Posted inലേറ്റസ്റ്റ്

വാളുവീശി, ചെറുപന്ത് കഷണമായി

പാഞ്ഞുവരുന്ന വെടിയുണ്ടയെ വാളുവീശി തുണ്ടംതുണ്ടമാക്കുന്ന വിദ്യ സിനിമയില്‍ സാധ്യമാണ്. എന്നാല്‍ വീശിയെറിയുന്ന നെല്ലിക്കയോളം ചെറിയൊരു പന്തിനെ വാളുവീശി നെടുകേ മുറിക്കാന്‍ അയോധന അഭ്യാസിക്കേ കഴിയൂ. ഇന്‍സ്റ്റഗ്രാമില്‍ ണയന്‍ ഗാഗ് എന്ന അക്കൗണ്ടിലൂടെ പങ്കുവച്ച വീഡിയോ ആരേയും അദ്ഭുതപ്പെടുത്തും. ജപ്പാനിലെ യേട്ടു കരാട്ടെ എന്നറിയപ്പെടുന്ന ആയോധന കലയില്‍ വിദഗ്ദ്ധനായ യോംഗ് യൂളിംഗ് മു യാണ് ഈ പ്രകടനം കാഴ്ചവയ്ക്കുന്നത്. ഗ്രാന്‍ഡ്പാ ബട്ടൂസായി എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ആയോധനകല പരിശീലിക്കുമ്പോള്‍ ധരിക്കുന്ന പരമ്പരാഗതമായ ജാപ്പനീസ് വസ്ത്രമണിഞ്ഞാണ് അദ്ദേഹം അരയില്‍ […]

Posted inബിസിനസ്സ്

ജിയോ വേള്‍ഡ് പ്ലാസ നവംബര്‍ 1 ന് മുംബൈയില്‍ തുറക്കും

ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര ഷോപ്പിംഗ് മാള്‍ മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ജിയോ വേള്‍ഡ് പ്ലാസ 2023 നവംബര്‍ 1 ന് മുംബൈയില്‍ തുറക്കും. പ്രശസ്തമായ ബാന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ 7,50,000 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന ഈ ഷോപ്പിംഗ് മാള്‍ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ആഡംബര ബ്രാന്‍ഡുകളുടെ മുന്‍നിര സ്റ്റോറുകളുമായാണ് എത്തുന്നത്. ഫൈന്‍-ഡൈനിംഗ് റെസ്റ്റോറന്റുകളുടെ വലിയൊരു നിരയും ജിയോ വേള്‍ഡ് പ്ലാസയിലുണ്ടാകും. ബുള്‍ഗരി, കാര്‍ട്ടിയര്‍, ലൂയി വുട്ടോണ്‍, വെര്‍സാഷേ, വലന്റിനോ, മനിഷ് മല്‍ഹോത്ര, പോട്ട്റി […]

Posted inവിനോദം

ലാലു അലക്‌സ് ചിത്രം ‘ഇമ്പ’ത്തിലെ ഗാനം ‘തൂവാനമാകെ’

ലാലു അലക്‌സ് പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ‘ഇമ്പം’. ദീപക് പറമ്പോലും വേഷമിടുന്ന ഇമ്പത്തിന്റെ സംവിധാനം ശ്രീജിത്ത് ചന്ദ്രനാണ്. ഒക്ടോബര്‍ 27ന് പ്രദര്‍ശനത്തിനെത്തിയ ഇമ്പം സിനിമയിലെ പുതിയ ഗാനം പുറത്തുവിട്ടു. ‘തൂവാനമാകെ’ എന്ന മനോഹമായ ഗാനം ചിത്രത്തിനായി പാടിയത് ഹിഷാം അബ്ദുള്‍ വഹാബും പി എസ് ജയഹരിയും മീനാക്ഷി എം എല്ലുമാണ്. വിനീത് ശ്രീനിവാസനു പുറമേ ദേശീയ അവാര്‍ഡ് ജേതാവ് അപര്‍ണ ബാലമുരളി, ശ്രീകാന്ത് ഹരിഹരന്‍, സിത്താര കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിക്കുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്. ബ്രോ […]

Posted inവിനോദം

ബോക്‌സ് ഓഫീസില്‍ തകര്‍ന്ന് കങ്കണ ചിത്രം ‘തേജസ്’

