Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സർവ്വകക്ഷി യോഗത്തിൽ എല്ലാ പാർട്ടികളും ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കി

മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിൽ എല്ലാ പാർട്ടികളും ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കി. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷം ജീവൻ കൊടുത്തും നിലനിർത്തുമെന്നും, അതാണ് കേരളത്തിന്റെ പാരമ്പര്യമെന്നുമാണ് പ്രമേയത്തിലുള്ളത്. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സർവ്വകക്ഷിയോഗം ആരംഭിച്ചത്.കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന സർവ്വകക്ഷി യോഗത്തിൽ എല്ലാ പാർട്ടികളുടേയും പ്രതിനിധികളേയും ക്ഷണിച്ചിരുന്നു.

Posted inബിസിനസ്സ്

ഫോബ്‌സ് പട്ടികയില്‍ നാല് മലയാളി സ്റ്റാര്‍ട്ടപ് കമ്പനികളും!

‘ഫോബ്‌സ് ഇന്ത്യ ഡിജിഇഎംഎസ് സിലക്ട് 200 കമ്പനീസ്’ പട്ടികയില്‍ ഇടം നേടി നാല് മലയാളി സ്റ്റാര്‍ട്ടപ് കമ്പനികള്‍. ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പായ ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസ്, ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൈ കെയര്‍ ഹെല്‍ത്ത്, കാവ്ലി വയര്‍ലെസ്, റോബട്ടിക്‌സ് എഐ സ്റ്റാര്‍ട്ടപ്പായ ജെന്‍ റോബട്ടിക്‌സ് എന്നിവയാണ് ആഗോളതലത്തില്‍ വളരാന്‍ സാധ്യതയുള്ള 200 ഇന്ത്യന്‍ കമ്പനികളുടെ പട്ടികയില്‍ ഇടം പിടിച്ചത്. ഗ്ലോബല്‍ ബിസിനസ് മൊബിലിറ്റി ആക്‌സിലറേറ്ററായ ഡി ഗ്ലോബലിസ്റ്റിന്റെ സഹകരണത്തോടെയാണു ഫോബ്‌സ് പട്ടിക തയാറാക്കിയത്. രോഗികളെയും ആശുപത്രികളെയും ഒരു കുടക്കീഴില്‍ […]

Posted inടെക്നോളജി

ഗൂഗിള്‍ മാപ്സിലും ഇന്ത്യ ‘ഭാരത്’ ആയി!

ഇന്ത്യയെ ‘ഭാരത്’ എന്ന് പുനര്‍നാമകരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുന്നതിനിടെ, നാവിഗേഷന്‍ ആപ്പായ ഗൂഗിള്‍ മാപ്സിലും അപ്‌ഡേറ്റ് വരുത്തിയതായി റിപ്പോര്‍ട്ട്. ഗൂഗിള്‍ മാപ്പിന്റെ സെര്‍ച്ചില്‍ ഇന്ത്യ എന്ന് തിരഞ്ഞാല്‍ ദേശീയ പതാകയ്ക്കൊപ്പം കാണിക്കുന്ന മാപ്പില്‍ ഇന്ത്യയുടെ പേരിന് പകരം ഭാരത് എന്നാണുള്ളത്. ഗൂഗിള്‍ മാപ്പിന്റെ ഹിന്ദി പതിപ്പിലാണ് ഇത്തരത്തില്‍ കാണിക്കുന്നത്. ദക്ഷിണേഷ്യയിലെ ഒരു രാജ്യമാണെന്നും കുറിച്ചിട്ടുണ്ട്. ഭാരത് എന്നതിന് കീഴില്‍ ഇന്ത്യയെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ് അടക്കമുള്ള മറ്റ് ഭാഷകളില്‍ ഇന്ത്യ എന്ന് തിരഞ്ഞാല്‍, വരുന്ന മാപ്പില്‍ ‘ഇന്ത്യ’ […]

Posted inവിനോദം

മോഹന്‍ലാലും ജോഷിയും ഒന്നിക്കുന്ന ‘റമ്പാന്‍’

