Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കളമശ്ശേരി സ്ഫോടനത്തിന്റെ ആഘാതം മൂലമുണ്ടായ മാനസിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സ്ഥലത്തുണ്ടായവര്‍ക്ക് കൗൺസലിങ്ങ്

കളമശ്ശേരി സ്ഫോടനത്തെ തുടർന്നുണ്ടായ മാനസിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മാനസികാരോഗ്യ ടീമിന്‍റെ പിന്തുണ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ഫോടന സമയത്ത് ഉണ്ടായിരുന്ന മുഴുവന്‍ പേര്‍ക്കും മാനസിക പിന്തുണ ഉറപ്പാക്കും. എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ, തൃശൂര്‍ തുടങ്ങിയ ജില്ലകളില്‍ നിന്നുള്ളവരാണിവര്‍. മാനസികാരോഗ്യ പരിപാടി, ടെലി മനസ് എന്നിവയിലൂടെയാണ് മാനസിക പിന്തുണയും കൗണ്‍സിലിങും നല്‍കുന്നതെന്നും മന്ത്രി അറിയിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേന്ദ്രം ഫോണ്‍ ചോര്‍ത്തുന്നുവെന്ന് രാഹുല്‍ഗാന്ധി

കെ സി വേണുഗോപാലിനും പ്രതിപക്ഷ നേതാക്കൾക്കും തന്റെ ഓഫീസിലുള്ളവർക്കും ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് സന്ദേശം കിട്ടിയെന്ന് രാഹുല്‍ഗാന്ധി. ഐഫോണുകളിലാണ് സന്ദേശം കിട്ടിയത്. അദാനിക്ക് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഇത് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിൽ അദാനി ഒന്നാം സ്ഥാനത്തായി. മോദി രണ്ടാമതും, അമിത് ഷാ മൂന്നാമനുമായി. വിമാനത്താവളങ്ങളും, വ്യവസായങ്ങളുമെല്ലാം അദാനിക്ക് തീറെഴുതി. ഭയപ്പെട്ട് പിന്നോട്ടില്ല. എത്ര വേണമെങ്കിലും ചോർത്തിക്കോളൂ ഭയമില്ലെന്നും രാഹുല്‍ പറഞ്ഞു.

Posted inബിസിനസ്സ്

ആപ്പിളിന്റെ ഇന്ത്യയിലെ ബിസിനസ് 50,000 കോടി വരുമാനത്തില്‍

ആപ്പിളിന്റെ ഇന്ത്യയിലെ ബിസിനസ് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 50,000 കോടി രൂപയുടെ വരുമാനത്തിലെത്തി. വില്‍പ്പന 48% വര്‍ധിച്ച് 49,321 കോടി രൂപ രേഖപ്പെടുത്തി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 33,381 കോടി രൂപയായിരുന്നു. കമ്പനിയുടെ ലാഭം ഇതേ കാലയളവിലെ 1,263 കോടി രൂപയില്‍ നിന്ന് 2023 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 76% വര്‍ധിച്ച് 2,230 കോടി രൂപയായി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയില്‍ ആപ്പിളിന്റെ അറ്റാദായത്തിലെ ഏറ്റവും വേഗമേറിയ വളര്‍ച്ചയാണിത്. ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്കുമായി ഇന്ത്യയില്‍ ഐഫോണുകള്‍ […]

Posted inടെക്നോളജി

വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, യൂട്യൂബ് എല്ലാമുള്ള ജിയോ ഫീച്ചര്‍ ഫോണ്‍

