◾വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില 102 രൂപ വര്‍ധിപ്പിച്ചു. 19 കിലോ സിലിണ്ടറിന് 1842 രൂപയായി. വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. ◾ബസിലെ ഡ്രൈവര്‍ക്കും മുന്‍ സീറ്റിലെ യാത്രക്കാരനും ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ ഇന്നു മുതല്‍ പിഴയീടാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ തിടുക്കത്തില്‍ നടപ്പാക്കില്ല. എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും സീറ്റ് ബെല്‍റ്റ് ഘടിപ്പിച്ചിട്ടില്ല. ഇന്നലെ പണിമുടക്കിയ സ്വകാര്യ ബസുടമകള്‍ക്കു സാവകാശം നല്‍കാനാണു നീക്കം. ◾എല്ലാ വര്‍ഷവും കേരളീയം സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളപ്പിറവി ദിനത്തില്‍ […]
വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമ ഷൂട്ടിംഗ് വേണ്ടെന്ന് ഹൈക്കോടതി
വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് ഷൂട്ടിംഗിന് അനുമതി നൽകിയാൽ വിശ്വാസികൾക്ക് ബുദ്ധിമുട്ടാകുമെന്നും വിശ്വാസികൾക്ക് ക്ഷേത്രത്തിലേക്ക് പോകാൻ നിയന്ത്രണം വരുമെന്നും ചൂണ്ടിക്കാട്ടി കൊച്ചിൻ ദേവസ്വം ബോർഡിന് കേരളാ ഹൈക്കോടതി സിനിമാ ഷൂട്ടിംഗ് വിലക്കിക്കൊണ്ട് നിർദ്ദേശം നൽകി. ബൗൺസേഴ്സ് അടക്കം വിശ്വാസികളെ നിയന്ത്രിക്കുന്ന സ്ഥിതി ഉണ്ടാകുമെന്നും കോടതി വിലയിരുത്തി.
കളമശ്ശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു
കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് ബോംബ് നിർമിച്ചതും, കൺവെൻഷൻ ഹാളിൽ സ്ഥാപിച്ചതും, റിമോർട്ട് ഉപയോഗിച്ച് സ്ഫോടനം നടത്തിയതുമെല്ലാം ഡൊമിനിക് മാര്‍ട്ടിന്‍ ഫോണിൽ ചിത്രീകരിച്ചിട്ടുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്. എല്ലാം മാർട്ടിൻ ഒറ്റയ്ക്കാണ് ചെയ്തത്. വിശദമായി പരിശോധനക്കുന്നതിന് വേണ്ടിയാണ് മാര്‍ട്ടിന്റെ ഫോൺ ഫോറന്‍സിക്കിന് കൈമാറിയത്. കാക്കനാട് ജില്ലാ ജയിലിൽ കഴിയുന്ന മാർട്ടിന്റെ തിരിച്ചറിയൽ പരേഡ് ഉടൻ പൂർത്തിയാകുകയാണ് പൊലീസിന്റെ ലക്ഷ്യം.
വിഗാര്‍ഡ് ഇന്‍ഡസ്ട്രീസിന് 35 ശതമാനം ലാഭം
ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഉപകരണ നിര്‍മാതാക്കളായ വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 58.95 കോടി രൂപ സംയോജിത അറ്റാദായം നേടി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 35 ശതമാനമാണ് ലാഭവര്‍ധന. സെപ്റ്റംബര്‍ 30ന് അവസാനിച്ച പാദത്തില്‍ കമ്പനി 1133.75 കോടി രൂപ സംയോജിത പ്രവര്‍ത്തന വരുമാനം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 986.55 കോടി രൂപയില്‍ നിന്ന് 14.9 ശതമാനം വര്‍ധന രേഖപ്പെടുത്തി. സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ 2348.51 കോടി രൂപയാണ് […]
വാട്‌സ്ആപ്പ് കോളുകളില്‍ ഐപി അഡ്രസ് മറച്ചുവയ്ക്കാം!
ഉപയോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് വാട്‌സ്ആപ്പ് കോളുകളില്‍ ഐപി അഡ്രസ് സംരക്ഷിക്കുന്നതിന് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നു. റിപ്പോര്‍ട്ട് അനുസരിച്ച്, പ്രൈവസി സെറ്റിങ്സില്‍ ഉപയോക്താക്കള്‍ക്ക് ഒരു പുതിയ വിഭാഗം ലഭ്യമാകും. വോയ്സ്, വീഡിയോ കോളുകള്‍ സുരക്ഷിതമാക്കാന്‍ ‘പ്രൊട്ടക്ട് ഐപി അഡ്രസ് ഇന്‍ കോള്‍സ്’ എന്ന ഓപ്ഷന്‍ ലഭ്യമാകും. ഫീച്ചര്‍ നടപ്പില്‍ വരുന്നതോടെ കോള്‍ ചെയ്യുന്നവരുടെ ലൊക്കേഷനും ഐപി വിലാസവും മറച്ച് വെയ്ക്കപ്പെടും. ഇതോടെ പ്ലാറ്റ്ഫോമിന് കൂടുതല്‍ സുരക്ഷ വര്‍ദ്ധിക്കും. നിങ്ങളുടെ ഡിവൈസിലൂടെ ചെയ്യുന്ന കോളുകള്‍ പ്ലാറ്റ്ഫോമിന്റെ സെര്‍വറിലൂടെ സുരക്ഷിതമായി റൂട്ട് […]
വിക്രം നായകനായ ‘തങ്കലാന്‍’ ടീസര്‍
വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘തങ്കലാന്‍’ ടീസര്‍ പുറത്ത്. ബ്രിട്ടീഷ് കാലഘട്ടത്തിലെ കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ് പശ്ചാത്തലാമാക്കി ഒരുക്കിയ ചിത്രത്തിന്റെ വയലന്‍സ് നിറഞ്ഞ ടീസര്‍ ആണ് എത്തിയിരിക്കുന്നത്. ഹോളിവുഡ് ചിത്രം ‘അപ്പോകലിപ്റ്റോ’ ലെവലിലാണ് ടീസര്‍ എത്തിയിരിക്കുന്നത്. വിക്രത്തിന്റെ പെര്‍ഫോമന്‍സാണ് ടീസറിന്റെ ഹൈലൈറ്റ്. സ്വര്‍ണ തരികളില്‍ നില്‍ക്കുന്ന രക്തത്തില്‍ കുളിച്ച് നില്‍ക്കുന്ന കാല്‍പാദങ്ങളുടെ ദൃശ്യത്തോടെയാണ് ടീസര്‍ അവസാനിക്കുന്നത്. വിക്രത്തിനൊപ്പം തന്നെ മാളവികയുടെ പെര്‍ഫോമന്‍സും എടുത്ത് നില്‍ക്കുന്നുണ്ട്. പാര്‍വതി തിരുവോത്ത് ആണ് ചിത്രത്തിലെ മറ്റൊരു നായിക. പശുപതിയാണ് […]
‘തോല്‍വി എഫ്‌സി’ യിലെ ഗാനം ‘പതിയെ’
ഷറഫുദ്ദീന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘തോല്‍വി എഫ്‌സി’. കോമഡി ഡ്രാമ ജോണറില്‍ എത്തുന്ന സിനിമയിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ‘പതിയെ’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. സിജിന്‍ തോമസും സൂരജ് സന്തോഷുമാണ് ചിത്രത്തിനായി ഗാനം ആലപിച്ചിരിക്കുന്നത്. തോല്‍വി എഫ്‌സി ജോര്‍ജ് കോരയാണ് സംവിധാനംചെയ്യുന്നത്. ഛായാഗ്രാഹണം ശ്യാമപ്രകാശ് എം എസ്. സിബി മാത്യു അലക്‌സ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നു. എബ്രഹാം ജോസഫാണ് നേഷന്‍ വൈഡ് പിക്ചേഴ്സിന്റെ ബാനറില്‍ ‘തോല്‍വി എഫ്സി’യുടെ നിര്‍മാണം. മീനാക്ഷി രവീന്ദ്രന്‍, ആശ മഠത്തില്‍, ജിനു […]
