Posted inആരോഗ്യം

ഇന്ന് ലോക പക്ഷാഘാത ദിനം, വേണ്ടത് അടിയന്തര ചികിത്സ

ഇന്ന് ഒക്ടോബര്‍ 29, ലോക പക്ഷാഘാത ദിനം. ഓരോ വര്‍ഷവും ലോകമെമ്പാടുമുള്ള ഒന്നരക്കോടി ആളുകള്‍ക്ക് സ്‌ട്രോക്ക് സംഭവിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ 50 ലക്ഷത്തോളം പേര്‍ മരിക്കുകയും 50 ലക്ഷത്തോളം പേര്‍ക്ക് സ്ഥിരമായ അംഗവൈകല്യമുണ്ടാകുകയും ചെയ്യുന്നു. മസ്തിഷ്‌കത്തിലേക്കുള്ള രക്ത വിതരണം പെട്ടെന്ന് തടസ്സപ്പെടുമ്പോഴാണ് സ്‌ട്രോക്ക് സംഭവിക്കുന്നത്. രക്തം കട്ടപിടിച്ച് രക്തധമനി അടയുന്നതിന്റെയോ രക്തക്കുഴല്‍ പൊട്ടിത്തെറിക്കുന്നതിന്റെയോ ഫലമായി ഇത് സംഭവിക്കാം. രണ്ട് സാഹചര്യങ്ങളിലും തലച്ചോറിലേക്കുള്ള ഓക്‌സിജനും പോഷകാഹാര വിതരണവും തകരാറിലാകുന്നു. ഇത് മസ്തിഷ്‌ക കോശങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയോ മരണത്തിലേക്ക് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സുരേഷ് ഗോപിയുടേത് മാപ്പ് പറച്ചിലല്ല വിശദീകരണമായിട്ടാണ് തോന്നിയതെന്ന് മാധ്യമപ്രവർത്തക

തനിക്ക് തെറ്റായി തോന്നിയെങ്കിൽ എന്നല്ല, അത് തെറ്റാണെന്നു സുരേഷ് ഗോപിയാണ് മനസിലാക്കേണ്ടതെന്നും സുരേഷ്ഗോപിയുടേത് മോശമായ സ്പർശനം ആയിട്ടാണ് അനുഭവപ്പെട്ടത്. അത് കൊണ്ടാണ് ആ രീതിയിൽ പ്രതികരിച്ചതെന്നും മാധ്യമ പ്രവർത്തക പറഞ്ഞു. ഒരു മാധ്യമ പ്രവർത്തകർക്കും ഇനി ഇങ്ങനെ ഒരു അനുഭവമുണ്ടാവകരുതെന്നും മാധ്യമ പ്രവർത്തക കൂട്ടിച്ചേർത്തു.

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തില്‍ രണ്ടു ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ നാലു പ്രതികളെയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി. പ്രതികളായ ഡോ. രമേശന്‍, ഡോ. ഷഹന , സ്റ്റാഫ് നേഴ്‌സ് രഹന, മഞ്ജു എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനാണ് അനുമതി തേടിയത്. അപേക്ഷ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ഡിജിപിക്കു സമര്‍പ്പിച്ചു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവച്ച സുരേഷ് ഗോപിക്കെതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കുമെന്ന് മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ കെയുഡബ്ല്യുജെ. നിയമ നടപടികളും സ്വീകരിക്കും. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ശശി തരൂർ നടത്തിയ പരാമർശത്തോട് പ്രതികരിച്ച് രമേശ് ചെന്നിത്തലയും വിഡി സതീശനും

പലസ്തീൻ ഐക്യദാർഢ്യ പരിപാടി വിജയമാണെന്നും ശശി തരൂർ തന്നെ വിവാദത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.ഹമാസ് നടത്തുന്നത് ഭീകര പ്രവർത്തനമാണെന്ന് ഒരിക്കലും കോൺഗ്രസ്‌ പറഞ്ഞിട്ടില്ലെന്നും ശശി തരൂരിനെ ഒറ്റപ്പെടുത്താൻ ശ്രമിക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു. അതോടൊപ്പം ശശി തരൂർ പ്രസ്താവന തിരുത്തിയിട്ടുണ്ടെന്നായിരുന്നു വിഡി സതീശന്റെ പ്രതികരണം. ഇനി വിവാദമാക്കേണ്ടതില്ല. കോൺഗ്രസ് നിലപാട് വർക്കിംഗ് കമ്മറ്റി വ്യക്തമാക്കിയിട്ടുണ്ട്. സ്വതന്ത്ര പലസ്തീനൊപ്പമാണ് കോൺഗ്രസെന്നും സതീശൻ കൂട്ടിച്ചേർത്തു.  

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഉത്തരേന്ത്യയിലെ റെയിൽവേ സ്റ്റേഷനുകൾക്ക് ലഷ്ക്കർ ഭീഷണി

ഹരിയാന, യുപി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ പത്തു റെയിൽവേ സ്റ്റേഷനുകളിൽ സ്ഫോടനം നടത്തുമെന്ന് ലഷ്ക്കർ കമാൻഡർ കരീം അൻസാരിയുടെ ഭീഷണിക്കത്ത്. ഈ സംസ്ഥാനങ്ങളിലെ റെയിൽവേ സ്റ്റേഷനുകളിൽ നവംബർ 13 ന് സ്ഫോടനം നടത്തുമെന്നാണ് ഭീഷണി സന്ദേശത്തിലുള്ളത്. നവംബർ 15 ന് ഹരിയാന ജഗദാരി വൈദ്യുതി നിലയം തകർക്കുമെന്നും ഭീഷണിയുണ്ട്. കശ്മീരിലെ ഭീകരരെ വധിച്ചതിന് പ്രതികാരമെന്നും കത്തിൽ പറയുന്നുവെന്നാണിപ്പോർട്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സമരത്തിനൊരുങ്ങി സിപിഐ തൊഴിലാളി യൂണിയന്‍

