അനൂപ് മേനോന് തിരക്കഥയെഴുതി നിര്‍മ്മിക്കുന്ന പുതിയ ചിത്രം ‘ഓ സിന്‍ഡ്രല്ല’യുടെ ട്രെയ്ലര് ശ്രദ്ധ നേടുന്നു. നിലവില്‍ മലയാള സിനിമയില്‍ നടക്കുന്ന പ്രശ്നങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള സറ്റയര്‍ ചിത്രമാണ് ഓ സിന്‍ഡ്രല്ല എന്നാണ് ട്രെയ്ലര് നല്കുന്ന സൂചന. റിനോള്‍സ് റഹ്മാന് ആണ് സംവിധാനം. മീടു കേസില്‍ അകപ്പെട്ട് സിനിമയുടെ റിലീസിന് മുമ്പ് ഒളിച്ച് താമസിക്കേണ്ടി വരുന്ന സംവിധായകന്റെ കഥയാണ് ചിത്രം പറയുന്നത്. മുന്‍ ബിഗ് ബോസ് താരവും നര്‍ത്തകിയുമായ ദില്‍ഷ പ്രസന്നന് ആണ് ചിത്രത്തില്‍ നായിക. മല്ലിക സുകുമാരന്‍, നന്ദു, മാല പാര്‍വതി, അശ്വതി ശ്രീകാന്ത്, ദിനേഷ് പ്രഭാകര്‍, പ്രശാന്ത് അലക്സാണ്ടര്‍, ബാദുഷ എന്‍ എം, ശ്രീകാന്ത് മുരളി, ശ്രുതി രജനികാന്ത്, രാജ്കുമാര് രാധാകൃഷ്ണന്, പാര്‍വതി എസ് രാധാകൃഷ്ണന്, സജല്‍ സുദര്ശനന്, ആഷിഷ് വര്‍ഗീത് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അനൂപ് മേനോന് ചിത്രം ‘ഓ സിന്‍ഡ്രല്ല’ ട്രെയ്ലര്
