Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബോംബ് വെച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയതായി റിപ്പോർട്ട്

കളമശ്ശേരിയിലെ സ്ഫോടനത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെ, ബോംബ് വെച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയതായി റിപ്പോർട്ട്. കൊച്ചി സ്വദേശിയെന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തിയാണ് തൃശൂർ കൊടകര പൊലീസ് സ്റ്റേഷനിൽ ഉച്ചക്ക് ഒന്നരയോടെ കീഴടങ്ങിയത്. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഒക്ടോബര്‍ 29

◾കൊച്ചിയില്‍ ഭീകരാക്രമണം. കളമശേരിയില്‍ യഹോവായ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന സാമ്ര കണ്‍വന്‍ഷന്‍ സെന്ററിലുണ്ടായ ബോംബാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 36 പേര്‍ക്ക് പരിക്കേറ്റു. ഒരു കുട്ടി, കുട്ടിയുടെ അമ്മ, ഒരു പുരുഷന്‍ എന്നിവരടക്കം അഞ്ചു പേരുടെ നില ഗുരുതരമാണ്. കളമശ്ശേരി നെസ്റ്റിനു സമീപമുള്ള കണ്‍വന്‍ഷന്‍ സെന്ററില്‍ 2,400 പേരുണ്ടായിരുന്നു. ഹാളിനു മധ്യഭാഗത്ത് നാലു തവണ സ്ഫോടനമുണ്ടായി. എല്ലാവരും കണ്ണടച്ചു പ്രാര്‍ത്ഥിക്കുകയായിരുന്നു. ◾ടിഫിന്‍ ബോക്സില്‍ ഒളിപ്പിച്ച ഐഇഡി(ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) ബോംബാക്രമണമാണു നടന്നതെന്ന് ഡിജിപി. കളമശേരി സ്ഫോടന പരമ്പര നടത്തിയ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് മന്ത്രിമാർ

കളമശ്ശേരിയിലെ സ്ഫോടനത്തിൽ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും സാമൂഹ്യ മാധ്യമങ്ങൾ സർക്കാർ നിരീക്ഷണത്തിലാണെന്നും മന്ത്രിമാർ. മൂന്നു പേരുടെ നില അതീവ ഗുരുതരമാണ്. 80,90 ശതമാനം പൊളളലേറ്റിട്ടുണ്ടെന്നും ഇവർ കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കുട്ടിയുടെ നില വഷളായതിനെ തുടർന്ന് വെൻ്റിലേറ്ററിലേക്ക് മാറ്റിയെന്നും മന്ത്രിമാരായ കെ.രാജൻ, വാസവൻ, ആൻ്റണി രാജു എന്നിവർ മാധ്യമങ്ങളോട് പ്രതികരിച്ചു.

Posted inബിസിനസ്സ്

ബാങ്ക് ജീവനക്കാരുടെ ശമ്പളം 15 ശതമാനം വര്‍ധിപ്പിച്ചേക്കും

ജീവനക്കാരുടെ ശമ്പളം 15% വര്‍ധിപ്പിക്കാനും പ്രവൃത്തിദിനങ്ങള്‍ ആഴ്ചയില്‍ 5 ആക്കി നിജപ്പെടുത്താനും ബാങ്കുകള്‍ ആലോചിക്കുന്നു. ബാങ്കുകളുടെ കൂട്ടായ്മയായ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ (ഐ.ബി.എ) 15% വേതന വര്‍ധന നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, കഴിഞ്ഞവര്‍ഷം ബാങ്കുകള്‍ നേടിയ മികച്ച ലാഭത്തിനായി മുഖ്യപങ്ക് വഹിച്ചത് ജീവനക്കാരാണെന്നും അതിനാല്‍ ശമ്പള വര്‍ധന ഐ.ബി.എ നിര്‍ദേശിച്ചതിലും അധികം വേണമെന്നുമാണ് ജീവനക്കാരുടെ യൂണിയനുകളുടെ ആവശ്യം. പഞ്ചാബ് നാഷണല്‍ ബാങ്ക് അടക്കം ഏതാനും ബാങ്കുകള്‍ ജീവനക്കാര്‍ക്കുള്ള ശമ്പളത്തില്‍ 15% വര്‍ധന നല്‍കാന്‍ ഇതിനകം തന്നെ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ […]