മോഹന്‍ലാലും ജോഷിയും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ചെമ്പന്‍ വിനോദ് ജോസ് തിരക്കഥ എഴുതുന്ന സിനിമയ്ക്ക് ‘റമ്പാന്‍’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. മാസ് എന്റര്‍ടെയ്‌നറായ സിനിമയില്‍ മീശ പിരിച്ച്, മുണ്ട് മടക്കിക്കുത്തി എത്തുന്ന മോഹന്‍ലാലിനെ കാണാന്‍ ആകും എന്ന ആകാംക്ഷയിലാണ് ആരാധകര്‍. കയ്യില്‍ ചുറ്റികയും തോക്കുംവച്ച് മുണ്ട് മടക്കുക്കുത്തി നില്‍ക്കുന്ന നായകനെയാണ് സിനിമയുടെ മോഷന്‍ പോസ്റ്ററില്‍ കാണാനാകുന്നത്. സമീര്‍ താഹിര്‍ ഛായാഗ്രഹണം. സംഗീതം വിഷ്ണു വിജയ്. കോസ്റ്റ്യൂം മാഷര്‍ ഹംസ. മേക്കപ്പ് റോണക്‌സ് സേവ്യര്‍. എഡിറ്റിങ് വിവേക് […]

Posted inവിനോദം

വാണി വിശ്വനാഥ് ചിത്രം ‘ആസാദി’ ക്യാരക്ടര്‍ ടീസര്‍

ശ്രീനാഥ് ഭാസിയും വാണി വിശ്വനാഥും പ്രധാന വേഷത്തില്‍ എത്തുന്ന ‘ആസാദി’ ക്യാരക്ടര്‍ ടീസര്‍ റിലീസ് ചെയ്തു. ചിത്രത്തിലെ ഏഴ് പ്രധാന അഭിനേതാക്കളെ കേന്ദ്രീകരിച്ചു കൊണ്ടാണ് ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ലിറ്റില്‍ ക്രൂ ഫിലിംസിന്റെ ബാനറില്‍ ഫൈസല്‍ രാജ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജോ ജോര്‍ജ് ആണ്. വാണി വിശ്വനാഥ് പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയ രംഗത്തെത്തുന്ന ഈ ചിത്രത്തില്‍ ശ്രീനാഥ് ഭാസി, ലാല്‍, രവീണാ രവി സൈജു കുറുപ്പ് തുടങ്ങിയ പ്രമുഖ താരങ്ങളാണ് അണിനിരക്കുന്നത്. കുമ്പാരീസ്, വികാ, […]

Posted inഓട്ടോമോട്ടീവ്

അഞ്ച് ലക്ഷത്തിലധികം കിഴിവുമായി ഹാര്‍ലി-ഡേവിഡ്സണ്‍

അമേരിക്കന്‍ ഇരുചക്രവാഹന കമ്പനിയായ ഹാര്‍ലി-ഡേവിഡ്സണ്‍ പുതിയ ബൈക്ക് വാങ്ങുമ്പോള്‍ അഞ്ച് ലക്ഷം രൂപയിലധികം കിഴിവ് ലഭിക്കും. ഹാര്‍ലി ഡേവിഡ്സണ്‍ നൈറ്റ്സ്റ്റര്‍ സ്പെഷ്യലില്‍ ഏറ്റവും ഉയര്‍ന്ന കിഴിവ് ലഭ്യമാണ്. തിരഞ്ഞെടുത്ത ബൈക്കുകള്‍ക്കാണ് ഹാര്‍ലി ഡേവിഡ്സണ്‍ അഞ്ച് ലക്ഷം രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നത്. പാന്‍ അമേരിക്ക 1250 സ്പെഷ്യല്‍, സ്പോര്‍ട്സ്റ്റര്‍ എസ്, നൈറ്റ്സ്റ്റര്‍ എന്നിവയുടെ 2022 പതിപ്പുകള്‍ക്ക് കിഴിവുകള്‍ ബാധകമാണ്. സ്പോര്‍ട്സ്റ്റര്‍ ശ്രേണിയില്‍ നൈറ്റ്സ്റ്ററില്‍ 5.25 ലക്ഷം രൂപ ലാഭിക്കാന്‍ അവസരമുണ്ട്. 5.25 ലക്ഷം രൂപയുടെ കിഴിവിന് […]

Posted inപുസ്തകങ്ങൾ

മാന്ത്രിക കുടുക്കയുടെ കഥ

കഥ പറയാനൊരു മുത്തശ്ശിക്കു ശേഷം കുട്ടികള്‍ക്കായുള്ള സുധാ മൂര്‍ത്തിയുടെ മറ്റൊരു കഥച്ചെപ്പ്. കൊറോണക്കാലത്തെ അതിജീവിക്കാനും മഹാമാരിയില്‍ ബുദ്ധിമുട്ടുന്നവരെ സഹായിക്കാനുള്ള കരുതലും കഥകളും അടങ്ങിയ പുസ്തകം. മഹാമാരിയുടെ വര്‍ഷം എങ്ങനെയായിരുന്നു എന്നറിയാന്‍ ഭാവിതലമുറ ശ്രമിക്കുമ്പോള്‍, ലോക്ഡൗണിലെ ഒരു ദിവസം എങ്ങനെയായിരുന്നുവെന്ന് മുത്തശ്ശിമാരുടെ കഥകള്‍ വെളിപ്പെടുത്തുന്നു. പല നാടുകളും രാജ്യങ്ങളും താണ്ടുന്ന കഥകള്‍ കൊച്ചു വായനക്കാരെ ഒരുപാട് കാതങ്ങള്‍ സഞ്ചരിക്കാന്‍ സഹായിക്കും. കഥകളോടൊപ്പംതന്നെ മറ്റുള്ളവരെ സഹായിക്കാനുള്ള പാഠങ്ങളും ഈ പുസ്തകം കുട്ടികളെ പഠിപ്പിക്കുന്നു. വിവര്‍ത്തനം: രാജു നരന്‍. ‘മാന്ത്രിക കുടുക്കയുടെ […]

