Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ക്ഷേത്ര പരിസരങ്ങൾ ശാന്തമായിരിക്കണമെന്നും അവിടെ കായിക പരിശീലനമോ ആയുധ പരിശീലനമോ പാടില്ലെന്നും കെ. അനന്തഗോപൻ

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളിൽ ആര്‍എസ്എസിന്റെയും തീവ്രആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘടനകളുടെയും പ്രവര്‍ത്തനങ്ങളും ആയുധ പരിശീലനവും നിരോധിച്ചിരുന്നു എന്നാല്‍ ഉത്തരവ് പാലിക്കപ്പെടാതിരുന്നതോടെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് പുതിയ സര്‍ക്കുലര്‍ ഇറക്കിയത്.ക്ഷേത്ര പരിസരങ്ങൾ ശാന്തമായിരിക്കണമെന്നും അവിടെ കായിക പരിശീലനമോ ആയുധ പരിശീലനമോ പാടില്ലെന്നും,കോടതി നിർദ്ദേശാനുസരണമാണ് ബോർഡ് നടപടി സ്വീകരിച്ചതെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ കെ. അനന്തഗോപൻ വ്യക്തമാക്കി.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഒക്ടോബര്‍ 28

നവകേരള സദസ് നടത്തിപ്പിന് പണപ്പിരിവ് പാടില്ലെന്നു മാര്‍ഗ്ഗനിര്‍ദ്ദേശം. സ്പോണ്‍സറെ കണ്ടെത്താം. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും താമസ സ്ഥലത്ത് ഭക്ഷണമെത്തിക്കണം. മുഖ്യമന്ത്രിയും മന്ത്രിമാരും ഇരിക്കുന്ന വേദി എയര്‍ കണ്ടീഷന്‍ ചെയ്തതാകണം. അകമ്പടിക്ക് പൊലീസ് പൈലറ്റ് വാഹനവും ബാന്റ് സെറ്റും ഒരുക്കണം. പ്രമുഖ വ്യക്തികളുമായുള്ള സംവാദത്തിന് ചുരുങ്ങിയത് 250 പേര്‍ വേണം. ജനസദസ്സുകളില്‍ ചുരുങ്ങിയത് അയ്യായിരം പേരെ പങ്കെടുപ്പിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ◾കോഴിക്കോട് സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവച്ചതു വിവാദമായി. സുരേഷ് ഗോപിക്കെതിരെ വനിതാ കമ്മീഷനില്‍ പരാതി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നതിൽ ഞെട്ടലും ലജ്ജയുമുണ്ടെന്ന് പ്രിയങ്ക ഗാന്ധി

ഇസ്രയേലും ഹമാസും തമ്മിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് യുഎൻ പൊതുസഭയിൽ പാസാക്കിയ പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നതിൽ ഞെട്ടലും ലജ്ജയുമുണ്ടെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അതേസമയം വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നതിനെ പിന്തുണച്ച് ബിജെപി ദേശീയ വക്താവ് അനിൽ ആന്റണി. ഇസ്രയേല്‍ ഹമാസ് യുദ്ധത്തില്‍ ഇന്ത്യയുടെ നിലപാടിനെയും പ്രധാനമന്ത്രിയേയും അനില്‍ ആന്റണി പ്രശംസിക്കുന്നു.

Posted inബിസിനസ്സ്

സ്വര്‍ണവില പുതിയ ഉയരത്തില്‍, പവന് 45,920 രൂപ!

ആഗോള വിപണിയില്‍ 2,000 ഡോളറിലേക്ക് കുതിച്ച് സ്വര്‍ണ വില. കേരളത്തിലും സ്വര്‍ണം പുതിയ ഉയരത്തില്‍. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 60 രൂപ ഉയര്‍ന്ന് 5,720 രൂപയും പവന് 480 രൂപ വര്‍ധിച്ച് 45,920 രൂപയുമായി. കേരളത്തില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വിലയായ 45,760 രൂപയെന്ന റെക്കോഡ് ആണ് ഇന്ന് തകര്‍ത്തത്. ഈ വര്‍ഷം മേയ് അഞ്ചിനായിരുന്നു ഈ റെക്കോഡില്‍ സ്വര്‍ണം എത്തിയത്. ഇന്നലെ സ്വര്‍ണ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ട്രോയ് ഔണ്‍സിന് സെപ്റ്റംബറിലെ ഏറ്റവും ഉയര്‍ന്ന […]

Posted inടെക്നോളജി

ഗൂഗിള്‍ ആപ്പിളിന് നല്‍കുന്നത് കോടിക്കണക്കിന് ഡോളര്‍!

