◾വൈദ്യുതി നിരക്ക് വീണ്ടും വര്‍ദ്ധിപ്പിക്കണമെന്നു കെഎസ്ഇബി. യൂണിറ്റിന് 25 മുതല്‍ 41 വരെ പൈസ കൂട്ടണമെന്നാണ് ആവശ്യം. നിരക്ക് കൂട്ടണമെന്ന ആവശ്യം പരിഗണിക്കാന്‍ ചേര്‍ന്ന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ തീരുമാനമെടുക്കാതെ പിരിഞ്ഞു . ഒരംഗത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനാല്‍ യോഗം അവസാനിപ്പിച്ചതാണു കാരണം. അടുത്ത ദിവസം വീണ്ടും യോഗം ചേരും. ◾ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. 150 രാജ്യങ്ങളില്‍ ഐഫോണ്‍ ഇത്തരം മുന്നറിയിപ്പു നല്‍കിയിട്ടുണ്ടെന്നും പ്രതിപക്ഷം സര്‍ക്കാരിനെ കരിവാരിത്തേക്കുകയാണെന്നും ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. […]
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന് ലാഭം
പ്രമുഖ നിക്ഷേപ സേവനസ്ഥാപനമായ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് നടപ്പുവര്‍ഷത്തെ (2023-24) സെപ്റ്റംബര്‍ പാദത്തില്‍ 57.68 ശതമാനം വളര്‍ച്ചയോടെ 37 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ സമാനപാദ ലാഭം 24 കോടി രൂപയായിരുന്നു.മൊത്ത വരുമാനം 112 കോടി രൂപയില്‍ നിന്ന് 29.69 ശതമാനം ഉയര്‍ന്ന് 146 കോടി രൂപയുമായി. നടപ്പുവര്‍ഷത്തെ ആദ്യപാദമായ ഏപ്രില്‍-ജൂണിലെ 116 കോടി രൂപയേക്കാള്‍ 25.46 ശതമാനം അധികമാണ് കഴിഞ്ഞപാദ വരുമാനം. ലാഭം ജൂണ്‍പാദത്തിലെ 22 കോടി രൂപയില്‍ നിന്ന് 69.75 ശതമാനവും വര്‍ധിച്ചു. […]
‘ബാന്ദ്ര’യിലെ ‘റക്കാ..റക്കാ..’ ഗാനത്തിന് ചുവടുവച്ച് തമന്ന
ജയിലറിലെ കാവാലയ്യ സോങ്ങിനു ശേഷം മറ്റൊരു ഗാനത്തിന് തകര്‍പ്പന്‍ ഡാന്‍സുമായി എത്തിയിരിക്കുകയാണ് തമന്ന. മലയാള ചിത്രം ‘ബാന്ദ്ര’യില്‍. ദിലീപ് നായകനായി എത്തുന്ന ചിത്രമാണ് ബാന്ദ്ര. ഇതിലെ ആദ്യ ഗാനം റിലീസ് ചെയ്തു. ‘റക്കാ..റക്കാ..’എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. നക്ഷത്രയും ശങ്കര്‍ മഹാദേവനും ചേര്‍ന്നാണ് ഗാനാലാപനം. വിനായക് ശശി കുമാറിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് സാം സി എസ് ആണ്. ഗംഭീര നൃത്ത ചുവടുകളുമായി എത്തുന്ന ദിലീപിനെയും തമന്നയെയും ഗാനരംഗത്ത് കാണാവുന്നതാണ്. ചിത്രം നവംബര്‍ 10ന് തിയറ്ററുകളില്‍ എത്തും. തമന്ന […]
ഇളയരാജയുടെ ഇതിഹാസ ജീവിതം സിനിമയാകുന്നു
സംഗീതജ്ഞനായ ഇളയരാജയുടെ ഇതിഹാസ ജീവിതം സിനിമയായി ഒരുങ്ങുന്നു. തമിഴ് നടന്‍ ധനുഷായിരിക്കും ഇളയരാജയായി ചിത്രത്തില്‍ വേഷമിടുക എന്ന് റിപ്പോര്‍ട്ടുണ്ട്. ബയോപ്പിക്കില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. എന്തായാലും ധനുഷ് ഇളയരാജയായി ഒരു ചിത്രത്തില്‍ എത്തുമ്പോള്‍ ആരാധകരുടെ പ്രതീക്ഷകള്‍ വലുതായിരിക്കും. ധനുഷ് നായകനായി വേഷമിടുന്നവയില്‍ റിലീസിനൊരുങ്ങിയ ചിത്രം ക്യാപ്റ്റന്‍ മില്ലെറാണ്. സംവിധാനം അരുണ്‍ മതേശ്വരനാണ്. വാത്തിയാണ് ധനുഷ് നായകനായി വേഷമിട്ടവയില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. വെങ്കി അറ്റ്‌ലൂരിയായിരുന്നു വാത്തി തിരക്കഥയെഴുതി സംവിധാനം ചെയ്തത്. മലയാളി നടി സംയുക്തയായിരുന്നു നായികയായത്.
