ഇടുക്കി സബ് കളക്ടറുടെ നേതൃത്വത്തിൽ ഉള്ള സംഘം കയ്യേറ്റം ഒഴിപ്പിക്കൽ തുടരുന്നു. ചിന്നക്കനാലിൽ ടിസൻ തച്ചങ്കരി കയ്യേറിയ ഭൂമിയാണ് ഒഴിപ്പിക്കുന്നത്. മൂന്നാർ കാറ്ററിംഗ് കോളജ് ഹോസ്റ്റൽ ഇരിക്കുന്ന കെട്ടിടവും ഏറ്റെടുക്കും. ചിന്നക്കനാലിനു പിന്നാലെ പള്ളിവാസലിലും മൂന്നാര്‍ ദൗത്യ സംഘം കയ്യേറ്റം ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പളളിവാസലിൽ റോസമ്മ കർത്തായുടെ കൈവശമിരുന്ന എഴുപത്തിയഞ്ചു സെൻറ് സ്ഥലമാണ് ഒഴിപ്പിച്ചത്.
മൂന്നാറിൽ കയ്യേറ്റം ഒഴിപ്പിക്കൽ തുടരുന്നു
