ആന്ധ്രയിലെ വിഴിയനഗരത്തിലാണ് ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ എതിർദിശയിലുള്ള ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. പാലസ എക്സ്പ്രസിന്റെ ലോക്കോ പൈലറ്റും ഗാർഡും ഉൾപ്പെടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. 25 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. റായഗഡയിൽ നിന്ന് വിശാഖപട്ടണത്തേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനും പാലസ എക്സ്പ്രസുമാണ് കൂട്ടിയിടിച്ചത്. ഓവർ ഹെഡ് കേബിൾ പൊട്ടിയതിനാൽ പാസഞ്ചർ ട്രെയിൻ നിർത്തിയിട്ടിരിക്കുകയായിരുന്നു.
ഡൊമിനിക് മാർട്ടിൻ കൊച്ചിയിലെ വീട്ടിൽ വച്ച് തന്നെയാണ് സ്ഫോടക വസ്തു തയ്യാറാക്കിയതെന്ന് പൊലീസ്
ഡൊമിനിക് മാര്‍ട്ടിന്‍ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നാണ് പൊലീസിന്‍റെ നിഗമനം. മറ്റൊരുടെയെങ്കിലും സഹായം ലഭിച്ചതിന് തെളിവില്ലെന്നും പൊലീസ് പറയുന്നു.കൊച്ചിയിലെ തമ്മനത്തെ വീട്ടിൽ വച്ച് തന്നെയാണ് ഇയാൾ സ്ഫോടക വസ്തു തയ്യാറാക്കിയതെന്നും, വീട്ടിൽ രണ്ട് മുറിയാണ് ഉള്ളത്. ഒരു മുറിയിൽ ഡൊമിനിക് മാർട്ടിൻ ഒറ്റയ്ക്കാണ് കിടക്കുന്നത്. ആ മുറിയിൽ വച്ചാണ് ബോംബ് നിർമിച്ചതെന്നുമാണ് നിഗമനം.ഫോര്‍മാനായ ഡൊമിനിക് മാര്‍ട്ടിന് സാങ്കേതിക അറിവുണ്ട്. സ്ഫോടനം നടത്തിയതിന്‍റെ തലേന്ന് ഡൊമിനിക് ബോംബ് നിര്‍മിച്ചു എന്നാണ് പൊലീസ് പറയുന്നത്.
പ്രഭാത വാര്‍ത്തകള്‍ | ഒക്ടോബര്‍ 30
◾കളമശേരി സാമ്ര കണ്‍വന്‍ഷന്‍ സെന്ററില്‍ യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥനയ്ക്കിടെ നടത്തിയ ബോംബു സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ചികിത്സയിലായിരുന്ന 12 കാരി മലയാറ്റൂര്‍ സ്വദേശി ലിബിന, എറണാകുളം കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് (60), തൊടുപുഴ സ്വദേശിനി കുമാരി (53) എന്നിവരാണ് മരിച്ചത്. 40 പേര്‍ ചികില്‍സയിലാണ്. മൂന്നു പേരുടെ നില ഗുരുതരമാണ്. ◾കളമശേരി ബോംബു സ്ഫോടനം നടത്തിയതു തൃശൂര്‍ കൊടകര പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ കൊച്ചി തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയാണെന്നു പോലീസ്. രാവിലെ […]
ഇംഗ്ലണ്ടിനെ 100 റൺസിന് തകർത്ത് ഇന്ത്യ സെമിയിലേക്ക്
ഇംഗ്ലണ്ടിനെ 100 റൺസിന് തകർത്ത് ഇന്ത്യ സെമിയിലേക്ക്. തുടർച്ചയായ ആറാം വിജയവുമായാണ് ഇന്ത്യ സെമിയിലേക്ക് കടക്കുന്നത്. 230 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലീഷ് നിരയെ 34.5 ഓവറിൽ 129 റൺസിന് പുറത്തായി. വിജയത്തോടെ ഇതോടെ ഇന്ത്യ പോയന്റ് പട്ടികയിൽ വീണ്ടും ഒന്നാമതെത്തി.
കളമശേരിയിൽ നടന്ന സ്ഫോടനം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കളമശേരി സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്ററിൽ നടന്ന സ്ഫോടനം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളികൾ രക്ഷപ്പെടില്ലെന്ന് ഉറപ്പിച്ചാണ് അന്വേഷണം നടക്കുന്നതെന്നും കേസ് പ്രത്യേക പൊലീസ് സംഘം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അന്വേഷണത്തിനായി ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നേതൃത്വത്തിൽ 20 പേരടങ്ങിയ അന്വേഷണ സംഘത്തെ രൂപവത്കരിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.
