സ്വകാര്യ ബസ് ഉടമകളുടെ സമ്മർദ്ദത്തിന് വഴങ്ങി ബസിലെ ഡ്രൈവർക്കും മുൻ സീറ്റിലെ യാത്രക്കാരനും ബെൽറ്റ് ധരിച്ചില്ലെങ്കിൽ ഇന്ന് മുതൽ പിഴയീടാക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്നോട്ട്.മുഴുവൻ കെഎസ്ആർടിസി ബസുകളിലും ഇതുവരെ സീറ്റ് ബെൽറ്റ് ഘടിപ്പിച്ചിട്ടില്ല.ഫിറ്റ്നസ് ഹാജരാക്കുമ്പോള്‍ സീറ്റ് ബെൽറ്റും ക്യാമറയും വേണമെന്ന ആവശ്യം നിർബന്ധമാക്കുമ്പോള്‍ ക്രമേണ തീരുമാനം നടപ്പാക്കാമെന്നാണ് ഗതാഗതവകുപ്പിന്റെ നീക്കം. ബസ്സിൽ സ്ഥാപിക്കാനുള്ള ക്യാമറകള്‍ വിപണയിൽ ലഭ്യമല്ലെന്നാണ് സ്വകാര്യ ബസുടമകുടെ പരാതി.
സീറ്റ് ബെല്‍റ്റ് നിർബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട് പിഴയീടാക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട്
