Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പശ്ചിമേഷ്യൻ സംഘർഷത്തിൽ നിലപാട് മാറ്റില്ലെന്ന് കേന്ദ്രം

ഇസ്രയേലിനൊപ്പം തന്നെയാണെന്നും ഹമാസിനെതിരെയാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുമെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. പ്രതിപക്ഷ സമ്മർദ്ദത്തിന് വഴങ്ങേണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍, സർക്കാരിന് പലസ്തീൻ നയത്തിൽ ആശയക്കുഴപ്പമുണ്ടെന്ന് ശരദ് പവാർ വിമര്‍ശിച്ചു.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഒക്ടോബര്‍ 29

◾ഗാസയില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ കരയാക്രമണം. ഹമാസിന്റെ 150 ലേറെ ഭൂഗര്‍ഭ താവളങ്ങള്‍ തകര്‍ത്തു. ഗാസയില്‍ ഇന്റര്‍നെറ്റ് അടക്കമുള്ള വാര്‍ത്താവിനിമയ ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇതിനിടെ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭ പാസാക്കിയ പ്രമേയത്തില്‍നിന്ന് ഇന്ത്യ വിട്ടുനിന്നതിനെതിരേ പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധിച്ചു. ◾കേരളത്തിലെ എട്ടു ട്രെയിനുകള്‍ക്ക് റെയില്‍വെ അധിക കോച്ചുകള്‍ അനുവദിച്ചു. തിരുവനന്തപുരം – എറണാകുളം വഞ്ചിനാട് എക്സ്പ്രസ്, എറണാകുളം- കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ്, കണ്ണൂര്‍- ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്, ആലപ്പുഴ- കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ്, കണ്ണൂര്‍ – എറണാകുളം ഇന്റര്‍സിറ്റി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

യുഎന്‍ പ്രമേയത്തില്‍ നിന്ന് വിട്ടുനിന്നതില്‍ വിശദീകരണവുമായി ഇന്ത്യ

ഗാസ്സയില്‍ വെടിനിര്‍ത്തല്‍ ഉള്‍പ്പെടെ ആവശ്യപ്പെടുന്ന യുഎന്‍ പ്രമേയത്തില്‍ നിന്ന് വിട്ടുനിന്നതില്‍ വിശദീകരണവുമായി ഇന്ത്യ. ഈ മാസം ഏഴിന് നടന്ന ഹമാസ് ഭീകരാക്രമണത്തെ നേരിട്ട് അപലപിക്കാത്തതിനാലാണ് ഇന്ത്യ വിട്ടുനിന്നത്. ഗാസ്സയിലെ മാനുഷിക പ്രതിസന്ധിയെ കുറിച്ച് ഇന്ത്യ ആശങ്ക അറിയിച്ചിരുന്നു. പലസ്തീനോടുള്ള നിലപാടില്‍ മാറ്റമില്ലെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ പ്രതികരിച്ചു.ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന് അറുതി വേണമെന്ന പ്രമേയമാണ് ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലി പാസാക്കിയത്. ഗാസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന ആവശ്യം ഉള്‍പ്പെടെ ഉള്‍ക്കൊള്ളുന്ന പ്രമേയം വലിയ ഭൂരിപക്ഷത്തിലാണ് പാസാക്കിയത്. ജോര്‍ദാന്‍ കൊണ്ടുവന്ന […]

Posted inബിസിനസ്സ്

മുകേഷ് അംബാനി ക്രെഡിറ്റ് കാര്‍ഡ് രംഗത്തേയ്ക്കും

ക്രെഡിറ്റ് കാര്‍ഡ് രംഗത്തേയ്ക്കും ചുവട് വയ്ക്കാനൊരുങ്ങി മുകേഷ് അംബാനി. ഓണ്‍ലൈന്‍ റീട്ടെയില്‍, സാമ്പത്തിക മേഖലകളില്‍ കൂടുതല്‍ സാധ്യതകള്‍ തേടുന്ന അംബാനി കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകളെന്ന ആശയത്തിലേക്കും തിരിയുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായണ് അംബാനി കൈകോര്‍ക്കുന്നത്. തദ്ദേശീയമായി റുപേ നെറ്റ്വര്‍ക്കില്‍ രണ്ട് ക്രെഡിറ്റ് കാര്‍ഡുകള്‍ അവതരിപ്പിക്കാനാണ് അംബാനി ലക്ഷ്യമിടുന്നത്. എസ്ബിഐയുടെ പങ്കാളിത്തത്തോടെ മുകേഷ് അംബാനിയുടെ റിലയന്‍സ് പുറത്തിറക്കുന്ന രണ്ട് ക്രെഡിറ്റ് കാര്‍ഡുകള്‍ കോ-ബ്രാന്‍ഡഡ് ആയിരിക്കും, അതായത് ഇവ ‘റിലയന്‍സ് എസ്ബിഐ കാര്‍ഡുകള്‍’ […]

