മൂന്നാറിൽ 2.20 ഏക്കർ ഭൂമി ഏറ്റെടുത്ത് ദൗത്യസംഘം ബോർഡ് സ്ഥാപിച്ചു. ചിന്നക്കനാൽ സിമന്റ് പാലത്തിന് സമീപം ഭൂമി കൈവശം വച്ചിരുന്ന അടിമാലി സ്വദേശി ജോസ് ജോസഫിനോട് വീട് ഒഴിഞ്ഞ് പോകാൻ നോട്ടീസ് നൽകി. 30 ദിവസമാണ് ഒഴിവാകുന്നതിലേക്ക് അനുവദിച്ചിരിക്കുന്നത്. ഇയാൾ ഏലം കൃഷി ചെയ്തിരുന്ന സ്ഥലമാണ് ഒഴിപ്പിച്ചത്.
മൂന്നാറിൽ വീണ്ടും ഒഴിപ്പിക്കൽ നടപടി