കങ്കണയുടെ തേജസിന് വന്‍ തിരിച്ചടി. ബോക്‌സ് ഓഫീസില്‍ കങ്കണയുടെ പുതിയ ചിത്രം ‘തേജസ്’ തകര്‍ന്നു വീണിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. വന്‍ പ്രതീക്ഷയുമായി എത്തിയ കങ്കണയുടെ ചിത്രത്തിന് ഒരു ചലനവും ഉണ്ടാക്കാനായില്ല. തേജസിന് ആകെ 3.80 കോടിയാണ് ഇതുവരെ നേടാനായിട്ടുള്ളത് എന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്. സര്‍വേഷ് മേവരയാണ് തേജസിന്റെ സംവിധാനം. അന്‍ഷുല്‍ ചൗഹാനും വരുണ്‍ മിത്രയും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലുണ്ട്. ഹരി കെ വേദാനന്തമാണ് ഛായാഗ്രാഹണം. ശസ്വത് സച്ച്‌ദേവാണ് തേജസിന്റെ സംഗീതം. കങ്കണ നായികയാകുന്ന ‘എമര്‍ജന്‍സി’ […]

Posted inഓട്ടോമോട്ടീവ്

ഓഫ് റോഡ് യാത്രകള്‍ക്ക് ക്രോസ് ഓവര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍

സാഹസികത യാത്രികര്‍ ഏറെ ഇഷ്ടപ്പെടുന്നവയാണ് ഓഫ് റോഡ് യാത്രകള്‍. ഓഫ് റോഡ് യാത്രകള്‍ക്കായി നിരവധി തരത്തിലുള്ള വാഹനങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. യാത്രാ പ്രേമികളുടെ മനം കീഴടക്കാന്‍ പുതിയൊരു മോഡല്‍ സ്‌കൂട്ടര്‍ വിപണിയില്‍ എത്തിച്ചിരിക്കുകയാണ് തായ്വാന്‍ കമ്പനി. തായ്വാനിലെ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ഗൊഗോറോയാണ് ഓഫ് റോഡ് യാത്രകള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത സ്‌കൂട്ടര്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ക്രോസ് ഓവര്‍ എന്ന പേര് നല്‍കിയിരിക്കുന്ന ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ ഓണ്‍ റോഡിലും ഉപയോഗിക്കാനാകും. അള്‍ട്ടിമേറ്റ് ടൂവീലര്‍ എസ്യുവി എന്നാണ് […]

Posted inപുസ്തകങ്ങൾ

ആനോ

ജി ആര്‍ ഇന്ദുഗോപന്റെ പുതിയ നോവല്‍ ‘ആനോ’, നോവലിലെ ഓരോ സന്ദര്‍ഭങ്ങളുടെയും ചരിത്രരേഖയും പെയിന്റിങ്ങുകളും ബഹുവര്‍ണ്ണ ചിത്രങ്ങളോടെ രൂപകല്പന ചെയ്ത പ്രത്യേക പതിപ്പ് പ്രീബുക്ക് ചെയ്യുന്നവര്‍ക്ക് എഴുത്തുകാരന്റെ കയ്യൊപ്പോടു കൂടി സ്വന്തമാക്കാവുന്നതാണ്. മധ്യകാല ലോകചരിത്രത്തില്‍ ഏറ്റവും സജീവമായി പങ്കെടുത്ത മലയാളി ഒരു മനുഷ്യനല്ല, ഒരു ആനയാണ് എന്ന ആമുഖത്തോടെയാണ് പുസ്തകം പുറത്തിറങ്ങുന്നത്. 1509-ലെ ഡിയു യുദ്ധത്തില്‍ തലനാരിഴയ്ക്കാണ് കോഴിക്കോട് പരാജയപ്പെടുന്നത്. തുര്‍ക്കി, പഴയ ഈജിപ്ത്, ഗുജറാത്ത് ശക്തികളെ സംയോജിപ്പിച്ചുള്ള യുദ്ധം നമ്മുടെ ചരിത്രം ആഴത്തില്‍ പഠിക്കേണ്ട ആവേശകരമായ […]