ആഗോള ടെക് വ്യവസായത്തില്‍ വര്‍ഷങ്ങളായി നേര്‍ക്കുനേര്‍ മത്സരിക്കുന്ന കമ്പനികളാണ് ഗൂഗിളും ആപ്പിളും. ഈ സാഹചര്യത്തിലും കോടിക്കണക്കിന് ഡോളറാണ് പ്രതിവര്‍ഷം ഗൂഗിള്‍ ആപ്പിളിന് നല്‍കിവരുന്നത്. ഡിഫോള്‍ട്ട് സേര്‍ച്ച് എന്‍ജിന്‍മാക്, ഐപാഡ്, ഐഫോണ്‍ എന്നിവയിലെ ആപ്പിളിന്റെ സഫാരി വെബ് ബ്രൗസറില്‍ ഗൂഗിള്‍ ഡിഫോള്‍ട്ട് സേര്‍ച്ച് എന്‍ജിന്‍ ആകുന്നതിനാണ് എല്ലാ വര്‍ഷവും ആപ്പിളിന് കോടിക്കണക്കിന് ഡോളര്‍ ഗൂഗിള്‍ നല്‍കുന്നത്. കൃത്യമായി എത്ര കോടിയാണ് നല്‍കുന്നതെന്ന് ഈയടുത്തു വരെ വ്യക്തമയിരുന്നില്ല. എന്നാല്‍ ന്യൂയോര്‍ക്ക് ടൈംസ് പുറത്തു വിട്ട റിപ്പോര്‍ട്ട് പ്രകാരം 2021ല്‍ ഗൂഗിള്‍ […]

Posted inവിനോദം

അനൂപ് മേനോന്‍ ചിത്രം ‘ഓ സിന്‍ഡ്രല്ല’ ട്രെയ്ലര്‍

അനൂപ് മേനോന്‍ തിരക്കഥയെഴുതി നിര്‍മ്മിക്കുന്ന പുതിയ ചിത്രം ‘ഓ സിന്‍ഡ്രല്ല’യുടെ ട്രെയ്ലര്‍ ശ്രദ്ധ നേടുന്നു. നിലവില്‍ മലയാള സിനിമയില്‍ നടക്കുന്ന പ്രശ്നങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള സറ്റയര്‍ ചിത്രമാണ് ഓ സിന്‍ഡ്രല്ല എന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചന. റിനോള്‍സ് റഹ്മാന്‍ ആണ് സംവിധാനം. മീടു കേസില്‍ അകപ്പെട്ട് സിനിമയുടെ റിലീസിന് മുമ്പ് ഒളിച്ച് താമസിക്കേണ്ടി വരുന്ന സംവിധായകന്റെ കഥയാണ് ചിത്രം പറയുന്നത്. മുന്‍ ബിഗ് ബോസ് താരവും നര്‍ത്തകിയുമായ ദില്‍ഷ പ്രസന്നന്‍ ആണ് ചിത്രത്തില്‍ നായിക. മല്ലിക […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അച്ചു ഉമ്മന്റെ പരാതി ലഭിച്ച ദിവസം തന്നെ തുടര്‍നടപടി സ്വീകരിച്ചിരുന്നതായി വനിതാ കമ്മിഷന്‍ അധ്യക്ഷ

ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെ സാമൂഹിക മാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്തി എന്നതു സംബന്ധിച്ച് ഇ-മെയില്‍ മുഖേന നല്‍കിയ പരാതി ലഭിച്ച ദിവസം തന്നെ തുടര്‍നടപടി സ്വീകരിച്ചിരുന്നതായി വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. 2023 സെപ്റ്റംബര്‍ ഒന്നിനാണ് അച്ചു ഉമ്മന്റെ പരാതി ഇ-മെയിലായി വനിതാ കമ്മിഷന് ലഭിച്ചത്. അന്നു തന്നെ ഈ പരാതി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കുന്നതിന് കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് കൈമാറിയിരുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം.

