Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേരളീയം ധിക്കാരവും ധൂർത്തുമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍

ധൂർത്ത് ആരോപിച്ച് കേരളീയത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് പ്രതിപക്ഷം വിട്ടുനിന്നു.50000 കോടിരൂപയുടെ ബാധ്യതയിൽ നിൽക്കുന്ന സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണ് ജനങ്ങളെ നോക്കി കൊഞ്ഞനംകുത്തുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. ഉച്ചഭക്ഷണ വിതരണത്തിന്റെ പണം കൊടുക്കാനില്ലാത്ത സർക്കാരാണ് ആർഭാടം കാണിക്കുന്നത്. ജനകീയ കോടതിയിൽ സർക്കാരിനെ വിചാരണ ചെയ്ത് മറുപടി നൽകുമെന്നും വിഡി സതീശൻ പറഞ്ഞു.  

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഫോൺ ചോര്‍ത്താന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ വിശദീകരണം നല്‍കേണ്ടത് ആപ്പിള്‍ കമ്പനിയെന്ന നിലപാടില്‍ കേന്ദ്രസര്‍ക്കാര്‍

സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ഹാക്കര്‍മാര്‍ ഫോൺ ചോര്‍ത്താന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കേണ്ടത് ആപ്പിള്‍ കമ്പനിയെന്ന നിലപാടില്‍ കേന്ദ്രസര്‍ക്കാര്‍. 150ലേറെ രാജ്യങ്ങളിലെ ഉപയോക്താക്കള്‍ക്ക് നേരത്തെ സുരക്ഷ മുന്നറിയിപ്പ് സന്ദേശമയച്ചിട്ടുണ്ടെന്ന് ആപ്പിള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫോണുകളിലേക്ക് വന്ന സന്ദേശവും ആപ്പിള്‍ ഫോണിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളും കേന്ദ്ര ഐടി മന്ത്രാലയം നടത്തുന്ന അന്വേഷണത്തിന്‍റെ പരിധിയില്‍ വരും.

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില 102 രൂപ വര്‍ധിപ്പിച്ചു. 19 കിലോ സിലിണ്ടറിന് 1842 രൂപയായി. വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. ബസിലെ ഡ്രൈവര്‍ക്കും മുന്‍ സീറ്റിലെ യാത്രക്കാരനും ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ ഇന്നു മുതല്‍ പിഴയീടാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ തിടുക്കത്തില്‍ നടപ്പാക്കില്ല. എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും സീറ്റ് ബെല്‍റ്റ് ഘടിപ്പിച്ചിട്ടില്ല. ഇന്നലെ പണിമുടക്കിയ സ്വകാര്യ ബസുടമകള്‍ക്കു സാവകാശം നല്‍കാനാണു നീക്കം. എല്ലാ വര്‍ഷവും കേരളീയം സംഘടിപ്പിക്കുമന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളപ്പിറവി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വീണ വിജയൻ അടക്കമുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ചു

വീണ വിജയന് പുറമെ മുഖ്യമന്ത്രി പിണറായി വിജയൻ, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ രാഷ്ട്രീയ നേതാക്കൾക്കെതിരെ അന്വേഷണം വേണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. എന്നാല്‍, ഹർജിക്കാരനായ ഗിരീഷ് ബാബു മരിച്ച സാഹചര്യത്തിൽ കേസുമായി മുന്നോട്ട് പോകാൻ താൽപ്പര്യമില്ലെന്ന് കുടുംബം കോടതിയെ അറിയിച്ചു. അതോടൊപ്പം വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയില്‍ അമിക്കസ് ക്യൂറിയായി അഡ്വ. അഖിൽ വിജയനെ നിയമിച്ചു. ഹർജി നാളെ കോടതി വീണ്ടും പരിഗണിക്കും.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

യഹോവയുടെ സാക്ഷികൾ പ്രാർത്ഥനാ സംഗമങ്ങൾ താത്കാലികമായി നിർത്തി

കളമശ്ശേരി ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ കിങ്ഡം ഹാള്‍സ് പ്രാര്‍ഥനാ സംഗമങ്ങള്‍ താത്കാലികമായി നിര്‍ത്തിയെന്ന് യഹോവയുടെ സാക്ഷികൾ വിശ്വാസി കൂട്ടായ്മയുടെ അറിയിപ്പ്. പ്രാര്‍ത്ഥനാ കൂട്ടായ്മകൾ ഓണ്‍ലൈനില്‍ നടത്താന്‍ യഹോവയുടെ സാക്ഷികൾ ഇന്ത്യ ഘടകത്തിലെ വിശ്വാസികള്‍ക്ക്‌ നിർദ്ദേശം നല്‍കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രാർത്ഥനാ സംഗമങ്ങൾ ഓൺലൈനായി നടത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാന സർക്കാരിന്റെ കേരളീയം ആഘോഷത്തിന് തിരുവനന്തപുരത്ത് തുടക്കമായി