എക്സ്എല്‍750 ട്രാന്‍സല്‍പ് അവതരിപ്പിച്ച് ഹോണ്ട
ജാപ്പനീസ് ജനപ്രിയ ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ അന്താരാഷ്ട്ര പ്രശസ്തി നേടിയ അഡ്വഞ്ചര്‍ ടൂറര്‍ ആയ എക്സ്എല്‍750 ട്രാന്‍സല്‍പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 1980കളിലെ യഥാര്‍ഥ ട്രാന്‍സല്‍പില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഹോണ്ടയുടെ ഏറ്റവും പുതിയ പ്രീമിയം അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളായ എക്സ്എല്‍750 ട്രാന്‍സല്‍പും രൂപകല്‍പന ചെയ്തിരിക്കുന്നത്. പൂര്‍ണമായും ജപ്പാനില്‍ നിര്‍മിച്ചാണ് ഇത് ഇന്ത്യയിലേക്ക് എത്തുന്നത്. 10.99 ലക്ഷം രൂപയാണ് പുതിയ മോഡസലിന്റെ വില (എക്സ്ഷോറൂം, ഗുരുഗ്രാം). റോസ് വൈറ്റ്, മാറ്റ് ബാലിസ്റ്റിക് ബ്ലാക്ക് […]
രമേശ് ചെന്നിത്തല അറിഞ്ഞതും അറിയാത്തതും
ഒരു സാധാരണ വിദ്യാര്‍ത്ഥി എങ്ങനെയാണ് രാഷ്ട്രീയത്തിലെ വെള്ളിനക്ഷത്രമാകുന്നത് എന്നതിനൊരു പാഠപുസ്തകമാണ് രമേശ് ചെന്നിത്തല. ആ പുസ്തകത്തെ അടുക്കിപ്പെറുക്കി അവതരിപ്പിക്കുകയാണ് ഈ കൃതിയിലൂടെ. മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകന്‍ സി.പി. രാജശേഖരന്‍ നടത്തിയ നിരീക്ഷണങ്ങളും പഠനങ്ങളും അനുഭവങ്ങളുമാണ് ഒട്ടും അതിശയോക്തിയോ അപഭ്രംശമോ ഇല്ലാതെ ഇവിടെ വിവരിക്കുന്നത്. രാഷ്ട്രീയരചനകള്‍ വിരസമായ കാലത്ത്, ഒരു നോവല്‍ വായിക്കുന്ന പദസഞ്ചലനമാണ് ഇവിടെ സി.പി. രാജശേഖരന്‍ നടത്തിയിരിക്കുന്നത്. മുപ്പത്തിയെട്ടു വര്‍ഷത്തെ പത്രപ്രവര്‍ത്തനാനുഭവം അദ്ദേഹത്തിനു മുതല്‍ക്കൂട്ടായുണ്ട്. തട്ടും തടസ്സവുമില്ലാതെ വളരെ വേഗത്തില്‍ വായിച്ചുതീര്‍ക്കാവുന്നതാണ് ഇതിലെ ആഖ്യാനശൈലി. മുതിര്‍ന്ന കോണ്‍ഗ്രസ് […]
പ്രമേഹത്തെ നിയന്ത്രിക്കാനും ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാനും ബ്രൊക്കോളി
പലപ്പോഴും ജീവിതശൈലിയിലെ മാറ്റങ്ങളും മോശം ഭക്ഷണരീതിയുമാണ് രോഗങ്ങളെ വിളിച്ചുവരുത്തുന്നത്. അതിനാല്‍ പച്ചക്കറികളും പഴങ്ങളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതാണ് ആരോഗ്യത്തിന് നല്ലത്. അത്തരത്തില്‍ നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് ബ്രൊക്കോളി. വിറ്റാമിന്‍ സിയുടെയും ഫൈബറിന്റെയും മറ്റ് ആന്റി ഓക്‌സിഡന്റുകളുടെയും കലവറയാണ് ബ്രൊക്കോളി. ഇവ പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹത്തെ നിയന്ത്രിക്കാനും ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാനും സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ബ്രൊക്കോളിയിലെ ആന്റി ഓക്സിഡന്റുകള്‍ക്ക് കോശനശീകരണത്തെ തടയാനും അതിലൂടെ അര്‍ബുദത്തെ പ്രതിരോധിക്കാനും കഴിയും. ബ്രൊക്കോളിയിലെ ഗ്ലൂക്കോസിനോലേറ്റുകളും […]