മികച്ച സവിശേഷതകളുമായി തങ്ങളുടെ ഏറ്റവും പുതിയ ജിയോഫോണ്‍ പ്രൈമ 4ജി എന്ന ഫോണ്‍ ലോഞ്ച് ചെയ്തിരിക്കുകയാണ് റിലയന്‍സ് ജിയോ. ഫീച്ചര്‍ ഫോണിന്റെ രൂപമാണെങ്കിലും ജിയോഫോണ്‍ പ്രൈമ 4ജിയില്‍ വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ ജനപ്രിയ ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കും. യുപിഐ പേയ്മെന്റുകള്‍ ചെയ്യാനായി ജിയോ പേ എന്ന ആപ്പിന്റെ പിന്തുണയുമുണ്ട്. കൂടാതെ, ഒ.ടി.ടി ആപ്പായ ജിയോസിനിമ, ജിയോടിവി, ജിയോസാവന്‍, ജിയോചാറ്റ് എന്നിവയും ആസ്വദിക്കാം. 23 ഭാഷകള്‍ക്കുള്ള പിന്തുണയും നല്‍കിയിട്ടുണ്ട്. ഫോണിന് 320ഃ240 പിക്‌സല്‍ സ്‌ക്രീന്‍ റെസല്യൂഷനോട് കൂടിയ ടിഎഫ്ടി […]

Posted inവിനോദം

ഭോപ്പാല്‍ ഗ്യാസ് ദുരന്ത ചിത്രം ‘ദ് റെയില്‍വെ മെന്‍’ ടീസര്‍

യാഷ് രാജിന്റെ ആദ്യ ഒടിടി പ്രൊഡക്ഷന്‍ ‘ദ് റെയില്‍വെ മെന്‍’ ടീസര്‍ എത്തി. 1984ലെ ഭോപ്പാല്‍ ഗ്യാസ് ദുരന്തത്തെ ആസ്പദമാക്കിയെടുക്കുന്ന വെബ് സീരിസ് നെറ്റ്ഫ്‌ലിക്‌സിലൂടെ നവംബര്‍ 18 മുതല്‍ സ്ട്രീമിങ് ആരംഭിക്കും. മാധവന്‍, കെ.കെ. മേനോന്‍, ബാബില് ഖാന്‍, ദിവ്യേന്ദു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. നാല് എപ്പിസോഡുകളിലായാണ് സീരിസ് സംപ്രേക്ഷണം ചെയ്യുന്നത്. ആയുഷ് ഗുപ്ത തിരക്കഥ എഴുതുന്ന സീരിസ് നവാഗതനായ ശിവ റാവേല്‍ സംവിധാനം ചെയ്യുന്നു. യഥാര്‍ഥ കഥയെ ആസ്പദമാക്കി ഒരുക്കുന്ന സീരിസ് ആണിത്. ബോളിവുഡിലെ പ്രമുഖ […]

Posted inവിനോദം

‘ലിയോ’ ഒടിടി റൈറ്റ് നെറ്റ്ഫ്‌ലിക്‌സ് നേടിയത് വന്‍ തുകയ്ക്ക്

ലോകേഷ് കനകരാജും വിജയ്‌യും ഒന്നിച്ച ചിത്രം ‘ലിയോ’ 461 കോടി രൂപയിലധികം നേടി എന്ന് ഔദ്യോഗികമായി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. ഒടിടി റൈറ്റ്‌സ് ഇനത്തിലും വിജയ് ചിത്രത്തിന് വന്‍ തുക ലഭിച്ചു എന്നാണ് നിര്‍മാതാവ് ലളിത് കുമാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഒടിടി റൈറ്റ് ആരാണ് നേടിയതെന്ന് ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി റിലീസിനു മുന്നേ പുറത്തുവിട്ടിരുന്നില്ലെങ്കിലും നെറ്റ്ഫ്‌ലിക്‌സാണ് എന്ന് വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു. ഒടിടി റൈറ്റ്‌സില്‍ ഒരു തെന്നിന്ത്യന്‍ സിനിമയ്ക്ക് ലഭിച്ച ഉയര്‍ന്ന തുകയാണ് ലിയോയ്ക്ക് നെറ്റ്ഫ്‌ലിക്‌സ് നല്‍കിയത് എന്ന് ഇപ്പോള്‍ […]