കേരളീയത്തെ ലോക ബ്രാൻഡാക്കുമെന്ന് മുഖ്യമന്തി പിണറായി വിജയന്‍ സംസ്ഥാന സർക്കാരിന്റെ കേരളീയം ആഘോഷത്തിന് തുടക്കം കുറിച്ചു കൊണ്ട് പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം കലാ, സാംസ്കാരിക മേഖലയിലെ പ്രമുഖരും ഉദ്ഘാടന ചടങ്ങില്‍ അണിനിരന്നു. ധൂർത്ത് ആരോപിച്ച് പ്രതിപക്ഷം ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. ഇനി എല്ലാ വർഷവും കേരളീയം പരിപാടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.ആർക്കും പിന്നിൽ അല്ല കേരളീയർ എന്ന ആത്മാഭിമാന പതാക ഉയർത്താൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

യുനെസ്കോയുടെ സാഹിത്യനഗരം പദവി കോഴിക്കോടിനുള്ള വലിയ അംഗീകാരമാണെന്ന് മേയർ ഡോക്ടർ ബീന ഫിലിപ്പ്

യുനെസ്കോയുടെ സാഹിത്യ നഗരം പദവി കോഴിക്കോടിനുള്ള വലിയ അംഗീകാരമാണെന്നും, സാഹിത്യ രംഗത്തും മാധ്യമ രംഗത്തും എല്ലാം കോഴിക്കോട് കൈവരിച്ച മികവ് അംഗീകരിക്കുന്നതാണ് ഈ നേട്ടം. ഒരുപാട് പേരുടെ പരിശ്രമത്തിന്റെ ഫലമാണിതെന്നും രണ്ടുവർഷത്തോളമായി കോർപ്പറേഷൻ ഈ ശ്രമങ്ങളുടെ പിന്നാലെയായിരുന്നുവെന്നും മേയര്‍ ബീന ഫിലിപ്പ് പറഞ്ഞു.സാഹിത്യ നഗരമായി മാറിയതോടെ സാഹിത്യ പ്രോത്സാഹനം ലക്ഷ്യമിട്ട് കൂടുതൽ പദ്ധതികൾ നടപ്പാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സീറ്റ് ബെല്‍റ്റ് നിർബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട് പിഴയീടാക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട്

സ്വകാര്യ ബസ് ഉടമകളുടെ സമ്മർദ്ദത്തിന് വഴങ്ങി ബസിലെ ഡ്രൈവർക്കും മുൻ സീറ്റിലെ യാത്രക്കാരനും ബെൽറ്റ് ധരിച്ചില്ലെങ്കിൽ ഇന്ന് മുതൽ പിഴയീടാക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്നോട്ട്.മുഴുവൻ കെഎസ്ആർടിസി ബസുകളിലും ഇതുവരെ സീറ്റ് ബെൽറ്റ് ഘടിപ്പിച്ചിട്ടില്ല.ഫിറ്റ്നസ് ഹാജരാക്കുമ്പോള്‍ സീറ്റ് ബെൽറ്റും ക്യാമറയും വേണമെന്ന ആവശ്യം നിർബന്ധമാക്കുമ്പോള്‍ ക്രമേണ തീരുമാനം നടപ്പാക്കാമെന്നാണ് ഗതാഗതവകുപ്പിന്റെ നീക്കം. ബസ്സിൽ സ്ഥാപിക്കാനുള്ള ക്യാമറകള്‍ വിപണയിൽ ലഭ്യമല്ലെന്നാണ് സ്വകാര്യ ബസുടമകുടെ പരാതി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടർ വില 102 രൂപ വര്‍ധിച്ചു

വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന്‍റെ വില ഉയര്‍ത്തി.പുതുക്കിയ വില 1842 രൂപയായി.സാധാരണ എണ്ണകമ്പനികള്‍ ഒന്നാം തീയതി വില പുതുക്കി നിശ്ചയിക്കാറുണ്ട്. കഴിഞ്ഞ കുറെ ദിവസമായി രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉള്‍പ്പെടെ ഉയരുന്ന സാഹചര്യമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്‍റെ വില 102 രൂപ കൂടി വര്‍ധിപ്പിച്ചതെന്നാണ് വിവരം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേരളത്തിന് ഇന്ന് അറുപത്തിയേഴാം പിറന്നാള്‍

ഭാഷാടിസ്ഥാനത്തില്‍ ഐക്യകേരളം രൂപീകൃതമായിട്ട് ഇന്നേക്ക് അറുപത്തിയേഴ് വര്‍ഷം. കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായുള്ള സംസ്ഥാന സർക്കാരിന്റെ കേരളീയം ആഘോഷങ്ങൾക്കും ഇന്ന് തുടക്കമാകും. അതോടൊപ്പം പുതിയ സഹസ്രാബ്ദം സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ ഏറ്റെടുത്ത് കൂടുതല്‍ വികസിത സമൂഹമായി കേരളം വളരേണ്ട ഘട്ടമാണിതെന്നും, ആ ബോധ്യമുള്‍ക്കൊണ്ട് വൈജ്ഞാനിക സമ്പദ് വ്യവസ്ഥ സൃഷ്ടിക്കാന്‍ ഒരുമയോടെ മുന്നോട്ടുപോകാമെന്നും ആശംസാ സന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍  പറഞ്ഞു.