Posted inആരോഗ്യം

നീര്‍ദോഷരോഗങ്ങള്‍ അകറ്റി നിര്‍ത്താന്‍ തേന്‍ ശീലമാക്കാം

പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങളുടെ ഫലമായി സാധാരണ കണ്ടുവരുന്ന രോഗങ്ങളാണ് പനി, ജലദോഷം, ചുമ തുടങ്ങിയ രോഗങ്ങള്‍. ആഴ്ചകളോളം നീണ്ട് നില്‍ക്കുമെന്നതിനാല്‍ ഇത്തരം രോഗങ്ങള്‍ക്ക് ചികിത്സ തേടാതെ മാര്‍ഗ്ഗവും ഇല്ല. എന്നാല്‍, തുടക്കത്തില്‍ തന്നെ വീട്ടു ചികിത്സ നല്‍കിയാല്‍ വളരെ വേഗം തന്നെ മാറാവുന്നതാണ് ഇത്തരം രോഗങ്ങള്‍. ജലദോഷം, ചുമ തുടങ്ങിയ നീര്‍ദോഷരോഗങ്ങള്‍ അകറ്റി നിര്‍ത്താനുള്ള ഒരു ഒറ്റമൂലിയാണ് തേന്‍. വൈറ്റമിനുകളാലും ആന്റി ഓക്സിഡന്റുകളാലും സമ്പന്നമാണ് തേന്‍. മാത്രമല്ല, ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ സി, ഡി, ഇ, കെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാഷ്ട്രീയ പാർട്ടികളുടെ സമ്പത്തിൻ്റെ ഉറവിടമറിയാൻ പൊതുജനത്തിന് അധികാരമില്ലെന്ന് കേന്ദ്രം സുപ്രിം കോടതിയിൽ

രാഷ്ട്രീയ പാർട്ടികളുടെ സമ്പത്തിൻ്റെ ഉറവിടമറിയാൻ പൊതുജനത്തിന് അധികാരമില്ലെന്ന് കേന്ദ്രം സുപ്രിം കോടതിയിൽ. സുപ്രിം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു മുന്നിലാണ് കേന്ദ്രം ഇക്കാര്യം ബോധിപ്പിച്ചത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിൽ സഞ്ജീവ് ഖന്ന, ബിആർ ഗവായ്, ജെബി പർദിവാല, മനോജ് മിശ്ര എന്നിവരാണ് മറ്റുള്ളവർ.രാഷ്ട്രീയ പാർട്ടികളുടെ സമ്പത്തിൻ്റെ ഉറവിടമറിയാൻ പൊതുജനത്തിന് അധികാരമില്ലെന്ന് കേന്ദ്രം സുപ്രിം കോടതിയിൽ. സുപ്രിം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു മുന്നിലാണ് കേന്ദ്രം ഇക്കാര്യം ബോധിപ്പിച്ചത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

റഷ്യൻ വിമാനത്താവളത്തിൽ ഇസ്രയേലിൽനിന്നുള്ള യാത്രക്കാർക്കുനേരെ ജനക്കൂട്ടത്തിന്‍റെ ആക്രമണ ശ്രമം

റഷ്യൻ വിമാനത്താവളത്തിൽ ഇസ്രയേലിൽനിന്നുള്ള യാത്രക്കാർക്കുനേരെ ജനക്കൂട്ടത്തിന്‍റെ ആക്രമണ ശ്രമം. നൂറു കണക്കിന് ആളുകൾ ഇസ്രയേൽ വിരുദ്ധ മുദ്രാവാക്യങ്ങളുമായി ഇരച്ചുകയറി കലാപം അഴിച്ചുവിട്ടതോടെ വിമാനത്താവളം അടച്ചു.  ഇസ്രായേലിലെ ടെൽ അവീവിൽനിന്നുള്ള വിമാനം റഷ്യയിലെ ഡാഗ്സ്റ്റൻ വിമാനത്താവളത്തിൽ ഇറങ്ങിയതും നൂറു കണക്കിനു പ്രദേശവാസികൾ വിമാനത്താവളത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു. ആരും പുറത്തിറങ്ങരുതെന്ന് പൈലറ്റ് നിർദേശം നൽകിയതിനാൽ യാത്രക്കാർ ആൾക്കൂട്ടത്തിന്റെ കയ്യിൽപ്പെട്ടില്ല.

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

കണ്ണൂര്‍ കേളകത്തെ രാമച്ചിയില്‍ മാവോയിസ്റ്റുകള്‍ ആകാശത്തേക്കു വെടിയുതിര്‍ത്തു. ആറളം വന്യജീവി സങ്കേതത്തിനുള്ളിലെ കാട്ടിലൂടെ മൂന്നു വാച്ചര്‍മാര്‍ നടന്നുപോകുന്നതിനിടെ അഞ്ചു പേരടങ്ങുന്ന മാവോയിസ്റ്റുകള്‍ ആകാശത്തേക്ക് ആറു റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ മൂന്നു വാച്ചര്‍മാരും ഓടിരക്ഷപ്പെടുകയായിരുന്നു. പിണറായി സര്‍ക്കാരിനു മൗലിക ശക്തികളോട് മൃദു സമീപനമാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ. കളമശ്ശേരി സ്‌ഫോടനത്തില്‍ നിക്ഷ്പക്ഷ അന്വേഷണം വേണമെന്നും നദ്ദ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എന്‍ഡിഎ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നദ്ദ. കളമശേരി സ്‌ഫോടനത്തില്‍ പരിക്കേറ്റ് […]