നവകേരളസദസിന് 42 കോടിയും കേരളീയം പരിപാടിക്ക് 27 കോടിയുമാണ് ചെലവഴിക്കുന്നത് കേരളം കണ്ട ഏറ്റവും വലിയ ധൂര്‍ത്താണിതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സര്‍ക്കാരും പാര്‍ട്ടിക്കാരും ഒറ്റക്കെട്ടായിട്ടാണ് ജനത്തെ പിഴിഞ്ഞെടുക്കുന്നത്. സഹികെട്ട ജനം നവകേരള സദസിലേക്ക് പത്തലുമായി എത്തിയാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന സര്‍ക്കാരിനെതിരെ ജെ പി നദ്ദ
പിണറായി സർക്കാർ മൗലിക ശക്തികളോട് മൃദു സമീപനം സ്വീകരിക്കുന്നുവെന്നും,കളമശ്ശേരി സ്ഫോടനത്തിൽ നിക്ഷ്പക്ഷ അന്വേഷണം വേണമെന്നും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ.ദൈവത്തിന്റെ സ്വന്തം നാട്ടിൽ എങ്ങനെ ബോംബ് സ്ഫോടനം നടന്നെന്ന് അന്വേഷിക്കാൻ സർക്കാർ തയ്യാറാകണം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എൻഡിഎ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നദ്ദ.
സായാഹ്ന വാര്‍ത്തകള്‍ | ഒക്ടോബര്‍ 30
◾രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇലക്ട്രല്‍ ബോണ്ടുകളിലൂടെ ലഭിക്കുന്ന സംഭാവനകളുടെ ഉറവിടം അറിയാനുള്ള അവകാശം ജനങ്ങള്‍ക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇലക്ട്രല്‍ ബോണ്ടുകള്‍ നിയന്ത്രിക്കാന്‍ കോടതി ഇടപെടരുതെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി രേഖാമൂലം ആവശ്യപ്പെട്ടു. ഇലക്ട്രല്‍ ബോണ്ടുകള്‍ക്കെതിരായ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് നാളെ പരിഗണിക്കാനിരിക്കെയാണു കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ◾മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എന്‍ഡിഎ സെക്രട്ടറിയേറ്റ് വളഞ്ഞു. ഇന്നലെ രാത്രി എട്ടോടെ തുടങ്ങിയ സമരം ഇന്നു രാവിലെയാണ് എല്ലാ ഗേറ്റുകളിലേക്കും വ്യാപിപ്പിച്ചത്. വിലക്കയറ്റം, അഴിമതി തുടങ്ങിയവക്കെതിരേയാണ് […]
കളമശ്ശേരി ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് ജോഷ്വാ ഡേവിഡ്
കളമശ്ശേരി ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങളിൽ പൂർണമായി സഹകരിക്കുമെന്ന് യഹോവയുടെ സാക്ഷികളുടെ ദേശീയ വക്താവ് ജോഷ്വാ ഡേവിഡ്. ഇന്നലെ നടന്ന ആക്രമണം ഞെട്ടൽ ഉളവാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഡൊമിനിക് മാർട്ടിൻ ഏത് കോൺഗ്രഗഷൻ അംഗമായിരുന്നു എന്ന് ഇത് വരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും മാർട്ടിൻ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം മാത്രമാണ്, അതിനോട് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശരിയായ സ്ഥിതിവിവര കണക്ക് ലഭിക്കുന്നതിന് സെൻസസ് ഗുണകരമാകുമെന്ന് പുന്നല ശ്രീകുമാർ
ശരിയായ സ്ഥിതിവിവര കണക്ക് ലഭിക്കുന്നതിന് സെൻസസ് ഗുണകരമാകുമെന്നും,രാജ്യത്ത് ജാതി സെൻസസ് അനിവാര്യമെന്നും കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ.ഇടതു സർക്കാർ ജാതി സെൻസസ് നടപ്പാക്കിയില്ലെങ്കിൽ സർക്കാർ പിന്നാക്ക വിഭാഗങ്ങളുടെ വിചാരണയ്ക്ക് വിധേയമാകേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നേരത്തെ രാജ്യവ്യാപകമായി ജാതി സെന്‍സെസ് നടപ്പാക്കാൻ സര്‍ക്കാര്‍ തയാറാകണമെന്ന് ദില്ലയില്‍ ചേര്‍ന്ന കോൺഗ്രസ് പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടിരുന്നു.