Posted inആരോഗ്യം

കുട്ടികളുടെ ബുദ്ധിവികാസത്തിന് ഈ ഭക്ഷണങ്ങള്‍ നല്‍കാം

കുട്ടികളുടെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് അവരുടെ ബുദ്ധിവികാസവും. കുട്ടികളുടെ ബുദ്ധിവികാസത്തിനായി ഈ ഭക്ഷണങ്ങള്‍ നല്‍കാം. സാല്‍മണ്‍, അയല, മത്തി തുടങ്ങിയ മീനുകളില്‍ തലച്ചോറിന്റെ ആരോഗ്യത്തിന് ആവശ്യമായ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഈ ഭക്ഷണങ്ങള്‍ കുഞ്ഞുങ്ങളുടെ ബുദ്ധിവികാസത്തിന് സഹായകമാണ്. ബ്ലൂബെറി, സ്‌ട്രോബെറി, റാസ്‌ബെറി, ബ്ലാക്ക്‌ബെറി എന്നിവയെല്ലാം ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ്. ഇത് തലച്ചോറിനെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കും. ഇലക്കറികള്‍ വിറ്റാമിനുകളുടെയും ധാതുക്കളുടെയും നല്ല ഉറവിടങ്ങളാണ്. അവ വിറ്റാമിന്‍ കെ, ഫോളേറ്റ്, ല്യൂട്ടിന്‍ എന്നിവ പോലെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പലസ്തീൻ ഐക്യ ദാർഢ്യ പരിപാടിയിൽ നിന്ന് സിപിഎം നേതാവ് എം എ ബേബിയേയും ഒഴിവാക്കി

ഹമാസ് തീവ്രവാദ സംഘടനയാണെന്ന മുസ്ലീം ലീഗ് പലസ്തീന്‍ ഐക്യദാര്‍ഢ്യ വേദിയിലെ പരാമര്‍ശം വിവാദമായതിന് പിന്നാലെ ഇന്ന് തിരുവനന്തപുരത്ത് മഹല്ല് എംപവര്‍മെന്‍റ് മിഷന്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍നിന്ന് ശശി തരൂര്‍ എം.പിയെ ഒഴിവാക്കിയിരുന്നു. വർഷങ്ങൾക്ക് മുൻപ് ഹമാസിനെ വിമർശിച്ചു സിപിഎം നേതാവ് എം.എ ബേബി നടത്തിയ വീഡിയോ പ്രചാരണത്തിൽ ആയതോടെ എം എ ബേബിയേയും ഒഴിവാക്കി.നിലവിൽ മത പണ്ഡിതന്മാർ മാത്രമാണ് പരിപാടിയിൽ പങ്കെടുക്കുക.    

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മൂന്നാറിൽ കയ്യേറ്റം ഒഴിപ്പിക്കൽ തുടരുന്നു

ഇടുക്കി സബ് കളക്ടറുടെ നേതൃത്വത്തിൽ ഉള്ള സംഘം കയ്യേറ്റം ഒഴിപ്പിക്കൽ തുടരുന്നു. ചിന്നക്കനാലിൽ ടിസൻ തച്ചങ്കരി കയ്യേറിയ ഭൂമിയാണ് ഒഴിപ്പിക്കുന്നത്. മൂന്നാർ കാറ്ററിംഗ് കോളജ് ഹോസ്റ്റൽ ഇരിക്കുന്ന കെട്ടിടവും ഏറ്റെടുക്കും. ചിന്നക്കനാലിനു പിന്നാലെ പള്ളിവാസലിലും മൂന്നാര്‍ ദൗത്യ സംഘം കയ്യേറ്റം ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പളളിവാസലിൽ റോസമ്മ കർത്തായുടെ കൈവശമിരുന്ന എഴുപത്തിയഞ്ചു സെൻറ് സ്ഥലമാണ് ഒഴിപ്പിച്ചത്.