Posted inവിനോദം

രണ്‍ബീര്‍ കപൂര്‍, രശ്മിക മന്ദാന ചിത്രം ‘അനിമലി’ലെ ഗാനം

രണ്‍ബീര്‍ കപൂറും രശ്മിക മന്ദാനയും ഒന്നിക്കുന്ന ചിത്രമായ ‘അനിമലി’ലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി. ‘നീ വേറെ ഞാന്‍ വേറെ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് തെന്നിന്ത്യന്‍ സിനിമയില്‍ ഒരുപിടി മികച്ച ഗാനങ്ങള്‍ ആലപിച്ച കാര്‍ത്തിക് ആണ്. പ്രീതമിന്റെ സ്വന്തം മ്യൂസിക് സ്റ്റുഡിയോ ആയ ‘ജാം 8’ ആണ് ഈ ഗാനം കമ്പോസ് ചെയ്തിരിക്കുന്നത്. വിവാഹ ശേഷം ഗീതാഞ്ജലിയുടേയും( രശ്മിക മന്ദാന) രണ്‍ബീറിന്റെയും ജീവിതത്തില്‍ സംഭവിക്കുന്ന സങ്കീര്‍ണ്ണതകളാണ് ഗാനത്തില്‍ ദൃശ്യവത്ക്കരിച്ചിരിക്കുന്നത്. മങ്കൊമ്പ് ഗോപാലകൃഷ്ണനാണ് മലയാളം പതിപ്പിലെ വരികള്‍ […]

Posted inവിനോദം

ജോജു ജോര്‍ജ് ചിത്രം ‘പുലിമട’യിലെ പ്രൊമോ ഗാനം

തിയറ്ററുകളില്‍ നിറഞ്ഞോടുന്ന ജോജു ചിത്രം ‘പുലിമട’യിലെ പ്രൊമോ ഗാനം പുറത്തിറങ്ങി. പ്രശസ്ത റാപ് ഗായകരായ ഡബ്‌സി, ജഹാന്‍, സാറ റോസ് ജോസഫ് എന്നിവര്‍ ആലപിച്ച ‘മട ട്രാന്‍സ്’ എന്ന റാപ്പ് ഗാനമാണ് റിലീസായിരിക്കുന്നത്. അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ഈ അടുത്ത് സമൂഹ മാധ്യമങ്ങളിലൂടെ ഹിറ്റായ ‘മലബാറി ഗ്യാങ്’ ഗാനം ആലപിച്ച ഡബ്സിയുടെ ‘മട ട്രാന്‍സ്’ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറി കഴിഞ്ഞു. ജോജു ജോര്‍ജ് – ഐശ്വര്യ […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  കേരളത്തിലെ എട്ടു ട്രെയിനുകള്‍ക്ക് റെയില്‍വെ അധിക കോച്ചുകള്‍ അനുവദിച്ചു. തിരുവനന്തപുരം – എറണാകുളം വഞ്ചിനാട് എക്‌സ്പ്രസ്, എറണാകുളം- കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്, കണ്ണൂര്‍- ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്, ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്, കണ്ണൂര്‍ – എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ്, എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസ്, വേണാട് എക്പ്രസ് എന്നീ ട്രെയിനുകളിലാണ് അധിക കോച്ചുകള്‍ അനുവദിച്ചത്. ഈ മാസം 31 മുതല്‍ അധിക കോച്ചുകള്‍ ലഭ്യമാകും. നെല്ലു സംഭരണം അവതാളത്തിലായി. നെല്‍കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍. ബാങ്ക് […]