എന്റെ രാഷ്ട്രീയ ആരോപണങ്ങളും അവിശ്വാസവും മുഖ്യമന്ത്രിക്ക് നേരെയാണെന്ന് രാജീവ് ചന്ദ്രശേഖർ
അഴിമതിയും പ്രീണനവും ഒക്കെ ഉയർത്തുമ്പോൾ വർഗീയവാദി എന്ന് പറഞ്ഞ് മറക്കാൻ ശ്രമിക്കുന്നുവെന്നും,എന്നെ വർഗീയവാദി എന്ന് വിളിക്കാൻ എന്ത് ധാർമ്മികതയാണ് മുഖ്യമന്ത്രിക്കുള്ളതെന്നും കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഹമാസ് പ്രതിനിധിക്ക് കേരളത്തിലെ ഒരു സമ്മേളനത്തിൽ സംസാരിക്കാൻ അനുവദിച്ചതിൽ കോൺഗ്രസും മിണ്ടുന്നില്ല. എന്റെ രാഷ്ട്രീയ ആരോപണങ്ങളും അവിശ്വാസവും മുഖ്യമന്ത്രിക്ക് നേരെയാണെന്നും രാജീവ് ചന്ദ്രശേഖർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് സർക്കാരിനൊപ്പം പ്രതിപക്ഷം നിൽക്കുമെന്ന് വ്യക്തമാക്കി വി ഡി സതീശൻ
മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ സർക്കാരിനൊപ്പം പ്രതിപക്ഷം നിലനിൽക്കുമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കരുതെന്ന് പറഞ്ഞ അദ്ദേഹം നിരീക്ഷണം ശക്തമാക്കണമെന്നും ആവശ്യപ്പെട്ടു. ചില ഭാഗത്തു നിന്ന് ദൗർഭാഗ്യകരമായ പ്രതികരണം ഉണ്ടായി. എന്താണ് നടന്നത് എന്ന് അറിയും മുൻപ് ഒരു നേതാവ് പലസ്തീനുമായി ബന്ധപ്പെടുത്തി എന്നും സതീശൻ വിമർശിച്ചു.
ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ തെറ്റിദ്ധാരണകൾ ഉണ്ടായേനെ എന്ന് സാദിഖ് അലി ശിഹാബ് തങ്ങൾ
കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ വേറെ തലത്തിലേക്ക് കൊണ്ട് പോകാൻ ശ്രമിച്ചു. ഇത് പറയാതിരിക്കാനാകില്ല എന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ. സമൂഹ മാധ്യമങ്ങളുടെ കാര്യം പറയനില്ല എന്നും മുൻവിധിയോടെയുള്ള സമീപനം ഉണ്ടായി. പ്രധാന മീഡിയ പക്വത കാണിക്കണം. മാർട്ടിൻ അതു പറഞ്ഞത് കൊണ്ട് കേരളം രക്ഷപ്പെട്ടുവെന്നും അല്ലെങ്കിൽ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ തെറ്റിദ്ധാരണകൾ ഉണ്ടായേനെ എന്നും ഇത്തരം സന്ദർഭങ്ങളിൽ മാധ്യമങ്ങൾ ശ്രദ്ധിക്കണമെന്നും തങ്ങൾ പറഞ്ഞു.
മധ്യാഹ്ന വാര്‍ത്ത
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എന്‍ഡിഎ സെക്രട്ടറിയേറ്റ് വളഞ്ഞു. ഇന്നലെ രാത്രി എട്ടോടെ തുടങ്ങിയ സമരം ഇന്നു രാവിലെയാണ് എല്ലാ ഗേറ്റുകളിലേക്കും വ്യാപിപ്പിച്ചത്. വിലക്കയറ്റം, അഴിമതി തുടങ്ങിയവക്കെതിരേയാണ് സമരം. വിദ്വേഷ പ്രചാരണം ഒഴിവാക്കാന്‍ എല്ലാവരും ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കളമശേരി സ്‌ഫോടനത്തെത്തുടര്‍ന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ കക്ഷി നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷം ജീവന്‍ കൊടുത്തും നിലനിര്‍ത്തുമെന്നും എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കി. കണ്ണൂരിലും കോഴിക്കോടും സ്വകാര്യ […]
മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
ദില്ലി മുൻ ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയയുടെ മദ്യനയ അഴിമതിക്കേസിലെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. വിചാരണ മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ഇഡി അറിയിച്ചത് കണക്കിലെടുത്താണ് തീരുമാനം. പൂർത്തിയായില്ലെങ്കിൽ വീണ്ടും സിസോദിയ്ക്ക് ജാമ്യാപേക്ഷ നൽകാം.മദ്യനയ അഴിമതിയിലെ ഇഡി കേസിൽ അനന്തമായി സിസോദിയയെ ജയിലിൽ ഇടാനാകില്ലെന്നും കേസിൽ വിചാരണ എന്നു തുടങ്ങുമെന്നും വാദത്തിനിടെ കോടതി ചോദിച്ചിരുന്നു.
