സംഗീതജ്ഞയും ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപികയുമായ ഡോ.ലീല ഓംചേരി അന്തരിച്ചു. 94 വയസായിരുന്നു. പ്രശസ്ത നാടകകൃത്ത് ഓംചേരി എന്‍ എന്‍ പിള്ളയുടെ ഭാര്യയാണ്. 2009ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചിരുന്നു.കന്യാകുമാരി ജില്ലയിലെ തിരുവട്ടാറില്‍ കമുകറ പരമേശ്വരക്കുറുപ്പിന്റെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകളായി ജനനം. കര്‍ണാടകസംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും ബിരുദവും ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് എം എയും പിഎച്ച്ഡിയും നേടി. ഡല്‍ഹി സര്‍വ്വകലാശാലയില്‍ അധ്യാപികയായിരുന്നു. പ്രശസ്ത ഗായകന്‍ പരേതനായ കമുകറ പുരുഷോത്തമന്‍ സഹോദരനാണ്.
ഇത്തവണത്തെ കേരള ജ്യോതി പുരസ്‌കാരം ടി പത്മനാഭന്
സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരം പ്രഖ്യാപിച്ചു. കഥാകൃത്ത് ടി പത്മനാഭനാണ് ഇത്തവണത്തെ കേരള ജ്യോതി പുരസ്‌കാരം. സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്കാണ് നേട്ടം.റിട്ട. ജസ്റ്റിസ് ഫാത്തിമ ബീവി, സൂര്യ കൃഷ്ണമൂര്‍ത്തി എന്നിവര്‍ കേരള പ്രഭാ പുരസ്‌കാരത്തിന് അര്‍ഹരായി. സാമൂഹ്യ സേവന, സിവില്‍ സര്‍വീസ് മേഖയിലെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം.
തല പൊക്കിയ വിമാനം
വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ട വിമാനത്തില്‍നിന്ന് യാത്രക്കാര്‍ ഇറങ്ങാന്‍ തുടങ്ങിയതോടെ വിമാനത്തിന്റെ മുന്‍ഭാഗം ഉയരുകയും പിന്‍ഭാഗം താഴുകയും ചെയ്തു. ബാര്‍ബഡോസിലെ ബ്രിഡ്ജ്ടൗണില്‍ നിന്ന് ജോണ്‍ എഫ് കെന്നഡി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് എത്തിയ വിമാനത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. വിമാനത്തിന്റെ പിന്‍ഭാഗം താഴേയ്ക്കു പതിച്ചപ്പോള്‍ വിമാനത്തിലുണ്ടായിരുന്നവരുടെ സമനില തെറ്റി വീഴുന്ന സ്ഥിതിയായെങ്കിലും അവരം കൈയോടെ വീഡിയോ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. വീഡിയോകളില്‍ വിമാനത്തിന്റെ വാല്‍ റണ്‍വേയില്‍ ഇടിച്ചെന്നും മുന്‍ഭാഗം 10 അടി വായുവിലേക്ക് ഉയര്‍ന്നെന്നും പറയുന്നത്. യാത്രക്കാര്‍ക്കു പരിക്കൊന്നുമില്ലാതെ […]
സ്വര്‍ണം വാങ്ങിക്കൂട്ടി കേന്ദ്ര ബാങ്കുകള്‍
വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകളനുസരിച്ച് ജൂലായ് മുതല്‍ സെപ്തംബര്‍ വരെയുള്ള മൂന്ന് മാസത്തില്‍ വിവിധ കേന്ദ്ര ബാങ്കുകള്‍ ചേര്‍ന്ന് 337 ടണ്‍ സ്വര്‍ണമാണ് വാങ്ങിക്കൂട്ടിയത്. ഇക്കാലയളവില്‍ ലോകമൊട്ടാകെയുള്ള സ്വര്‍ണ ഉപഭോഗം എട്ടു ശതമാനം വര്‍ദ്ധനയോടെ 1147 ടണ്ണായി. നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ വില്‍പ്പന 56 ശതമാനം ഉയര്‍ന്ന് 157 ടണ്ണിലെത്തി. അതേസമയം ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളില്‍ നിന്നും വലിയ തോതില്‍ നിക്ഷേപം പുറത്തേക്ക് ഒഴുകുകയാണ്. വില കുത്തനെ കൂടിയതു മൂലം ജ്വല്ലറികള്‍ വഴിയുള്ള സ്വര്‍ണ വില്‍പ്പനയില്‍ […]