അഭിഭാഷകന്റെ സേവനം വേണ്ടെന്ന് കളമശേരി ബോംബ് സ്‌ഫോടനകേസ് പ്രതി ഡൊമനിക് മാർട്ടിൻ
അഭിഭാഷകന്റെ സേവനം വേണ്ടെന്ന് കളമശേരി ബോംബ് സ്‌ഫോടനകേസ് പ്രതി ഡൊമനിക് മാർട്ടിൻ. സ്വന്തം നിലയ്ക്ക് കേസ് വാദിക്കുമെന്നും തനിക്കായി താൻ തന്നെ സംസാരിക്കണമെന്നാണ് ആഗ്രഹമെന്നും ഡൊമനിക് കോടതിയെ അറിയിച്ചു. അഭിഭാഷകൻ വേണ്ടെന്ന പ്രതിയുടെ ആവശ്യം കോടതി അംഗീകരിച്ചു. പൊലീസിനെതിരെ പരാതി ഇല്ലെന്നും ഡൊമനിക് കോടതിയിൽ പറഞ്ഞു. പ്രതിക്ക് ആരോഗ്യ മാനസിക പ്രശ്നങ്ങൾ ഇല്ലന്ന് കോടതി വ്യക്തമാക്കി. പ്രതിയെ നവംബർ 29 വരെ റിമാന്റ് ചെയ്തു.
36 വര്‍ഷം ജയിലിലായ നിരപരാധികള്‍ക്ക് 420 കോടി രൂപ നഷ്ടപരിഹാരം
അമേരിക്കയില്‍ ചെയ്യാത്ത കൊലക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ട് 36 വര്‍ഷം ജയിലില്‍ കിടന്ന മൂന്നു പേര്‍ക്ക് 420 കോടി രൂപ നഷ്ടപരിഹാരം. ബാള്‍ട്ടിമോറിലാണു സംഭവം. ആല്‍ഫ്രഡ് ചെസ്റ്റ്നട്ട്, റാന്‍സം വാട്ട്കിന്‍സ്, ആന്‍ഡ്രൂ സ്റ്റുവര്‍ട്ട് എന്നിവരാണ് 36 കൊല്ലക്കാലം ജയിലില്‍ കിടന്നത്. പതിനാറാമത്തെ വയസിലാണ് ഇവര്‍ അറസ്റ്റിലായത്. 1983 -ലെ താങ്ക്സ് ഗിവിംഗ് ഡേയില്‍ 14 കാരനായ ഡെവിറ്റ് ഡക്കറ്റിനെ കൊലപ്പെടുത്തിയെന്നായിരുന്നു ഇവര്‍ക്കെതിരായ കേസ്. മൂന്നുപേരും ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു. ഇപ്പോള്‍ ബാള്‍ട്ടിമോര്‍ സിറ്റി സ്റ്റേറ്റ് അറ്റോര്‍ണി നടത്തിയ പുനരന്വേഷണത്തിലാണ് ഇവര്‍ […]
കളമശ്ശേരി സ്ഫോടന കേസിലെ പ്രതി ഡൊമിനിക്ക് മാർട്ടിൻ റിമാൻഡിൽ
കളമശ്ശേരി സ്ഫോടന കേസിലെ പ്രതി ഡൊമിനിക്ക് മാർട്ടിൻ റിമാൻഡിൽ. കേസ് അതീവ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച കോടതി അടുത്ത മാസം 29 വരെയാണ് പ്രതിയെ റിമാന്‍ഡില്‍ വിട്ടിരിക്കുന്നത്. ഇയാളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും. പൊലീസ് കസ്റ്റഡി ആവശ്യപ്പെടാത്ത സാഹചര്യത്തിലാണ് പ്രതിയെ റിമാൻഡിൽ വിട്ടത്. കേസില്‍ അഭിഭാഷകന്‍റെ സേവനം വേണ്ടെന്ന് പ്രതി ഡൊമിനിക്ക് മാർട്ടിന്‍ കോടതിയില്‍ പറഞ്ഞു.