Posted inവിനോദം

ഡേവിഡ് ഫിഞ്ചര്‍ ചിത്രം ‘ദി കില്ലര്‍’ ട്രെയ്‌ലര്‍

ലോക സിനിമയില്‍ ആമുഖങ്ങളാവശ്യമില്ലാത്ത സംവിധായകനാണ് ഡേവിഡ് ഫിഞ്ചര്‍. ദി ഫൈറ്റ് ക്ലബ്, സോഡിയാക്, സെവന്‍, ഗോണ്‍ ഗേള്‍, ദി ക്യൂരിയസ് കേസ് ഓഫ് ബഞ്ചമിന്‍ ബട്ടണ്‍, മാങ്ക്, ദി സോഷ്യല്‍ നെറ്റ്വര്‍ക്ക് തുടങ്ങീ മികച്ച സിനിമകളിലൂടെ ലോക സിനിമ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാണ് ഡേവിഡ് ഫിഞ്ചര്‍. ഇപ്പോഴിതാ ‘ദി കില്ലര്‍’ എന്ന പുതിയ സിനിമയുമായി വരികയാണ് ഡേവിഡ്. കഴിഞ്ഞ ദിവസമാണ് കില്ലറിന്റെ ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. നിയോ- നോയര്‍ ആക്ഷന്‍ ഴോണറില്‍ പുറത്തിറങ്ങുന്ന ചിത്രം നവംബര്‍ പത്തിനാണ് നെറ്റ്ഫ്‌ലിക്‌സിലൂടെ […]

Posted inഓട്ടോമോട്ടീവ്

മികച്ച മൈലേജുമായി മാഗ്നൈറ്റ് എഎംടി

ജാപ്പനീസ് വാഹന ബ്രാന്‍ഡായ നിസാന്‍ ഇന്ത്യ തങ്ങളുടെ ജനപ്രിയ എസ്യുവി മാഗ്നൈറ്റിന്റെ എഎംടി മോഡല്‍ അടുത്തിടെയാണ് പുറത്തിറക്കിയത്. 6.50 ലക്ഷം രൂപ മാത്രമാണ് ഇതിന്റെ എക്സ് ഷോറൂം വില. ഈ എസ്യുവിയുടെ വിലകുറഞ്ഞ ഓട്ടോമാറ്റിക് വേരിയന്റുകള്‍ അവതരിപ്പിച്ചത് ടാറ്റ പഞ്ച്, ഹ്യുണ്ടായ് എക്സെറ്റര്‍ തുടങ്ങിയ മറ്റ് മോഡലുകള്‍ക്ക് കനത്ത വെല്ലുവിളിയായി. ഇപ്പോഴിതാ മാഗ്നൈറ്റ് എഎംടിയുടെ മൈലേജ് വിവരങ്ങളും പുറത്തുവന്നിരിക്കുകയാണ്. കമ്പനി പറയുന്നതനുസരിച്ച്, അതിന്റെ എആര്‍എഐ സാക്ഷ്യപ്പെടുത്തിയ മൈലേജ് 20 കിമി ആണെന്നാണ്. ഇതിന്റെ മാനുവല്‍ വേരിയന്റിന്റെ മൈലേജും […]

Posted inപുസ്തകങ്ങൾ

ആത്മകഥ (കെ.എം.മാണി)

അരനൂറ്റാണ്ടിലേറെക്കാലം കേരള നിയമസഭാംഗവും ഇരുപതുവര്‍ഷം മന്ത്രിയുമായിരുന്ന കെ.എം. മാണിയുടെ സംഭവബഹുലമായ ജീവിതകഥ. കേരള രാഷ്ട്രീയത്തിലെ ഒരു കാലഘട്ടത്തിന്റെ ചരിത്രംകൂടിയായിത്തീരുന്ന പുസ്തകം. രാഷ്ട്രീയാചാര്യനായ കെ.എം. മാണിയുടെ ആത്മകഥ. ‘ആത്മകഥ (കെ.എം.മാണി)’. മാതൃഭൂമി. വില 549 രൂപ.