റസൂല്‍ പൂക്കുട്ടി ചിത്രം ‘ഒറ്റ’യിലെ പുതിയ ഗാനം ‘പരല്‍’
ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയുടെ ആദ്യ സംവിധാന സംരംഭമായ ‘ഒറ്റ’യിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘പരല്‍’ എന്നു തുടങ്ങുന്ന പാട്ടിനു വരികള്‍ കുറിച്ചിരിക്കുന്നത് റഫീഖ് അഹമ്മദ് ആണ്. എം.ജയചന്ദ്രന്‍ ഈണം പകര്‍ന്ന ഗാനം ബെന്നി ദയാല്‍, ഉണ്ണി ഇളയരാജ, എം.ജയചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാലപിച്ചു. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. വൈരമുത്തുവും ചിത്രത്തിനു വേണ്ടി പാട്ടുകളെഴുതിയിട്ടുണ്ട്. ആസിഫ് അലി നായകനായെത്തിയ ചിത്രമാണ് ‘ഒറ്റ’. അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്ത്, സത്യരാജ്, രോഹിണി, ആദില്‍ ഹുസൈന്‍, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍, മേജര്‍ രവി, […]
ആനന്ദ് ദേവെരകൊണ്ട ചിത്രം ‘ബേബി’ ഹിന്ദിയിലേക്ക്
വന്‍ ഹിറ്റായി മാറിയ ആനന്ദ് ദേവെരകൊണ്ട നായകനായ ‘ബേബി’ സിനിമ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. വൈഷ്ണവി ചൈതന്യയാണ് നായികയായി എത്തിയത്. ബോളിവുഡ് നടന്‍ ബോബി ഡിയോളിന്റെ മകന്‍ ആര്യമനാണ് നായകനായി എത്തുക എന്നും നായിക പുതുമുഖ ആയിരിക്കുമെന്നും സംവിധാനം സായ് രാജേഷ് നീലം തന്നെയായിരിക്കും എന്നുമാണ് റിപ്പോര്‍ട്ട്. സായ് രാജേഷ് നീലമായിരുന്നു ബേബി സംവിധാനം ചെയ്തത്. തിരക്കഥയും സായ് രാജേഷ് നീലമായിരുന്നു. കമിംഗ് ഓഫ് ഏജ് റൊമാന്റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം ജൂലൈ 14 നാണ് […]
ഇലക്ട്രിക് എസ്‌യുവി എലിവേറ്റുമായി ഹോണ്ട
ഇലക്ട്രിക് എസ്‌യുവി എലിവേറ്റുമായി ഹോണ്ട എത്തുന്നു. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ എലിവേറ്റിന്റെ വൈദ്യുത പതിപ്പ് വിപണിയിലെത്തിക്കും. ഹോണ്ട ഇന്ത്യയുടെ തപ്പുകാരാ ശാലയില്‍ നിന്നാകും ഇലക്ട്രിക് എസ്‌യുവി പുറത്തിറങ്ങുക. വൈദ്യുത വാഹനം നിര്‍മിക്കുന്നതിന് ആവശ്യമായ മാറ്റങ്ങള്‍ തപ്പുക്കാരയില്‍ അടുത്ത വര്‍ഷം ആരംഭിക്കും. നിര്‍മാണ ശാലയുടെ കപ്പാസിറ്റി ഉയര്‍ത്തി എലിവേറ്റ് ഇലക്ട്രിക്കിനെ മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും ഹോണ്ടയ്ക്ക് പദ്ധതിയുണ്ട്. വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും ഹോണ്ടയുടെ ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് വാഹനം ഇതായിരിക്കും. 2030ല്‍ ഹോണ്ട നിരയിലെ എസ്യുവികളുടെ […]
അമ്മവീട്
മിസ് കുമാരിയുടെ ജീവിതവും ദേശവും മകന്‍ എഴുതുന്നു. ”അമ്മയെ കാണാനുള്ള ബാബു തളിയത്തിന്റെ ഈ യാത്ര നമ്മെ ഒറ്റയിരിപ്പില്‍ വായിപ്പിക്കുന്ന ചരിത്രാനുഭവവും ഹൃദയാനുഭവവുമാണ്. ഇത് ഒരമ്മയുടെ കഥമാത്രമല്ല ഒരു കാലഘട്ടത്തിന്റെയും ഒരു സാമൂഹിക വ്യവസ്ഥിതിയുടെയും ഉല്‍പതിഷ്ണുവായ ഒരു കുടുംബത്തിന്റെയുംകൂടി കഥയാണ് – ഒപ്പം പ്രതിഭാശാലിയായ ഒരു കലാകാരിയുടെ മഹനീയമായ ഉയര്‍ച്ചയുടെയും വേദനിപ്പിക്കുന്ന മാഞ്ഞുപോവലിന്റെയും.” ‘അമ്മവീട്’. ബാബു തളിയത്ത്. ഡിസി ബുക്‌സ്. വില 170 രൂപ.
