോര്‍ഡ് തകര്‍ത്തുകൊണ്ടാണ് ഇദ്ദേഹം ലോകത്തെ വിസ്മയിപ്പിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം പിടിച്ചത്. അത്ഭുതകരമായ പ്രകടനത്തിന്റെ വീഡിയോ എക്സ്, ഇന്‍സ്റ്റഗ്രാം പ്ലാറ്റ്ഫോമുകളില്‍ പോസ്റ്റു […]

Posted inലേറ്റസ്റ്റ്

കടനാട് സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗങ്ങൾ രാജിവെച്ചു

കടനാട് സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗങ്ങൾ രാജിവെച്ചു.പ്രസിഡന്റും വൈസ് പ്രസിഡന്റും അടക്കം ഏഴുപേരാണ് രാജി വെച്ചത്. 13 അംഗ ഭരണ സമിതിയിൽ ഒരംഗം നേരത്തെ രാജി വെച്ചിരുന്നു. നിക്ഷേപകർക്ക് 55 കോടിയോളം രൂപ കുടിശിക നൽകാനാവാത്ത വിധം പ്രതിസന്ധിയിൽ ആയിരുന്നു ബാങ്ക്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രാദേശിക നേതാക്കൾക്ക് മുന്നറിയിപ്പുമായി കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ

പ്രാദേശിക നേതാക്കൾക്ക് മുന്നറിയിപ്പുമായി കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് കോൺഗ്രസിൻ്റെ നിലനിൽപ്പിനായുള്ള പോരാട്ടമാണ്. കോൺഗ്രസ് സംഘടന വേണ്ടത്ര സജ്ജമല്ല.എത്ര ബൂത്ത് കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ടെന്ന് നേതാക്കൾ വിലയിരുത്തണം. ഗ്രൂപ്പ്, ജാതി എന്നിവയടക്കം പല പേരുകളിൽ തമ്മിലടിക്കുന്നു. മണ്ഡലം കമ്മിറ്റികൾ പലയിടത്തും നിഷ്ക്രിയം. പ്രവർത്തിക്കാത്ത കമ്മറ്റികൾ പിരിച്ചുവിടും. മാറാനും തിരുത്താനും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ‘5ജി യൂസ് കേസ് ലാബുകള്‍ക്ക്’ തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ‘5ജി യൂസ് കേസ് ലാബുകള്‍ക്ക്’ തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര സര്‍ക്കാരിന്റെ ‘100 5ജി ലാബുകള്‍’ പദ്ധതിയുടെ ഭാഗമായാണ് ഈ ലാബുകള്‍ ഒരുക്കിയത്. രാജ്യത്തെ യുവാക്കള്‍ക്ക് ഇതുവഴി വലിയ സ്വപ്‌നങ്ങള്‍ കാണാനും ആഗ്രഹങ്ങള്‍ നേടിയെടുക്കാനും സാധിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.ഡല്‍ഹിയില്‍ നടക്കുന്ന ഈ വര്‍ഷത്തെ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ വച്ചാണ് പ്രധാനമന്ത്രി 5ജി ലാബുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കിയത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ജനപക്ഷം ചെയർമാൻ ഷോൺ ജോർജ് കെ സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി

പി സി ജോർജിന്റെ ജനപക്ഷം സെക്കുലർ എൻഡിഎയിലേക്കെന്ന് സൂചന. ജനപക്ഷം ചെയർമാൻ ഷോൺ ജോർജ് ബിജെപി സംസ്ഥാന കാര്യാലയത്തിലെത്തി കെ സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി.  എന്നാൽ അനൗദ്യോഗിക കൂടികാഴ്ചയെന്ന് ഷോൺ ജോർജ് പ്രതികരിച്ചു.എൻഡിഎയിൽ ലോക്‌സഭാ സ്ഥാനാർത്ഥി നിർണയം പുരോഗമിക്കുന്നതിനിടെയാണ് കൂടിക്കാഴ്ച്ച. ഇന്ന് ഉച്ചയോടുകൂടിയാണ് അദ്ദേഹം ബിജെപിയുടെ സംസ്ഥാന കാര്യാലയത്തിൽ എത്തിയത്. ഇന്ന് തിരുവനന്തപുരത്ത് കെ സുരേന്ദ്രൻ നടത്തിയ വാർത്താ സമ്മേളനത്തിന് ശേഷമായിരുന്നു കൂടിക്കാഴ്ച്ച.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മികച്ച ചാനലൈസിങ് ഏജന്‍സിക്കുള്ള ഒന്നാം സ്ഥാനം സംസ്ഥാന വനിതാ വികസന കോര്‍പറേഷന്

കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തിൽ മികച്ച ചാനെലൈസിങ് ഏജന്‍സിക്കുള്ള ഒന്നാം സ്ഥാനം സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ കരസ്ഥമാക്കി. സംസ്ഥാന വനിത വികസന കോര്‍പറേഷന്‍ നടത്തിവരുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.