അമിത സ്ക്രീന്‍ ഉപയോഗം കുട്ടികളില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകുമെന്ന് പുതിയ പഠനം. കുട്ടികള്‍ കൂടുതല്‍ സമയം സ്ക്രീന്‍ ഉപയോഗിക്കുമ്പോള്‍ ചുറ്റുപാടുകളില്‍ നിന്നും അവര്‍ അകന്നു പോവുകയും അത് പിന്നീടൊരു അഡിക്ഷനായി മാറുകയും ചെയ്യുന്നു. അത്തരം കുട്ടികളില്‍ ഉദാസീനത വര്‍ധിക്കും. ഇത് കുട്ടികളിലെ നാഡിവികനത്തെ ബാധിക്കുമെന്ന് പഠനം. വ്യക്തിത്വ വികസനത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ സ്ക്രീന്‍ അമിതമായി ഉപയോഗിക്കുന്നത് ന്യൂറോകോഗ്നിറ്റീവ് ലേണിംഗ് ഡിസോര്‍ഡേഴ്സിന് കാരണമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു. കൂടാതെ വിഡിയോ ഗെയിം, മൊബൈല്‍ ഉപയോഗം, ടാബ്ലെറ്റുകളുടെ ഉപയോഗം എന്നിവ കുട്ടികളില്‍ ഉദാസീനമായ ജീവിത ശൈലിയിലേക്ക് നയിക്കുന്നു. 2023 യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജി കോണ്‍ഗ്രസില്‍ ക്യുപിയോയിലെ യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റേണ്‍ ഫിന്‍ലാന്‍ഡ് അവതരിപ്പിച്ച പഠനത്തില്‍ ഉദാസീനമായ കുട്ടികളില്‍ ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് സാധ്യത കൂടുതലാണെന്ന് പറയുന്നു. ശരീരഭാരവും രക്തസമ്മര്‍ദ്ദവും പരിധിയിലാണെങ്കിലും കുട്ടിയായിരിക്കുമ്പോഴുണ്ടാകുന്ന ഉദാസീനത പിന്നീട് ഹൃദയാഘാതത്തിലേക്ക് നയിക്കും. 14,500 കുട്ടികളില്‍ നടത്തിയ സര്‍വേയില്‍ 11 വയസില്‍ 362 മിനിറ്റാണ് പ്രതിദിനം കുട്ടികള്‍ ഉദാസീനമായി ചെലവഴിച്ചതായി പഠനത്തില്‍ പറയുന്നത്.15 വയസാകുമ്പോള്‍ അത് 474 മിനിറ്റും പ്രായപൂര്‍ത്തിയാകുമ്പോഴേക്കും 531 മിനിറ്റിലേക്ക് ദൈര്‍ഘ്യം കൂടുകയും ചെയ്യുന്നു. 13 വര്‍ഷം കൊണ്ട് പ്രതിദിനം 2.8 മണിക്കൂറായി ദൈര്‍ഘ്യം നീണ്ടു. മാതാപിതാക്കള്‍ കുട്ടികള്‍ സ്ക്രീന്‍ ഉപയോഗിക്കുന്നത് കുറച്ച് അവരെ ചുറ്റുപാടുമായി കൂടുതല്‍ അടുപ്പിക്കുന്ന തരത്തിലുള്ള കളികളില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുകയാണ് ഇതിന് പരിഹാരം.
അമിത സ്ക്രീന്‍ ഉപയോഗം കുട്ടികളില്‍ ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടാക്കും