വായു മലിനീകരണം പാര്‍ക്കിന്‍സണ്‍സ് രോഗസാധ്യത വര്‍ദ്ധിപ്പിക്കും
വായു മലിനീകരണം പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള സാധ്യത 56 ശതമാനം വര്‍ദ്ധിപ്പിക്കുന്നതായി പുതിയ പഠനം. മിതമായ അളവിലുള്ള സൂക്ഷ്മ കണിക മലിനീകരണം പാര്‍ക്കിന്‍സണ്‍സ് രോഗം വരാനുള്ള സാധ്യത 56 ശതമാനം വര്‍ദ്ധിപ്പിക്കുന്നതായി യുഎസിലെ പുതിയ ഗവേഷണം കണ്ടെത്തി. സൂക്ഷ്മ കണികാ പദാര്‍ത്ഥം അല്ലെങ്കില്‍ പിഎം 2.5 തലച്ചോറില്‍ വീക്കം ഉണ്ടാക്കുമെന്ന് മുന്‍ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അന്തരീക്ഷ മലിനീകരണവും പാര്‍ക്കിന്‍സണ്‍സ് രോഗവും തമ്മിലുള്ള ബന്ധം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഒരുപോലെയല്ലെന്നും പ്രദേശങ്ങള്‍ക്കനുസരിച്ച് അതിന്റെ ശക്തിയില്‍ വ്യത്യാസമുണ്ടെന്നും ഗവേഷകര്‍ പറയുന്നു. ന്യൂറോളജി […]
രാത്രി വാര്‍ത്തകള്‍
ഇലക്ട്രല്‍ ബോണ്ട് സംവിധാനം സുതാര്യമല്ലെന്ന് സുപ്രീംകോടതി. ഭരണകക്ഷിക്ക് എന്തുകൊണ്ടാണ് കൂടുതല്‍ സംഭാവന കിട്ടുന്നത്? എല്ലാവര്‍ക്കും തുല്യത ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കാത്തത് എന്തുകൊണ്ടാണ്? ഭരണകക്ഷിക്ക് ആരൊക്കെ സംഭാവന നല്കുന്നെന്ന് പ്രതിപക്ഷത്തിന് അറിയില്ല. എന്നാല്‍ പ്രതിപക്ഷത്തിന് സംഭാവന നല്കുന്നത് ആരെന്ന് സര്‍ക്കാരിനും അതുവഴി ഭരണകക്ഷിക്കും അറിയാനാകും. കോടതി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പില്‍ കള്ളപ്പണം വരുന്നതു തടയാനാണ് പദ്ധതിയെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചു. ബാങ്കുകള്‍ വഴി വാങ്ങുന്ന ബോണ്ടുകള്‍ കള്ളപ്പണം തടയും. പദ്ധതിക്ക് രഹസ്യസ്വഭാവം വേണമെന്നും എന്നാല്‍ സുതാര്യതയുണ്ടെന്നും കേന്ദ്രം വാദിച്ചു. വന്‍ […]