ടിവിഎസ് ഇനി വെനസ്വേലയിലും
ഇന്ത്യന്‍ വിപണിയിലെ ഇരുചക്രനിര്‍മാതാക്കളില്‍ പ്രമുഖരായ ടിവിഎസ് ഇനി വെനസ്വേലയിലും. വെനസ്വേലയില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യന്‍ ഇരുചക്രവാഹന നിര്‍മാണ കമ്പനിയാണിവര്‍. ടിവിഎസ് ആര്‍ആര്‍310, ആര്‍ടിആര്‍200 എഫ്ഐ, ആര്‍ടിആര്‍ 160, അപ്പാച്ചെ ആര്‍ടിആര്‍200 തുടങ്ങിയ പ്രീമിയം മോട്ടര്‍സൈക്കിളുകള്‍ മുതല്‍ കമ്യൂട്ടര്‍ ബൈക്കുകളായ ട്രാക് 150, സ്പോര്‍ട് 100, എച്ച്എല്‍എക്സ്, സ്ട്രൈക്കര്‍, സ്ട്രൈഡര്‍ തുടങ്ങിയ വാഹനങ്ങളും എക്സ്എല്‍100 മോപ്പഡ്, എന്‍ടോര്‍ക്ക് സ്‌കൂട്ടറും മുച്ചക്രവാഹനങ്ങളുമാണ് വില്‍ക്കാന്‍ ഉദ്ദേശിക്കുന്നത്. ലോക്കല്‍ ഡിസ്ട്രിബ്യൂട്ടര്‍മാരായ സെര്‍വിസുമിനിസ്ട്രോസിന്റെ പങ്കാളിത്തത്തോടെയാണ് ടിവിഎസ് വിപണിയില്‍ പ്രവേശനം നടത്തുന്നത്. ബജാജ് ഓട്ടോ കഴിഞ്ഞാല്‍ […]
101 അപൂര്‍വ്വ പുരാണകഥകള്‍
‘101 അപൂര്‍വ്വ പുരാണകഥകള്‍’ വായിക്കുമ്പോള്‍ മുന്‍പു നാം വായിച്ചിട്ടുള്ളതും കേട്ടിട്ടുള്ളതുമായ കഥകള്‍ അതിലുണ്ടാകാം, എന്നാലും അതൊരിക്കലും വിരക്തിയുണ്ടാക്കില്ല. അനുദിനം വര്‍ദ്ധിച്ചുവരുന്ന കലഹങ്ങളുടെയും വൈരത്തിന്റെയും കാലത്ത് ഇത്തരം കൃതികള്‍ ഉണ്ടാകുന്നത് മനുഷ്യമനസ്സുകളെ നന്മയുടെ, വിശുദ്ധിയുടെ ഇരിപ്പിടങ്ങളാക്കി മാറ്റുവാന്‍ ഇടയാക്കും എന്നതില്‍ സംശയമില്ല. വേദങ്ങളിലും ഉപനിഷത്തുകളിലും പുരാണങ്ങളിലും ഇതിഹാസങ്ങളിലും വ്യാപിച്ചുകിടക്കുന്ന അപൂര്‍വ്വങ്ങളായ കഥകളുടെ സമാഹാരം. ‘101 അപൂര്‍വ്വ പുരാണകഥകള്‍’. ശ്രീജ പ്രിയദര്‍ശനന്‍. മാതൃഭൂമി. വില 187 രൂപ.
ഗാഢനിദ്ര പ്രായമായവരില്‍ ഡിമെന്‍ഷ്യയെ പ്രതിരോധിക്കും
ഗാഢനിദ്ര പ്രായമായവരില്‍ ഡിമെന്‍ഷ്യ അഥവ മേധാക്ഷയം എന്ന അവസ്ഥയെ പ്രതിരോധിക്കുമെന്ന് പുതിയ പഠനം. ഓരോ വര്‍ഷവും ഒരു ശതമാനം വരെ ഗാഢനിദ്ര കുറഞ്ഞാല്‍ 60 വയസിന് മുകളില്‍ പ്രായമായവരില്‍ ഡിമെന്‍ഷ്യ ഉണ്ടാവാന്‍ 27 ശതമാനം കൂടുതല്‍ സാധ്യതയെന്ന് പഠനത്തില്‍ പറയുന്നു. മസ്തിഷ്‌കത്തിലെ നാഡീകോശങ്ങള്‍ ക്ഷയിക്കുന്നതിനാല്‍ ഓര്‍മയും ബുദ്ധിശക്തിയും ക്രമേണ ഇല്ലാതാകുന്ന അവസ്ഥയാണ് മേധാക്ഷയം. 60 വയസിന് മുകളിലുള്ളവരിലാണ് ഡിമെന്‍ഷ്യ കണ്ടുവരുന്നത്. അടുത്ത കാലത്തായി 50 വയസിനു താഴെയുള്ളവരിലും ഈ അവസ്ഥ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഗാഢമായ ഉറക്കം പ്രായമായവരില്‍ […]