Posted inഓട്ടോമോട്ടീവ്

മാരുതി സുസുകിക്ക് അറ്റാദായത്തില്‍ വന്‍ വര്‍ധന

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാവായ മാരുതി സുസുക്കി സെപ്റ്റംബര്‍ പാദത്തില്‍ എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പനയും അറ്റാദായവും റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ കമ്പനിയുടെ ഓഹരികള്‍ റെക്കോര്‍ഡ് നിലയിലെത്തി. കമ്പനിയുടെ ഓഹരി വില വ്യാപാരത്തിനിടെ 10,846.10 രൂപ എന്ന റെക്കോര്‍ഡ് എത്തുകയും പിന്നീട് 10,536.50 രൂപയില്‍ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു. ഈ പാദത്തില്‍ 552,055 കാറുകളാണ് മാരുതി വിറ്റഴിച്ചത്. ആഭ്യന്തര വിപണിയില്‍ 482,731 വാഹനങ്ങള്‍ വില്‍ക്കുകയും 69,324 കാറുകള്‍ കയറ്റുമതി ചെയ്യുകയും ചെയ്തു. സെപ്റ്റംബര്‍ പാദത്തില്‍ഉയര്‍ന്ന വില്‍പ്പന നടന്നതോടെ […]

Posted inപുസ്തകങ്ങൾ

ഇരുളിലെ വേട്ടക്കാര്‍

സര്‍വ്വീസിലിരിക്കേ കേസന്വേഷണങ്ങള്‍ നടത്തിയതിന്റെ ഓര്‍മ്മകളാണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്. കൗമുദി ടി.വിയുടെ റിയല്‍ സ്റ്റോറി, ‘ഈഗിള്‍ ഐ ദി റിയല്‍ സ്റ്റോറി’ എന്ന യു ട്യൂബ് ചാനലുകളിലൂടെയും എണ്‍പതോളം അനുഭവങ്ങള്‍ പങ്കുവെച്ചു. അവയില്‍ പത്തു ലക്ഷത്തിലധികം വ്യൂസ് ലഭിച്ചതും പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെട്ടതുമായ അനുഭവങ്ങളാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ദുരൂഹതകളിലൂടെ നുഴഞ്ഞുകയറി കുറ്റവാളികളിലേക്കെത്തുന്ന യാത്രകള്‍ വായനക്കാരുടെ ഹൃദയങ്ങളിലേക്കും പടര്‍ന്നുകയറുംവിധം അവതരിപ്പിച്ചിരിക്കുന്നു. ‘ഇരുളിലെ വേട്ടക്കാര്‍’. ഗില്‍ബര്‍ട്ട് ഡിവൈഎസ്പി (റിട്ട.). ഗ്രീന്‍ ബുക്‌സ്. വില 213 രൂപ.  

Posted inആരോഗ്യം

അമിത സ്‌ക്രീന്‍ ഉപയോഗം കുട്ടികളില്‍ ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടാക്കും

അമിത സ്‌ക്രീന്‍ ഉപയോഗം കുട്ടികളില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകുമെന്ന് പുതിയ പഠനം. കുട്ടികള്‍ കൂടുതല്‍ സമയം സ്‌ക്രീന്‍ ഉപയോഗിക്കുമ്പോള്‍ ചുറ്റുപാടുകളില്‍ നിന്നും അവര്‍ അകന്നു പോവുകയും അത് പിന്നീടൊരു അഡിക്ഷനായി മാറുകയും ചെയ്യുന്നു. അത്തരം കുട്ടികളില്‍ ഉദാസീനത വര്‍ധിക്കും. ഇത് കുട്ടികളിലെ നാഡിവികനത്തെ ബാധിക്കുമെന്ന് പഠനം. വ്യക്തിത്വ വികസനത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ സ്‌ക്രീന്‍ അമിതമായി ഉപയോഗിക്കുന്നത് ന്യൂറോകോഗ്‌നിറ്റീവ് ലേണിംഗ് ഡിസോര്‍ഡേഴ്സിന് കാരണമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു. കൂടാതെ വിഡിയോ ഗെയിം, മൊബൈല്‍ ഉപയോഗം, ടാബ്ലെറ്റുകളുടെ ഉപയോഗം എന്നിവ കുട്ടികളില്‍ […]