Posted inടെക്നോളജി

ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മാണം ടാറ്റ ഗ്രൂപ്പിന്

ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മാണം പ്രധാന വ്യവസായ ശൃംഖലയായ ടാറ്റ ഗ്രൂപ്പിന്. ഇന്ത്യയില്‍ ടാറ്റ ഗ്രൂപ്പ് ആപ്പിള്‍ ഐഫോണ്‍ നിര്‍മാണം ആരംഭിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. ആഭ്യന്തര, ആഗോള കമ്പോളത്തിനുള്ള ഐഫോണുകളാണ് ഇവിടെ നിര്‍മ്മിക്കുക. രണ്ടരവര്‍ഷത്തിനുള്ളില്‍ ടാറ്റ ഗ്രൂപ്പ് നിര്‍മ്മാണം ആരംഭിക്കും. ആപ്പിള്‍ ഐഫോണ്‍ നിര്‍മിക്കുന്ന തായ്വാനിലെ വിസ്ട്രോണ്‍ കോര്‍പ്പറേഷന്റെ ഉപകമ്പനിയായ വിസ്ട്രോണ്‍ ഇന്‍ഫോകോം മാനുഫാക്ചറിംഗിനെ 1,040 കോടി രൂപയ്ക്ക് ടാറ്റ ഏറ്റെടുക്കും. കമ്പനിയുടെ 100 ശതമാനം ഓഹരിയും ടാറ്റ ഗ്രൂപ്പിന് കീഴിലാകും. വിസ്ട്രോണിന് […]

Posted inവിനോദം

‘കാളാമുണ്ടന്‍’ ചിത്രത്തിലൂടെ വാവ സുരേഷ് വെള്ളിത്തിരയിലേക്ക്

പാമ്പ് പിടിത്തത്തിലൂടെ പ്രശസ്തനായ വാവ സുരേഷ് വെള്ളിത്തിരയിലേക്ക്. ‘കാളാമുണ്ടന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായാണ് വാവ സുരേഷ് എത്തുന്നത്. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃത ഭവനില്‍ വെച്ച് കാളാമുണ്ടന്‍ എന്ന സിനിമയുടെ പൂജ നടന്നു. വാവ സുരേഷിനെ കേന്ദ്ര കഥാപാത്രമാക്കി കലാധരനാണ് കാളാമുണ്ടന്‍ സംവിധാനം ചെയ്യുന്നത്. പ്രദീപ് പണിക്കര്‍ രചന നിര്‍വഹിക്കുന്നു. കാളാമുണ്ടന്റെ ഗാനരചന സംവിധായകന്‍ കലാധരന്‍ ആണ് നിര്‍വഹിക്കുക. ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നത് എം ജയചന്ദ്രന്‍ ആയിരിക്കും. ശ്രീനന്ദനം ഫിലിംസിന്റെ ബാനറില്‍ കെ നന്ദകുമാര്‍ ആണ് […]

Posted inവിനോദം

‘ഭഗവന്ത് കേസരി’ 100 കോടി ക്ലബ്ബില്‍

കളക്ഷനില്‍ വന്‍ നേട്ടമാണ് നന്ദമൂരി ബാലകൃഷ്ണ നായകനായെത്തിയ ‘ഭഗവന്ത് കേസരി’ സ്വന്തമാക്കുന്നത്. റിലീസ് ചെയ്ത് ഒന്‍പത് ദിവസങ്ങള്‍ കൊണ്ട് ആഗോള ബോക്‌സ് ഓഫീസില്‍ ഇന്നും 100 കോടി രൂപ ചിത്രം നേടിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അനില്‍ രവിപുഡി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നന്ദമുരി ബാലകൃഷ്‌യുടേതായി അവസാനമിറങ്ങിയ രണ്ട് സിനിമകളായ അഖണ്ഡയും, വീര സിംഹ റെഡ്ഡിയും തെലുങ്കില്‍ വന്‍ ഹിറ്റായിരുന്നു. അതുകൊണ്ട് തന്നെ ഭഗവന്ത് കേസരി ഹാടിക് വിജയ ചിത്രമായി മാറിയിരിക്കുന്നു എന്നാണ്‌ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. […]