സംസ്ഥാനത്തെ പല സപ്ലൈകോ സ്റ്റോറുകളിലും 13 ഇന സബ്സിഡി ഉത്പന്നങ്ങളിൽ 5 എണ്ണം പോലും ഇല്ലെന്ന് റിപ്പോർട്ട്.സബ്സിഡി സാധനങ്ങളൊന്നുമില്ലെങ്കിൽ സപ്ലൈകോയിൽ ആള്‍ കയറില്ല. കച്ചവടം കുറയുമ്പോൾ പ്രതിസന്ധിയിലാകുന്നത് സപ്ലൈകോ സ്റ്റോറുകളിലെ താൽകാലിക ജീവനക്കാരാണ്. ടാർഗറ്റ് തികയ്ക്കാതെ ഇവര്‍ക്ക് ശമ്പളം ലഭിക്കില്ല. ഇതേ തുടർന്ന് സംസ്ഥാനവ്യാപക സമരം തുടങ്ങാൻ എഐടിയുസി. വരുമാനനഷ്ടം നേരിടുന്ന താൽകാലിക ജീവനക്കാരെ അണിനിരത്തിയാണ് സിപിഐ തൊഴിലാളി യൂണിയന്‍റെ പ്രക്ഷോഭം തുടങ്ങുന്നത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അന്വേഷണത്തിന് നിർദേശിച്ച് ആരോ​ഗ്യമന്ത്രി വീണ ജോർജ്

ഇന്നലെ പഴമ്പാലക്കോട് എസ്.എം.എം ഹയർസെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയെ ബസ് ചാർജിനുള്ള പൈസ കുറവെന്ന് പറഞ്ഞ് കണ്ടക്ടർ പാതിവഴിയിൽ ഇറക്കി വിട്ട സംഭവത്തിൽ അന്വേഷണത്തിന് നിർദേശിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. നിയമനടപടി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ബാലാവകാശ കമ്മീഷനോടാണ് മന്ത്രി അന്വഷണത്തിന് നിർദ്ദേശം നൽകിയത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മാവോയിസ്റ്റ് സാന്നിധ്യം പരിശോധിക്കാൻ അട്ടപ്പാടിയിൽ പൊലീസ് വ്യോമ നിരീക്ഷണം നടത്തി

അഗളി ഡിവൈ.എസ്പിയുടെ നേതൃത്വത്തിൽ മാവോയിസ്റ്റ് സാന്നിധ്യം പരിശോധിക്കാൻ അട്ടപ്പാടിയിൽ പൊലീസ് വ്യോമ നിരീക്ഷണം നടത്തി. നക്സൽ വിരുദ്ധ സേനയിലെ അംഗങ്ങളും നിരീക്ഷണത്തിൽ പങ്കെടുത്തു. സർക്കാർ വാടകക്കെടുത്ത ഹെലികോപ്ടറിലായിരുന്നു നിരീക്ഷണ പറക്കൽ. നേരത്തെ മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയ സൈലൻറ് വാലി, അപ്പർ ഭവാനി കാടുകളിലാണ് നിരീക്ഷണം നടത്തിയത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഹിരാനന്ദാനി ഗ്രൂപ്പുമായുള്ള ബന്ധം സമ്മതിച്ച് മഹുവ മൊയ്ത്ര

രാജ്യത്തെ പ്രധാന വ്യവസായിയായ അദാനി ഗ്രൂപ്പിനെക്കുറിച്ചു പാർലമെന്റിൽ ചോദ്യം ചോദിക്കാൻ ഹിരനന്ദാനിയിൽ‍നിന്നു മഹുവ മൊയ്ത്ര പണവും സമ്മാനങ്ങളും വാങ്ങിയെന്ന് ബിജെപി എംപി നിഷികാന്ത് ദുബെയാണ് ആരോപണം ഉന്നയിച്ചിരുന്നത്. അതേസമയം പാർലമെൻറ് ഇ മെയിൽ വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്നും, ലോഗിൻ, പാസ് വേഡ് വിവരങ്ങൾ കൈമാറിയത് ചോദ്യങ്ങൾ തയ്യാറാക്കാനാണെന്നും എന്നാൽ ലക്ഷ്യം പണമായിരുന്നില്ലെന്നും തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര പറഞ്ഞു.പാർലമെന്റ് അം​ഗങ്ങളുടെ ഔദ്യോ​ഗിക ഇ മെയിൽ കൈകാര്യം ചെയ്യുന്നതിൽ ഒരു നിയമവും നിലവിലില്ല. ഒരു എംപി യും ചോദ്യങ്ങൾ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മൂന്നാറിൽ വീണ്ടും ഒഴിപ്പിക്കൽ നടപടി

മൂന്നാറിൽ 2.20 ഏക്കർ ഭൂമി ഏറ്റെടുത്ത് ദൗത്യസംഘം ബോർഡ് സ്ഥാപിച്ചു. ചിന്നക്കനാൽ സിമന്റ് പാലത്തിന് സമീപം ഭൂമി കൈവശം വച്ചിരുന്ന അടിമാലി സ്വദേശി ജോസ് ജോസഫിനോട് വീട് ഒഴിഞ്ഞ് പോകാൻ നോട്ടീസ് നൽകി. 30 ദിവസമാണ് ‌ഒഴിവാകുന്നതിലേക്ക് അനുവദിച്ചിരിക്കുന്നത്. ഇയാൾ ഏലം കൃഷി ചെയ്തിരുന്ന സ്‌ഥലമാണ് ഒഴിപ്പിച്ചത്.