Posted inഓട്ടോമോട്ടീവ്

പ്രത്യേക ഓഫറുകളുമായി ജാവ യെസ്ഡി

ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു. 1,888 രൂപ മുതല്‍ ആരംഭിക്കുന്ന ആകര്‍ഷകമായ ഇഎംഐകളും, ദീപാവലി വരെയുള്ള എല്ലാ ഡെലിവറികള്‍ക്കും നാല് വര്‍ഷത്തെ അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ വരെ അധിക വാറന്റിയും ഉള്‍പ്പെടുന്നതാണ് ഈ പരിമിത കാല ഓഫര്‍. മികച്ച ഡിസൈന്‍, മികച്ച പ്രകടനം, പതിറ്റാണ്ടുകളുടെ പൈതൃകം എന്നിവയ്ക്ക് എപ്പോഴും പേരുകേട്ടതാണ് ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍ ശ്രേണി. കൂടുതല്‍ ഉപഭോക്താക്കളിലേക്ക് ഈ മികച്ച മോട്ടോര്‍സൈക്കിളുകള്‍ ലഭ്യമാക്കുക എന്നതാണ് ഈ പ്രത്യേക ഓഫറിലൂടെ ലക്ഷ്യമിടുന്നത്. […]

Posted inപുസ്തകങ്ങൾ

മാര്‍പാപ്പാമാരും ലോകചരിത്രവും

നാലാം നൂറ്റാണ്ടു മുതല്‍ പതിനാലാം നൂറ്റാണ്ടുവരെ യൂറോപ്പില്‍ ആരുംതന്നെ മാര്‍പാപ്പാമാരെ ചോദ്യം ചെയ്യാന്‍ മുതിരാത്തവണ്ണം അത്രമേല്‍ അധികാരസ്ഥാനത്തായിരുന്നു മാര്‍പാപ്പാമാര്‍. അക്കാലത്തിനുശേഷം ചില ചോദ്യംചെയ്യലുകള്‍ ഉയര്‍ന്നുവന്നെങ്കിലും സഭാധികാരം ഒരു വലിയ രാഷ്ട്രീയരൂപമായി ഉയര്‍ന്നുതന്നെനിന്നു. ലോകചരിത്രത്തെത്തന്നെ നിര്‍മ്മിച്ച ആ അധികാരസ്ഥാപനത്തിലെ ഓരോ ഘട്ടത്തിലെയും ഉള്‍കളികള്‍ പരിശോധിച്ചുകൊണ്ട് മറ്റൊരു ചരിത്രം രചിക്കുകാണ് ഈ കൃതി. ‘മാര്‍പാപ്പാമാരും ലേകചരിത്രവും’. കെ.സി വര്‍ഗീസ്. ഡിസി ബുക്‌സ്. വില 540 രൂപ.  

Posted inആരോഗ്യം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഉരുളക്കിഴങ്ങ്!

ആരോഗ്യ ഗുണങ്ങള്‍ ധാരാളം അടങ്ങിയ ഉരുളക്കിഴങ്ങില്‍ വിറ്റാമിന്‍ സി, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ഫൈബര്‍, വിറ്റാമിന്‍ ബി6, മാംഗനീസ്, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയെല്ലാം ഉരുളക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്നു. ഫൈബര്‍ ധാരാളം അടങ്ങിയ ഉരുളക്കിഴങ്ങ് പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും വയറിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. പൊട്ടാസ്യം ധാരാളം അടങ്ങിയ ഉരുളക്കിഴങ്ങ് പതിവായി കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും സഹായിക്കും. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നതിനാല്‍ ഉരുളക്കിഴങ്ങ് കഴിക്കുന്നത് ശരീരത്തിന് വേണ്ട ഊര്‍ജം പകരാനും സഹായിക്കും. വിറ്റാമിന്‍ സി ധാരാളം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് കോൺഗ്രസും യുഡിഎഫും പക്വമായ നിലപാടാണ് സ്വീകരിച്ചതെന്ന് രമേശ് ചെന്നിത്തല

കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് കോൺഗ്രസും യുഡിഎഫും പക്വമായ നിലപാടാണ് സ്വീകരിച്ചത്. എന്നാൽ സംഭവത്തെ വർഗീയവത്കരിക്കുന്ന നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും സ്വീകരിച്ചതെന്ന് രമേശ് ചെന്നിത്തല. ഒരിടത്ത് വാലിലാണ് വിഷമെങ്കിൽ മറ്റൊരിടത്ത് വായിലാണ് വിഷമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.