ഇന്ത്യന്‍ മാമ്പഴങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍ വന്‍ ഡിമാന്‍ഡ്
ഇന്ത്യയില്‍ നിന്നുള്ള മാമ്പഴങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍ ഡിമാന്‍ഡ് വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. വിദേശ രാജ്യങ്ങളില്‍ ഇന്ത്യന്‍ മാമ്പഴം വന്‍ ഹിറ്റായതോടെ കയറ്റുമതിയില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്, ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ 19 ശതമാനത്തിന്റെ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവില്‍, 41 രാജ്യങ്ങളിലേക്കാണ് ഇന്ത്യയില്‍ നിന്നും മാമ്പഴം കയറ്റുമതി ചെയ്യുന്നത്. ഈ രാജ്യങ്ങളിലെല്ലാം ആവശ്യക്കാരുടെ എണ്ണം ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. 2023 ഏപ്രിലിനും ഓഗസ്റ്റിനും ഇടയില്‍ 4 കോടി ഡോളര്‍ വിലമതിക്കുന്ന 27,330 […]
കാര്‍ത്തി നായകനായ പുതിയ ചിത്രം ‘ജപ്പാന്‍’ ട്രെയിലര്‍
നടന്‍ കാര്‍ത്തി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ജപ്പാന്‍’ ട്രെയിലര്‍ റിലീസ് ചെയ്തു. പ്രേക്ഷകനെ രസിപ്പിച്ച് ത്രില്ലടിപ്പിക്കുന്നതാകും ചിത്രമെന്നാണ് സൂചന. റോബറിയുമായി ബന്ധപ്പെട്ടതാണ് സിനിമ എന്നും ട്രെയിലര്‍ വ്യക്തമാക്കുന്നു. രാജ് മുരുഗനാണ് ചിത്രത്തിന്റെ സംവിധാനം. ദീപാവലി റിലീസ് ആയാകും ജപ്പാന്‍ തിയറ്ററില്‍ എത്തുക. മലയാളി നടി അനു ഇമ്മാനുവേലാണ് ചിത്രത്തില്‍ നായിക. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് രവി വര്‍മന്‍. ജി വി പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, എന്നീ അഞ്ചു ഭാഷകളില്‍ […]
‘ഫീനിക്‌സി’ന്റെ ലിറിക് വീഡിയോ പുറത്തുവിട്ടു
മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ ഒരുക്കുന്ന പുതിയ ചിത്രം ‘ഫീനിക്‌സി’ന്റെ ലിറിക് വീഡിയോ പുറത്തുവിട്ടു. ‘എന്നിലെ പുഞ്ചിരി നീയും..’ എന്ന ഈ ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. വിനായക് ശശികുമാര്‍ രചിച്ച് സാം.സി.എസ്. ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് കെഎസ് ചിത്രയും കപലനും ചേര്‍ന്നാണ്. യുവനായകന്‍ ചന്തു നാഥാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫീനിക്‌സ് നവംബര്‍ 17ന് തിയറ്ററുകളില്‍ എത്തും. ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റിനീഷ്.കെ.എന്‍.നിര്‍മ്മിച്ച് വിഷ്ണു ഭരതന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ഫീനിക്‌സ്. ഹൊററും പ്രണയവും ഒപ്പം ഏറെ […]
റോണിന്റെ പ്രത്യേക പതിപ്പ് പുറത്തിറക്കി ടിവിഎസ്
ഇന്ത്യന്‍ ഇരുചക്രവാഹന കമ്പനിയായ ടിവിഎസ് ആധുനിക റെട്രോ മോട്ടോര്‍സൈക്കിളായ റോണിന്റെ പ്രത്യേക പതിപ്പ് പുറത്തിറക്കി. പുതിയ റോണിന്‍ സ്പെഷ്യല്‍ എഡിഷന്റെ എക്സ്ഷോറൂം വില 1,72,700 രൂപയാണ്. സ്റ്റാന്‍ഡേര്‍ഡ് വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബൈക്കിന് കോസ്മെറ്റിക് അപ്ഗ്രേഡുകള്‍ ലഭിക്കുന്നു. എന്നിരുന്നാലും, ഈ സ്പെഷ്യല്‍ എഡിഷന്‍ മോഡലിന്റെ സവിശേഷതകള്‍ റോണിന്റെ ടോപ്പ്-സ്‌പെക്ക് വേരിയന്റിന് സമാനമാണ്. പക്ഷേ സ്റ്റാന്‍ഡേര്‍ഡ് റോണിന്‍ ശ്രേണിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതിയ റോണിന്റെ ഈ പ്രത്യേക പതിപ്പ് പുതിയ ഗ്രാഫിക്കോടെയാണ് വരുന്നത്. പുതിയ പതിപ്പില്‍ ഒരു പുതിയ ട്രിപ്പിള്‍ ടോണ്‍ […]
വിരലുകള്‍
സ്‌നേഹത്തിന്റെ വ്യത്യസ്ത മാനങ്ങള്‍ കൈ കോര്‍ക്കുന്ന നോവല്‍. അറേബ്യന്‍ പ്രവാസ ജീവിതത്തിന്റെയും കേരളീയ ജീവിതത്തിന്റെയും സ്വപ്നങ്ങള്‍ ഇഴ ചേരുമ്പോള്‍, അവയില്‍ സമകാലത്തിന്റെ നേര്‍ക്കാഴ്ചകള്‍ ദൃശ്യമാകുന്നു. വര്‍ഗീയതയുടെയും വംശീയ കലാപത്തിന്റെയും സംഘര്‍ഷങ്ങള്‍ക്കിടയിലും മനുഷ്യമനസ്സ് ആഗ്രഹിക്കുന്നത് മതാതീതമായ ജീവിതം തന്നെയാണെന്ന് ഈ കൃതി ഓര്‍മ്മപ്പെടുത്തുന്നു. കലുഷിതമായ വര്‍ത്തമാനകാലത്ത് നന്മയുടെ വെളിച്ചം പടര്‍ത്തുന്ന രചന. ‘വിരലുകള്‍’. ജാഫര്‍ ജമാല്‍. ഗ്രീന്‍ ബുക്‌സ്. വില 128 രൂപ.