Posted inഓട്ടോമോട്ടീവ്

കാര്‍ണിവലിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ട് കിയ

ആഡംബര എസ്‌യുവി കാര്‍ണിവലിന്റെ പുതിയ മോഡലിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് കിയ. കഴിഞ്ഞ ന്യൂഡല്‍ഹി ഓട്ടോഎക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച കെഎ4 കണ്‍സെപ്റ്റിനെ അടിസ്ഥാനപ്പെടുത്തിയാണ് നിര്‍മാണം. നിലവില്‍ എക്സ്റ്റീരിയര്‍ ചിത്രങ്ങള്‍ മാത്രമേ കിയ പുറത്തു വിട്ടിട്ടുള്ളു. വലിയ ഗ്രില്ലും എല്‍ ആകൃതിയിലുള്ള ഹെഡ്‌ലാംപും ഡേടൈം റണ്ണിങ് ലാംപുകളുമുണ്ട് മുന്നില്‍. ഗ്രില്ലില്‍ ക്രോം ഇന്‍സോര്‍ട്ടുകളും ബംബറില്‍ ചെറിയ എയര്‍ഇന്‍ടേക്കുകളുമുണ്ട്. ടെയില്‍ ലാംപിനും എല്‍ രൂപമാണ്. ടെയില്‍ ലാംപുകളെ ബന്ധിപ്പിച്ച് എല്‍ഇഡി കണക്റ്റ് ലൈറ്റ് ബാറും. അലോയ് വീലുകള്‍ക്ക് കിയയുടെ ഇലക്ട്രിക് എസ്‌യുവികളോട് സാമ്യമുണ്ട്. […]

Posted inപുസ്തകങ്ങൾ

ഇലഞ്ഞിമരം പൂക്കുന്ന ഇടവപ്പാതി

മനുഷ്യസ്‌നേഹിയായ ഒരു പൊലീസുകാരന്റെ മനോദാര്‍ഢ്യവും ഇച്ഛാശക്തിയും മനുഷ്യത്വവുംകൊണ്ട് ഒരു കൊലപാതകത്തിന്റെ ചുരുള്‍ നിവരുകയാണ് ഈ നോവലില്‍. ആരുടെയൊക്കെയോ ഏതൊക്കെയോ ദുരൂഹമായ വഴികളിലൂടെ സഞ്ചരിച്ച് കാരമ്പത്തൂര്‍ മനയിലെ ഒരു അന്തര്‍ജ്ജനത്തിന്റെ മരണത്തിന്റെ പിന്നിലുള്ള കഥാപരിസരങ്ങള്‍. ആഭിചാരത്തിന്റെയും പ്രണയത്തിന്റെയും ബാക്കിപത്രങ്ങളായ മനുഷ്യജീവിതങ്ങളുടെ മാനസികാപഗ്രഥനത്തിലേക്കുള്ള വഴിതുറക്കല്‍കൂടിയാണ് ഈ കുറ്റാന്വേഷണ നോവല്‍. ‘ഇലഞ്ഞിമരം പൂക്കുന്ന ഇടവപ്പാതി’. ജോബിഷ് ഗോപി താണിശ്ശേരി. ഗ്രീന്‍ ബുക്‌സ്. വില 102 രൂപ.  

Posted inആരോഗ്യം

അമിതമായ ബിയര്‍ ഉപയോഗം പ്രമേഹം വരുത്തും

അമിതമായ ബിയര്‍ ഉപയോഗം പ്രമേഹം വരുത്താനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് പുതിയ ഗവേഷണങ്ങള്‍. രാജ്യത്തെ മാത്രമല്ല, കേരളത്തിലെ പ്രമേഹരോഗികളുടെ എണ്ണത്തില്‍ വരും വര്‍ഷങ്ങളില്‍ കടുത്ത വര്‍ധനയുണ്ടാകുമെന്ന പഠനത്തിനു പിന്നാലെയാണ് അതില്‍ ബിയറിന്റ സ്വാധീനം നിര്‍ണായകമാണെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. പലരും ലഹരികിട്ടാന്‍ അമിതമായ അളവില്‍ ബിയര്‍ കുടിക്കാന്‍ തുടങ്ങിയതും ബിയറിന്റെ ഉപയോഗം കൗമാരക്കാരില്‍ വ്യാപകമാകാന്‍ തുടങ്ങിയതും അമിതവണ്ണം മുതല്‍ പ്രമേഹം വരെയുള്ള വിവിധ ആരോഗ്യ പ്രശ്നങ്ങളുടെ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. അമിതമായ ബിയര്‍ ഉപയോഗം ഇന്‍സുലിനോടുള്ള ശരീരത്തിന്റെ പ്രതികരണശേഷി (സെന്‍സിറ്റിവിറ്റി) കുറയ്ക്കുന്നത് […]